ഏറ്റവും പുതിയ വാർത്തകൾ കാണാം.

Binish Nair ഗാസ തകർന്നടിഞ്ഞു. ◾ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു. ◾കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. ഈ മാസം 31 മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും. നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കു സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. ◾ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം നടക്കാനിരിക്കേ, നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്...