Posts

Showing posts from August, 2024

സെപ്റ്റംബറിൽ നെഹ്റു ട്രോഫി നടത്തിയില്ലെങ്കിൽ ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ബഹിഷ്കരിക്കുമെന്ന് നിരണം വള്ളസമതി പ്രസിഡൻറ് റജി അടിവാക്കൽ.

Image
ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച സെപ്റ്റംബറിൽ നെഹ്റുട്രോഫി വള്ളംകളി നടത്തിയില്ലെങ്കിൽ ഇക്കൊല്ലത്തെ  നെഹ്റു ട്രോഫി വള്ളംകളി ബഹിഷ്കരിക്കും നിരണം വള്ളസമിതി പ്രസിഡന്റ് റെജി അടിവാക്കൽ. ◾തിരുവല്ല:സെപ്റ്റംബർ മാസത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടന്നില്ലെങ്കിൽ  ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ബഹിഷ്കരിക്കുമെന്ന്  നിരണം വള്ളസമിതി പ്രസിഡന്റ് റെജി അടിവാക്കൽ അറിയിച്ചു. കുട്ടനാട്ടിലെ കൂടുതൽ ചുണ്ടൻ വള്ളങ്ങളും നിരണം വള്ളസമിതിയെടുത്ത് തീരുമാനം നടപ്പാക്കാൻ സാധ്യതയുള്ളതിനാൽ  ഈക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളി അനശ്ചിതത്വത്തിലായി.  വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചത് ന്യായമല്ലന്നാണ് വള്ളംകളി പ്രേമികളും വള്ളസമിതികളും പറയുന്നത്.  നെഹ്റു ട്രോഫി വള്ളംകളി ആഹ്ലാദത്തിനുമപ്പുറം ഒരു സ്പോർട്സ് ഇനമാണ് എന്നാണ്  ചൂണ്ടിക്കാട്ടുന്നത്.നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒരു മത്സര ഇനമാണ് നെഹ്റുട്രോഫി വള്ളംകളി എന്നതിനാൽ വയനാട് ദുരന്തത്തിന്റെ പേരിൽ വള്ളംകളി മാറ്റിവെക്കുന്നത് ശരിയല്ല എന്നാണ് ഇവർ വാദിക്കുന്നത്.  നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുവാൻ പരിശീലനം ആരം...

കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ ആറിന്.

Image
ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച തിരുവല്ല :ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിന്റെയും ഈ ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സർവ്വഥോമുഖമായ പുരോഗതിയ്ക്കും ഐശ്വര്യത്തിനും വേണ്ടി സെപ്റ്റംബർ ആറിന് (വെള്ളിയാഴ്ച) രാവിലെ 9.30 ന് കുറ്റൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ച് അഷ്ടമംഗല ദേവപ്രശ്നം നടത്തും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി  പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി,ജ്യോതിശ്രീ പി ഡി വിനോദ് ബുധനൂരിന്റ് നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്. 1109- നമ്പർ കുറ്റൂർ എൻഎസ്എസ് കരയോഗമാണ് അഷ്ടമംഗല ദേവപ്രശ്നത്തിന്റെ സംഘാടകർ. ദശാബ്ദങ്ങൾക്കുശേഷമാണ് കുറ്റൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ രീതിയിലുള്ള അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതെന്ന് കരയോഗ ഭരണ സമിതി അംഗം വി. ആർ. രാജേഷ് വഞ്ചിമലയിൽ അറിയിച്ചു. മഹാഗണപതിഹോമം സെപ്റ്റംബർ 7-ന് നടക്കും. വിനായക ചതുർഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ  5.30-ന് മഹാഗണപതിഹോമവും നടക്കും.

നെഹ്റു ട്രോഫിയോട് ഇരട്ടത്താപ്പ്.വള്ളംകളി നടത്താത്തതിൽ വിവാദം കൊഴുക്കുന്നു.

