News Reporter:Kuriakose Niranam 16 ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്ന് മനോരമ വിഎംആര്‍ പ്രീ വോട്ടർ സർവ്വേ,നാലു മണ്ഡങ്ങളിൽ കടുത്ത മത്സരം. ◾16 മണ്ഡലങ്ങളിൽ UDF ന് വിജയിക്കുമെന്ന് മനോരമ പ്രീ വോട്ടർ സർവ്വേ. നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരം എന്നും സർവ്വേ പറയുന്നു. 13 മണ്ഡലങ്ങളിൽ യുഡിഎഫ് ഉറപ്പായി വിജയിക്കുമെന്ന് സർവ്വേ പറയുന്നു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എറണാകുളം, ആലത്തൂർ,മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട്,കാസർഗോഡ് എന്നീ മണ്ഡലങ്ങളിലാണ് ഉറപ്പായും യുഡിഎഫ് ജയിക്കും എന്ന് പറയുന്നത്.മാവേലിക്കര,ചാലക്കുടി തൃശൂർ എന്നിവിടങ്ങളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടെങ്കിലും ചാഞ്ചാട്ടം സംഭവിക്കാമെന്ന് സർവ്വേ പറയുന്നു. കടുത്ത മത്സരം നടക്കുന്ന,വിജയപ്രവചനം അസാധ്യമാണെന്ന് പറയുന്ന നാല് മണ്ഡലങ്ങളാണ് ആറ്റിങ്ങൽ, പാലക്കാട്, വടകര, കണ്ണൂർ എന്നിവ. അതേസമയം കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഒരിടത്തുപോലും മനോരമ ന്യൂസ് വിഎംആര്‍ പ്രീ പോള്‍ സര്‍വേയില്‍ ഇടതുപക്ഷത്തിനു മുന്‍തൂക്കം പറയുന്നില്ല. ഇസ്രയേൽ ഇറാൻ യുദ്ധത്തിന് സാധ്യത . ◾ സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളില...