Special reporter: Kuriakose Thiruvalla
ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
◾വയനാട് ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിൽ കണ്ട് പ്രധാനമന്ത്രി. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്.ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടർമാരെയും മോദി നേരിട്ട് കണ്ട് സന്ദർശിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ആദ്യം അദാനി,അടുത്തത് ആര്?
ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ ഉടനെന്ന് ഹിൻഡൻബർഗ്.
◾ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്.നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്.ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നൽകിയിരിക്കുകയാണ് ഹിൻഡൻബർഗ്.ഒറ്റവരി കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്
ഗാസയിൽ സ്കൂളിന് നേരെ ഇസ്രയേൽ ബോംബ് ആക്രമണം.
◾സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം പേർ മരണപ്പെട്ടു.
സ്കൂൾ ഹമാസിൻ്റെ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു എന്ന് ഇസ്രായേൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി. ◾പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സന്ദർശനത്തിൽ പങ്കാളിയാകും. രാവിലെ കണ്ണൂർവിമാനത്താവളത്തിൽ എത്തിയ അദ്ദേഹം വയനാട്ടിലേയ്ക്ക് എത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിവരെ പ്രധാനമന്ത്രി കേരളത്തിൽ തുടരം. വൈകിട്ട് 3.30-നി ശേഷം ഡൽഹിയിലേക്ക് മടങ്ങാനാണ് തീരുമാനം. മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഗുണ്ടാനേതാവിന് ദാരുണാന്ത്യം.
◾തിരുവനന്തപുരത്ത് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഗുണ്ടാനേതാവിന് ദാരുണാന്ത്യം. വട്ടപ്പാറ കുറ്റ്യാണി സ്വദേശി ജോയി (42)യാണ് കൊല്ലപ്പെട്ടത്.പൗഡിക്കോണത്ത് രണ്ടുകാലുകളും അറ്റുപോയ നിലയിൽ റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് ജോയിക്ക് വെട്ടേറ്റത്. പ്രതികളെ പിടികൂടാനായില്ല. സംഭവത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു.
◾ ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു. സാവോപോളോയിലേക്ക് പോയ വിമാനമാണ് ബ്രസീലിലെവിന്ഹെഡോയില് തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലായതിനാല്‍ ഒട്ടേറെ വീടുകളും തകര്‍ന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം
◾സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിലായിരുന്ന സൂരജ് പാലാക്കാരന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി.
പാലാരിവട്ടം പൊലീസ് ആണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നത്.
യൂട്യൂബിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു സമൂഹമാധ്യമങ്ങളിലും സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് സൂരജ് പാലാക്കാരനെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.ഇത്തരം അധിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. മുന്‍പ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒരു മാസം ജയിലില്‍ കിടന്നിട്ടുണ്ട്.കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഒരു ഭയവുമില്ലാതെ വീണ്ടും ഇതേ രീതിയിലുള്ള അധിക്ഷേപമെന്നും നടി ചൂണ്ടിക്കാട്ടി.നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു.കേസിൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്.
യുട്യൂബര്‍ അജു അലക്സിന് പോലീസ് ജാമ്യം.
◾ യുട്യൂബര്‍ അജു അലക്സിന് ജാമ്യം. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നൽകുമെന്ന്
ചെകുത്താൻ ബ്ലോഗർ ഉടമ അജു അലക്സ്
◾പത്തനംതിട്ട: പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നും യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ) പറഞ്ഞു. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം. മോഹൻലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
◾ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബര്‍ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ പോയി സെല്‍ഫിയെടുത്തത് അടക്കമാണ് മകന്‍ ചോദ്യം ചെയ്തത്. മോഹന്‍ലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു
◾ വയനാട്ടിലെ ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. ഹെലികോപ്ടറില്‍ വയനാട്ടിലെത്തിയ മോദി ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഹെലികോപ്ടറില്‍ പ്രധാനമന്ത്രിക്കൊപ്പം പിണറായി വിജയന്‍, ആരിഫ് മുഹമ്മദ് ഖാന്‍, സുരേഷ് ഗോപി തുടങ്ങിയവരുണ്ടായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെത്തി ദുരന്ത മഖല സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സുരേഷ്‌ഗോപിയും ഇവിടേയും അനുഗമിച്ചിരുന്നു. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
◾ സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ന് ബത്തേരിയിലെത്തിച്ചു. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തിലാണിത് . ഇനി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം മാത്രമേ തിരച്ചില്‍ തുടരുകയുള്ളൂ.
◾ വയനാട്ടിലെ ദുരന്ത ബാധിതരായ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. കഫീല്‍ ഖാന്‍ . കുരുന്ന് മനസുകളിലുണ്ടായ മുറിവുണക്കാന്‍ സ്‌നേഹ ചികിത്സ തന്നെ വേണമെന്നും ഇതിനായി എത്രകാലം വയനാട്ടില്‍ തുടരാന്‍ സന്നദ്ധനാണെന്നും ഡോ. കഫീല്‍ ഖാന്‍ ദില്ലിയില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഗോരഖ്പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ കഫീല്‍ ഖാന്‍ ഇപ്പോള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
◾ വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്‌നിശമനസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 1200ലധികം രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി കേന്ദ്രം. 71 മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ബെയ്‌ലി പാലം സൈന്യം നിര്‍മ്മിച്ചു. എന്‍ഡിആര്‍എഫ് സംഘം 30 പേരെ ദുരന്ത ബാധിത മേഖലയില്‍ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും 112 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.
◾ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും മുഴക്കവുo വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടല്‍ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങള്‍ കൂടുതല്‍ താഴേക്ക് ചരിഞ്ഞിരിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.
◾ സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മറ്റന്നാള്‍ മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
◾ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
◾ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുംമ്പാറ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
◾ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. പലതവണ പ്രളയത്തില്‍ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുന്‍ വര്‍ഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നല്‍കി. കേരളത്തിനാകട്ടെ ഈ വര്‍ഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാന്‍ കേന്ദ്ര വിഹിതമായി കിട്ടിയത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്ന് വിഡി സതീശന്‍ . വയനാട് സന്ദര്‍ശനത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
◾ നടന്‍ മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ്‍ ഇടേണ്ടത് അത്യാവശ്യമാണ് . ശക്തമായ നടപടി എടുത്താലെ ഇത്തരക്കാരെ നിയന്ത്രിക്കാനാകൂ. ടെറിട്ടോറിയല്‍ ആര്‍മിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
◾ കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനായുള്ള തിരച്ചില്‍ പോലീസ്തുടരുകയാണ്.
◾ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വന്‍ ഓഫറുകളും, വിലക്കുറവുകളും നല്‍കുന്ന ഫിഫ്റ്റി/ഫിഫ്റ്റി, സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്നീ പദ്ധതികള്‍ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികള്‍ നടപ്പാക്കിയത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ 10 ശതമാനം വിലക്കുറവ്. ഈ പദ്ധതിയുടെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
◾ ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഉടന്‍ പുറത്തു വിടുമെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഹിന്‍ഡന്‍ ബര്‍ഗിന്റെ അടുത്ത റിപ്പോര്‍ട്ട് എന്താണെന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യക്കാര്‍.
◾ സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എന്‍ജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
◾ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.
◾ രാജ്യത്ത് 900 കിലോമീറ്റര്‍ പുതിയ റെയില്‍പാതയ്ക്ക് അനുമതി. കേന്ദ്ര മന്ത്രിസഭ 24,657 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
◾ ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങള്‍ രൂപപ്പെട്ടതായാണ് വിവരം.
◾ ഗാസ സിറ്റിയില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി. അല്‍-സഹാബ ഏരിയയിലെ അല്‍-തബയിന്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാര്‍ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
◾ വയനാട് സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതൊരു നല്ല തീരുമാനം ആണെന്നും ഉരുളെടുത്ത പ്രദേശം കണ്ടാല്‍ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്ന് തിരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരച്ചിലുമായി ബന്ധപ്പെട്ടുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
◾ വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണം. പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സര്‍ക്കാരിനൊപ്പം നില്‍ക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
വയനാട് ദുരന്തത്തിന്റെ പതിനൊന്നാം ദിവസം നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.
◾ വയനാട് ദുരന്തത്തിന്റെ പതിനൊന്നാം ദിവസം 4 മൃതദേഹം കൂടി കണ്ടെത്തി. കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് വേറെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ജനകീയ തെരച്ചിലില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.
◾ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ എയര്‍ ലിഫ്റ്റ് ചെയ്യാനായില്ല. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെ അവിടെ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. സമയം വൈകിയതിനാല്‍ മൃതദേഹങ്ങള്‍ ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു.
◾ ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.
◾ വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്തെ ദുരന്തബാധിതരായ, ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നല്‍കും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.
അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.
◾ വയനാട് ദുരന്തത്തില്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.
◾ വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും എന്നും മന്ത്രി പറഞ്ഞു .
