പ്രധാന വാർത്തകൾ.
ഇന്ന് 1200 മാണ്ട് വ്യശ്ചികം 9 ഞായറാഴ്ച.
By Saji Kuriakose .
പത്തനംതിട്ട ജില്ലയിൽ നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.
പത്തനംതിട്ട–ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ ജില്ലയിൽ തിങ്കളാഴ്ച (നവംബർ 25) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി.കോളേജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയിൽ പ്രതിഷേധിച്ചും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദ്. അമ്മു സജീവൻ്റെ മരണത്തിൽ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെഎസ്‍യു കഴിഞ്ഞ ദിവസം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു
കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
അപകടത്തിന് മുൻപ് ഒരു മാരുതി കാറിൽ യാത്ര ചെയ്ത ആളുമായി പ്രതികൾ തർക്കം ഉണ്ടാക്കിയതായും പറയപ്പെടുന്നു.
കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന്തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല.മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പാവാണ് അപകടം ഉണ്ടായത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
കവർ പാൽ വീണ്ടും തിളപ്പിക്കേണ്ടതില്ല.
മലയാളികൾ ശീലം മാറ്റണം.
കവർ പാൽ ചെറുതായി മാത്രമേ ചൂടാക്കി ഉപയോഗിക്കാവൂ.
ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. കവർ പാൽ പാസ്ചറൈസ് ചെയ്തതാണ്.
അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാൽ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാൽ 100 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും.
വയനാട്ടിൽ ബിജെപിക്ക് കെട്ടിവെച്ച കാശ്
കിട്ടിയില്ല.
സത്യൻ മൊകരിക്കും 71,606 വോട്ടിൻ്റെ കുറവുണ്ടായി.
വീണ്ടും ഒരിക്കൽ കൂടി ബിജെപിക്ക് വയനാട്ടിൽ കെട്ടിവെച്ച തുക നഷ്ടമായി. ആറ് മാസത്തിനിടയിൽ നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് പോയതിന് പിന്നാലെ മുപ്പതിനായിരത്തിൽപരം വോട്ടുനഷ്ടവും ബിജെപിക്ക് ഉണ്ടായി.ആറിൽ ഒന്ന് വോട്ട് ലഭിച്ച എങ്കിൽ മാത്രമേ കെട്ടിവെച്ച കാശ് ലഭിക്കൂ.ഇത്തവണയും ആറിലൊന്ന് വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിക്ക് കഴിഞ്ഞില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച നവ്യ ഹരിദാസിന് 1,09,939 വോട്ട് മാത്രമാണ് ലഭിച്ചത്.ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിക്കും 71,606 വോട്ടിൻ്റെ കുറവുണ്ടായി. ഇത്തവണ സത്യൻ മൊകേരിക്ക് 2,11,407 വോട്ടുകളാണ് ലഭിച്ചത്.
വഖഫ് സാമൂഹ്യ നീതിക്കെതിരെ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വഖഫ് സാമൂഹിക നീതിക്കെതിരാണെന്നും അതിന് രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ലെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി .വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരിച്ചാൽ ജേതാവായി.
കൈനകരിയിൽ വച്ച് നടന്ന ചുണ്ടൻ വള്ളംകളുടെ രണ്ടാം സിബിഎൽ മത്സരങ്ങളിൽ പള്ളാത്തുരുത്തി ബോോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ഒന്നാമത് എത്തി. വിയപുരം രണ്ടാമതും തലവടി മൂന്നാമതും നിരണം നാലാമതും എത്തി.മൂന്നാമത് സി ബി എൽ മത്സരം പാണ്ടനാട്-ചെങ്ങന്നൂരിൽ നവംബർ 30ന് നടക്കും.ഒന്നാമത് സീരിയൽ മത്സരത്തിൽ ഫൈനൽ മത്സരം നടുഭാഗം ചുണ്ടൻ തടസ്സപ്പെടുത്തിയിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ
തിരുവല്ല മുത്തൂർ-കുറ്റപ്പുഴ റോഡിൽ റോഡിൽ കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു.
ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദാണ് (32) മരിച്ചത്. മുത്തൂർ കുറ്റപ്പുഴ റോഡിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.മുത്തൂർ ഗവൺമെൻറ് സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻറെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്ന വടം കഴുത്തിൽ കുടുങ്ങിയായിരുന്നു അപകടം. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ.
വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുൽ വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ഓടയിൽ വീണ വൃദ്ധ മരിച്ചു.
വീട്ടമ്മയെ ഓടയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തേക്കുംമൂട് സ്വദേശി ഷൈലജ (72) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം കരുമ്പുകോണത്താണ് സംഭവം. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ രാവിലെയാണ് കണ്ടെത്തിയത്.ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.
വൈദികൻ ചമഞ്ഞ് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ.
വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. തമിഴ്നാട്ടിലെ പ്രമുഖ കോളേജിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നൽകാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് ജേക്കബിനെ പിടികൂടുന്നത്.
ഭരണ വിരുദ്ധ വികാരം ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭരണവിരുദ്ധ വികാരം എന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും ചേലക്കരയിലേത് തിളങ്ങുന്ന വിജയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്ക്കെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുനമ്പം പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
സമരം നിർത്തണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി.
സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യല്‍ കമ്മിഷനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാര്‍, നേരിട്ട് ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്.
വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമാണ് നേടിയതെന്നും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പില്‍ 2021ല്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ (നവംബര്‍ 25) രാവിലെ 11 മുതല്‍ നല്‍കാവുന്നതാണ്.
ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in
സുരേന്ദ്രനെതിരെ ഒളിയമ്പവുമായി ബിജെപി നേതാക്കന്മാർ.
