ഓർത്തഡോക്സ് സഭക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടികളിൽ സഭാംഗങ്ങൾ രാഷ്ട്രീയ ഭേദമെന്യേ പ്രതികരിക്കുന്നു

Special reporter : Binish Nair 
ഓർത്തഡോക്സുകാർ  സഭയെ നശിപ്പിക്കുന്ന നടപടികൾക്ക് എതിരെ  ഒത്തുകൂടുന്നു.

പത്തനംതിട്ട:ഓർത്തഡോക്സുകാർക്കിടയിൽ ഇടതുപക്ഷത്തിനെതിരെ ശക്തമായ പ്രചരണം. വൈദികരും ഇതിന് പരോക്ഷമായി മേൽനോട്ടം വഹിക്കുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും പല മാർഗങ്ങളിലൂടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സഭക്കെതിരെയുള്ള നടപടിക്കെതിരെ ശക്തമായി പ്രചരണം നടത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന് തിരിച്ചടി നൽകാനാണ് സഭാംഗങ്ങൾ ശ്രമിക്കുന്നത്. എൽഡിഎഫിൽ ഉള്ള ഓർത്തഡോക്സ് കാരും ഇതിനെ അനുകൂലിക്കുകയാണ്. പിണറായി വിജയൻ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നാണ് 
ഇടതുപക്ഷത്തെ പല നേതാക്കന്മാരുടെയും അഭിപ്രായം.
ലക്ഷക്കണക്കിന് അംഗങ്ങളുള്ള പ്രബലമായ ഒരു സഭയിലെ അംഗങ്ങളെ പിണക്കുന്നത് കൊണ്ട് പാർട്ടിക്ക് എന്ത് നേട്ടമാണ് എന്ന് ഇവർ തന്നെ ചോദിക്കുന്നു.
എന്നാൽ ഭയം  മൂലം ഇവർ ഇത് തുറന്നു പറയുന്നില്ല.

 മുഖ്യമന്ത്രി പിണറായി വിജയൻ ഓർത്തഡോക്സ് സഭയ്ക്ക് ശക്തമായി എതിരെ നിൽക്കുന്നത് സഭ അംഗങ്ങളെ അറിയിക്കുക എന്നുള്ളതാണ് പ്രചാരണത്തിൻ്റെ ലക്ഷ്യം.

ഓർത്തഡോക്സുകാർക്ക് പാർട്ടി അംഗത്വത്തേക്കാൾ സഭയുമായി അഭേദ്യ ബന്ധം

ഒരു ഓർത്തഡോക്സുകാരൻ മരണപ്പെട്ടാൽ അവരുടെ വിശ്വാസം അനുസരിച്ച് ആ ശരീരഭാഗം പിന്നെ സഭയുടെ സ്വന്തമാണ്.
അത്ര അഭേദ്യ ബന്ധമാണ് സഭയുമായി ഓരോ ഓർത്തഡോക്സ് കാരനും ഉള്ളത്.

സഭക്കെതിരെ ഗൂഡ ലക്ഷ്യം

സഭയെ നശിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയും ചിലരും കുറേക്കാലമായി പരിശ്രമത്തിലാണ് എന്ന് വ്യക്തമാണ്.
എന്നാൽ എൽ ഡി എഫിലെ എല്ലാ നേതാക്കന്മാരും ഇതിന് അനുകൂലമല്ല.
ഇന്നലെ കോട്ടയത്ത് നടന്ന മാർത്തോമാ പൈതൃക സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണ് ഓർത്തഡോക്സ് സഭ അംഗങ്ങളിൽ നിന്നും ഉണ്ടായത്.
നൂറുവർഷമായി നടന്ന കേസിലെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചപ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെ
ന്നാണ് ആരോപണം.

തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കും

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഓർത്തഡോക്സ് സമുദായത്തിൽ പെട്ടവരാണ് ഉള്ളത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഓർത്തഡോക്സ് കാരുടെ ശക്തി വ്യക്തമാണ്. 

"ആട്ടിൻതോലിട്ട ചെന്നായ" എന്ന് ബാവാ തിരുമേനിയെ പരോക്ഷമായി വിളിച്ച് ആക്ഷേപിച്ചു.

ബാവാ തിരുമേനിയെ അടുത്തകാലത്ത് ആട്ടിൻതോൽ ഇട്ട ചെന്നായ എന്നുവരെ പരോക്ഷമായി വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത് വന്നിരുന്നു.

എൽഡിഎഫിനോടൊപ്പം നിൽക്കുന്ന ഓർത്തഡോക്സ്കാരും ഈ കാര്യത്തിൽ ശക്തമായ എതിർപ്പിലാണ്.


Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