Image
ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി മാറ്റിയതിൽ ഇരട്ടത്താപ്പ്. ബേപ്പൂർ വാട്ടർഫെസ്റ്റിന് 2.45 കോടിയും. പ്രതിഷേധം ഉയരുന്നു. ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടക്കുന്നത് വയനാട് ദുരന്തം ഉണ്ടായ നദിയിലും മൃതദേഹങ്ങൾ ഒഴുകിയെത്തിയ പ്രദേശത്തും. by:വേണുഗോപാൽ ചെറുതന ആലപ്പുഴ:നെഹ്റു ട്രോഫി വള്ളംകളിയിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി ആരോപണം. വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ച സർക്കാർ ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതാണ് ഇപ്പോൾ വിവാദത്തിൽ ആയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നു എന്നുള്ളതാണ് വിവാദത്തിന് കുറച്ചുകൂടി തീവ്രത ഉയരാൻ കാരണം.അതുമാത്രമല്ല ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടക്കുന്നതാകട്ടെ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്തും ദുരന്തമുണ്ടായ നദിയിലും മൃതശരീരങ്ങൾ ഒഴുകിയെത്തിയ പ്രദേശത്തുമാണ്.ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത് ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമായിട്ടുമാണ്. ചാലിയാറിന്റെ  പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് ദുരന്തം ഉണ്ടായ ചൂരൽ മലയും മുണ്ടൈക്കൈയും. ഇരുവഴിഞ്ഞി പുഴ ചാലിയാറിൽ ചേർന...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി.  by saji Kuriakose ◾ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് എല്ലാം നടക്കട്ടെ എന്നായിരുന്നു ഇപിയുടെ പ്രതികരണം മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ◾ നടന്‍ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് കേന്ദ്ര വനിതാ കമ്മീഷൻ. ◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി പ്രതികരിച്ചു.  രഞ്ജിത്തിനെതിരെ യുവാവ് മൊഴി നൽകി. നെ...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് ചിങ്ങം 14 വെള്ളിയാഴ്ച വയനാട് ദുരിതബാധിതരെ ഒരാഴ്ചയ്ക്കുള്ളിൽ ക്യാമ്പിൽ നിന്ന് മാറ്റി താമസിക്കണം.   ഹൈക്കോടതി ◾വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം.ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐ പിടിച്ചാൽ അറിയിക്കണം.ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട ഹർജി വേഗം പരിഗണിക്കണമെന്ന് കേരളം ◾ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  സിപിഎമ്മിൽ പവർ ഗ്രൂപ്പ്...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട്  ചിങ്ങം 12 ബുധനാഴ്ച. സിനിമയിലെ ലൈംഗിക അതിക്രമം 17 പരാതികൾ ലഭിച്ചു. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താത്ത പരാതികളും ലഭിച്ചു. by വിജയ് നമ്പ്യാർ ◾ സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ വെളിപ്പെടുത്തലുകള്‍ നടത്താത്ത സംഭവങ്ങളുമെന്നും റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി വരെ 17 പരാതികള്‍ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവന്‍ ഐജി ജി.സ്പര്‍ജന്‍കുമാര്‍ പറഞ്ഞു ഇന്ന് അയ്യങ്കാളി ജന്മദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ ചർച്ച നടത്തി. ◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനവും സമര്‍പ്പിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെ ആയിരുന്നു കൂടിക്കാഴ്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി ചർച്ച നടത്തി.   ◾യുവ...

മോറിസ് കോയിൻ മോഡലിൽ കേരളത്തിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

Image
ഇന്ന് 1200 മാണ്ട്  ചിങ്ങം 11 ചൊവ്വാഴ്ച. CRX COIN എന്ന ഇല്ലാത്ത  ഒരു ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ്. തട്ടിപ്പ്  മലയാളികൾ ഉണ്ടാക്കിയ വെബ്സൈറ്റ് ഉപയോഗിച്ച്.   by Binish Nair  തിരുവനന്തപുരം: ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്.ക്രിപ്റ്റോറെക്സ് (CRYPTOREX)എന്ന ഇവരുടെ വെബ്സൈറ്റിൻ്റെ പേരിൽ സി ആർ എക്സ്(CRX COIN) എന്ന് പേരിട്ട ഒരു ക്രിപ്റ്റോ കറൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നത്.വർഷങ്ങളായി കേരളത്തിൽ നിരവധി തട്ടിപ്പ് നടത്തിയ ഒരു ലോബിയാണ് ഇതിൻ്റെയും പിന്നിൽ. മോറിസ് കോയിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ അതേ രീതി തന്നെയാണ് ഇവർ ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.2000 കോടി രൂപയുടെ തട്ടിപ്പാണ് മോറിസ് കോയിൻ്റെ പേരിൽ നടന്നത്. ഇഡി വരെ അതിൻ്റെ അന്വേഷണം ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാസം മോറിസ് കോയിൻ്റെ പേരിൽ നാല് പേരെ മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.  ഇതിനെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക . മലയാളികളായ ചിലർ ഉണ്ടാക്കിയ ഒരു  വെബ്സൈറ്റ് ഉപയോഗിച്ചാണ് CRX കോയിൻ എന്ന പേരിൽ കോടികൾ അനധികൃതമായി നിക്...