ഇന്നത്തെ വാർത്തകൾ
Special reporter:KURIAKOSE NIRANAM
ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ
ഇന്‍ഡ്യാ മുന്നണി 260-290 വരെ നേടും.
എന്‍ഡിഎ 215-245 സീറ്റിലേക്ക് ചുരുങ്ങും. മറ്റുള്ളവര്‍ 28-48 നേ
ടും.
65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശ്ബന്ധു ദിനപത്രത്തിന്‍റെ ചാനലാണ് ചാനലാണ് ഡിബി ലൈവ്.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഡിബി ലൈവ് എക്‌സിറ്റ് പോള്‍.
ജമ്മു കശ്മീര്‍
എന്‍ഡിഎ 0-2
ഇന്‍ഡ്യാ സഖ്യം 3-5
മറ്റുള്ളവര്‍ 0
ഹിമാചല്‍പ്രദേശ്
എന്‍ഡിഎ 1-3
ഇന്‍ഡ്യാ സഖ്യം 1-4
മറ്റുള്ളവര്‍ 0
ഗോവ
എന്‍ഡിഎ 0-2
ഇന്‍ഡ്യാ സഖ്യം 0-2
മറ്റുള്ളവര്‍ 0
ത്രിപുര
എന്‍ഡിഎ 0-2
ഇന്‍ഡ്യാ സഖ്യം 0-2
മറ്റുള്ളവര്‍ 0
മേഘാലയ
എന്‍ഡിഎ 00
ഇന്‍ഡ്യാ സഖ്യം 0-2
മറ്റുള്ളവര്‍ 0
മണിപ്പൂര്‍
എന്‍ഡിഎ 0-2
ഇന്‍ഡ്യാ സഖ്യം 0-2
മറ്റുള്ളവര്‍ 0
ബിഹാര്‍
എന്‍ഡിഎ 14-16
ഇന്‍ഡ്യാ സഖ്യം 24-26
മറ്റുള്ളവര്‍ 00
മധ്യപ്രദേശ്
എന്‍ഡിഎ 24-26
ഇന്‍ഡ്യാ സഖ്യം 3-5
മറ്റുള്ളവര്‍ 0
കര്‍ണ്ണാടക
എന്‍ഡിഎ 8-10
ഇന്‍ഡ്യാ സഖ്യം 18-20
മറ്റുള്ളവര്‍ 0
ഗുജറാത്ത്
എന്‍ഡിഎ 23-25
ഇന്‍ഡ്യാ സഖ്യം 1-3
മറ്റുള്ളവര്‍ 0
രാജസ്ഥാന്‍
എന്‍ഡിഎ 17-19
ഇന്‍ഡ്യാ സഖ്യം 6-8
മറ്റുള്ളവര്‍ 0
അസം
എന്‍ഡിഎ 8-10
ഇന്‍ഡ്യാ സഖ്യം 3-5
മറ്റുള്ളവര്‍ 0-2
ജാര്‍ഖണ്ഡ്
എന്‍ഡിഎ 6-8
ഇന്‍ഡ്യാ സഖ്യം 6-8
മറ്റുള്ളവര്‍ 0
ഛത്തീസ്ഗഢ്
എന്‍ഡിഎ 6-8
ഇന്‍ഡ്യാ സഖ്യം 3-5
മറ്റുള്ളവര്‍ 0
ഹരിയാന
എന്‍ഡിഎ 2-4
ഇന്‍ഡ്യാ സഖ്യം 6-8
മറ്റുള്ളവര്‍ 0
ഡല്‍ഹി
എന്‍ഡിഎ 2-4
ഇന്‍ഡ്യാ സഖ്യം 3-5
മറ്റുള്ളവര്‍ 0
ഉത്തരാഖണ്ഡ്
എന്‍ഡിഎ 3-5
ഇന്‍ഡ്യാ സഖ്യം 0-2
മറ്റുള്ളവര്‍ 0
കേരളം
ബിജെപി 00
യുഡിഎഫ് 16-18
എല്‍ഡിഎഫ് 2-3
തമിഴ്‌നാട്
എന്‍ഡിഎ 0-1
ഇന്‍ഡ്യാ സഖ്യം 37-39
എഐഎഡിഎംകെ 0-1
മറ്റുള്ളവര്‍ 0
പശ്ചിമ ബംഗാള്‍
ടിഎംസി 26-28
ബിജെപി 11-13
കോണ്‍ഗ്രസ് 2-4
മറ്റുള്ളവര്‍ 00
മഹാരാഷ്ട്ര
എന്‍ഡിഎ 18-20
ഇന്‍ഡ്യാ സഖ്യം 28-30
മറ്റുള്ളവര്‍ 00
തെലങ്കാന
കോണ്‍ഗ്രസ് 10-12
ബിആര്‍എസ് 0-2
ബിജെപി 3-5
മറ്റുള്ളവര്‍ 00
ആന്ധ്രപ്രദേശ്
വൈഎസ്ആര്‍സിപി 15-17
ടിഡിപി 7-9
കോണ്‍ഗ്രസ് 0-2
ഒഡിഷ
ബിജെഡി 12-14
ബിജെപി 6-8
കോണ്‍ഗ്രസ് 0-2
ഉത്തര്‍പ്രദേശ്
എന്‍ഡിഎ 46-48
ഇന്‍ഡ്യാ സഖ്യം 32- 34
ബിഎസ്പി 00
പഞ്ചാബ്
ആംആദ്മി പാര്‍ട്ടി 6-8
കോണ്‍ഗ്രസ് 5-7
ശിരോമണി അകാലി ദള്‍ 00
ബിജെപി 00
എന്നിങ്ങനെയാണ് ഡിബി ന്യൂസ് പ്രവചനം.
