Posts

Showing posts from January, 2025

പ്രധാന വാർത്തകൾ

Image
ഇന്ന് 1200-മാണ്ട് മകരം 18 വെള്ളിയാഴ്ച. By Basheer Kottayam സരിത നായരെ വെറുതെ വിട്ടു. സോളാർ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. കോഴിക്കോട് എരഞ്ഞിക്കല്‍ മോകവൂർ സ്വദേശി വിന്‍സെന്റ് സൈമണ്‍ എലത്തൂർ സ്റ്റേഷനില്‍ നല്‍കിയ കേസിലാണ് വിധി. 2014 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന വ്യാജേന പണം കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരല്ല എന്നുകണ്ടു വെറുതെ വിട്ട് ഉത്തരവിട്ടത്. ലൈംഗിക ആരോപണത്തില്‍പ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മലയാളി ബിഷപ്പ് രാജിവെച്ചു; പരാതി ഉന്നയിച്ചതില്‍ വനിത ബിഷപ്പും വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു.ലിവര്‍പൂള്‍ ഭദ...

സ്വർണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനവും സ്വർണ മന്ത്രാലയത്തിനും സാധ്യത.

Image
ഇന്ന് 1200-മാണ്ട് മകരം 17 വ്യാഴാഴ്ച. By KURIAKOSE NIRANAM തിരുവനന്തപുരം:കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാരം സജീവമാകുവാൻ സാധ്യത. സ്വർണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനവും സ്വർണ മന്ത്രാലയത്തിനും  സാധ്യത. ജുവലറി മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ബുള്ളിയൻ ബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉന്നയിക്കപ്പെടുന്നു. ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കേ  സ്വർണ വ്യാപാരികൾ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചു പോലുള്ള നടപടികൾ ഇത്തവണയും ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻ ബജറ്റിൽ സ്വർണക്കടത്ത് വലിയതോതിൽ കുറയ്ക്കാൻ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറച്ചതിലൂടെ സാധിച്ചിരുന്നു. ഇത് മൂന്നു ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് സ്വർണവ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്.  ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ധനമന്ത്രിക്ക് മുന്നിൽ വച്ച നിർദ്ദേശങ്ങൾ ഇവയാണ് • ജുവലറി മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ബുള്ള്യൻ ബാങ്ക് സ്ഥാപിക്കണം • സ്വർണ്ണം വാങ്ങുന്നതിന് ബാങ്കുകളിൽ ഇ.എം.ഐ സംവിധാനം ഏർപ്പെടുത്തണം. • എംഎസ്എംഇ യൂണിറ്റുകൾക്...

29/01/2025 -പലതിനും അപേക്ഷിക്കാനുള്ള അവസാന തീയതി.

  ഇപ്പോൾ അപേക്ഷിക്കാവുന്ന   പുതിയ കേരള PSC  ജോലികൾ 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ _ വിശദമായ വാർത്തക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുള്ള ലിങ്ക് സന്ദർശിക്കുക _ 🗞️ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു | ഡിഗ്രി യോഗ്യ FC തയുള്ളവർക്ക് സുവർണ്ണാവസരം 🔸കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 🔸ശമ്പളം ₹27,800 രൂപ മുതൽ 👉🏻https://www.easyjobalerts.com/2025/01/kerala-psc-recruitment-2025.html 🗞️യൂണിഫോം ജോലി ആഗ്രഹി ക്കുന്നവർക്ക് സുവർണ്ണാവസരം 🔸കേരള പോലീസിൽ Sub Inspector പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു 🔸യോഗ്യത: മിനിമം ഡിഗ്രി 👉🏻https://www.easyjobalerts.com/2024/12/kerala-police-si-recruitment.html 🗞️പ്ലസ്ടു ഉള്ളവർക്ക് പോലീസിൽ ചേരാൻ സുവർണ്ണാവസരം 🔸ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ ആവാം 🔸എല്ലാ ജില്ലകളിലും അവസരം 👉🏻https://www.easyjobalerts.com/2025/01/kerala-police-recruitment-25.html 🗞️കേരള പോലീസിൽ വനിതകൾക്ക് സുവർണ്ണാവസരം | യോഗ്യത: പ്ലസ്‌ടു 🔸പോലീസ് കോൺസ്റ്റബിൾ ആവാം 🔸ശമ്പളം ₹31,100 രൂപ മുതൽ 👉🏻https://www.easyjob...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് മകരം 15 ചൊവ്വാഴ്ച. By KURIAKOSE NIRANAM എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. പുരയിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. പുരയിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാരപരിധിയില്‍ ഇത്...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200-മാണ്ട് മകരം 14 തിങ്കളാഴ്ച. By KURIAKOSE NIRANAM വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ  യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  യുക്രൈന്‍–റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുട്ടിന്‍ അറിയിച്...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200-മാണ്ട് മകരം 12 ശനിയാഴ്ച. By KURIAKOSE NIRANAM ഐ സി ബാലകൃഷ്ണൻ എം എൽ എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. എൻ എം വിജയൻറെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇമാം അറസ്റ്റിൽ. ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ഫോറസ്റ്റ് റേഞ...