അഭിരാമിയുടെ കുടുംബത്തിന് സഹായം നൽകണം വിക്ടർ ടി തോമസ്
തെരുവുനായകരുടെ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമിയുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം നൽകണം. വിക്ടർ ടി തോമസ്.
പത്തനംതിട്ട : തെരുവ് നായകളുടെ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമി എന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം എത്തിക്കണമെന്നും. തെരുവ് നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും അക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് സർക്കാർ ധനസഹായം നൽകണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സചിലവ് സർക്കാർ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം എന്നും അഭിരാമിയുടെ മരണം സർക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ടായ അനാസ്ഥ മൂലമാണ് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ ആ കുടുംബത്തെ ഇതുവരെ സന്ദർശിക്കാത്തത് ഖേദകരമാണ്.
അഭിരാമിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും തെരുവ് നായ്ക്കളുടെയും,വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാബു വർഗീസ്, യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ആർ രാജേഷ്, ജോമോൻ ജയിക്കബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സജി കൂടാരത്തിൽ, ജോസ് തേക്കാട്ടിൽ, സന്തോഷ് വർഗീസ്,അഞ്ചു കോച്ചേരി എന്നിവർ പ്രസംഗിച്ചു.