പി എസ് സി പരീക്ഷകൾക്ക് ക്ലാസുകൾ എടുക്കുവാൻ അധ്യാപകരെ വേണം.
പി എസ് സി പരീക്ഷകൾക്ക് ക്ലാസുകൾ എടുക്കുവാൻ അധ്യാപകരെ വേണം മുൻ പരിചയം ഉള്ളവർക്ക് മുൻഗണന.
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോടും, പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള ഇന്റർവ്യൂ ഒക്ടോബർ 13 വ്യാഴം കോഴിക്കോട് CCMY കേന്ദ്രത്തിൽ (പുതിയറ)ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്കൽ സയൻസ്, ബയോളജി,ജോഗ്രഫി,മെന്റൽ എബിലിറ്റി, ഇന്ത്യാ ചരിത്രം,ഇന്ത്യൻ ഭരണഘടന, എക്കണോമിക്സ്,കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പി എസ് സി പരീക്ഷകൾക്ക് പരിശീലനം നൽകാൻ കഴിവുള്ള അധ്യാപകരെയാണ് പാനലിൽ ഉൾപെടുത്തുക. ബിരുദാനന്ദ ബിരുദവും, PSC പരിശീലന രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന.
ഇന്റർവ്യൂവിന്ന് പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04952724610,04962612454,8129332503 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Principal
Coaching Centre For Minority Youth
Kozhikode