Posts

Showing posts from June, 2024

പുതിയ വാർത്തകൾ

Image
Special reporter:KURIAKOSE NIRANAM  മൻകി ബാത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ◾മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിന്‍റെ 111 മത് എപ്പിസോഡ് ആയിരുന്നു ഇന്ന്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നതെന്നും, ജനങ്ങൾ ജനാധിപത്യത്തിന് ശക്തി നൽകിയെന്നും മോദി പറഞ്ഞു. അമ്മയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ ഒരു വൃക്ഷ തൈ നടണമെന്നും മൻ കീ ബാതിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. അതോടൊപ്പം കേരളത്തെയും നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്‍റെ മികച്ച ഉദാഹരണം ആണെന്നും, ഈ കുടകൾക്ക് രാജ്യമാകെ ആവശ്യമേറുന്നു. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും, മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയിൽ കുട നിർമാണത്തിലൂടെ സ്വയം പര്യാപ്തരായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ◾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്...

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

Image
Special reporter:KURIAKOSE NIRANAM  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ◾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നും നീറ്റ് പരീക്ഷ ഒരു ദുരന്തമായി മാറിക്കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ നിഷേധിച്ചിരുന്നു എം എം വർഗീസ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. എം എം വർഗീസിന്‍റെ പേരിലുളള പാർട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. ലഡാക്കിൽ 5 ജവാൻമാർ മരിച്ചു. ◾ സൈനിക അഭ്യാസത്തിനിടെ ലഡാക്കിൽ ഉണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് സൈ...