◾വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളിയും, കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാര്‍ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട്ടിലും കോഴിക്കോടും, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവംനടന്നത്. അതേസമയം തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് മുഴക്കം ഉണ്ടായതെന്ന് പറയുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
◾ വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഉരുള്‍പൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതില്‍ ഉണ്ടായ ശബ്ദമാണ് കേട്ടതെന്നും കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി.
◾ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു.
◾ കേരളത്തില്‍ അടുത്ത അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ മോഹന്‍ലാലിനെയെന്നല്ല അമ്മയിലെ ഒരംഗത്തിനേയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. വയനാട് ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത നടന്‍ മോഹന്‍ലാലിനെ ‘ചെകുത്താന്‍’ എന്ന പേരുള്ള തന്റെ ചാനലിലൂടെ യൂട്യൂബര്‍ അജു അലക്സ് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ദീഖ്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹതടവുകാരന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരന്‍ വേലായുധനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരന്‍ കരുണാകരന്‍ (86) കൊല്ലപ്പെട്ടത്.
◾ എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.
◾ ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കെപിസിസി ആസ്ഥാനത്ത് നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
◾ രാജ്യ സഭയില്‍ സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മില്‍ വാക്കേറ്റം. ചെയര്‍മാന്റെ ശരീര ഭാഷ ശരിയല്ലെന്ന് ജയബച്ചനും, സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കറും പറഞ്ഞു. നിങ്ങളുടെ സംസാരരീതി ശരിയല്ല എന്ന് ജയ ബച്ചന്‍ പറഞ്ഞതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ പറഞ്ഞു.
◾ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം. ജയാ ബച്ചനുമായി ധന്‍കര്‍ നടത്തിയ വാക്കേറ്റത്തിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
◾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ മുന്നില്‍ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു രാജ്യസഭയില്‍ അറിയിച്ചു. ബ്രാന്റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി വ്യക്തമാക്കി.
ഒളിംപിക്‌സ് സമാപന ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും.
◾ ഒളിംപിക്‌സ് സമാപന ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പി ടി ഉഷ വ്യക്തമാക്കിയിരുന്നു. ശ്രീജേഷിന്റെ പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇരിക്കുകയായിരുന്നു എന്ന് നീരജ് മറുപടി പറഞ്ഞതായി ഉഷ പറഞ്ഞു. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.
ആന്ധ്ര പ്രദേശില്‍ ഗൂഗിള്‍ ക്യാംപസ് സ്ഥാപിക്കാന്‍ ധാരണ.
◾ ആന്ധ്ര പ്രദേശില്‍ ഗൂഗിള്‍ ക്യാംപസ് സ്ഥാപിക്കാന്‍ ധാരണ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്റെ യൂട്യൂബ് അക്കാദമിയാണ് അമരാവതിയില്‍ തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. ആദ്യമായാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്. പലസ്തീന്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താന്‍ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു.
◾ മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു.
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കാനും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനും തീരുമാനം.
◾ ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കാനും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനും തീരുമാനം. നിയമഭേദഗതി ഉടന്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞു. പെണ്‍കുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയമഭേദഗതി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.
◾ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു .
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍.
◾ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. പോര്‍ട്ടറിക്കോ താരത്തെ വീഴ്ത്തിയാണ് അമന്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
◾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്നലെ നടന്ന 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ പുരുഷ,വനിതാ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്തായി. ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ഇന്ത്യന്‍ പുരുഷ റിലേ ടീമിന് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. അതേസമയം ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച വനിതാ ടീം ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്.
