Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.
ഇന്ന് 1200 മാണ്ട് ധനു മാസം 10 ബുധനാഴ്ച
Stem Cell ൻ്റെ പേരിൽ മണി ചെയിൻ തട്ടിപ്പ്.
By Binish Nair
ഡ്രഗ്സ് കൺട്രോളറുടേയോ എക്സൈസ് വകുപ്പിൻ്റെയോ ഫുഡ് സേഫ്റ്റി കൺട്രോളറുടോയാ ജിഎസ്ടി വകുപ്പിന്റെയോ ഒരു അംഗീകാരവും ഇല്ലാതെയാണ് രഹസ്യ വില്പന.
ഉപയോഗിപ്പിക്കുന്നത് നാക്കിന്റെ അടിയിൽ.തിരുവനന്തപുരം:Diva Secret എന്ന പേരിൽ കേരളത്തിൽ യാതൊരുവിധ അംഗീകാരവും സർട്ടിഫിക്കറ്റുകളും ഇല്ലാത്ത നിരോധിത ലഹരി മരുന്ന് മൾട്ടിലെവൽ മാർക്കറ്റ് രീതിയിൽ വിറ്റഴിക്കുന്നു. കോടിക്കണക്കിന് രൂപയുടെ രഹസൃ വില്പനയാണ് ഇതിൻ്റെ പേരിൽ ദിവസവും നടക്കുന്നത്.വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ക്രിപ്റ്റോ കറൻസിയിലാണ് ഇത് വിറ്റഴിക്കുന്നത്.
ഇവരുടെ വെബ്സൈറ്റിൽ മലേഷ്യയിലെ ഒരു അഡ്രസ് ആണ് നൽകിയിരിക്കുന്നത്.ഇവരുടെ വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത് 2013 ആഗസ്റ്റ് 3 ന് ആണ്. ഇതിൻെറ ഉടമയുടെ പേര് വെബ്സൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ല.ഇന്ത്യയിൽ ഇത് വിറ്റഴിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പേരോ ഫോൺ നമ്പരോ എന്നും രേഖപ്പെടുത്തിയിട്ടില്ല. യാതൊരു തെളിവുകളും അവശേഷിക്കാത്ത രീതിയിൽ വിറ്റഴിക്കുവാൻ വേണ്ടിയാണ് ഇവർ ക്രിപ്റ്റോ കറൻസി തിരഞ്ഞെടുത്തത്. നാക്കിനടിയിൽ പുകയില ഉപയോഗിക്കുന്നത് പോലെയാണ് ഇത് ഉപയോഗിക്കുന്നത്. ഇത് ഒരു വെളുത്ത പൊടി രൂപത്തിലാണ്. 10 മിനിട്ടോളം ഇത് വായിൽ ഉപയോഗിക്കണമെന്നാണ് ഇവർ പറയുന്നത്.
Stem Cell ൻ്റെ ദുരുപയോഗം ക്യാൻസറിന് കാരണമാകാം.
Stem cell-ൻ്റെ ദുരുപയോഗം mutation ലൂടെ ക്യാൻസറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ കേന്ദ്രസർക്കാർ ഏജൻസിയായ ഡിപ്പാർട്ട്മെൻറ് ഓഫ് ബയോ ടെക്നോളജി ഇതിന്റെ വിപണനത്തെ സംബന്ധിച്ച് 2017-ൽ ഒരു ഗൈഡൻസ് നൽകിയിട്ടുണ്ട്.
ഇത് ഉപയോഗിക്കുന്ന നിരവധി പേരോട് ഞങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോൾ ഉപയോഗിക്കുന്ന സമയത്ത് ഒരു ചെറിയ ലഹരിയും എനർജിയും ലഭിക്കുന്നുണ്ടെന്ന് ഇത് ഉപയോഗിച്ചവർ പറയുന്നു.ഇവർ പ്രചരണത്തിനു വേണ്ടി യൂട്യൂബ് വാട്സ്ആപ്പ് ഉപയോഗിക്കുന്നു.ദിവസവും ഇതിൻറെ പ്രചരണത്തിനു വേണ്ടി സൂം മീറ്റിംഗും കേരളത്തിൽ നടക്കുന്നു.ഇവർ യൂട്യൂബിലൂടെ പ്രചരിപ്പിക്കുന്നത് താഴെയുള്ള ലിങ്കിലൂടെ കാണാവുന്നതാണ്.
സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടേയോ എക്സൈസ് വകുപ്പിൻ്റെയോ ഫുഡ് സേഫ്റ്റി
കൺട്രോളറുടോയാ യാതൊരു ലൈസൻസുമില്ലാത്ത ഉത്പന്നമാണ് മലേഷ്യയിൽ നിന്ന് രഹസ്യമായി ഇറക്കുമതി
ചെയ്ത് വിതരണം ചെയ്യുന്നത്.
ചെറിയ ഒരു ബോക്സിന് 2490 രൂപയാണ് വില. ഒരു ബോക്സിൽ മൂന്ന് ഗ്രാമിൻ്റെ 11 കവറുകളാണ് ഉള്ളത്.40 ദിവസം തുടർച്ചയായി ഉപയോഗിക്കണമെന്ന് ഇവർ പ്രചരിപ്പിക്കുന്നു.2490 രൂപക്ക് വാങ്ങുന്ന ഒരാൾക്ക് മറ്റൊരാൾക്ക് ഇത് എടുത്തു നൽകിയാൽ 20% കമ്മീഷൻ കിട്ടും.ഇവരെ സ്റ്റാർട്ടർ എന്നാണ് വിളിക്കുന്നത്
2 ബോക്സ് എടുത്താൽ 4880 രൂപയാണ്.
രണ്ടു ബോക്സ് എടുക്കുന്ന ഒരു വ്യക്തിക്ക് 25% ഡിസ്കൗണ്ടിൽ ഇത് ലഭിക്കും .ഇവരെ ബ്രോൺസ് എന്നാണ് വിളിക്കുന്നത്.
4 ബോക്സ് എടുത്താൽ 9960 രൂപയാണ് വില.നാല് ബോക്സ് എടുക്കുന്ന ഒരു വ്യക്തിക്ക് ഇത് 30% ഡിസ്കൗണ്ടിൽ കിട്ടും. ഇവരെ സിൽവർ എന്ന് വിളിക്കും.
16 ബോക്സ് എടുത്താൽ 39,840 രൂപയാണ് വില.16 ബോക്സ് എടുക്കുന്ന വ്യക്തിക്ക് 35% ഡിസ്കൗണ്ടിൽ ഇത് കിട്ടും.ഇവരെ ഗോൾഡ് എന്ന് വിളിക്കും.
40 ബോക്സ് എടുത്താൽ 99,600 രൂപയാണ് വില.40 ബോക്സ് എടുക്കുന്ന വ്യക്തിക്ക് 40% ഡിസ്കൗണ്ടിൽ ഇത് കിട്ടും.ഇവരെ ഡയമണ്ട് എന്ന് വിളിക്കും.
40% ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് പ്രചരിപ്പിക്കുന്നവർ 99,600 രൂപക്ക് 40 ബോക്സുകൾ എടുക്കുവാൻ ആളുകളെ നിർബന്ധിപ്പിക്കുന്നു. 40% ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അവർ ഇത് വാങ്ങിച്ച്
വീട് വീടാന്തരം കയറി വിൽക്കുകയാണ്.
ഇതിൻെറ വില നൽകുന്നത് മലേഷ്യയിലേക്ക് ക്രിപ്റ്റോ കറൻസിയായ USDT അയച്ചുകൊടുത്തതാണ്. തന്മൂലം ഇത് കേരളത്തിൽ എത്തുന്നത് ഇവിടുത്തെ സർക്കാർ ഏജൻസികൾ അറിയുന്നില്ല.
കണ്ടെയ്നറിലും മറ്റും തുടർന്ന് ഇത് രഹസ്യമായി കേരളത്തിൽ എത്തിക്കുന്നു.
യുഎസ് എ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇത് പ്രചാരത്തിൽ ഉണ്ട് എന്ന
തെറ്റായ പ്രചരണം ഇവർ നടത്തുന്നു.
കേരളത്തിൽ വിറ്റഴിക്കുന്ന ഈ ഉൽപ്പന്നം
ലഹരി അടങ്ങിയതാണോ അതോ മനുഷ്യർക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ആണോ എന്ന് പരിശോധിക്കാതെയാണ് വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു ഏജൻസികളും ഇതിന് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
അംഗീകാരമില്ലാത്ത ഇത്തരം ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ താഴെപ്പറയുന്ന സർക്കാർ ഏജൻസികൾക്ക് നിങ്ങൾക്ക് അയച്ചുകൊടുക്കാവുന്നതാണ്.
ഫോൺ നമ്പർ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ -0471-2473256
E mail -dc.drugs@kerala.gov.in
ഫുഡ് സേഫ്റ്റി കൺട്രോളർ -1800 425 1125
Excise department-9447178000