ഇന്നത്തെ പുതിയ വാർത്തകൾ

Special reporter: sk Kottayam 




മൈക്രോസോഫ്റ്റിന്റെ






കാശ്മീരിൽ ഭീകര ആക്രമത്തിൽ അഞ്ച് ജവാന്മാർ മരിച്ചു.
◾ ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. 5 സൈനികര്‍ക്ക് വീരമൃത്യു. 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയായിരുന്നു.

◾ ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊള്ളയായ പ്രസംഗങ്ങളും വ്യാജ വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച രാഹുല്‍ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി.
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ.
◾ ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജമ്മുകാശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരില്‍ മോദി സര്‍ക്കാര്‍ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ലെന്നും പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തമായി മാറുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.
പള്ളി തർക്കവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കുവാൻ കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഗവൺമെൻ്റിന് നിർദ്ദേശം നൽകി.
◾സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് ഇനി നോക്കിയിരിക്കാൻ പറ്റില്ലെന്നും വിധി നടപ്പിലാക്കുവാൻ കർമ്മപദ്ധതി നടപ്പിലാക്കണമെന്നും ഗവൺമെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കർമ്മ പദ്ധതി തയ്യാറാക്കി നൽകാമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
കേസ് വീണ്ടും ഈ മാസം തന്നെ പരിഗണിക്കാൻ മാറ്റിവെച്ചു.
ഇതിന് തുടർന്ന് ഓർത്തഡോക്സ് സഭയുടെ ലീഗൽ സെൽ ഇന്നലെ അടിയന്തരമായി കൂടി.

◾ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. മോസ്‌കോ വിമാനത്താവളത്തില്‍ റഷ്യയുടെ ഉപ പ്രധാനമന്ത്രി ഡെനിസ് മന്‍ടുറോവ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോസ്‌കോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വകാര്യ അത്താഴ വിരുന്നിനെത്തിയ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ പുടിന്‍ അഭിനന്ദിച്ചു. ഇത് ഒരു ആകസ്മികതയല്ലെന്നും വര്‍ഷങ്ങളായി നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് താന്‍ കരുതുന്നുവെന്നും പുടിന്‍ പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടേതായ ആശയങ്ങളുണ്ടെന്നും നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയാണെന്നും ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഫലങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പുടിന്റെ ആദിഥ്യത്തിന് നന്ദി പറഞ്ഞ മോദി പുടിനുമായുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിലേക്ക് തീര്‍ച്ചയായും ഏറെ മുന്നോട്ടുപോകുമെന്നും പുടിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്തു.
മണിപ്പൂർ സന്ദർശിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
◾മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.
അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മണിപ്പൂരിനെ ശാന്തമാക്കുന്ന ഏത് നടപടിയേയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇത്തരമൊരു വലിയൊരു ദുരന്തത്തിനിടെ ഒന്നോ രണ്ടോ ദിവസം സമയം കണ്ടെത്തി മണിപ്പുരിലെ ജനങ്ങളെ കേള്‍ക്കാന്‍ അദ്ദേഹം വരണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും എങ്ങനെ ചോര്‍ന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും സുപ്രീംകോടതി. ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38-ഓളം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

◾ നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ പ്രചരിച്ചുവെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹര്‍ജിക്കാര്‍ കൃത്യവിലോപം ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണെന്നും 67 പേര്‍ക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമാണെന്നും എന്‍ടിഎ വിശദീകരണങ്ങള്‍ വിശ്വസനീയമല്ലെന്നും രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എന്‍ടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന പ്രതിപക്ഷം ആവശ്യം തള്ളി തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍
◾ ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന പ്രതിപക്ഷം ആവശ്യം തള്ളി തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍.

◾ പണം വാങ്ങി പി.എസ്.സി. അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നും മെറിറ്റ് അടിസ്ഥാനമാക്കി മാത്രമേ ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നല്‍കൂ എന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം.ഏരിയാ കമ്മറ്റി അംഗം കോഴ വാങ്ങിയെന്ന പരാതിയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാത്തത് തിരിച്ചടിയായെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്നകന്നുവെന്നും ജോസ്.കെ.മാണി എം.പി. സംസ്ഥാനത്തുടനീളമുണ്ടായ പൊളിറ്റിക്കല്‍ പാറ്റേണാണ് കോട്ടയത്തും സംഭവിച്ചതെന്നും തോല്‍വിയില്‍ കൂടിയാലോചിച്ച് തിരുത്തലുകള്‍ വരുത്തുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
പാമ്പ് വിഷത്തിന് ഔഷധം നൽകുന്ന ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
◾ ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉള്ള ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
വാഹന നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ നടപടി എടുക്കാതെ മോട്ടോർ വാഹന വകുപ്പ്
◾ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചെറിയ നിയമലംനങ്ങള്‍ക്ക് വരെ വടിയെടുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

◾ ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പനമരം ആര്‍ടിഓയ്ക്കാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പരാതി നല്‍കിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

◾ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അവധിയില്‍ പോയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നല്‍കിയത്.

◾ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹിനെ പകരം നിയമിച്ചു. ശ്രീറാമിന് പുതിയനിയമനം നല്‍കിയിട്ടില്ല. ടൂറിസം ഡയറക്ടറായി ശിഖാ സുരേന്ദ്രനെ നിയമിച്ചു. കെ.ടി.ഡി.സി. എം.ഡി.യും ആരോഗ്യ-കടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമാണ് ശിഖ. കെ.ടി.ഡി.സി. എം.ഡി സ്ഥാനവും അവര്‍ വഹിക്കും.

◾ കുടിവെള്ള വിതരണരംഗത്ത് മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് വിഡി സതീശന്‍ നിയമസഭയില്‍. ഇത്തരമൊരു വലിയ പദ്ധതി കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും രൂക്ഷമായ ധനപ്രതിസന്ധിയും കൊണ്ട് ഇല്ലാതാക്കിയത് പൊതുസമക്ഷത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതില്‍ അനൂപ് ജേക്കബ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

◾ ഹേമാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ കാര്യമാണെന്നും അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം പരിഹരിക്കുന്നതിനു ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന് മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി.

◾ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഹര്‍ജി. ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഭാസുരാംഗനും മകനും നിലവില്‍ റിമാന്‍ഡിലാണ്.
ബിജു പ്രഭാകരനെ തള്ളി സിപിഎം
◾ തിരുവമ്പാടിയില്‍ ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സിപിഎം . ബിജു പ്രഭാകര്‍ ചെയ്ത കുറ്റം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമര്‍ശം.

◾ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലുള്ള കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ‘കളകള്‍ ‘ ഉള്ളതെന്നും അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

◾ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍. ഇതില്‍ 194 കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. 84 കേസില്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്. 259 കേസുകള്‍ തീര്‍പ്പായി. 262 കേസുകള്‍ പൊതു അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കേസിലെ നടപടികളെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.

◾ കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും, ഇത് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.

◾ സന്നദ്ധ സംഘടന നാദാപുരം പൊലീസ് സ്റ്റേഷനില്‍ കുടകള്‍ നല്‍കിയതിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്നാണ് കുടകള്‍ നാദാപുരം എസ്.ഐ സ്വീകരിച്ചതെന്നാണ് പരാതി. എസ്.ഐക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ പറയുന്നു. അതേസമയം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനാണ് കുടകള്‍ സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

◾ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. 
◾ എസ്എഫ്ഐയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാന്‍ വരരുതെന്നാണ് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി.

◾ തൃപ്പൂണിത്തറയില്‍ കെ ബാബുവിന്റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമര്‍ശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

◾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഹൈക്കോടതി. ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം കോടതി റദ്ദാക്കി. ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശത്തില്‍ മാറ്റം വരുത്താന്‍ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ലെന്ന് അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി.

◾ എല്‍പിജി ഉടമകള്‍ക്ക് വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു
◾ മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾https://dailynewslive.in/ മഴ കനത്തതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.
രാഹുൽഗാന്ധിയെ പിന്തുണച്ച് ഹിന്ദു സ്വാമി
◾ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ഹിന്ദു പരാമര്‍ശത്തില്‍ പിന്തുണച്ച് ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

WIN-WIN Result 08/07/2024 

1 st Prize : 
Amount: ₹7,500,000/- 
WT918331  

Consolation Prize :
Amount: ₹8,000/-
WN918331 WO918331 WP918331 WR918331 WS918331 WU918331 WV918331 WW918331 WX918331 WY918331 WZ918331  

2 nd Prize :
Amount: ₹500,000/-
WY380898  

3 rd Prize :
Amount: ₹100,000/- 
WN199611 WO654546 WP464400 WR587425 WS508562 WT773632 WU256232 WV138587 WW527796 WX859895 WY474941 WZ960233  

4 th Prize :
Amount: ₹5,000/-
0112 0847 1177 1276 1379 2437 3698 4382 5094 5212 6153 6871 7418 7559 7655 8122 8284 8733  

5 th Prize :
Amount: ₹2,000/-
0268 1882 2202 3281 5828 6072 6286 6447 9717 9850  

6 th Prize : 
Amount: ₹1,000/-
0556 0628 2355 2687 3013 3880 4197 4469 5817 7217 8449 8628 9227 9286  

7 th Prize :
Amount: ₹500/-
0008 0164 0220 0275 0361 0564 0818 0996 1337 1429 1434 1439 1520 1665 1735 1829 2061 2184 2312 2507 2660 2833 2955 3107 3117 3311 3421 3472 3538 3576 3689 3765 3800 3936 3973 4019 4052 4102 4391 4394 4551 4565 4578 4851 5093 5242 5354 5491 5510 5587 5605 5673 5757 5963 6328 6346 6350 6413 6546 6817 6839 6884 6920 7018 7108 7120 7446 7480 7753 7820 8199 8311 8411 8415 8533 8669 8874 9139 9215 9364 9427 9623  

8 th Prize :
Amount: ₹100/-
0037 0109 0428 0547 0551 0856 1013 1073 1310 1317 1378 1554 1630 1643 1661 1800 1912 2045 2109 2115 2130 2216 2433 2469 2487 2537 2655 2688 2784 2813 2876 2938 3015 3062 3111 3180 3182 3255 3320 3348 3361 3379 3479 3484 3534 3588 3784 3837 3851 3885 4034 4075 4081 4275 4351 4370 4543 4788 4832 4990 5045 5086 5091 5328 5434 5485 5532 5540 5601 5625 5767 5824 5855 5958 5995 5996 6014 6077 6126 6214 6290 6308 6309 6339 6367 6424 6464 6545 6584 6601 6709 6739 6876 6923 7009 7082 7128 7162 7270 7317 7411 7503 7609 7676 7775 7817 7830 7865 7886 7957 8003 8189 8222 8410 8543 8686 8921 9405 9415 9429 9452 9487 9744 9835 9901 9997  


Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.