പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് കന്നി 27 ഞായറാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
by Saji Kuriakose 

മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം.
◾രാജ്യത്തെ മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മദ്രസകൾ നിർത്തലാക്കണമെന്നത് സംഘപരിവാർ അജണ്ടയെന്ന് മുസ്ലിം ലീഗ്.
മദ്രസകൾ നിർത്തലാക്കണമെന്ന പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്ക ഉയർത്തി മത നേതൃത്വം. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗും വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങിയെക്കും. കമ്മീഷന്റെ നിർദ്ദേശത്തിൽ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുണ്ട് എന്നതും ഗൗരവമുള്ള വിഷയമാണ്. എന്നാൽ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുവൻ സമയ മദ്രസാ പഠനം പൊതുവേയില്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങൾ ഔപചാരിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നൽകുന്നുമുണ്ട്
വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ.
◾ലെബനനിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെ വിമാനങ്ങളിൽ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. ക്യാബിനുകളിലും ചെക്ക് ഇൻ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു.
60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
◾കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ മുദ്രാവാക്യത്തില്‍ 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു
മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് വിഎൻ വാസവൻ.
◾ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് ആയിരിക്കുമെന്നും ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കുമെന്നും അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും. മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഇറാനെ വരിഞ്ഞു മുറുക്കി സൈബർആക്രമണം.
◾ഇറാനെ വരിഞ്ഞു മുറുക്കി സൈബർആക്രമണം.ഭരണസിരാകേന്ദ്രങ്ങളെയടക്കം  സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ ഇറാന്‍ നേരിടുന്നത്. ഇസ്രയേലിനെ സഹായിക്കുന്ന അറബ്

രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപക സൈബര്‍ ആക്രമണം നേരിട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നും വിവരമുണ്ട്. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളാണെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നുമില്ല.
സിപിഐയിൽ നിന്ന് കൂട്ട രാജിവെച്ച് സിപിഎമ്മിൽ ചേർന്നു.
◾ ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ CPM വിട്ട് സിപിഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്.
ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം പറയുന്നത്.
ഇന്ന് വിജയദശമി.
◾അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകൾ എത്തി.
മൾട്ടി ലെവൽ മാർക്കറ്റിംഗ് 
പുതിയ മാർഗരേഖ 24-ന് നിലവിൽ വരും.
ക്രിപ്റ്റോ കറൻസി കമ്പനികൾക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നടപടി എടുക്കും.
◾മൾട്ടി ലെവൽ മാർക്കറ്റിംഗ് മോണിറ്ററിങ് സംവിധാനത്തിന്റെ നോട്ടിഫിക്കേഷനും ഔപചാരികമായ ഉദ്‌ഘാടനവും 24-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്,ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനിൽകുമാർ എന്നിവർ പങ്കെടുക്കും.10,000 ലധികം മൾട്ടി ലെവൽ മാർക്കറ്റിംഗ് തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പങ്കെടുക്കും.
മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളുടെ പ്രവർത്തനരീതി പരിശോധന നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗ്ഗരേഖയും മോണിറ്ററിങ് സംവിധാനത്തിന്റെ പുതിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും.
ഇതിന് മുന്നോടിയായി
മൾട്ടിലെവൽ മാർക്കറ്റിംഗ് വ്യവസായത്തിന്റെ സമഗ്രമായ വളർച്ചക്കും വികസനത്തിനും വേണ്ടി ഉന്നതതല യോഗം കൂടി.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനിൽകുമാർ പങ്കെടുത്തു.
ക്രിപ്റ്റോ പോലെയുള്ള ഡിജിറ്റൽ കറൻസികളും,മറ്റു കറൻസികളും റഫറൽ മാർക്കറ്റിങ് രീതിയിൽ ചെയ്യുന്നവർക്കെതിരെ പുതിയ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിൽ കർശ്ശന നടപടികൾ സ്വീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
മദ്രസകൾ അടച്ച് പൂട്ടരുതെന്ന് കെ ബി ഗണേഷ് കുമാർ.
◾മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് അബ്ദു സമ്മദ് പൂക്കോട്ടൂർ. 
ന്◾ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ്
പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ലെന്നും ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും യുപി പോലുളള ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയേക്കും. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകൾ ഇത് നേരിടുമെന്നും, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആർഎസ്എസ് സ്ഥാപക ദിനം.
◾ആർഎസ്എസ് 99 -ാമത് സ്ഥാപന ദിനം കൂടിയായ വിജയദശമിയോടനുബന്ധിച്ച് നവരാത്രി, ദശമി ദിനങ്ങളിലായി കേരളത്തിൽ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും
പൊതുസമ്മേളനങ്ങളും നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ.
ഹരിയാനയിൽ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. 
◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു. 20 സീറ്റുകളിലെ ഫലം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
അയവുവരുത്തി രാജ്ഭവൻ.
◾ സര്‍ക്കാരുമായുള്ള പോരില്‍,ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് എത്താമെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
തിരയിൽ പെട്ട മാധ്യമപ്രവർത്തകൻ മരിച്ചു.
◾തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു.
പോര് വെറും നാടകമാണെന്ന് വിഡി സതീശന്‍.
◾ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് വിഡി സതീശന്‍. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ പോര് തുടങ്ങും.
 വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം കാണും.
ഗവർണർക്കെതിരെ എം വി ജയരാജൻ.
◾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്‍. ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജന്‍, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. 
പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി.
◾ആലപ്പുഴ നവരാത്രി ആഘോഷത്തിന്റെ കലാപരിപാടി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശനിയാഴ്ച്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴി നല്‍കി. പ്രീതികുളങ്ങരയില്‍ തന്നെയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് സൂചന.കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പിറകില്‍ നിന്നും യുവാവ് ബഹളം വെച്ചിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് പെണ്‍കുട്ടി അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മുടി മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
കെ പി സി സി നേതൃയോഗം ഇന്ന്.
◾ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഉച്ചയ്ക്കുശേഷം കൊച്ചിയിലാണ് യോഗം ചേരുക. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട.
ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. 
◾കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബുക്കിംഗ് ഇല്ലാതെ പ്രവേശിക്കുമെന്ന് ബിജെപി.
◾ ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ
പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 
ഹൈന്ദവ സംഘടനകൾ യോഗം ചേരുന്നു
◾ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. 
സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഐ.
◾ ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐ. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടിരുന്നു. 
മാനസിക വൈകല്യമുള്ള സ്ത്രീ കിണറ്റിൽ ചാടി മരിച്ചു.
◾പത്തനംതിട്ട കുമ്പഴയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമ്പഴ തേക്കുംമൂട്ടിൽ ഇടപ്പുരയിൽ സൂസമ്മ വർഗീസ് (49) ആണ് മരിച്ചത്.ശനിയാഴ്‌ച രാവിലെ 7.30 ഓടെയാണ് കാണുന്നത്.
വേലക്കാരി രാവിലെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സൂസമ്മ കിണറ്റിലുണ്ടെന്ന് മനസിലായത്.
അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുറെ നാളായി മാനസിക അസ്വസ്ഥതക്ക് മരുന്നുകൾ കഴിക്കുന്നുണ്ട്.
ഭർത്താവ് തോമസ് ജോഷ്വാ രാജസ്ഥാനിൽ ജോലിയാണ്. മക്കൾ: ജെസൻ, ജെസ്ലി.
തലയില്ലാത്ത മൃതദേഹം കണ്ടെത്തി.
◾തൃശൂര്‍ ആമ്പല്ലൂര്‍ പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തപ്പോളാണ് തലയില്ലന്നുള്ള വിവരം അറിഞ്ഞത്.കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് മഴയ്ക്ക് സാധ്യത.
◾സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
പാലക്കാട് ബിജെപിയിൽ കലാപം.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രന്‍
പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
ആലപ്പുഴയിൽ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ
◾വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം കാക്കനാട് സ്വദേശിയായ ബിജോയ് തോമസ് (51) അറസ്റ്റിലായി. വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെയാണ് എടത്വ പൊലീസിൻെറ സമയോചിതമായ ഇടപെടലിൽ  ഇയാളെ ആലുവയില്‍നിന്ന് പിടികൂടിയത്. മൊബൈൽ ഫോണുകൾ ഇയാൾ മാറി മാറി ഉപയോഗിച്ചത് പൊലീസിനെ  വലച്ചിരുന്നു.ഇയാൾ ഇതിന് മുമ്പും നിരവധി കേസുകളിൽ  ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.പ്രതിയെ റിമാന്‍ഡ് ചെയ്തു. 
വയനാട് കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സഹായം പ്രഖ്യാപിക്കാൻ സാധ്യത.
◾ വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം. സഹായം സംബന്ധിച്ച് നല്ല റിപ്പോര്‍ട്ട് തന്നെ കേന്ദ്രം കോടതിയില്‍ നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. 
വിഴിഞ്ഞത്ത് 24-മത്തെ കപ്പൽ എത്തി.
◾ ട്രയല്‍ റണ്‍ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പലായ എംഎസ്സി ലിസ്ബന്‍ വെള്ളിയാഴ്ച എത്തി.ട്രയല്‍ റണ്‍ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചരക്ക് കൈമാറ്റം ചെയ്യാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞു.
ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
◾ വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി . മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് കേരളം. 
◾ കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് കേരളം. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതില്‍ പറയുന്നു. .
കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി  സിറാജ് ദിനപത്രം.
◾ കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളില്‍ ആര്‍എസ്എസ് ചായ്‌വ് പ്രകടമാണെന്നാണ് സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
പൊലീസിനെതിരെ  വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. 
◾ പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണെന്നാണ് വിമര്‍ശനം. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
സിദ്ദിഖിനെ  ചോദ്യം ചെയ്ത് വിട്ടയച്ചു.
◾ ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോലിസ് ആവശ്യപ്പെട്ട രേഖകള്‍ ഇന്നലെയും സിദ്ദിഖ് ഹാജരാക്കിയില്ല. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോണ്‍ എന്നിവ
കൈവശമില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു. ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകൂ.
തെളിവുകളില്ലെന്ന് പോലീസ്.
◾ ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
മർദ്ദനമേറ്റ യുവാവ് മരിച്ചു
◾ ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികൾക്ക് മർദ്ദനമേറ്റു
◾ മലപ്പുറം വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്ക് മര്‍ദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചന്ദന മോഷണം തമിഴ്നാട് സ്വദേശി അറസ്റ്റിൽ
◾ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവര്‍ തോട്ടത്തില്‍ മുനിസ്വാമിയെ (63) ആണ് അറസ്റ്റിലായത്.
ഓച്ചിറയിൽ അപകടം.
 ◾ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള നിലംപതിച്ചു.ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 2 30ആയിരുന്നു സംഭവം .
സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. 
◾ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് ഈ അത്യപൂര്‍വ പ്രതിഭാസത്തിന് ഇടയാക്കിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞു. 
