പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് വ്യശ്ചികം 12 ബുധനാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Saji Kuriakose.
25 പോലീസുകാർ ശബരിമല പരിസരം വൃത്തിയാക്കണം.
പോലീസുകാർക്കെതിരെ കടുത്ത നടപടി.
ശബരിമല ഫോട്ടോ ഷൂട്ട് വിവാദത്തിൽ ഉൾപ്പെട്ട 25 പോലീസുകാർ ശിക്ഷാ നടപടിയുടെ ഭാഗമായി കെ.പി.എ നാല് നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകും.കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം.ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
ഇസ്രയേല്‍-ലബനന്‍ വെടി നിർത്തൽ കരാർ കരാർ അംഗീകരിച്ചു.
അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ – ഹിസ്ബുള്ള യുദ്ധത്തിന് താത്കാലിക പരിഹാരമാകുന്നത്.  ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 
ഭരണഘടനയുടെ ചട്ടക്കൂടിലെ നിന്നിട്ടുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മാത്രമേ താന്‍ കര്‍ത്തവ്യനിര്‍വഹണം നടത്തിയിട്ടുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പോലീസിന് അന്വേഷണം തൃപ്തികരമല്ല.
നവീന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നല്‍കി. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നുമാണ് കുടുംബം പറയുന്നത്. 
ബിജെപി സംഘടനാ യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കൾ.
ബിജെപിയുടെ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന നേതാവ് പികെ കൃഷ്ണദാസും, എംടി രമേശും,എ.എന്‍.രാധാകൃഷ്ണനും.എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. 
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം നേരത്തെ വാങ്ങിയിട്ടുണ്ട് എന്ന്
ജമാഅത്തെ ഇസ്ലാമി നേതാവ്.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബ് റഹ്‌മാൻ.1996, 2004, 2006, 2009, 2011, 2015 എന്നീ വർഷങ്ങളിൽ ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകൾ എന്നിവ തെളിവായി ഉണ്ടെന്നും അമീർ വ്യക്തമാക്കി.
പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് ഹൈക്കോടതി.
ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
തുടർ അന്വേഷണം വേണം
ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
മോദിയും ആർഎസ്എസും പിന്നോക്കക്കാരുടെ മുന്നേറ്റം തടസ്സപ്പെടുത്തുന്നു എന്ന് രാഹുൽ ഗാന്ധി.
മോദിയും ആര്‍.എസ്.എസും പിന്നാക്കക്കാരുടെ മുന്നേറ്റം തടസ്സപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍.എസ്.എസും അത് ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ പ്രതിരോധിക്കാന്‍ ജാതിസെന്‍സസ് ആവശ്യമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളിലെല്ലാം ജനപങ്കാളിത്തത്തോടെ അതു നടത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
സജി ചെറിയാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് കത്ത്.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയൽ ആണ് കത്ത് നൽകിയത്. 
പഠന ടൂറിന് കെഎസ്ആർടിസി ഒരുങ്ങുന്നു
സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. 
തമിഴ്‌നാട്ടില്‍ കനത്ത മഴ. 
തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ടാണ്. മഴ ശക്തമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 8 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡൻറ് കോൺഗ്രസിൽ ചേരുന്നു.
ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചു.കോൺഗ്രസിൽ ചേരാനാണ് സാധ്യത. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. 
പുതിയ ആപ്പുമായി ഗതാഗത വകുപ്പ്
ഡ്രൈവിങ്ങിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉള്‍പ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈല്‍ആപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഇതില്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടും. 
പനി ബാധിച്ചു മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നതായി കണ്ടെത്തി.
പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. 
പ്രതിക്ക് ജീവപര്യന്തം തടവ്.
കോൺ​ഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.
ആദിവാസി കോളനികൾ പൊളിച്ച സംഭവം,ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.
കൊല്ലികോളനിയിലെ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തിൽ ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ എസ് ദീപ സസ്പെന്‍റ് ചെയ്തു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 
ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 
സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ.
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേംകുമാർ..
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. 
കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.
മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരം.
മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. 
രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം അലഹബാദ് ഹൈക്കോടതി വിശദാംശങ്ങൾ തേടി.
രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. 
ബിജെപി കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് കർണാടക മുഖ്യമന്ത്രി.
കർണാടകയിൽ സർക്കാരിനെ പുറത്താക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ഹിന്ദു കോളജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി.
തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു. 
മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു.
മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. നാളെ പ്രയാഗ് രാജിൽ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. 238 കോടിയിലധികം രൂപ ചെലവിൽ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും.
ബ്ലോഗറുടെ കൊലപാതകം,മലയാളിയെ അന്വേഷിക്കുന്നു
വ്‌ളോഗറെ അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു
പാകിസ്ഥാനിൽ ആക്രമം
പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തം. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നാല് അർധസൈനികരും രണ്ട് പൊലീസുകാരുമാണ് മരിച്ചത്. താനടക്കമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കാനും ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിന് നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന ഇമ്രാൻ ഖാന്റെ ആഹ്വാനം അനുസരിച്ചാണ് പിടിഐ പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ പ്രതിഷേധം.
ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്.ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്.
രാഹുൽഗാന്ധി ബഹുമാനിച്ചില്ലെന്ന്.
പാര്‍ലമെന്റില്‍ ഭരണഘടനാ ദിന ആഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് നടന്ന ആഘോഷവേളയിലായിരുന്നു സംഭവം. ദേശീയ ഗാനം ആലപിക്കുന്ന വേളയിലും രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചല്ല നിന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
മധ്യപ്രദേശില്‍ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു മരണം. 
മധ്യപ്രദേശില്‍ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു മരണം. മുറേന ജില്ലയിലെ കോട്ട്‌വാലി പോലീസ് സ്റ്റേഷന് കീഴിലുള്ള റാത്തോര്‍ കോളനിയിലാണ് സംഭവം. മൂന്ന് വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി 
ശശി കല ടീച്ചറുടെ ഭർത്താവ് വിജയകുമാർ നിര്യാതനായി.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി 
ശശി കല ടീച്ചറുടെ ഭർത്താവ് വിജയകുമാർ 
(കുഞ്ഞു മണി-70)
നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ. മക്കൾ:വിജീഷ്,മഹേഷ്‌,ഗിരീഷ്.
വസ്ത്രത്തിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
ബജ്രംഗ് പൂനിയക്ക് നാലു വര്‍ഷം വിലക്ക്.
ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവും ഇന്ത്യയുടെ പ്രമുഖ ഗുസ്തി താരവുമായ ബജ്രംഗ് പൂനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
STHREE SAKTHI Result 
(26/11/2024)
1 st Prize :
Amount: ₹7,500,000/-
SL149503  

