ഇന്ന് 1200 മാണ്ട് മകരം 2 ബുധനാഴ്ച.
ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി കേസ് തീർപ്പാക്കി.
ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ.തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.ക്ഷമാപണം സ്വീകരിച്ച കോടതി ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
പാലാ മുട്ടം പള്ളിയിൽ രണ്ട് മത വിഭാഗങ്ങൾ തമ്മിൽ തർക്കം.
പാലാ മുട്ടം പള്ളിയിൽ റാസ കടന്നുപോകുന്നത് വൃത്തിയാക്കുന്നതിനു വേണ്ടി ഉപയോഗശൂന്യമായ ഇലക്ട്രിസിറ്റി ബോർഡിന്റെ പോസ്റ്റ് റോഡിൻെറ സൈഡിൽ നിന്ന് പള്ളി അധികൃതർ എടുത്ത് മാറ്റിയിരുന്നു.ഇലക്ട്രിസിറ്റി ബോർഡിൻെറ അനുമതിയോടുകൂടിയാണ് ഇവർ പോസ്റ്റ് മാറ്റിയത്.
എന്നാൽ പിന്നീട് പോലീസ് എത്തി പോസ്റ്റ് അവിടെ വീണ്ടും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.ശക്തമായ എതിർപ്പുമായി
പള്ളി ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നു.ഇതിനിടെ ഒരു വിഭാഗം ആളുകൾ കെഎസ്ഇബിയുടെ തന്നെ മറ്റൊരു പോസ്റ്റ് അവിടെ കൊണ്ട് സ്ഥാപിച്ചു.
ഇത് അവിടെ വലിയ സംഘർഷത്തിന് കാരണമാവുകയാണ്.
കൊലക്കേസ് നടത്താൻ വീണ്ടും സിപിഎം പിരിവ് നടത്തുന്നു എന്നാരോപണം.
പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗവും 500 രൂപ വീതം നല്‍കണം. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
നേഴ്സുമാരുടെ സമ്മേളനം.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ 13 മാത് തൃശ്ശൂര്‍ ജില്ല സമ്മേളനവും, സമര പ്രഖ്യാപന കണ്‍വെന്‍ഷനും നാളെ. തൃശൂര്‍ ടൗണ്‍ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുന്‍ ലേബര്‍ വകുപ്പ് മന്ത്രി ശ്രീ.ഷിബു ബേബി ജോണ്‍ ഉദ്്ഘാടനം ചെയ്യും.
കെജ്രിവാളിന് ഭീഷണി
അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി. മദ്യ നയക്കേസില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
അയ്യപ്പന്മാർക്ക് പരിക്കേറ്റു.
ഇടുക്കി കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ അയ്യപ്പന്മാര്‍ വന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്. മകരവിളക്ക് തൊഴുത് മടങ്ങിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ 20 പേരുണ്ടായിരുന്നു..
കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.
കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോട്ടയം ജില്ല സെഷൻസ് കോടതി.
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോട്ടയം ജില്ല സെഷൻസ് കോടതി. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നൽകിയത്. മുൻകൂർ ജാമ്യപേക്ഷ കോട്ടയം ജില്ല സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും .യൂത്ത് ലീഗ് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് തന്നെ.
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. ക്രിസ്തുമത വിശ്വാസികള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതില്‍ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീല്‍ തള്ളിയത്.
നിയമസഭാ സമ്മേളനം
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവര്‍ണ്ണര്‍ നിലവില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നല്‍കുന്നില്ല. വന നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും.
പീച്ചി ഡാം റിസര്‍വോയറില്‍ വീണ മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16) ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് എറിന്‍.
രൂക്ഷ വിമർശനവുമായി പിവി അൻവർ.
കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടന്‍ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യം തള്ളി ഗോപിനാഥ്
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററായ പിവി അന്‍വര്‍ പാലക്കാട്ടെ കോണ്‍ഗ്രസ് വിമതന്‍ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അന്‍വറിന്റെ ആവശ്യം തള്ളിയ എ വി ഗോപിനാഥ് താത്പര്യമില്ലെന്ന് അറിയിച്ചു. ഇന്നലെ രാത്രി എ വി ഗോപിനാഥിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് പി വി അന്‍വര്‍ ചര്‍ച്ച നടത്തിയത്.
സ്വകാര്യ സർവ്വകലാശാലകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
യു.ജി.സി.ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും പാട്ട്.
മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും പാട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ് ഗാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 100 വനിതകള്‍ ചേര്‍ന്ന് നാളെ ഈ ഗാനം ആലപിക്കും. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി വിമലാണ് സംഗീതം നല്‍കിയത്.
