ഏറ്റവും പുതിയ വാർത്തകൾ കാണാം

Special reporter:KURIAKOSE NIRANAM 


കാലവർഷം മെയ് 31 ന് ആരംഭിക്കും.

◾ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇക്കുറി ശക്തമായ കാലവർഷം അനുഭവപ്പെടാനാണ് സാധ്യത.

സി എ എ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി.

◾ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്

◾സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും, സിഎഎ നടപ്പാക്കും അത് മോദിയുടെ

ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി. വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും മോദി പറ‌ഞ്ഞു.

75 വയസ്സ് കഴിഞ്ഞവർ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയം അതിനാൽ നരേന്ദ്ര മോദി റിട്ടയർ ചെയ്യുമോ എന്ന ചോദ്യവുമായി അരവിന്ദ് കെജ്രിവാൾ. എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി.

എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം.തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിയതിലും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കണ്ടെത്തി.

ലോക്സഭ സീറ്റ്‌ വിഭജന ചർച്ചയുടെ സമയത്ത് സിപിഎം രാജ്യസഭ സീറ്റ് ഉറപ്പ് നൽകിയതാണെന്നും അന്ന് കത്ത് കൊടുത്തിരുന്നുവെന്നും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും മതിയായ പരിഗണന ഉണ്ട്. വടക്കൻ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് കിട്ടണം. ആർജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു.

പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണ്ണർ പറഞ്ഞു. പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ കേസ് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർക്ക് വീഴ്ച പറ്റി എന്ന കണ്ടെത്തലിന് തൊട്ടുപുറകെയാണ് രാജഭവന്റെ ഇടപെടൽ.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. പ്രതി രാഹുൽ ബെംഗളൂരുവിലെ ഓഫീസിന് മുന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിൻ്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി. യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കു നേരെയായിരുന്നു ആക്രമണം.

ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേർക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു.

ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത രണ്ടുതവണ വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന

ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ എത്തിയ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് സംസ്കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിൽ കുടുംബം സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പി രാജേഷിന്‍റെ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.

ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.

തിരുവനന്തപുരത്ത് റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ സംഭവത്തിൽ കേസെടുത്തു. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.

കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.

അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയുടെയും സംയുക്‌ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ച് ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു.

ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഫോർട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാൻലി ആണ് മരിച്ചത്. പ്രതി അലന്‍ കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു ആക്രമണം.

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ,ഭാര്യ മേഴ്സി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്.

ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രർ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി കണ്ടതോടെയാണ് ആശങ്ക പരന്നത്. തുടര്‍ന്ന് വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നുമാണ് വിമർശനങ്ങൾ.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. എന്നാൽ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായും സഹകരിക്കില്ല, അവർ‍ തങ്ങളുടെ കൂടെയല്ല ബിജെപിക്കൊപ്പമാണെന്നും കേന്ദ്രത്തിലെ ഇന്ത്യാ മുന്നണിക്കാണ് പിന്തുണ നല്‍കുന്നതെന്നും മമത ബാനര്‍ജി വിശദീകരിച്ചു.

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമ കാരണമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി

അഴിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെ 39കാരനായ ഛേത്രി വ്യക്തമാക്കി. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ്

ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.

വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

◾ ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി പെരും നുണയനാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

◾ പ്രധാനമന്ത്രി ഒരു പെരുംനുണയനാണെന്ന് രാജ്യത്തിന് വളരെ നന്നായി അറിയാമെന്നും നുണപറയുന്നതില്‍ മോദി എത്രത്തോളം തരംതാഴ്ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന അദ്ദേഹത്തിന്റെ പുതിയ അവകാശവാദമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. 2024 ഏപ്രില്‍ 19 മുതല്‍ പ്രകടമായും നിര്‍ലജ്ജമായും മോദി എത്രമാത്രം വര്‍ഗീയതയുടെ ഭാഷയും ചിഹ്നങ്ങളും ഉപയോഗിച്ചെന്നും പരോക്ഷമായ പ്രസ്താവനകള്‍ നടത്തിയെന്നുമുള്ള കാര്യം പൊതുജന സമക്ഷത്തിലുണ്ട്. ഞങ്ങള്‍ ഇക്കാര്യം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. നടപടി കൈക്കൊള്ളേണ്ടതായിരുന്നെങ്കിലും ഭൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

◾ സിഎഎ നടപ്പാക്കിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉള്ള പാഴ് വേലയുടെ ഭാഗമായാണെന്നും കേന്ദ്രത്തിന്റേത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ നടപടി എടുക്കണം. സിഎഎ ഇപ്പോള്‍ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയതെന്നും കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഡ്രൈവിംഗ് സ്കൂൾ സമരം പിൻവലിച്ചു.

◾ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. ഇതോടെ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.

പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍.

◾ഗാര്‍ഹിക പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് എസ്എച്ച്ഒ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍. ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു നവവധുവിന്റെ വെളിപ്പെടുത്തല്‍.

◾ രാഹുല്‍ മുന്‍പ് വിവാഹം കഴിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് കോഴിക്കോട് പന്തിരങ്കാവ് ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായ യുവതി. സൈക്കോ എന്ന രീതിയിലാണ് രാഹുല്‍ തന്നോട് പെരുമാറിയിരുന്നത്.രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഈ വിവാഹത്തില്‍ താല്പര്യമുണ്ടായിരുന്നില്ല എന്നും, രാഹുലിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും യുവതി പറഞ്ഞു.

◾ ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പന്തീരങ്കാവില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കും. സ്ത്രീധന നിരോധന നിയമം ഭേദഗതി വരുത്തി ശക്തമാക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

അഞ്ചുവയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയില്‍.

◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചുവയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയില്‍. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കടലുണ്ടി പുഴയില്‍, വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

◾ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന്.

◾ കാസര്‍കോട് കാറഡുക്ക അഗ്രിക്കള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

◾ മതത്തിന്റെ പേരില്‍ ഷാഫി പറമ്പിലും മമ്മൂട്ടിയും വേട്ടയാടപ്പെടുന്നത് കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ. സുധാകരന്‍. വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും, സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട് എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. കുന്നംകുളം എംജെഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.

◾ മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത.

◾ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

◾ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കുന്നത്തിനിടെ, ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ട്രിബ്യൂണല്‍ നേരത്തെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. ഇത് മറികടന്നു ജോയിന്‍ ചെയ്യാന്‍ സര്‍ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു.

◾ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക് കാരണമാകുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ട്

◾ കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ കവര്‍ന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.

ഫാ. തോമസ് കോട്ടൂരാന്റെ പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍.

◾ സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി, ഫാ. തോമസ് കോട്ടൂരാന്റെ പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ . ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്ന തോമസ് കോട്ടൂരാനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി.

◾ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ നിന്നും ആംബുലന്‍സുകള്‍ ഒഴിപ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പരിസരത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം തുടങ്ങി. സിഐടിയു നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. ആംബുലന്‍സ് മാറ്റാന്‍ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലന്‍സുകള്‍ മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സമരം ചെയ്ത നേതാക്കന്‍മാരെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ നടന്‍ വിനായകന്‍ പാലക്കാട് കല്‍പ്പാത്തി ക്ഷേത്രത്തില്‍ രാത്രി എത്തിയതിനെ ചൊല്ലി വിവാദം. ക്ഷേത്രത്തില്‍ രാത്രി 11 മണിയ്ക്ക് പ്രവേശിക്കണമെന്ന വിനായകന്റെ ആവശ്യം ഭാരവാഹികള്‍ അംഗീകരിച്ചില്ല. അതിനാല്‍ നാട്ടുകാരും വിനായകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തില്‍ കയറ്റാത്തതെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

സംസ്ഥാന ഹജ്ജ് ക്യാമ്പ് മെയ് 20 രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും.

◾ സംസ്ഥാന ഹജ്ജ് ക്യാമ്പ് മെയ് 20 രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്.

◾ ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോണ്‍ഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിന്‍. യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് എം. തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. വ്യക്തമായ നിലപാട് കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്. കേരള കോണ്‍ഗ്രസിനെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ക്ക് തുടക്കംകുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല. സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളില്‍ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

14 കാരനെ കണ്ടെത്തി

◾ മല്ലപ്പള്ളിയില്‍ നിന്നും ഇന്നലെ വീട് വിട്ടുപോയ 14 കാരനെ ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരന്‍ തിരിച്ചറിഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാര്‍ത്ത വന്നതോടെയാണ് ട്രെയിന്‍ യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്.

◾ തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്‌ലോഗറെ അപമാനിച്ച പാലക്കാട് ആലത്തൂര്‍ സ്വദേശി മധു പിടിയില്‍. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അച്ഛനെ ഉപേക്ഷിച്ച മകന്‍ എരൂര്‍ സ്വദേശി അജിത്ത് അറസ്റ്റില്‍.

◾ തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച മകന്‍ എരൂര്‍ സ്വദേശി അജിത്ത് അറസ്റ്റില്‍. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാന്‍ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലില്‍ അജിത്ത് നല്‍കിയ മറുപടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മകന്‍ ഉപേക്ഷിച്ച അച്ഛന്റെ വാര്‍ത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു.

◾ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പുന്നപ്ര അഞ്ചില്‍ ഉമൈബ (70) യുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര്‍ പ്രതിഷേധിച്ചത്.

◾ തുലാപ്പള്ളിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം. നാല് വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ മോചിതനായി.

◾ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ മോചിതനായി. നിയമനടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത പുരകായസ്തയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. രോഹിണി ജയില്‍ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കള്‍ അടക്കം ചേര്‍ന്ന് സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പ്രതികരിച്ചു.

