കെ എസ് ആർ ടി സി TDF കോൺഗ്രസ് അനുകൂല സംഘടന സമരത്തിൽ നിന്ന് പേടിച്ച് പിൻമാറി .

ടി ഡി എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഈ അനിശ്ചിതകാല സമരത്തിന് പിന്നിലാകട്ടെ രഹസ്യമായി പിന്തുണ നൽകിയത് സിപിഎം അനുകൂല സംഘടനയായ KSRTEA-യും.

കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫും, സിപിഎം അനുകൂല സംഘടന KSRTEA യും ഒത്തു കളിച്ചാണ് സമര പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ KSRTEA സംഘടനാ നേതാക്കന്മാർക്ക് സമ്മർദ്ദം കൂടിയപ്പോൾ നിശബ്ദമായി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇവർ തന്നെയാണ് ടിഡിഎഫിനെ സമരത്തിന് വേണ്ടി പ്രേരിപ്പിച്ചത്.എന്നാൽ കളി നടക്കില്ല എന്ന് മനസ്സിലായതോടെ KSRTEA നേതാക്കന്മാർ എല്ലാം മാളത്തിൽ ഒളിച്ചു. ഒറ്റയ്ക്കായ ടിഡിഎഫ് നേതാക്കന്മാർ സമരം പരാജയപ്പെടുമെന്ന് കണ്ടപ്പോൾ പിന്മാറി.

സർക്കാർ തന്നെ കെ എസ് ആർ ടി എ യെ ഒതുക്കിയിരുന്നു.അതിനിടയാണ് കോൺഗ്രസ് അനുകൂല സംഘടന സമര പ്രഖ്യാപനവുമായി ഇറങ്ങിയത്.

ടി ഡി എഫിന്റെ സമരത്തെ പിന്നിൽ നിന്ന് കെ എസ് ആ ർ ടി എ യേ _ പിന്തുണയ്ക്കുമെന്നായിരുന്നു  പിന്നാമ്പുറ ചർച്ച. എന്നാൽ കെ എസ് ആ ർ ടി സി മാനേജ്മെന്റും സർക്കാരും  സമരം ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കില്ല എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോൾ നിവർത്തികേടു കൊണ്ട് സമരം പിൻവലിക്കുകയായിരുന്നു.




.

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.