പ്രധാന വാർത്തകൾ.
ഇന്ന് 1200-മാണ്ട് കുംഭം 14 ബുധനാഴ ഞാൻ എന്തുപറഞ്ഞാലും എതിർക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ആളുണ്ട്; കമ്മ്യൂണിസ്റ്റുകാർ പഴഞ്ചന്മാർ;വിമർശിച്ച് തരൂർ പാർട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാൽ കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂർ വിമർശിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വർഷം പിന്നിലാണ് അവരെന്നും തരൂർ ആരോപിച്ചു. സ്വകാര്യ യൂണിവേഴ്സിറ്റി എന്ന ആശയത്തെ ആദ്യം അവർ എതിർത്തിരുന്നു.ഇപ്പോൾ അനുകൂലിക്കുന്നുവെന്നും തരൂർ പറഞ്ഞു. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. കേരളത്തിന്റെ വിഷയങ്ങളിൽ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാർട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല. ആളുകളുടെ മനസിൽ താനുണ്ടെന്നും പബ്ലിക് ഒപീനിയൻ പോൾസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറയുന്നു. സിബിഎസ്ഇ പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ. സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിര്‍ദേശങ്ങള്‍ അംഗീകരിച്ച് സി.ബി.എസ്.ഇ .ഇനി കരടുനിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍...