ഹർത്താൽ അനുകൂലികൾക്ക് വലിയ പണി കിട്ടാൻ സാധ്യത.കൂടുതൽ വാർത്തകൾ വായിക്കാം.
◾ഹർത്താൽ അനുകൂലികൾക്ക് വലിയ പണി കിട്ടാൻ സാധ്യത.ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ബസ്സുകൾക്ക് നേരെ കല്ലേറും നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.ഇന്നത്തെ സംഘർഷത്തിൽ കേസെടുക്കുന്നവർക്ക് ജാമ്യം കിട്ടണമെങ്കിൽ ഈ നഷ്ടപരിഹാരം മുഴുവൻ കെട്ടിവയ്ക്കേണ്ടി വന്നേക്കാം.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കും. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി.
◾അമ്പലപ്പുഴ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അമ്പലപ്പുഴയിൽ വാഹനങ്ങൾക്കു നേരെ കല്ലേറ്. രണ്ട് കെ എസ് ആര്‍ ടി സി ബസുകൾക്കും ലോറിക്കും കാറിനും നേരെയാണ് ആക്രമണം നടന്നത്. രാവിലെ 6-30 ഓടെ ആയിരുന്നു ആക്രമണം. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്തും വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് സമീപവുമാണ് കല്ലേറ് നടന്നത്.കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസ് എന്നിവക്കു നേരെയുണ്ടായ ആക്രമണത്തിൽ മുൻ വശത്തെ ചില്ലുകൾ തകർന്നു. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്നർ ലോറിക്കു നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു, ആർക്കും പരിക്കില്ല.
◾എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. എന്നാല്‍ ജിതിനെതിരേ തെളിവുണ്ടെന്നും മൂന്നു കേസുകളില്‍ പ്രതിയാണെന്നും ക്രൈംബ്രാഞ്ച്. ഡിയോ സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്കു പോയി. അവിടെ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള കെഎസ്ഇബിയുടെ ബോര്‍ഡുവച്ച കാറിലേക്കു മാറി. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചത് സുഹൃത്തായ വനിതയാണെന്നും പോലീസ്. ധരിച്ച ടീ ഷര്‍ട്ടാണു തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്
◾പത്തനംതിട്ട: അടൂരിൽ എസ്.എൻ.ഡി.പി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നമ്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ മേഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
◾പത്തനംതിട്ട: ജില്ലയിൽ നാലു കെ എസ് ആ ർ ടി സി ബസുകൾക്ക് നേരെഅക്രമം. രണ്ടു ഡ്രൈവർമാർക്ക് പരുക്കേറ്റു.അക്രമം ഉണ്ടാകുമെന്ന് കരുതി പോലീസ് മുൻകരുതൽ സ്വീകരിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ ശാന്തം. കോന്നിയിൽ രണ്ട്, പത്തനംതിട്ട ആനപ്പാറയിലും പന്തളത്തും ഒന്നു വീതം കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമം നടന്നത്. കോന്നി കുളത്തുങ്കൽ ഭാഗത്ത് തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. മുന്നിലെ ചില്ല്തകർന്ന് തെറിച്ചു കയറി കടയ്ക്കൽ സ്വദേശി ഷാജിയുടെ പരുക്കേറ്റു. അദ്ദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ചില്ല്തെറിച്ച് കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇളകൊള്ളൂർ സ്കൂൾപടിയ്ക്ക് സമീപം വച്ച് പത്തനാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ്പാസഞ്ചറിന് നേരെ കല്ലേറുണ്ടായത്
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം .പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമങ്ങള്‍. ചിലയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. കണ്ണൂരിലെ ഉളിയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് പള്ളിമുക്കില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോഴിക്കോട്ട് ലോറിക്കു കല്ലെറിഞ്ഞ് ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് കണ്ണിലും മൂക്കിലും പരിക്കേറ്റു. കോയമ്പത്തൂരിലെ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രി പെട്രോള്‍ ബോംബേറിഞ്ഞു
◾മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ കേരള ജീവിതത്തെ ബാധിച്ചു.അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എതിര്‍ശബ്ദങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണു ശ്രമമെന്നും അവര്‍ ആരോപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്‍നിന്ന് അറസ്റ്റിലായ 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഒഎംഎ സലാം, കെ.പി ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി ഷഫീര്‍, പി അബൂബക്കര്‍, പി കോയ, ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരെയാണു ഡല്‍ഹിയിലേക്കു കൊണ്ടുപോയത്.
