Posts

Showing posts from February, 2025

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് കുംഭം 14 ബുധനാഴ്ച. By Kuriakose Niranam  ഞാൻ എന്തുപറഞ്ഞാലും എതിർക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ആളുണ്ട്; കമ്മ്യൂണിസ്റ്റുകാർ പഴഞ്ചന്മാർ;വിമർശിച്ച് തരൂർ പാർട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാൽ കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂർ വിമർശിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വർഷം പിന്നിലാണ് അവരെന്നും തരൂർ ആരോപിച്ചു. സ്വകാര്യ യൂണിവേഴ്സിറ്റി എന്ന ആശയത്തെ ആദ്യം അവർ എതിർത്തിരുന്നു.ഇപ്പോൾ അനുകൂലിക്കുന്നുവെന്നും തരൂർ പറഞ്ഞു. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. കേരളത്തിന്റെ വിഷയങ്ങളിൽ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാർട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല. ആളുകളുടെ മനസിൽ താനുണ്ടെന്നും പബ്ലിക് ഒപീനിയൻ പോൾസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറയുന്നു. സിബിഎസ്ഇ പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ. സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിര്‍ദേശങ്ങള്‍ അംഗീകരിച്ച് സി.ബി.എസ്.ഇ .ഇനി കരടുനിര്‍ദേശങ്ങള്‍ പൊതുജ...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് കുംഭം 8 വ്യാഴാഴ്ച. By Kuriakose Niranam  രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി, പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി. രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി,പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. എ ബി വി പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയതുമുതല്‍ രാജ്യ തലസ്ഥാനത്തെ ബി ജെ പിയുടെ പ്രിയ നേതാവായി വളരുകയായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് രേഖ ഗുപ്ത.  സിപിഐയെ തള്ളി,പാലക്കാട് മദ്യശാല സ്ഥാപിക്കും. പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു. എന്നാല്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി. ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം വിശദീകരിച്ച് എല്...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് കുംഭം 7 ബുധനാഴ്ച. By Kuriakose Niranam  ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ കേരളത്തിൽ പദ്ധതി. കാലഹരണപ്പെട്ട ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശശി തരൂർ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു . സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദര്‍ശനവും സംബന്ധിച്ചുള്ള വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി ശശി തരൂര്‍. കെസി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധിയും ശശി തരൂരും തമ്മില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പത്ത് ജന്‍പ...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് കുംഭം 4 ഞായറാഴ്ച. By Kuriakose Niranam  തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍, മുന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍, മുന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി.  അമേരിക്കയിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി. അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാന്റ് ചെയ്തത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്...