പ്രധാന വാർത്തകൾ.
ഇന്ന് 1200-മാണ്ട് മകരം 15 ചൊവ്വാഴ്ച.
By KURIAKOSE NIRANAM
എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ.
പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നല്കിയ അനുമതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.
പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.
പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാരപരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.നെല്‍ഭൂമിയുടെയോ തണ്ണീര്‍ത്തടത്തിന്റെയോ പരിധിയില്‍ വരുന്ന വസ്തുവകകള്‍ക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നല്‍കാനാവൂ.പുരയിടത്തില്‍ നിലം നികത്തല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നല്കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്
വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം.
കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്ലിങ്ങളായ രണ്ടുപേർ ഭരണസമിതിയിൽ ഉണ്ടാകുമെന്നതുൾപ്പടെയുള്ളവ അംഗീകാരം നൽകിയവയിൽ ഉൾപ്പെടും.
പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്.
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും.
ഇന്നലെ രാത്രിയിലും വന മേഖലയിൽ ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് സംശയം
വീട്ടിൽ നിന്ന് കണ്ടെടുത്ത പകുതി മാത്രമുള്ള വിഷക്കുപ്പി ചെന്താമര ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ചു എന്നും സംശയം ഉയർന്നിട്ടുണ്ട്.
കോഴ വാങ്ങി നിയമനം നടത്തിയത് സ്ഥിരീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.
പാർട്ടി നോമിനിയെ പിഎസ്സി അംഗമാക്കിയ ഇടപാടിൽ അഴിമതി നടന്നുവെന്ന ആരോപണം ഇതാദ്യമായി സ്ഥിരീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ഇന്ന് ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയോഗത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുഖംരക്ഷിക്കാൻ ചാക്കോയുടെ തുറന്നുപറച്ചിൽ. വിമർശനം ഉയർത്തിയവരിൽ പ്രധാനിയായ ജില്ലാ പ്രസിഡൻ്റിനെ ചുമതലയിൽ നിന്ന് നീക്കികൊണ്ട് യോഗശേഷം വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതും പാർട്ടിയിൽ വരും ദിവസങ്ങളിൽ പൊട്ടിത്തെറിയാകും.
വിആർ രമ്യയുടെ നിയമനത്തിന് പാർട്ടി ബ്ലോക്ക് പ്രസിഡൻ്റ് കൂടിയായ അവരുടെ പിതാവിൽ നിന്ന് കോഴ വാങ്ങിയത് തൻ്റെ സഹായായിരുന്ന ബിജു ആബേൽ ജേക്കബാണ്. ഇത് അറിഞ്ഞതോടെ ബിജുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നാണ് ചാക്കോ വിശദീകരിച്ചത്. വനം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കൂടിയായിരുന്നു ബിജു. നിയമനം സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടന്നതാണെന്നും ചാക്കോ യോഗത്തെ അറിയിച്ചു. കോഴയാരോപണം മുൻപേ ഉയർന്നെങ്കിലും ഇതാദ്യമായാണ് സ്ഥിരീകരണം ഉണ്ടാകുന്നത്.
നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടന്നു.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.
പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട്.
നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട്. സുധാകരനും മകളും പരാതി നൽകിയിട്ടും കേസ് എടുക്കാത്തത് പൊലീസിൻ്റെ വീഴ്ചയാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നു. ഇൻ്റലിജൻ്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും.
റേഷൻകട സമരം അവസിപ്പിച്ചു.
റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്.
പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകിയത്. എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്.
സിപിഎം മർദ്ദനമേറ്റ പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാൻ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.
വയനാട് പനമരത്ത് സിപിഎം മർദ്ദനമേറ്റ പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാൻ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ബെന്നിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ടെന്നാണ് സൂചന.സിപിഎം പ്രവർത്തകർ ബെന്നിയെ ആക്രമിച്ചത് വിവാദമായിരുന്നു. നാളെ ബെന്നിക്ക് പിവി അന്‍വർ പങ്കെടുക്കുന്ന കണ്‍വെൻഷനില്‍ വച്ച് അംഗത്വം നല്‍കും.
95 വർഷം പഴക്കമുള്ള തേക്ക് തടികൾ നിലമ്പൂരില്‍ ലേലത്തിന്.
ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികൾ നിലമ്പൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.318 ഘനമീറ്റർ തേക്ക് തടികളാണ് നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.
ഒരു മാസത്തിലകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിയിൽ ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്തുളള ഹർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ നിർദേശം.
മരണം കൊലപാതകമെന്ന് പൊലീസ്.
കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.
രഹസ്യമൊഴി നൽകാൻ ഹാജരാകണം.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ചലച്ചിത്ര താരത്തിനോട് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീം കോടതിക്ക് കൈമാറി.
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം.
കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.
കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ജയിലിൽ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാൾ പരോളിലിറങ്ങിയത്.
25ഓളം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി.
തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടയിൽ 25ഓളം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയിൽ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. കുരങ്ങന്മാർക്ക് വിഷം നൽകിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
മഹാ കുംഭമേളയുടെ ബഹിരാകാശ ചിത്രം വൈറലായി.