◾ ഭാരപരിശോധനയില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക തര്‍ക്ക പരിഹാര കോടതിയില്‍ വാദം പൂര്‍ത്തിയായി. വിനേഷ് ഫോഗട്ടിനെ പ്രതിനിധീകരിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിയില്‍ ഹാജരായി. ഒളിംപിക് ഗെയിംസിന്റെ സമാപനച്ചടങ്ങിനു മുന്നോടിയായി വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
◾ പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിലെന്ന് കത്തില്‍ പറയുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്
KARUNYA Result
(10/08/2024)
1 st Prize :
Amount: ₹80,00,000/-
KF336876
Consolation Prize :
Amount: ₹8,000/-
KA336876 KB336876 KC336876 KD336876 KE336876 KG336876 KH336876 KJ336876 KK336876 KL336876 KM336876
2 nd Prize :
Amount: ₹5,00,000/-
KK247745
3 rd Prize :
Amount: ₹100,000/-
KA798707 KB445079 KC956540 KD547517 KE372088 KF674759 KG226447 KH913281 KJ413918 KK299997 KL300921 KM447722
4 th Prize :
Amount: ₹5,000/-
0023 0465 1297 2154 3343 3973 4261 4963 5550 6435 6529 7729 7820 8632 8930 9233 9430 9752
5 th Prize :
Amount: ₹2,000/-
1526 1905 2529 3154 3547 8568 9218 9655 9779 9834
6 th Prize :
Amount: ₹1,000/-
2336 2371 3879 3980 4222 4975 5075 5812 6108 6125 6305 7455 7529 8980
7 th Prize :
Amount: ₹500/-
0157 0314 0471 0635 0654 0782 0836 0931 1062 1079 1605 1630 1711 1785 2018 2242 2299 2414 2476 2565 2568 2699 2944 3042 3311 3622 4223 4365 4603 4820 4956 4972 5022 5043 5113 5144 5239 5650 5694 5851 5914 6021 6142 6418 6497 6570 6638 6765 6849 6915 6925 6934 6956 7038 7039 7073 7258 7344 7472 7697 7822 7894 7940 8067 8112 8225 8467 8831 8877 8882 8910 8970 9035 9057 9099 9172 9371 9670 9845 9981
8 th Prize :
Amount: ₹100/-
0012 0014 0026 0078 0164 0189 0226 0296 0649 0655 0670 0716 0821 0930 0948 0949 1031 1081 1246 1336 1364 1530 1564 1577 1612 1836 1919 1972 1986 2069 2289 2448 2453 2809 2836 2891 2895 2975 2987 2997 3219 3222 3276 3351 3440 3535 3543 3587 3610 3727 3800 3852 3854 3862 3929 4103 4144 4188 4242 4288 4309 4403 4507 4535 4540 4905 4944 5015 5056 5165 5199 5428 5485 5592 5706 5770 5893 6123 6178 6258 6366 6375 6437 6459 6488 6838 6984 7089 7102 7104 7211 7215 7471 7553 7566 7658 7690 7776 7809 7814 7840 7950 8014 8025 8062 8089 8221 8581 8614 8650 8722 8725 8948 8994 9014 9065 9171 9338 9396 9490 9548 9628 9639 9926
NIRMAL Result
(09/08/2024)
1 st Prize :
Amount: ₹7,000,000/-
NH884654
Consolation Prize :
Amount: ₹8,000/-
NA884654 NB884654 NC884654 ND884654 NE884654 NF884654 NG884654 NJ884654 NK884654 NL884654 NM884654
2 nd Prize :
Amount: ₹10,00,000/-
NG131548
3 rd Prize :
Amount: ₹100,000/-
NA921181 NB909745 NC441887 ND407369 NE339896 NF423209 NG458309 NH212755 NJ989785 NK713478 NL915702 NM684005
4 th Prize :
Amount: ₹5,000/-
0621 1272 2278 3255 3695 4218 6057 7162 7231 7261 7454 7487 7554 8397 8600 8686 9752 9832
5 th Prize :
Amount: ₹1,000/-
0013 0291 0449 0532 1210 2385 3095 3622 4067 4610 4782 5237 5358 5509 5644 5658 5859 6380 6452 6908 7154 7250 7398 7419 7562 8550 8637 8681 8806 8807 8872 9215 9276 9576 9692 9737
6 th Prize :
Amount: ₹500/-
0005 0333 0426 0451 0460 0562 0995 1065 1115 1330 1481 1941 1966 2192 2416 2533 2723 2730 2856 2951 3173 3270 3343 3395 3573 3585 3690 3890 4099 4184 4260 4439 4483 4722 4876 5010 5125 5179 5366 5586 5617 5741 5756 5884 6195 6351 6419 6514 6574 6692 6713 6726 6771 6779 6806 6872 6897 6998 7084 7637 7681 7759 7889 8018 8045 8475 8793 8916 8991 9063 9150 9244 9337 9393 9400 9451 9716 9876 9942
7 th Prize :
Amount: ₹100/-
0200 0214 0375 0464 0478 0481 0679 0854 0903 1056 1133 1153 1213 1307 1339 1429 1644 1673 1705 1854 2126 2160 2171 2388 2439 2469 2479 2491 2630 2668 2757 2809 2818 2832 2986 3417 3494 3584 3667 3699 3780 3836 3877 3920 3956 3968 4026 4060 4194 4275 4413 4414 4545 4632 4761 4769 4826 4933 5029 5045 5180 5325 5380 5583 5646 5656 5781 5809 5906 5982 6170 6240 6370 6377 6486 6542 6672 6715 6735 6767 6786 7163 7166 7177 7198 7245 7268 7424 7441 7472 7480 7527 7575 7741 7780 7902 7972 7990 8020 8040 8089 8225 8290 8361 8385 8504 8612 8926 9053 9080 9111 9267 9279 9381 9468 9555 9583 9708 9776 9807 9829 9986