നായ ബൈക്കിന് കുറുകേ ചാടി.. അപകടത്തിൽപെട്ട യുവാവ് മരിച്ചു.

തിരുവനന്തപുരം : നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് പട്ടി കുറുകേ ചാടിയാണ് അപകടമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അജിന് അപകടം സംഭവിച്ചത്. അജിന്‍ ബൈക്കില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഈ സമയം മുന്നിലെത്തിയ മറ്റൊരു ബൈക്കുമായി അജിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകമുണ്ടായത്. ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്‍റെ ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകൾ: യുവാന.

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.