ജപ്തി ഭീഷണിയിൽ വിദ്യാർഥിനി ജീവനൊടുക്കി.ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്ക് ആക്കി മാറ്റി. കേരള ബാങ്കിൽ നിന്ന് പണം ധാരാളമായി ജനങ്ങൾ പിൻവലിക്കുന്നു.ബാങ്ക് ഭീഷണിയിൽ
ജപ്തി നോട്ടീസ് അയച്ചു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു -
കേരള ബാങ്കിൽ നിന്നും പണം ജനങ്ങൾ പിൻവലിക്കുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിന്നാലെയാണ് സഹകരണ ബാങ്കിൽ നിന്ന് ജനങ്ങൾ പണം പിൻവലിച്ചു തുടങ്ങിയത്.
ഇതിൻറെ ഭാഗമായി കേരള ബാങ്കിൽ നിന്നും ധാരാളമായി പണം പിൻവലിച്ചു തുടങ്ങി.
തിരുവല്ലയിലെ ഒരു പ്രശസ്ത പള്ളി അവരുടെ അക്കൗണ്ട് കേരള ബാങ്കിൽ നിന്ന് പിൻവലിക്കുകയുണ്ടായി.
അവിടെ നിക്ഷേപിച്ചിരുന്ന ലക്ഷക്കണക്കിന് തുകയാണ് പിൻവലിച്ചത്.
ഒരു വശത്തുകൂടി ജപ്തി ചെയ്യുകയും മറുവശത്ത് ജപ്തി നടപടികളെ തള്ളിപ്പറയുകയും ആണ് കേരള സർക്കാർ ചെയ്യുന്നത്.ഇതിന് ഏറ്റവും നല്ല തെളിവാണ്, ഏറ്റവും നല്ല മറുപടിയാണ് മന്ത്രി വാസവന്റെ പ്രസ്താവന.
സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നാണ് മന്ത്രി വി എൻ വാസവൻ പറയുന്നത്.
കൊല്ലത്ത് വീടിൻ്റെ ജപ്തി സംബന്ധിച്ച് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ഇന്ന് തൂങ്ങി മരിക്കുകയായിരുന്നു.
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി