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അശോക് ഗെലോട്ട്. ഇന്നലെ കേരളത്തിലെത്തി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷനാകാമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ഗെലോട്ടിന്റെ ആവശ്യം സോണിയാഗാന്ധിയും രാഹുലും നിരസിച്ചു. ഒരാള്‍ക്ക് ഒരു പദവി എന്നാണു ഉദയ്പൂര്‍ ചിന്തന്‍ ശിബരത്തിലെ തീരുമാനം.
◾ഹര്‍ത്താലിനു നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമം നടത്തുന്നവരേയും നിയമലംഘകരേയും അറസ്റ്റു ചെയ്യണം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഇന്നു നടത്താനിരുന്ന നിര്‍മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് 25 ലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിന് നിര്‍മല്‍ ലോട്ടറിയുടേയും മൂന്നിന് ഫിഫ്റ്റി- ഫിഫ്റ്റിയുടേയും നറുക്കെടുപ്പു നടക്കും.
◾എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് ഇങ്ങനെ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
◾ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ക്ഷണം സ്വീകരിച്ച് എത്തിയ മോഹന്‍ ഭാഗവത് ജി രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനം’. ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.
◾കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് കോടതി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി.
◾എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. എന്നാല്‍ ജിതിനെതിരേ തെളിവുണ്ടെന്നും മൂന്നു കേസുകളില്‍ പ്രതിയാണെന്നും ക്രൈംബ്രാഞ്ച്. ഡിയോ സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്കു പോയി. അവിടെ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള കെഎസ്ഇബിയുടെ ബോര്‍ഡുവച്ച കാറിലേക്കു മാറി. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചത് സുഹൃത്തായ വനിതയാണെന്നും പോലീസ്. ധരിച്ച ടീ ഷര്‍ട്ടാണു തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.
◾ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗവര്‍ണര്‍ നിരസിച്ച ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
◾വിഴിഞ്ഞം സമരത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവക്കാനാവില്ല. സമരത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മന്ത്രി ദുബായില്‍ പറഞ്ഞു.
◾സംസ്ഥാനത്തെ ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കെ. വാസുകിയെ ലാന്റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണറായും നിയമിച്ചു. ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആകും. ജാഫര്‍ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍. ആസിഫ ്കെ യൂസഫിനെ മില്‍മ എംഡിയാക്കി.
◾കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ത്രീത്വത്തെ അപമാനിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
◾വിതുര പേപ്പാറയില്‍ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളേയും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരേയും കേരള കോണ്‍ഗ്രസ് ബി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. അക്രമത്തിനു നേതൃത്വം നല്‍കിയ ആര്യനാട് സക്കീര്‍ ഹുസൈനെ പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവിലാണ്. ആക്രമണത്തില്‍ എസ്ഐ രാജേന്ദ്രന്‍ നായര്‍, റിട്ടയേഡ് എസ്ഐ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ എന്നിവര്‍ക്കു പരിക്കേറ്റു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്നതിനു പ്രവര്‍ത്തകനെ സസ്പെന്‍ഡു ചെയ്യേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകനു പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
◾കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്‍വവിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് അവധിയെടുത്തത്. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ സതീദേവിക്കാണ് ചുമതല.
◾ആന പാപ്പാന്മാരാകാന്‍ നാട് വിട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍. കുന്നംകുളം പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എം എം, എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ആന പാപ്പാന്മാര്‍ ആകാന്‍ നാടു വിടുകയാണെന്നും തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ വന്ന് കൊള്ളാമെന്നും കത്തെഴുതി വെച്ച ശേഷമാണ് കുട്ടികള്‍ പോയത്.
