കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ ആറിന്.

ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച
തിരുവല്ല :ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിന്റെയും ഈ ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സർവ്വഥോമുഖമായ പുരോഗതിയ്ക്കും ഐശ്വര്യത്തിനും വേണ്ടി സെപ്റ്റംബർ ആറിന്
(വെള്ളിയാഴ്ച) രാവിലെ 9.30 ന് കുറ്റൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ച് അഷ്ടമംഗല ദേവപ്രശ്നം നടത്തും.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി  പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി,ജ്യോതിശ്രീ പി ഡി വിനോദ് ബുധനൂരിന്റ് നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്.
1109- നമ്പർ കുറ്റൂർ എൻഎസ്എസ് കരയോഗമാണ് അഷ്ടമംഗല ദേവപ്രശ്നത്തിന്റെ സംഘാടകർ. ദശാബ്ദങ്ങൾക്കുശേഷമാണ് കുറ്റൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ രീതിയിലുള്ള അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതെന്ന് കരയോഗ ഭരണ സമിതി അംഗം വി. ആർ. രാജേഷ് വഞ്ചിമലയിൽ അറിയിച്ചു.
മഹാഗണപതിഹോമം സെപ്റ്റംബർ 7-ന് നടക്കും.
വിനായക ചതുർഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ
 5.30-ന് മഹാഗണപതിഹോമവും നടക്കും.

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.