ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

|BINISH NAIR| പോലിസിന് ഒറ്റ യൂണിഫോം പരിഗണനയിൽ. ◾‘പൊലീസിന് ഒറ്റ യൂണിഫോം’ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലെങ്കിലും ഇതു സാധ്യമാകുമെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിവിറില്‍ പറഞ്ഞു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. തോക്കു കൊണ്ടു മാത്രമല്ല, ചിലര്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും സഹകരിച്ച് മുന്നേറണമെന്നും മോദി ആവശ്യപ്പെട്ടു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. ◾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. കാലിന് വേദനയുമായി ചെന്ന രോഗിയെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെന്നാണ് പരാതി. എക്‌സ് റേയും ഒ പി ചീട്ടും ഡോക്ടർ വലിച്ചെറിഞ്ഞെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു ' തുടർന്ന് മറ്റൊരു ഡോക്ടറെ കാണിപ്പോൾ രോഗിയുടെ കാലിന് ഒടിവുള്ളതായി കണ്ടെത്തി. രോഗിയെ നിലവിൽ മാവേലിക്കര ജില്ലാ ആശുപത്രി...