കൂടുതൽ എക്സിറ്റ് ഫോർ ഫലങ്ങൾ എൻഡിഎക്ക് അനുകൂലം
◾ 350ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് കൂടുതൽ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്സഭയിലേക്കുള്ളഅവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് 150ല്‍ താഴെ സീറ്റ് മാത്രമാണ് ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. യുഡിഎഫിന് 14 മുതല്‍ 19 സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വ്വേ, എല്‍ഡിഎഫിന് 1 മുതല്‍ 4 സീറ്റ് വരേയും എന്‍ഡിഎ ക്ക് 1 മുതല്‍ 3 സീറ്റ് വരെയും പ്രവചിക്കുന്നു. ഒരു സീറ്റെങ്കിലും എല്ലാ സര്‍വ്വേകളും എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നും ചില സര്‍വ്വേകള്‍ പറയുന്നു. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമാണ് ബിജെപിക്ക് സാധ്യതകള്‍ പ്രവചിക്കുന്ന മണ്ഡലങ്ങള്‍.
തമിഴ്നാട്ടില്‍ ഭൂരിപക്ഷം സീറ്റുകളും ഇന്ത്യാ മുന്നണിക്കൊപ്പം
◾ തമിഴ്നാട്ടില്‍ ഭൂരിപക്ഷം സീറ്റുകളും ഇന്ത്യാ മുന്നണിക്കൊപ്പം പ്രവചിക്കുന്ന സര്‍വ്വേയില്‍ 1 മുതല്‍ നാല് സീറ്റുകള്‍ വരെ എന്‍ഡിഎ ക്ക് ലഭിക്കുമെന്നു പറയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചിരുന്ന കര്‍ണാടകയില്‍ 23 മതല്‍ 25 സീറ്റ് വരെ എന്‍ഡിഎ ക്കും 3 മുതല്‍ 5 സീറ്റ് വരെ ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ തെലുങ്കാനയില്‍ എന്‍ഡിഎ യുടേയും ഇന്ത്യാ മുന്നണിയുടേയും പ്രകടനം ഒപ്പത്തിനൊപ്പമാകുമെന്നാണ് പ്രവചനം. അതേസമയം ആന്ധ്രാപ്രദേശില്‍ ജഗന് തിരിച്ചടി പ്രവചിക്കുന്ന സര്‍വ്വേ എന്‍ഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും പറയുന്നു.
◾ ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മഹാരാഷ്ട്രയിലും ബീഹാറിലും എന്‍ഡിഎയുടെ മുന്നേറ്റം തന്നെയാണ് സര്‍വ്വെ പ്രവചിക്കുന്നത്. 35 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ 18 സീറ്റ് വരെ മാത്രമാണ് ഇന്ത്യാ മുന്നണിക്ക് പ്രവചിക്കുന്നത്. ബീഹാറില്‍ 34 സീറ്റ് വരെ എന്‍ഡിഎക്കും 10 സീറ്റ് വരെ ഇന്ത്യാ മുന്നണിക്കും പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ വന്‍വിജയം പ്രവചിക്കുന്ന എന്‍ഡിഎക്ക് 74 വരേയും ഇന്ത്യാ മുന്നണിക്ക് 12 വരേയും സീറ്റുകളും പശ്ചിമബംഗാളില്‍ എന്‍ഡിഎക്ക് 24 സീറ്റുകള്‍ വരെയും തൃണമൂലിന് 21 സീറ്റുകള്‍ വരേയും സര്‍വ്വേ പ്രവചിക്കുന്നു.
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ ബിജെപി വിരുദ്ധതരംഗം പ്രതീക്ഷിച്ച ഡല്‍ഹിയില്‍ ഇന്ത്യാമുന്നണിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതല്ല എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹിയില്‍ 7 ല്‍ 7 സീറ്റും എന്‍ഡിഎ നേടുമെന്ന് സര്‍വ്വേ പറയുമ്പോള്‍ ചില സര്‍വ്വേകള്‍ രണ്ട് സീറ്റ് വരെ ഇന്ത്യാ മുന്നണി നേടിയേക്കാമെന്നും പറയുന്നു. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം പ്രവചനങ്ങളും പറയുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ചത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ തൂത്തുവാരുമെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. എന്നാല്‍ രാജസ്ഥാനില്‍ 7 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേ പ്രവചനം. ബിജെപിക്കെതിരായി ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്ന ഹരിയാനയില്‍ മേല്‍ക്കൈ ബിജെപിക്ക് തന്നെയാണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഒഡീഷയില്‍ ബിജു ജനതാദളിന് 8 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എന്‍ഡിഎക്ക് 15 സീറ്റ് വരെയാണ് പ്രവചനം. ഒഡീഷയില്‍ ഇന്ത്യാമുന്നണിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്ന് സര്‍വ്വേ പറയുന്നു.
◾ സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം, അസം എന്നിവ ഉള്‍പ്പെടുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 27 ലോക്‌സഭാ സീറ്റുകളില്‍ 20 നടുത്ത് സീറ്റുകള്‍ എന്‍ഡിഎ നേടുമന്നാണ് സര്‍വ്വെ പറയുന്നത്. ഇതില്‍ മണിപ്പൂരിലേയും നാഗാലാന്‍ഡിലേയും മിസോറാമിലേയും ഓരോ സീറ്റുകളിലും ആസാമിലെ നാലു വരെ സീറ്റുകളിലുമാണ് കോണ്‍ഗ്രസിന് സാധ്യതയുള്ളത്.
◾ എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകമായും നന്ദി പറഞ്ഞു. മോദിക്ക് മൂന്നാമൂഴമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക സര്‍വ്വേ ഫലങ്ങളും പുറത്ത് വന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്.
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടുമെന്നആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു.
എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
◾ എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം വിലയിരുത്തല്‍ അനുസരിച്ച് സംസ്ഥാനത്ത് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
◾ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും
സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു എന്നും അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു എന്നും അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
◾ സി.എം.ആര്‍.എല്‍ എക്സലോജിക് മാസപ്പടി ഇടപാടില്‍, വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. താന്‍ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്ന് അപ്പീല്‍ ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
◾ 103 കോടിയുടെ ക്രമക്കേട് സിഎംആര്‍എല്ലില്‍ കണ്ടെത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. വ്യാജ ഇടപാടുകള്‍ കാണിച്ച് ചെലവുകള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു സി എം ആര്‍ എല്‍. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മറുപടി നല്‍കി.
ഷോണ്‍ ജോര്‍ജ് വൈസ് ചെയര്‍മാനായ ബാങ്കില്‍ സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന.
◾ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ് വൈസ് ചെയര്‍മാനായ ബാങ്കില്‍ സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന. മീനച്ചില്‍ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കിലാണ് സഹകരണ വിജിലന്‍സ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
◾ ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈആര്‍ റസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് റസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബ് പുതിയപുരയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.2021 നവംബറില്‍ അനുമോള്‍, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്റ്റം കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി.
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
◾ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ചയെന്ന് പരാതി. കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് സംഭവിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്.
ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി
◾ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട് ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. മെയ് 23 ന് കൊച്ചിയിലെ ഹോട്ടലില്‍ ചേര്‍ന്ന കേരള ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ സന്ദേശം പുറത്ത് വന്നത്. സന്ദേശം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം നടന്ന ഹോട്ടലില്‍ അന്വേഷണ സംഘമെത്തിയത്.
◾ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ജീവാനന്ദം പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരെന്നും ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
◾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് കൈമാറി. ഡോക്ടര്‍ക്ക് നോട്ടീസ് അയച്ച് കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ മാസം 16നായിരുന്നു നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത്. വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്റ്റ് പ്രകാരം സര്‍ജറി നടത്തിയ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ പൊലീസ് കേസെടുത്തിരുന്നു.