മഹാകുംഭമേളയുടെ വർണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ച രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് സമഗ്രമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
നോട്ടീസ് നൽകി
മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി.മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ 2024 ഒക്ടോബറിലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്.
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടർ പറഞ്ഞത് നുണ.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് ഏരിയയിൽ നിന്ന് ആപ്പിൾ വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഒരു ഡോക്ടർ പോസ്റ്റ് ചെയ്ത കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞതെല്ലാം നുണയാണെന്നും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐഎസ്എഫിന്റെ വിശദീകരണം.
കടുത്ത നടപടിയുമായി ട്രംപ്.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുകയാണ് ട്രംപ് ഭരണകൂടം.ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.
കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിക്കും.
നേരിട്ട് വിമാന സർവീസും 2020 മുതൽ നിർത്തിവച്ച കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.ഇന്ത്യ-ചൈന വിദഗ്ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്.
ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ ഇതുവരെ കണ്ടിട്ടില്ല. കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ്, നാഷണൽ മാളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യുടെ പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞവര്‍ഷം ഏകദിനത്തിലും ടി20-യിലും മികച്ച പ്രകടനം കാഴ്ച വെച്ച അഫ്ഗാനിസ്താന് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍.
ഓൺലൈൻ ധ്യാനം ഇന്ന് ആരംഭിക്കും.
ക്രിസ്തുവിൻറെ ജനനത്തിന്റെ മഹാജൂബിലി വർഷത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സിസ്റ്റേഴ്സിനു വേണ്ടി മാത്രമായി ഒരുക്കുന്ന മലയാളം ഓൺലൈൻ ധ്യാനം ഇന്ന് ആരംഭിക്കും. ജനുവരി 30 വരെ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മൂവായിരത്തോളം സിസ്റ്റേഴ്സാണ് പങ്കെടുക്കുക. പ്രമുഖ വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സുവിശേഷവത്ക്കരണ വിഭാഗത്തിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയ SH നേതൃത്വം നല്‍കും.ഇന്ത്യൻ സമയം രാത്രി 6.30നു ജപമാലയോടെ ആരംഭിച്ച് 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് 3 ദിവസത്തെയും ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊരു ഭാഗത്തുനിന്നും സിസ്റ്റേഴ്സിന് സൂമിലൂടെ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാന്‍ താത്പര്യമുള്ള സിസ്റ്റേഴ്സിന് ധ്യാനത്തിൽ തുടര്‍ന്നും രജിസ്റ്റര്‍ ചെയ്യാമെന്നും താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയായി ധ്യാനത്തിനായുള്ള വാട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്നും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു.
https://chat.whatsapp.com/LHIPkzb05GMDEsC7U34wMd
വിൻ വിൻ Result(27-01-2025)
*1 st Prize:*
Rs.7500000/-
WD933705
*Consolation Prize:*
Rs.8000/-
WA933705 WB933705 WC933705 WE933705 WF933705 WG933705 WH933705 WJ933705 WK933705 WL933705 WM933705
*2 nd Prize:*
Rs.500000/-
WB544547
*3 rd Prize:*
Rs.100000/-
WA873704 WB500452 WC298029 WD586408 WE282848 WF835292 WG181660 WH251472 WJ907507 WK372802 WL983283 WM748879
*4 th Prize:*
Rs.5000/-
0358 0535 0929 1121 1841 2684 3133 3231 3375 5341 6332 7610 7635 7691 8932 9173 9423 9579
*5 th Prize:*
Rs.2000/-
0241 1279 2858 2940 5365 7871 8050 9213 9365 9395
*6 th Prize:*
Rs.1000/-
0086 0620 2253 2759 3522 4019 5362 5756 6608 7085 7153 8347 9539 9751
*7 th Prize:*
Rs.500/-
0188 0336 0474 0575 1120 1159 1283 1331 1533 1582 1669 1693 1771 2061 2109 2111 2164 2198 2585 2631 2730 2789 2876 2947 3041 3116 3383 3770 3831 3926 4082 4096 4173 4347 4365 4573 4606 4858 4888 5007 5022 5093 5105 5114 5182 5444 5686 5759 5817 5829 6144 6186 6337 6395 6416 6610 6686 6844 6850 6902 6920 6963 7065 7079 7214 7220 7295 7377 7452 7728 8070 8322 8859 9015 9037 9237 9344 9405 9572 9606 9697 9791
*8 th Prize:*
Rs.100/-
0023 0179 0260 0377 0428 0478 0563 0630 0787 0801 0915 0973 1190 1198 1291 1333 1378 1468 1472 1564 1596 1636 1727 1738 1824 1912 1927 2142 2178 2212 2341 2344 2408 2543 2568 2622 2681 2739 2880 2885 3120 3180 3220 3331 3631 3633 3768 3786 3931 3979 3983 4088 4124 4164 4175 4324 4363 4477 4555 4590 4642 4873 4909 4943 5044 5144 5195 5356 5383 5417 5481 5789 5857 5922 6028 6086 6147 6154 6306 6340 6341 6399 6463 6514 6646 6651 6697 6731 6829 6871 6938 7024 7080 7206 7539 7601 7697 7704 7766 7916 7923 8028 8052 8055 8063 8123 8220 8227 8293 8732 9050 9134 9192 9279 9286 9331 9345 9402 9434 9487 9584 9715 9748 9831 9872 9992