◾മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം അന്തരിച്ചു. 67 വയസായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾തൃശൂര്‍ വെണ്ടോരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ കോവില്‍ പറമ്പില്‍ സുധയുടെ മകന്‍ ഹരികൃഷ്ണന്‍ (25), ചക്കാലമറ്റത്ത് വീട്ടില്‍ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (26) എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് പന്തീരങ്കാവില്‍ വീട്ടുജോലിക്കാരിയായ 14 കാരിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അലിഗഡ് സ്വദേശികളായ ദമ്പതിമാരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോ. മിര്‍സാ മുഹമ്മദ് കമറാനേയും ഭാര്യ റുഹാനയേയുമാണു റിമാന്‍ഡു ചെയ്തത്.
◾കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
◾ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടില്‍ അബ്ദുല്‍ ഖയ്യുമാണ് അറസ്റ്റിലായത്.
◾ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വര്‍ക്കലയില്‍ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല നടയറ സ്വദേശികളായ നൗഫല്‍(30), ശിഹാബുദ്ദീന്‍ (47) എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.
◾മലപ്പുറം ജില്ലയില്‍ കോടി രൂപയുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.
◾കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ കോഴിക്കോട് പിടികൂടി. തമിഴ്നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ (44), മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളീ (37), കോലാര്‍ മൂള്‍ബാബില്‍ സ്വദേശിനിക ളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.
◾കല്യാണ്‍ സില്‍ക്‌സിന്റെ യുഎഇയിലെ ആറാമത്തെയും ഷാര്‍ജയിലെ രണ്ടാമത്തെയും ഷോറും ഇന്നു വൈകുന്നേരം 6.30-ന് മുവൈലയില്‍ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജാണ് ഈ ഷോറും ഉദ്ഘാടനം ചെയ്യുക.
◾കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജികള്‍ ഉത്തരവിനായി മാറ്റി. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടേയെന്ന് കോടതി ചോദിച്ചു.
◾ശിവസേനയിലെ രണ്ടുവിഭാഗങ്ങള്‍ക്കും മുംബൈ കോര്‍പറേഷന്‍ ദസറ ദിന റാലിക്ക് അനുമതി നിഷേധിച്ചു. ഗറില്ല യുദ്ധമുറ പുറത്തെടുത്തായാലും ഒക്ടോബര്‍ അഞ്ചിന് റാലി നടത്തുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം.
◾നാവികസേനയ്ക്കായി 1700 കോടി രൂപ മുടക്കി 35 ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നു. പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയ്‌റോസ്‌പേസുമായി കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്.
◾മൂന്നു ലക്ഷം റിസര്‍വ് സൈനികരെ യുദ്ധമുഖത്തിറക്കാന്‍ റിക്രൂട്ട്മെന്റുമായി പുടിന്‍. സൈനിക സേവനം നിര്‍ബന്ധമാക്കുമെന്ന ഭീതിയോടെ പുരുഷന്മാര്‍ റഷ്യയില്‍നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി. വിമാനത്തില്‍ യാത്രക്കാരുടെ തിരക്കു വര്‍ധിച്ചു. പുരുഷന്മാര്‍ക്കു നിയന്ത്രിതമായേ ടിക്കറ്റ് നല്‍കൂവെന്ന തീരുമാനം റഷ്യന്‍ വിമാനക്കമ്പനികള്‍ നടപ്പാക്കിത്തുടങ്ങി.
◾മലയാളിതാരം സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യ എ ടീമിന് ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
◾ഉത്സവസീസണില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പ്രഖ്യാപിച്ച ആദായവില്‍പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ പ്ലസ് അംഗങ്ങള്‍ക്കും ആമസോണില്‍ പ്രൈം അംഗങ്ങള്‍ക്കും ഇന്ന് തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും.
◾ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ 80.28 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഏകദേശം 31 പൈസയുടെ നഷ്ടമാണ് നേരിട്ടത്. ഇന്നലെ 79.97 എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത് രൂപയെ സ്വാധീനിക്കുകയായിരുന്നു.