സമാധി പൊളിക്കൽ -കുടുംബം ഹൈക്കോടതിയിലേക്ക്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് കുടുംബം. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലിസിന്റെ തീരുമാനം.
ചെക്ക് പോസ്റ്റുകൾ നിർത്തലാക്കും.
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.
ഭൂമി ഏറ്റെടുക്കലിൽ വീണ്ടും പ്രതിസന്ധി. വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ
വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്.വൈദ്യുതാഘാതം ഏറ്റ് അയ്യപ്പൻ മരിച്ചു.
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റു അയ്യപ്പഭക്തന്‍ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പന്‍ (54) ആണ് മരിച്ചത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടം നടന്നത്.
പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കുഞ്ഞിന്റെ നില അതീവ ഗുരുതരം.
ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതി അനുശാന്തിക്ക് ജാമ്യം.
പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികള്‍ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു.
കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലുള്ള പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ അവിടുത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.
മൈക്രോബയോളജി ലാബ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സമരം രാഷ്ട്രീയപ്രേരിതം.മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ
കമ്മീഷൻ അധ്യക്ഷ പി സതീദേവി. നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കണമെന്ന് വിദേശകാര്യ വകുപ്പ്.റഷ്യൻ കൂലിപ്പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത് മലപ്പുറത്ത് നവവധു ജീവനൊടുക്കി. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകി. മലബാറിന്റെ ടൂറിസം സാധ്യതകൾക്കായി
ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും.മലബാറിന്‍റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം. പരിപാടി രാവിലെ 9 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സമവായ ശ്രമം പാളി. മുസ്ലിംലീഗും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ശ്രമം പാളി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞെങ്കിലും 24 മണിക്കൂറിനകം ഇരുവിഭാഗം നേതാക്കളും പരസ്പരം തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.
റഹീമിന്റെ മോചനം ഇന്നും നടന്നില്ല. സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും മാറ്റിവെച്ചു. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണനക്കുവരുമ്പോള്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിച്ചത്.
മഹാ കുംഭമേളയുടെ രണ്ടാം ദിനംമഹാ കുംഭമേളയുടെ രണ്ടാം ദിനത്തിലെ അമൃത സ്നാനത്തിൽ ശ്രദ്ധേയമായി നാഗ സന്യാസിമാരുടെ സാന്നിധ്യം. ത്രിവേണി സംഗമത്തിന് സമീപം നാഗ സന്യാസിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അച്ചടക്കവും പരമ്പരാഗത ആയുധങ്ങളുടെ വൈദഗ്ധ്യവും കൊണ്ട് നാഗ സന്യാസിമാർ തീർത്ഥാടകരെ വിസ്മയിപ്പിച്ചു. ആയുധ പ്രകടനം കാഴ്ചവെച്ചും ഡമരു വായിച്ചും നാഗ സന്യാസിമാർ ശ്രദ്ധയാകർഷിച്ചു.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം.തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്.
മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടിൽ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖോ ഖോ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 175-18 നാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണ കൊറിയയെ തകര്‍ത്തത്.
ഇന്ത്യൻ ടീമിന് കടുത്ത നിയന്ത്രണം.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍പ്പേര്‍ത്താനുള്ള നീക്കവുമായി ബിസിസിഐ. ഒന്നര മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ രണ്ട് ആഴ്ചയ്ക്കപ്പുറം കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ലെന്നും ടീം ബസുകളില്‍ താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
FIFTY FIFTY Result
15/01/2025
*1 st Prize :*
Amount: ₹1,00,00,000/-
FA753116
*Consolation Prize :*
Amount: ₹8,000/-
FB753116 FC753116 FD753116 FE753116 FF753116 FG753116 FH753116 FJ753116 FK753116 FL753116 FM753116
*2 nd Prize :*
Amount: ₹10,00,000/-
FF781922
*3 rd Prize :*
Amount: ₹5,000/-
0224 0557 0971 1114 2713 2774 3693 4278 4478 4513 4668 4721 6064 6870 7135 7214 7448 7615 8061 8116 8147 8355 9771
*4 th Prize :*
Amount: ₹2,000/-
0175 0849 1395 1570 2029 3209 3593 4607 5551 5955 7677 9075
*5 th Prize :*
Amount: ₹1,000/-
0200 0237 0864 1108 1820 2569 2800 3223 3674 3786 4126 4299 4377 5964 5990 6001 6708 6975 7039 7564 7826 9058 9582 9945
*6 th Prize :*
Amount: ₹500/-
0104 0119 0121 0180 0443 0456 0696 0711 0934 0981 1334 1345 1352 1591 1595 1663 1790 2012 2221 2283 2355 2426 2538 2627 2850 2853 3147 3165 3188 3202 3300 3397 3419 3569 3603 3660 3663 3691 3931 4218 4251 4292 4391 4562 4575 4610 4765 4837 4944 5027 5146 5164 5175 5178 5224 5332 5430 5464 5478 5522 5652 5812 5829 6202 6208 6386 6610 6677 6782 6798 7075 7195 7267 7269 7367 7433 7496 7765 7852 7932 8043 8085 8367 8393 8700 8702 8997 9131 9165 9200 9368 9592 9647 9752 9876 9879
*7 th Prize :*
Amount: ₹100/-
0111 0244 0268 0305 0704 0731 0876 0925 1023 1054 1178 1282 1331 1339 1466 1541 1657 1762 1895 1952 2042 2095 2306 2310 2348 2940 2967 3092 3095 3208 3340 3387 3519 3851 3892 3965 4039 4041 4044 4052 4091 4147 4162 4288 4315 4368 4486 4571 4800 4935 4942 4946 5100 5116 5226 5245 5259 5261 5266 5309 5334 5389 5416 5446 5797 5818 5948 6006 6047 6082 6319 6389 6526 6682 6791 6814 6821 6969 7022 7031 7137 7231 7317 7343 7470 7490 7543 7597 7707 7728 7739 7786 7857 7859 7927 8090 8140 8152 8237 8296 8301 8315 8363 8518 8556 8618 8692 8855 8894 8952 9004 9012 9028 9156 9159 9239 9259 9290 9311 9338 9402 9420 9536 9563 9890 9982
സ്ത്രീ ചെയ്യുന്നു ശക്തി Result
14-01-2025
1 st Prize:
Rs.7500000/-
SV641769
Consolation Prize:
Rs.8000/-
SN641769 SO641769 SP641769 SR641769 SS641769 ST641769 SU641769 SW641769 SX641769 SY641769 SZ641769
2 nd Prize:
Rs.1000000/-
SS752115
3 rd Prize:
Rs.5000/-
0832 1186 2245 3717 3964 4221 4501 5213 5479 6147 6172 7098 7335 7741 8260 8415 9287 9973
4 th Prize:
Rs.2000/-
0046 0650 1289 1923 2784 2848 3353 5106 6378 6453
5 th Prize:
Rs.1000/-
1028 2799 3511 3680 3969 4723 4895 5378 6553 7105 7138 7234 7361 7382 7389 7879 7898 9037 9394 9593
6 th Prize:
Rs.500/-
0061 0392 0530 1112 1143 1422 1682 1910 2071 2313 2322 2345 2528 2965 2968 3083 3112 3126 3268 3619 3989 4648 5177 5180 5287 5298 5494 5503 5627 5650 5675 6551 6677 6827 6916 6971 7119 7305 7370 7384 7516 7519 7657 8531 8869 8990 8998 9061 9165 9311 9452 9658
7 th Prize:
Rs.200/-
0081 0196 0355 0562 1053 1064 1183 1238 1246 1749 1929 2030 2143 2328 2755 3087 3308 3483 3519 3546 3783 4118 4191 4614 4788 4804 4875 5061 5462 5568 5972 6196 6345 6559 6952 6995 7324 7393 8008 8244 8683 8793 8846 9517 9743
8 th Prize:
Rs.100/-
0127 0167 0512 0617 0680 0818 0887 1013 1106 1231 1235 1302 1321 1396 1450 1462 1538 1552 1556 1622 1863 1884 2267 2276 2357 2478 2496 2505 2598 2628 2791 2796 2805 2933 3080 3113 3271 3471 3509 3556 3614 3635 3665 3702 3790 3803 3999 4023 4104 4115 4136 4160 4237 4245 4292 4298 4385 4414 4533 4700 4844 4956 5224 5483 5550 5696 5901 5988 6029 6042 6177 6195 6262 6346 6395 6417 6507 6617 6733 6887 6905 6928 6943 6982 7023 7027 7043 7132 7135 7194 7295 7298 7491 7493 7527 7578 7713 7717 7851 7936 7964 7966 8142 8230 8297 8345 8469 8521 8553 8723 8780 8827 8855 9006 9036 9163 9274 9463 9494 9496 9599 9745 9800 9819 9830 9856