പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് വ്യശ്ചികം 14 വെള്ളിയാഴ്ച വാർത്തകൾ ഒറ്റനോട്ടത്തിൽ. By Saji Kuriakose. വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി. കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം വനത്തിന് പുറത്തെത്തിക്കാൻ. സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ അറിയിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്. ഇരുട്ടു വീണതോടെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എ...