രാത്രി വാർത്തകൾ

വയനാട് ഉരുൾപൊട്ടലിൽ ഇനിയും മരണസംഖ്യ ഉയരാം. ◾വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. കേരള ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്.ബന്ധുക്കൾ ആരോഗ്യ സ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കൂടി കണ്ടെത്താനുണ്ട്. മരണസംഖ്യ ഇനിയും ഉയരം. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഉള്ളത്. ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു. എടത്വാ:ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. സംസ്കാരം നാളെ (01/08/2024 വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടിൽ. സഹോദരങ്ങൾ:മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി,മേൽശാന്തിമാരായ അശോകൻ നമ്പൂതിരി,രജ്ഞിത്ത് ബി. നമ്പൂതിരി.ഭാര്യ:സുജാത ഉണ്ണികൃഷ്ണൻ.മക്കൾ: ദിവ്യ,ദിപ. മരുമക്കൾ:നന്ദനൻ,അരുൺ 10 ജില്ലകളിൽ നാളെ അവധി. ◾കനത്ത മ...