Consolation Prize :
Amount: ₹8,000/-
SA149503 SB149503 SC149503 SD149503 SE149503 SF149503 SG149503 SH149503 SJ149503 SK149503 SM149503  

2 nd Prize : 
Amount: ₹1,000,000/- 
SE119401  

3 rd Prize :
Amount: ₹5,000/-
0941 1429 2240 2350 2997 3514 4695 4916 6611 6994 7317 7337 7718 7841 8864 8944 9378 9621  

4 th Prize : 
Amount: ₹2,000/-
1576 1994 2245 3354 5145 6139 6275 8415 8479 8797  

5 th Prize :
Amount: ₹1,000/-
0273 0316 0462 1327 2780 4194 4887 4987 5097 5812 6240 6648 7195 7950 8531 9317 9360 9745 9763 9889  

6 th Prize :
Amount: ₹500/-
0119 0230 0820 0977 0995 1037 1413 1590 1744 2376 2755 3017 3057 3157 3544 3664 3712 3804 3849 4009 4317 4676 5004 5460 5561 5694 5851 5859 6007 6483 6629 6692 6801 6899 7101 7105 7143 7167 7619 7677 7682 8023 8251 8278 8439 8594 8851 8897 9030 9039 9299 9663  

7 th Prize :
Amount: ₹200/-
0193 0351 0839 0852 0853 1188 1303 1458 1517 1609 2315 2419 2777 3074 3669 3962 4520 4536 4798 4997 5042 5066 5217 5327 5476 5662 6027 6063 6106 6178 6499 6526 7290 7424 7804 7843 7876 8006 8341 8488 9429 9568 9658 9662 9791  

8 th Prize : 
Amount: ₹100/-
0091 0213 0246 0269 0367 0555 0748 0886 0970 0986 1238 1423 1491 1566 1765 1893 2046 2090 2214 2259 2263 2381 2494 2602 2621 2951 3027 3133 3160 3175 3236 3408 3420 3502 3583 3584 3609 3740 3742 3798 3895 3977 4096 4267 4300 4390 4417 4503 4506 4519 4647 4846 4854 4862 4941 4976 5039 5056 5178 5187 5195 5392 5469 5647 5671 5737 5799 5820 5955 5990 6001 6465 6513 6578 6600 6649 6657 6744 6752 6843 6888 6924 6998 7061 7164 7207 7297 7384 7401 7523 7526 7530 7560 7561 7739 7751 7765 7916 8002 8003 8016 8022 8094 8099 8312 8390 8441 8453 8463 8498 8734 8910 8980 9219 9285 9291 9308 9311 9401 9491 9556 9692 9732 9890 9911 9944  



 

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