കാരുണ്യത്തിലും മുന്നിൽ നിരണം ചുണ്ടൻ വള്ള സമതി പ്രസിഡന്റ് റജി അടിവാക്കൽ.
|ജനകേരളം|
കായംകുളം ജലോത്സവത്തിൽ ഉണ്ടായ സംഘട്ടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീയപുരം ചുണ്ടനിൽ തുഴഞ്ഞ പുന്നമട ബോട്ട് ക്ലബ്ബ് അംഗമായ കൊല്ലം സ്വദേശിയായ മനു ഇതര പരിക്കേറ്റ് ഇപ്പോൾ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നിരണം ചുണ്ടൻ വള്ള സമിതി പ്രസിഡന്റ് റെജി അടിവാക്കലിന്റെ നേതൃത്വത്തിൽ പ്രവാസി ഓഹരി ഉടമകളിൽ നിന്നും സമാഹരിച്ച തുക വൈക്കം ഇന്ത്യോ അമേരിക്കൻ ആശുപത്രിയിലെത്തി ട്രഷറാർ ജോബി ആലപ്പാട്ട് ബന്ധുക്കൾക്ക് കൈമാറി.
നിരണം ചുണ്ടൻ വള്ള സമതി മാനേജർ രതീഷ് കുമാർ,റെന്നി കൊടുവശ്ശേരി,ദിലീപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.