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വര്‍ഷം ജയിലിലടച്ച പ്രൊ.ജി.എന്‍. സായിബാബ അന്തരിച്ചു. 
◾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വര്‍ഷം ജയിലിലടച്ച, ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഡൽഹിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു.
◾ ദില്ലിയിലെ സരായ് കാലേ ഖാനില്‍ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ ഒരു നാവിക സേന ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. 
പിടികൂടിയ മയക്കുമരുന്നുകൾ
നിശ പാർട്ടികൾക്ക് എന്ന് ഡൽഹി പോലീസ്.
◾ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നത് നിശാ പാര്‍ട്ടികള്‍ക്കും സംഗീത വിരുന്നുകള്‍ക്കും വേണ്ടിയെന്ന് പൊലീസ്. രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ദില്ലി പൊലീസിന്റെ കണ്ടെത്തല്‍. 
കരസേനയ്ക്ക് ഊര്‍ജ്ജമാകാന്‍ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. 
◾ കരസേനയ്ക്ക് ഊര്‍ജ്ജമാകാന്‍ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. ഡ്രോണ്‍ അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സംവിധാനമാണ് മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ രാജ്പ്രസാദ് വികസിപ്പിച്ച അഗ്നിയസ്ത്ര. സിക്കിമില്‍ നടന്ന ആര്‍മി കമാന്‍ഡേഴ്സ് യോഗത്തില്‍ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ ആർഎസ്എസ്
◾ ഹിന്ദി അടിച്ചേല്‍പിക്കുന്നതിന് എതിരെ ആര്‍എസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിര്‍ന്ന ആര്എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് 
ഹിന്ദുക്കൾക്ക് പാഠമാകണമെന്ന് ആർഎസ്എസ്.
◾ ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ക്കിടയില്‍ അദ്ദേഹം ഐക്യത്തിന് ആഹ്വാനം ചെയ്തു. 
ബിജെപി ഭീകര പാർട്ടിയെന്ന് ഖാർഗെ.
◾ കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പാര്‍ട്ടിയാണെന്ന് വിമര്‍ശനമുന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ന്യൂനപക്ഷങ്ങളെയും ദളിതരേയും തല്ലിക്കൊല്ലുന്നുവരേയും മര്‍ദ്ദിക്കുന്നുവരേയും ബലാത്സംഗം ചെയ്യുന്നുവരേയും പിന്തുണക്കുന്നവരാണ് 
വിമർശനവുമായി ബിജെപി.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘ഭീകരവാദിപാര്‍ട്ടി’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി. ഖാര്‍ഗെയുടെ പരാമര്‍ശം ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല പറഞ്ഞു. 
അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കും.
◾ തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച രാത്രിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
രാജിതള്ളി പശ്ചിമബംഗാൾ ഗവൺമെൻറ്.
◾ ആര്‍ജി കര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. നിയമസാധുതയില്ല എന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഇവരുടെ കൂട്ടരാജി നിരസിച്ചത്. 
മണ്ണിടിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.
◾ ഗുജറാത്തിലെ മെഹ്സാനയില്‍ കാദി ടൗണിനടുത്തുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫാക്ടറിയില്‍ മണ്ണ് ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. ഫാക്ടറിയില്‍ തൊഴിലാളികള്‍ ചേര്‍ന്ന് 16 അടിയോളം ആഴമുള്ള കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പൊലീസ് പറഞ്ഞു. 
മഹാരാഷ്ട്ര മുൻമന്ത്രി വെടിയേറ്റ് മരിച്ചു.
◾ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി ബാന്ദ്രയിലെ തന്റെ മകന്റെ ഓഫീസില്‍വെച്ച് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 9.30 -ഓടെയായിരുന്നു സംഭവം. 
ആവശ്യമുണ്ട്
പത്തനംതിട്ട ജില്ലയിൽ നിരണം
തേവേരിയിൽ താമസിക്കുന്ന കിടപ്പിലായ ഒരു അപ്പച്ചനെ കൂടെ താമസിച്ച്   നോക്കുന്നതിനും വീട്ടുജോലികൾ ചെയ്യുന്നതിനും,വീട് വൃത്തിയായി സൂക്ഷിക്കുന്നതിനും, ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത ആരോഗ്യമുള്ള 30-തിനും 55-നും ഇടയിൽ പ്രായമുള്ള ഒരാളെ ആവശ്യമുണ്ട്.
സാലറി : ₹- 18000/- + വീട്ടു ചിലവ്
(ഫാമിലി ആയി വന്നാൽ ഉത്തമം).
താൽപ്പര്യം ഉള്ളവർ വിളിക്കുക.
9744213611
00965 97379531(വാട്ട്സ്ആപ്പ് )
തൂങ്ങി മരിച്ചതാണെന്ന് സംശയം.
◾ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.  ഉടൻ പള്ളിക്കറുപ്പ് പള്ളി ഭാരവാഹികളെ വിവരമറിയിച്ചു. മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു. കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം.
ടി 20പരമ്പര ഇന്ത്യ നേടി. 
◾ടി 20പരമ്പര ഇന്ത്യ നേടി. ഇന്ത്യക്ക് സമ്മാനിച്ചത് ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യിലെ 133 റണ്‍സിന്റെ വമ്പന്‍ വിജയം. എട്ട് സിക്സും പതിനൊന്ന് ഫോറുകളുമടിച്ച സഞ്ജു ഒരോവറില്‍ 5 സിക്സടിച്ചു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരി.
ഐസിസി ടെസ്റ്റ്  പോയിന്റ് പട്ടികയില്‍
ഇന്ത്യ ഒന്നാം സ്ഥാനത്ത്.
◾ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍
ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
പാകിസ്ഥാന്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്തവര്‍ഷം ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
AKSHAYA Result
 (13/10/2024)
1 st Prize :
Amount: ₹7,000,000/-
AN127562  

