ഇന്നത്തെ പ്രധാന വാർത്തകൾ.
Special reporter:sk Kottayam
◾ കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന്റെ രക്ഷാദൗത്യത്തിന് കരസേന എത്തി.
ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷവും ഫലം കാണാത്തതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ ഒടുവില്‍ സൈന്യത്തെ വിളിക്കുകയായിരുന്നു. കെ. സി വേണുഗോപാല്‍, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറിയിരുന്നു. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.രക്ഷാപ്രവർത്തനത്തിൽ ആദ്യ ദിവസങ്ങളിൽ കാണിച്ച അലംഭാവത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പടരുകയാണ്.കേരളത്തിൽനിന്ന് മന്ത്രിമാർ ആരും എത്താത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്◾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ മരിച്ചു.
◾ സോളാര്‍ ആരോപണം നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ദൈവത്തെപ്പോലെ കാണുന്നവരൊന്നും കൂടെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും മറിയാമ്മ ഉമ്മന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുത്ത പരിപാടിയിലാണ് മറിയാമ്മ ഉമ്മന്റെ ആവശ്യം. എന്നാൽ മറിയാമ്മ ഉമ്മന്റെ ആവശ്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മൗനം പാലിക്കുകയാണ്.
◾ കര്‍ണാടക മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി ഉടമയും പൊലീസും തമ്മില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തളളിമാറ്റി . ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരികയാണെന്ന് മനാഫ് പറഞ്ഞു.
◾ കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ കര്‍ണാടക മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരള സര്‍ക്കാരിനെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയില്ലെന്നും കാരണം അത് നമ്മുടെ പരിധിയിലല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.
◾ കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ ഇന്നലെയും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം വൈകീട്ടോടെ നിര്‍ത്തുകയായിരുന്നു. മഴ കനത്ത് പെയ്തതോടെ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ തിരച്ചില്‍ നിര്‍ത്തിയത്.
◾ മണ്ണിടിഞ്ഞു വീണ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് അര്‍ജുന്റെ ലോറിക്കായുള്ള തിരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ ആണ് നിലവില്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും 70% യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നുമാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന ഇന്ന് നടത്തും.
◾ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുളള രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടണമെന്ന് കുടുംബം. തിരച്ചില്‍ കാര്യക്ഷമമാക്കണം. സൈന്യത്തെ ഇറക്കണം. നിലവിലെ സംവിധാനത്തില്‍ വിശ്വാസം നഷ്ടമായെന്നും കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായി എത്തുന്നവര്‍ക്ക് അവസരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടും ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമെയില്‍ സന്ദേശമയച്ചു.
WazirX ന് നേരെ സൈബർ ആക്രമണമെന്ന് കമ്പനി ഉടമകൾ.
₹1,923 കോടി അടിച്ചുമാറ്റി.
◾WazirX ന് നേരെ സൈബർ ആക്രമണം
നടന്നതായി കമ്പനി.
230 മില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചു.
നിക്ഷേപകരുടെ പണം മുഴുവനും നഷ്ടപ്പെട്ടു.
കമ്പനി തന്നെ പണം തട്ടിയെടുത്തതാണെന്ന് നിക്ഷേപകർ.
മലയാളികൾക്കും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീർഎക്‌സ് ഒരു വലിയ ഹാക്കിംഗ് ആക്രമണത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പിൻവലിക്കലുകൾ നിർത്തി. ക്രിപ്റ്റോയിൽ നിക്ഷേപിച്ചിരുന്ന ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തന്നെ ഇത് എക്‌സിലെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. വ്യാഴാഴ്ച (ജൂലൈ 18) നാണ് സൈബർ ആക്രമണം നടന്നതായി പറയുന്നത്.
ഇന്ത്യയുടെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്' എന്ന് സ്വയം വിളിക്കുന്ന WazirX, പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നത് ഇന്ത്യൻ വിപണിയെ ആയിരുന്നു.ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇതിൽ ഉണ്ടായിരുന്നു.ഇന്ത്യൻ പൗരന്മാർക്ക് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സേവനങ്ങൾ നൽകാൻ അനുവദിക്കുന്ന,രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ചുരുക്കം ചില ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് എക്‌സ്‌ചേഞ്ചുകളിൽ ഒന്നാണിത്.
ഫാ.ഡോ.ടി.ജെ ജോഷ്വാ(95) നിര്യാതനായി.◾ഫാ.ഡോ.ടി.ജെ ജോഷ്വാ(95) നിര്യാതനായി. മലങ്കരസഭ ഗുരു രത്നം എന്ന ബഹുമതി നൽകി ഓർത്തഡോക്സ് സഭ ആദരിച്ചിരുന്നു.
കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു കൂടിയാണ് അദ്ദേഹം.സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനായിരുന്നു അദ്ദേഹം.കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിലായിരുന്നു താമസം.പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം.
1947-ൽശെമ്മാശ പട്ടം സ്വീകരിച്ചു.
1956 ലാണു അദ്ദേഹം വൈദികനായത്. 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു.
65 പുസ്തകങ്ങൾ ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ ഡയറക്ടർ ആയിരുന്ന ഭാര്യ മറിയാമ്മ 2007ൽ വാഹന അപകടത്തിൽ മരിച്ചു. മക്കൾ: പ്രഫ. ഡോ. റോയി(അമേരിക്ക), ഗൈനക്കോളജിസ്റ്റ് ഡോ. രേണു.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി.◾ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പത്തനംതിട്ട തുവയൂര്‍ അഭിജിത്ത് ബാലനെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
70-മത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും അവയുടെ ടീമുകളും.◾ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും രാജ്യത്ത് യാതൊരു സുരക്ഷാകവചവും ഇല്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവുമായും അറിയാനുള്ള അവകാശവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടി എഡിറ്റേഴ്‌സ് ഗില്‍ഡ് അയച്ച കത്തിലാണ് ഈ പരാമര്‍ശം. അച്ചടി-ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പല നടപടികളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.◾ മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയന്‍സ് ക്ലിനിക്, പികെഎം ഹോസ്പിറ്റല്‍ പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഐസിയു എന്നിവിടങ്ങളില്‍ ജൂലൈ 11 മുതല്‍ 15 വരെയുളള തിയ്യതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
◾ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു
ഓട്ടോറിക്ഷകളെക്കുറിച്ച് പരാതി നൽകാം.◾സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ ഈടാക്കും.
പരാതിപ്പെടാനുള്ള നമ്പർ
8547639011 (ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം )
സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്. യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും
◾ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണ്ണാടക തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
◾ വിന്‍ഡോസിനെ ബാധിച്ച ആന്റിവൈറസ് തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സമയം എടുക്കുമെന്ന് വിലയിരുത്തല്‍. ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് ഇത്ര വലിയ പ്രതിസന്ധിക്ക് കാരണമായത് . പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവന്‍ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി.ലോകമാകെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ നിശ്ചലമായെങ്കിലും പ്രശ്നം കേരളത്തിലെ പൊതുമേഖലയെ ബാധിച്ചില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി എതോ സ്ത്രീയുടെ പേരില്‍ ഒത്തിരി പഴികേട്ടു. താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ചുമ്മാ ചീത്ത പറയുന്നതാണോ പാര്‍ട്ടി സ്നേഹമെന്നും അങ്ങനെ ചീത്ത പറയുന്നിടത്ത് പുല്ലുപോലും മുളയ്ക്കില്ലെന്നും അവിടം നശിക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ചികിത്സാസഹായ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
◾എകെജി സെന്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട കലാപാഹ്വാന കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോടതി സമൻസ് അയച്ചു. ഇവർ അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. കേസിലെ സാക്ഷികളാണ് ഇരുവരും
ജി സുധാകരന്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി.◾ ജി സുധാകരന്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. രാമായണത്തെക്കുറിച്ച് പത്രത്തില്‍ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാല കൃഷ്ണന്‍ പറഞ്ഞു. രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തില്‍ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
◾ ലക്ഷക്കണക്കിന് ആളുകള്‍ക്ക്
ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നെന്ന് ശശി തരൂര്‍. അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എ ഐ സി സി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായിയെന്നും അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്നും തോന്നുന്നില്ലെന്ന് സതീശന്‍ കത്തില്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏകദേശം 12,000-ത്തിലധികമാളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ വകുപ്പ് ആശങ്കപ്പെടേണ്ടതില്ല എന്ന വാക്കില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് വലിയ തോതില്‍ ഡെങ്കി പനിയും കോളറയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു.◾ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പൻ പെട്ടെന്ന് അബോധാവസ്ഥയിലാകുകയായിരുന്നു.അലർജി ഉണ്ടോ എന്ന് ടെസ്റ്റ് നടത്താതെ കുത്തിവെപ്പ് എടുത്തതാണ് മരണകാരണം എന്ന് പറയപ്പെടുന്നു.
ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു.യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
◾ തൃശ്ശൂരിലെ വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു. മാസ്‌ക് ധരിച്ചെത്തിയാള്‍ ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു ജീവനക്കാരന് പരിക്കേറ്റു.
◾ മലപ്പുറത്ത് കാട്ടാന ചരിഞ്ഞ നിലയില്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സൂചന. വനാതിര്‍ത്തിയോട് ചേര്‍ന്ന് ശിവദാസന്‍ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാവുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കേസ് അടക്കമുള്ള നിയമ നപടപടികള്‍ എടുക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പുഴയില്‍ കുടുങ്ങിയ കുട്ടികളെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു.◾ പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയിരുന്നത്. പുഴയില്‍ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്.
◾ ശക്തമായ തിരയില്‍പ്പെട്ട് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. പത്രോസ്, ഇര്‍ഷാദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം.◾യെമനിലെ ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹുദൈദ തുറമുഖത്താണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടമുണ്ടായെന്നും എൺപതോളം പേർക്ക് പരിക്കുണ്ടെന്നും ഹൂതികൾ അറിയിച്ചു. നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂർവ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങൾക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.◾ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയാറല്ലെന്നും മൂന്നാം തവണ തോറ്റിട്ടും രാഹുല്‍ അഹങ്കരിക്കുകയാണെന്നും അമിത് ഷാ തുറന്നടിച്ചു.
റാഞ്ചിയില്‍ ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഷായുടെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാറാണ് ഏറ്റവും അഴിമതിയുള്ള സര്‍ക്കാരെന്നും ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.◾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിലില്‍ തീപിടുത്തം. എയര്‍പോര്‍ട്ടിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചെക്ക് ഇന്‍ നടപടികള്‍ 40 മിനിറ്റ് തടസപ്പെട്ടു. നിലവില്‍ വിമാനത്താവളത്തിന്റ പ്രവര്‍ത്തനത്തിന് തടസങ്ങളില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
◾ ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശം. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ 123 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിശാനിയമം പ്രഖ്യാപിച്ചത്.
പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു.◾പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു; ലോഗോ പ്രകാശനം 22ന് കോട്ടയം:66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള സെപ്റ്റംബർ 14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അത്തം ദിനമായ സെപ്റ്റംബർ 6ന് ഈ വർഷത്തെ ജലമേളയുടെ . പതാക ഉയർത്തൽ കർമ്മം നടത്തപ്പെടും. അത്തം മുതൽ ഉള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികൾ വഞ്ചിപ്പാട്ട് മത്സരം, അത്തപ്പൂക്കള മത്സരം, സ്കൂൾ കോളേജ് തലങ്ങളിലെ കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ, നീന്തൽ മത്സരം, മെഡിക്കൽ ക്യാമ്പും,കനോയും കയാക്കിംഗ്, വിളംബര ഘോഷയാത്ര, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കും.ഉത്രാടം നാളിൽ ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന ജലമേളയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും.ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും 30 ചെറുവള്ളങ്ങളും പങ്കെടുക്കും.ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബിൽ കേന്ദ്രമന്ത്രി അഡ്വ.ജോർജ് കുര്യൻ നിർവഹിച്ചു.
വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു.ജലോത്സവ സമിതി ജനറൽ കൺവീനർ അഡ്വ. എ.വി അരുൺ പ്രകാശ്,ജോസ് മാമ്മൂട്ടിൽ,സന്തോഷ് ചാത്തങ്കേരി,അനിൽ സി ഉഷസ്,ജയൻ തിരുമൂലപുരം,അഡ്വ. നോബിൾ മാത്യൂ, ബി. രാധാകൃഷ്ണമേനോന്‍, ലിജിൻ ലാൽ, കെ.ജി തോമസ്, ഡോ. ജോൺസൺ വി ഇടിക്കുള ,നിതാ ജോർജ്ജ്, സ്മിത നായർ, ഗോകുൽ ചക്കുളത്തുകാവ്,ഡോ. ബിനോയി വൈദ്യർ, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം 22ന് രാവിലെ 10 ന് തിരുവനന്തപുരം സൗത്ത് പാർക്കിൽ വച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ളയ്ക്ക് നല്കി പ്രകാശനം ചെയ്യും. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിക്കുമെന്ന് ജനറൽ കൺവീനർ അഡ്വക്കേറ്റ് അരുൺ പ്രകാശ്,സെക്രട്ടറി പുന്നൂസ് ജോസഫ്, പ്രോഗ്രാം കോഡിനേറ്റർ സന്തോഷ് ചാത്തങ്കരി, ചീഫ് കോഡിനേറ്റർമാരായ അഞ്ചു കൊച്ചേരി, ഡോ. ജോൺസൺ ഇടിക്കുള എന്നിവർ അറിയിച്ചു. ഈ വർഷത്തെ ജലമേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, സെക്രട്ടറി പൊന്നൂസ് ജോസഫ്,ചീഫ് കോഡിനേറ്റർ അഞ്ചു കോച്ചേരി തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ് (8089132971,6235434739).10,000 രൂപ വരെ പിഴ ഈടാക്കും.
◾ചെക്കിങ്ങിന് പോലീസിനെ പോലെ മോട്ടോർ വാഹന വകുപ്പും ഇറങ്ങും
വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്.പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽപോലും ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്,പുകപരിശോധനാ സർട്ടിഫിക്കറ്റ്,രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.
വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിശാധനയ്ക്ക് ഊന്നൽനൽകിയാകും പ്രവർത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങൾ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്
◾ ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്പാനിഷ് മുന്‍ താരമായ മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.
◾ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മാതൃക പിന്തുടരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യയെ പാകിസ്ഥാനിലേക്ക് കൊണ്ടുവരേണ്ടത് ഐ.സി.സി.യുടെ ചുമതലയാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഐ.സി.സി യെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
AKSHAYA Result
( 21/07/2024)
*1 st Prize :*
Amount: ₹7,000,000/-
AF307150
*Consolation Prize :*
Amount: ₹8,000/-
AA307150 AB307150 AC307150 AD307150 AE307150 AG307150 AH307150 AJ307150 AK307150 AL307150 AM307150
*2 nd Prize :*
Amount: ₹500,000/-
AE919608
*3 rd Prize :*
Amount: ₹100,000/-
AA517599 AB518354 AC526729 AD202502 AE587875 AF997624 AG902898 AH768924 AJ462148 AK809887 AL810315 AM105492
*4 th Prize :*
Amount: ₹5,000/-
2572 3173 3254 3992 4053 4217 4674 5479 6069 6512 7660 7761 7993 8131 8566 9234 9458 9876
*5 th Prize :*
Amount: ₹2,000/-
1526 1618 1926 1982 6011 7124 8933
*6 th Prize :*
Amount: ₹1,000/-
0178 0273 0487 0642 0798 0896 1038 1202 1255 1507 1925 3420 3541 4632 5691 5868 6190 6507 6851 7110 7712 7801 7991 8135 8348 9679
*7 th Prize :*
Amount: ₹500/-