പാലക്കാട് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും, കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാലക്കാട് സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.
പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസുകാർ നീല ട്രോളി ബാഗ് പാലക്കാട്ടേക്ക് അയച്ച്
സിപിഎമ്മിനെ കളിയാക്കി.
പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പ്രവര്‍ത്തകര്‍ ട്രോളി ബാഗ് കൊടുത്തു വിട്ടത്.
"കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും,സിങ്കം സിംഗിളാ താന്‍" -രജനീകാന്തിന്റെ ഡയലോഗ്
പങ്കിട്ട് സന്ദീപ് വാര്യർ.
ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യര്‍. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കില്‍ ചെകുത്താന്‍ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്റെ ഡയലോഗാണ് വാര്യർ ഉപയോഗിച്ചത് കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍.
ബിജെപി കേരളത്തിൽ തലപൊക്കില്ലെന്ന് കെ സുധാകരൻ.
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
ഗോവിന്ദന്റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കൾ.
പാലക്കാട് മഴവില്‍ സഖ്യം എന്ന എംവി ഗോവിന്ദന്റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. പത്രങ്ങളില്‍ ഇടതുമുന്നണി നല്‍കിയ വര്‍ഗീയ വിഷലിപ്തപ്രചരണം ജനങ്ങളെ രോഷാകുലരാക്കിയെന്നും വര്‍ഗീയ പ്രചരണം ജനങ്ങള്‍ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഈ ജനവിധി എന്നും അവര്‍ പറഞ്ഞു.
പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയത്തിനുശേഷം പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ പിസി വിഷ്ണുനാഥ് ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ വീണ്ടും ആഘോഷത്തില്‍ പങ്കെടുത്തു.
മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകള്‍ ചത്തു.
ഹാത്രസില്‍ ഫുഡ് ഗോഡൗണില്‍ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകള്‍ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയില്‍ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടിയാകാൻ ആരുമില്ല.
മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍, മഹാവികാസ് അഘാടി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ സീറ്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തുള്ള ഉദ്ധവ് താക്കറെ വിഭാഗം ശിവസേനക്ക് 20 ഉം കോണ്‍ഗ്രസിന് 16 ഉം ശരദ് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 10 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
വൈകാരികമായി പ്രതികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
മഹാരാഷ്ട്രയിലേറ്റ തിരിച്ചടിയില്‍ വൈകാരികമായി പ്രതികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരിച്ച മൂന്നിടത്തും കെട്ടിവെച്ച കാശ് നഷ്ടമായി.
ഇന്ത്യ മികച്ച ലീഡിലേക്ക്.
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെടുത്തിട്ടുണ്ട്. 90 റണ്‍സുമായി യശസ്വി ജയ്സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസിലുണ്ട്. 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 218 റണ്‍സിന്റെ ആകെ ലീഡുണ്ട്. നേരത്തെ 67ന് 7 എന്ന നിലയില്‍ ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 104 റണ്‍സിന് ഓള്‍ ഔട്ടായി.
AKSHAYA Result
24/11/2024
1 st Prize :
Amount: ₹7,000,000/-
AU260287
Consolation Prize :
Amount: ₹8,000/-
AN260287 AO260287 AP260287 AR260287 AS260287 AT260287 AV260287 AW260287 AX260287 AY260287 AZ260287
2 nd Prize :
Amount: ₹500,000/-
AX933882
3 rd Prize :
Amount: ₹100,000/-
AN203066 AO801038 AP322922 AR886234 AS628984 AT769869 AU378075 AV225499 AW717194 AX240015 AY879731 AZ777564
4 th Prize :
Amount: ₹5,000/-
0019 1472 1538 2057 2249 2743 3111 3419 4424 5034 5126 5459 5569 7727 9067 9089 9538 9650
5 th Prize :
Amount: ₹2,000/-
0196 4910 5237 5391 6836 7965 8299
6 th Prize :
Amount: ₹1,000/-
2471 2799 2856 2862 3191 3561 3732 3733 4197 4313 5100 5124 6015 6179 6237 6275 6912 6961 6995 7271 7354 7445 7977 8582 9845 9965
7 th Prize :
Amount: ₹500/-
0066 0075 0248 0286 0484 0620 1015 1437 1972 2044 2081 2082 2325 2326 2389 2399 2467 2622 3010 3127 3152 3190 3413 3505 3746 3760 4033 4198 4352 4499 4650 4681 4691 4802 4949 5225 5298 5369 5424 5468 5555 5689 5724 5790 6284 6683 6776 6813 6939 6970 7088 7150 7436 7780 7812 7832 8199 8204 8343 8417 8521 8576 8677 8781 8791 8876 9064 9368 9375 9664 9982 9990
8 th Prize :
Amount: ₹100/-
0076 0082 0232 0242 0263 0423 0514 0580 0752 0805 1081 1094 1170 1222 1370 1463 1474 1542 1546 1597 1686 1779 1914 1939 1957 2215 2228 2321 2331 2554 2637 2681 2693 2808 2869 2959 3001 3011 3053 3122 3158 3160 3169 3175 3507 3595 3860 3944 4063 4067 4140 4175 4185 4310 4353 4400 4437 4606 4782 5004 5023 5135 5511 5550 5556 5598 5652 5654 5731 5782 5864 5976 6007 6041 6092 6119 6334 6500 6802 6818 6827 7000 7074 7105 7144 7316 7649 7652 7707 7721 7823 7888 7957 7979 8084 8197 8215 8313 8327 8363 8414 8548 8550 8625 8679 8685 8697 8746 8862 8878 8991 9131 9139 9175 9255 9319 9326 9653 9790 9836 9899 9961 9967