◾ നെയ്യാറില്‍ നടന്ന ക്യാമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കെപിസിസി അന്വേഷണ സമിതിയോട് സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യര്‍ സഹകരിച്ചില്ലെന്നും ഇദ്ദേഹത്തിന് ധാര്‍ഷ്ട്യമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കെഎസ്‌യു നേതൃത്വത്തിന് ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നും സംഘടനാ തലത്തില്‍ അടിമുടി മാറ്റം വേണമെന്നും ജംബോ കമ്മിറ്റികള്‍ പൊളിച്ചെഴുതണമെന്നും സമിതി കെ സുധാകരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
◾ മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്ലസ് വണ്‍ ബാച്ച് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സയന്‍സ് വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകള്‍ കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ തൊഴില്‍ അധിഷ്ഠിതമായ പുതിയ ബിരുദ കോഴ്സുകള്‍ മലബാറിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍
◾ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
48കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
◾ തിരുവനന്തപുരത്ത് 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍. രേഖ വിധിയില്‍ പറയുന്നു.
കാട്ടാനയുടെ ആക്രമണതില്‍ യുവാവ് മരിച്ചു.
◾ തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവ് മരിച്ചു. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
◾ നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് അവസാനഘട്ട പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മൃഗബലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.
◾ മൃഗബലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലെന്നും മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നും ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗംചേര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍. അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുള്‍പ്പെടെ 23 പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് വിരമിച്ചു
◾ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ.
◾ ടി20-ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. 32 പന്തില്‍ 53 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 183-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളു. രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണിന് മത്സരത്തില്‍ തിളങ്ങാനായില്ല.
◾ട്വന്റി 20 ലോക കപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് അമേരിക്കയില്‍ തുടക്കം. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് പാപുവാ ന്യൂ ഗിനിയയുമായി ഏറ്റുമുട്ടും.
◾ റയല്‍ മഡ്രിഡിന് ചാംപ്യന്‍സ് ലീഗ് കിരീടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയല്‍ മഡ്രിഡ് 15-ാം യൂറോപ്യന്‍ കിരീടം ചൂടിയത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോള്‍വല കുലുക്കിയത്.
KARUNYA Result 01/06/2024
*1 st Prize :*
Amount: ₹80,00,000/-
KE915949
*Consolation Prize :*
Amount: ₹8,000/-
KA915949 KB915949 KC915949 KD915949 KF915949 KG915949 KH915949 KJ915949 KK915949 KL915949 KM915949
*2 nd Prize :*
Amount: ₹5,00,000/-
KJ971170
*3 rd Prize :*
Amount: ₹100,000/-
KA850985 KB883153 KC574411 KD792007 KE754674 KF858967 KG805706 KH803144 KJ839509 KK993459 KL762219 KM676486
*4 th Prize :*
Amount: ₹5,000/-
0805 1175 1761 2288 2618 2916 3789 5339 5344 6712 7133 7262 7857 7940 8904 9702 9749 9804
*5 th Prize :*
Amount: ₹2,000/-
0226 1027 1199 1674 2124 2369 4422 4590 8289 9095
*6 th Prize :*
Amount: ₹1,000/-
0026 2704 3786 3913 4285 4736 5084 5237 5818 6170 6288 6752 6832 8811
*7 th Prize :*
Amount: ₹500/-
0106 0124 0137 0374 0513 0520 0619 0861 0988 1047 1152 1160 1204 1293 1474 1560 1826 1944 2044 2153 2281 2727 2736 2830 2932 2984 3055 3078 3106 3118 3203 3218 3816 3958 3987 4051 4073 4172 4340 4532 4613 4618 4663 4737 4975 5612 5772 6058 6090 6101 6169 6645 6693 6861 6998 7013 7121 7210 7274 7295 7409 7439 7732 8075 8107 8135 8221 8301 8321 8558 8739 8822 8859 8861 9005 9199 9380 9437 9571 9663
*8 th Prize :*
Amount: ₹100/-
0043 0081 0126 0375 0382 0467 0480 0637 0658 0807 0973 1028 1077 1117 1238 1286 1289 1327 1426 1473 1514 1533 1624 1768 1913 2107 2229 2233 2384 2509 2528 2609 2796 2905 2907 3092 3124 3135 3146 3163 3254 3331 3516 3522 3535 3697 3820 3845 3885 3890 3999 4145 4333 4380 4454 4496 4523 4597 4615 4682 4830 4833 4944 4965 5101 5149 5158 5165 5228 5253 5280 5320 5567 5769 5788 5811 5907 6018 6197 6265 6355 6506 6626 6710 6725 6852 6923 6995 7024 7265 7328 7399 7520 7568 7589 7740 7743 7807 7874 7950 8019 8059 8126 8186 8642 8689 8791 8815 8855 9127 9208 9252 9299 9307 9326 9360 9363 9455 9505 9527 9688 9737 9884 9959