0126 0140 0152 0296 0626 0887 0902 1593 1677 1874 2166 2210 2227 2338 2358 2476 2587 2625 2650 2670 2819 2887 3012 3366 3485 3608 3694 3696 3812 4326 4655 4746 4936 5080 5115 5272 5297 5390 5964 6285 6304 6484 6506 6704 6794 7029 7051 7146 7319 7738 7912 7956 8036 8055 8087 8089 8120 8320 8405 8605 8692 9038 9120 9279 9439 9456 9505 9608 9616 9644 9757 9828
*8 th Prize :*
Amount: ₹100/-
0005 0033 0463 0466 0691 0722 0730 0765 0780 0794 0879 0958 0975 0988 1249 1360 1370 1384 1502 1511 1521 1597 1651 1676 1794 1852 2055 2109 2111 2162 2330 2355 2368 2383 2419 2488 2489 2696 2718 2821 2859 2862 2895 2972 3084 3121 3159 3164 3167 3311 3328 3392 3528 3753 3878 3908 3915 3933 4022 4026 4259 4301 4315 4349 4384 4453 4500 4527 4600 4731 4743 4765 4814 4984 5007 5039 5466 5539 5686 5736 5827 5857 5906 6227 6230 6420 6440 6607 6611 6634 6652 6769 6796 6881 7132 7237 7353 8070 8093 8212 8288 8532 8599 8650 8713 8865 8909 8951 9000 9020 9147 9166 9178 9242 9295 9305 9357 9437 9533 9650 9854 9860 9914
KARUNYA Result
(20/07/2024)
1 st Prize :
Amount: ₹80,00,000/-
KU776535
Consolation Prize :
Amount: ₹8,000/-
KN776535 KO776535 KP776535 KR776535 KS776535 KT776535 KV776535 KW776535 KX776535 KY776535 KZ776535
2 nd Prize :
Amount: ₹5,00,000/-
KS278949
3 rd Prize :
Amount: ₹100,000/-
KN247778 KO235042 KP667767 KR523649 KS941903 KT418410 KU681258 KV367869 KW915729 KX791853 KY278540 KZ946882
4 th Prize :
Amount: ₹5,000/-
2261 3740 4145 4255 4371 4379 4408 5382 5667 5848 6012 6261 6312 7601 7934 7952 8226 8530
5 th Prize :
Amount: ₹2,000/-
0131 0428 0918 1112 5875 6558 7327 8874 9129 9406
6 th Prize :
Amount: ₹1,000/-
2888 3808 3949 5527 5564 6273 6601 6852 7074 7248 8479 8549 9001 9816
7 th Prize :
Amount: ₹500/-
0039 0221 0264 0517 1012 1051 1052 1085 1102 1128 1349 1368 1387 1466 1540 1891 1967 2123 2144 2266 2491 2890 2926 3053 3253 3333 3476 3599 3607 3685 3931 3995 4106 4149 4353 4363 4417 4638 4795 4806 4967 4972 5026 5029 5102 5145 5417 5763 5776 5873 5978 6097 6186 6209 6492 6947 7265 7295 7304 7349 7394 7452 7516 7588 7660 7695 7820 7830 7876 7931 8041 8139 8346 8529 8719 8876 8953 9072 9521 9594
8 th Prize :
Amount: ₹100/-
0018 0189 0311 0354 0387 0841 0851 0869 0879 1061 1118 1221 1270 1343 1514 1517 1539 1572 1580 1584 1867 1919 2022 2049 2116 2328 2332 2367 2388 2448 2498 2499 2565 2880 2951 2960 2977 3062 3114 3182 3243 3347 3441 3442 3511 3560 3736 3787 3887 3906 4038 4314 4403 4489 4570 4643 4781 4833 4853 5066 5089 5139 5153 5483 5502 5549 5562 5663 5683 5709 5710 5774 5828 5885 5970 6000 6025 6096 6106 6110 6169 6462 6528 6564 6647 6650 6687 6710 6832 6863 6927 6965 7004 7010 7039 7043 7190 7446 7542 7553 7559 7603 7709 7805 7865 8127 8152 8181 8190 8654 8683 8798 8829 8880 8882 8914 9114 9240 9505 9509 9548 9727 9899 9903