സുപ്രീംകോടതി പക്ഷപാതം കാണിച്ചതായി അമിത് ഷാ

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം ലഭിച്ചതില്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയതായി രാജ്യത്തെ നിരവധിയാളുകള്‍ കരുതുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് ഒരു സാധാരണ വിധിപ്രസ്താവമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ കാട്ടുതീ വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കാട്ടുതീ പടരുമ്പോള്‍ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയില്‍ സംസ്ഥാനത്ത് 1437 ഹെക്ടര്‍ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.

◾ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസിന് അന്വേഷണം നടത്താനായിട്ടില്ല.

◾ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സിലെ പ്രകാശ് കപ്‌ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

◾ ജാര്‍ഖണ്ഡില്‍ കള്ളപ്പണക്കേസില്‍ മന്ത്രി അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായ അലംഗീര്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു. അലംഗീര്‍ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലായിരുന്നു പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലായിരുന്നു പരിശോധന.

ഇന്ത്യ മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നൽകും മമത ബാനർജി

◾ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തില്‍ വന്നാല്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും


സഹായം ചെയ്യുമെന്നും മമത ബാനര്‍ജി. ഇന്ത്യമുന്നണിക്ക് പരോക്ഷ പിന്തുണ നല്‍കുമ്പോഴും ബംഗാളിലെ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിര്‍പ്പില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മമത.

◾ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാന്‍ഡ്‌ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്.പരുക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ വിവാദത്തില്‍. സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവെന്നാണ് അന്‍വറിന്റെ പരാമര്‍ശം. ജോലിക്കു പോയിത്തുടങ്ങിയതോടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ച സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയെന്നും അന്‍വര്‍ പറഞ്ഞു.

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

◾ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണജേതാവായ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം നേടിയത് . ഡി.പി. മനുവിനാണ് വെള്ളി, ഉദ്ധം പാട്ടീല്‍ വെങ്കലം നേടി.

◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് തുടക്കത്തില്‍ പതറിയെങ്കിലും 41 പന്തില്‍ 63 റണ്‍സെടുത്ത സാം കറന്റെ മികവില്‍ 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.


FIFTY FIFTY  Result 15/05/2024 


*1 st Prize :* 

Amount: ₹1,00,00,000/-

FG348822  


*Consolation Prize :* 

Amount: ₹8,000/-

FA348822  FB348822  FC348822  FD348822  FE348822  FF348822  FH348822  FJ348822  FK348822  FL348822  FM348822  


*2 nd Prize :* 

Amount: ₹10,00,000/-

FH271773  


*3 rd Prize :* 

Amount: ₹5,000/-

0329  1055  2074  2438  2503  2576  3186  3876  5263  6220  6225  6245  6418  6566  6876  7180  7709  9071  9291  9387  9429  9787  9993  


*4 th Prize :* 

Amount: ₹2,000/-

0089  0127  0640  1232  1266  1965  2104  2762  7281  7839  9337  9612  


*5 th Prize :* 

Amount: ₹1,000/-

0041  0078  0718  2286  3047  3318  3690  4957  5345  5403  5429  5616  5621  6349  6624  6857  7342  7433  7842  7960  8545  8596  9660  9946  


*6 th Prize :* 

Amount: ₹500/-

0112  0276  0410  0544  0780  0781  0877  1000  1009  1080  1249  1254  1257  1366  1370  1693  1717  1918  1962  1988  2010  2101  2128  2177  2211  2344  2464  2477  2656  2698  2796  2862  3046  3057  3133  3235  3312  3536  3700  3933  3939  4043  4246  4397  4579  4600  4872  4907  5005  5106  5327  5629  5809  5920  6200  6254  6348  6390  6421  6434  6512  6592  6646  6648  6795  6884  7037  7058  7077  7248  7501  7636  7762  7781  7894  7919  7972  8007  8107  8200  8508  8553  8689  8897  8948  9202  9319  9355  9415  9467  9717  9798  9849  9901  9989  9999  


*7 th Prize :* 

Amount: ₹100/-

0003  0101  0174  0249  0310  0419  0604  0770  0952  0991  1031  1042  1094  1146  1204  1209  1363  1367  1415  1442  1474  1587  1599  1692  1716  1718  1756  2012  2049  2219  2288  2338  2386  2456  2501  2658  2660  2757  2847  2873  3001  3437  3448  3508  3518  3535  3574  3733  3799  3849  3923  4041  4094  4141  4260  4336  4469  4534  4580  4700  4763  4850  4920  4996  5034  5041  5101  5362  5489  5570  5584  5698  5708  5922  6040  6044  6057  6153  6473  6548  6579  6816  6900  6952  7000  7086  7229  7324  7394  7461  7472  7507  7514  7531  7597  7602  7721  7896  7967  8061  8161  8221  8240  8259  8272  8295  8307  8324  8351  8415  8495  8685  8708  8744  8992  9005  9009  9031  9229  9269  9359  9408  9620  9647  9664  9960  


Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.