Consolation Prize :
Amount: ₹8,000/-
AO127562 AP127562 AR127562 AS127562 AT127562 AU127562 AV127562 AW127562 AX127562 AY127562 AZ127562  

2 nd Prize :
Amount: ₹500,000/- 
AV474684  

3 rd Prize : 
Amount: ₹100,000/- 
AN348302 AO998529 AP114473 AR273183 AS758402 AT370511 AU928791 AV717115 AW299956 AX179953 AY111910 AZ833984  

4 th Prize : 
Amount: ₹5,000/-
0466 0864 1008 1430 2490 2513 3518 5504 5529 5859 6378 6620 7089 7119 7561 8037 9403 9793  

5 th Prize : 
Amount: ₹2,000/-
5037 5773 6145 7064 8184 8978 9767  

6 th Prize :
Amount: ₹1,000/-
0243 0283 0342 0647 0724 0777 0902 1293 1510 1658 2196 2250 2297 3068 3188 3954 5632 6188 6857 7891 7968 8007 8200 8252 8915 9986  

7 th Prize :
Amount: ₹500/-
0011 0124 0428 0773 0818 0827 0962 1019 1116 1218 1330 1513 1516 1737 1910 2171 2326 2341 2524 2742 2767 3383 3448 3725 3866 3887 3947 3979 4273 4589 4911 5157 5216 5319 5547 5684 5763 5898 5926 5962 5966 6031 6462 6516 6654 6706 6742 7235 7287 7339 7480 7510 7605 8109 8285 8385 8427 8448 8483 8550 8613 8649 8695 8795 8854 8946 9245 9386 9394 9420 9626 9632  

8 th Prize : 
Amount: ₹100/-
0107 0115 0201 0272 0275 0301 0372 0596 0609 0751 0754 0813 0823 0890 1015 1291 1360 1365 1370 1419 1456 1659 1900 1948 1987 2059 2187 2231 2285 2489 2520 2560 2640 2651 2910 3240 3244 3274 3304 3833 3846 3975 4000 4022 4073 4114 4200 4232 4265 4297 4444 4651 4673 4804 4844 5283 5308 5355 5395 5441 5556 5595 5864 5892 5929 6060 6094 6130 6202 6270 6446 6461 6576 6619 6717 6824 7004 7022 7109 7146 7200 7391 7397 7465 7689 7705 7711 7718 7726 7834 7917 8058 8210 8231 8233 8296 8302 8344 8394 8473 8500 8568 8609 8619 8621 8773 8810 8943 9021 9037 9139 9235 9278 9288 9384 9532 9600 9634 9742 9796 9840 9924 9942  
KARUNYA Result
(12/10/2024)
1 st Prize : 
Amount: ₹80,00,000/-
KS969212  

Consolation Prize : 
Amount: ₹8,000/-
KN969212 KO969212 KP969212 KR969212 KT969212 KU969212 KV969212 KW969212 KX969212 KY969212 KZ969212  

2 nd Prize : 
Amount: ₹5,00,000/-
KU744308  

3 rd Prize : 
Amount: ₹100,000/-
KN144600 KO923039 KP527275 KR497051 KS248856 KT756585 KU824427 KV967558 KW385881 KX913135 KY909921 KZ852566  

4 th Prize : 
Amount: ₹5,000/-
0075 0574 2144 2526 2854 2950 3226 3888 4003 4271 5818 7135 7163 8288 8330 8865 9460 9893  

5 th Prize :
Amount: ₹2,000/-
0946 3869 4076 4224 4492 7696 7921 8202 9134 9779  

6 th Prize : 
Amount: ₹1,000/-
0965 1506 2755 2977 3021 3086 3642 3861 4417 4645 5203 5478 5683 5840  

7 th Prize : 
Amount: ₹500/-
0095 0624 0665 0677 0793 0906 0969 1022 1183 1292 1354 1406 1464 1495 1530 1553 1692 1773 1779 2101 2665 2709 2873 2915 3074 3094 3537 3538 3563 3593 3676 3841 3947 4033 4176 4265 4335 4440 4703 4748 4749 4752 4787 4899 4973 4991 5521 5881 5951 6010 6313 6485 6562 6833 6834 6884 7005 7134 7225 7279 7282 7577 7975 8045 8142 8273 8510 8578 8747 9030 9046 9085 9185 9225 9339 9380 9476 9613 9692 9743  

8 th Prize : 
Amount: ₹100/-
0024 0037 0174 0175 0383 0431 0515 0525 0534 0589 0633 0752 0890 1009 1116 1181 1270 1272 1606 1877 1915 1928 1962 1972 2044 2161 2183 2190 2257 2312 2331 2344 2352 2493 2566 2615 3096 3344 3487 3612 3748 3864 3912 3940 4177 4195 4435 4537 4800 4908 4979 5073 5095 5119 5196 5258 5329 5389 5528 5630 5748 5772 5791 5827 6048 6104 6111 6114 6267 6276 6367 6431 6436 6524 6550 6683 6807 6988 7002 7092 7120 7364 7422 7427 7511 7594 7635 7690 7720 7791 7862 8104 8110 8138 8192 8293 8314 8364 8456 8466 8508 8537 8551 8574 8659 8700 8745 8762 8830 9078 9088 9126 9146 9155 9231 9255 9303 9307 9337 9539 9606 9611 9703 9752  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.