ഹരിപ്പാട് ഹോസ്റ്റലിൽ നിന്നും മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ എറണാകുളത്തു നിന്ന് കണ്ടെത്തി.

ഹരിപ്പാട്: ഹോസ്റ്റലിൽ നിന്നു മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്നാണ് കുട്ടികൾ ഹോസ്റ്റലിൽ നിന്നും മുങ്ങിയത്.

നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്ന്‌ കഴിഞ്ഞദിവസം രാത്രിയോടെയാണ് 8, 10, 12 ക്ലാസ് വിദ്യാർത്ഥിനികളെയാണു കാണാതായത്. മൊബൈൽഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോ​ഗിക്കുന്നത് കണ്ടെത്തിയ രക്ഷിതാക്കൾ സ്കൂളിൽ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 11.30-ഓടെ ഹോസ്റ്റലിൽനിന്നു മുങ്ങിയത്. മൂന്നുകിലോമീറ്റർ നടന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ രാത്രി ട്രെയിനിൽ കയറി കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന്, മറൈൻഡ്രൈവിൽവെച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കണ്ടു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കൾ അറിഞ്ഞെന്നും അതിനാൽ തങ്ങൾ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു. ഇതറിഞ്ഞ സുഹൃത്ത് ആണ് പെൺകുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചത്. ഇതറിഞ്ഞ പിതാവ് ഉടൻ തന്നെ കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന്, എസ്.എച്ച്.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നു വിദ്യാർത്ഥിനികളെ കണ്ടെത്തുകയായിരുന്നു. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി

Popular posts from this blog

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