കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പണം ഒഴുകുന്നു.
Special reporter: sk kottayam
BIG SCAM
ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്ന UTS ന് ശേഷം തമിഴ്നാട് കേന്ദ്രീകരിച്ച് കേരളത്തിൽ നിന്ന് വീണ്ടും കോടികൾ അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നു.
MEDILIFE എന്നേ പേരിൽ മെഡിസിനും സർജിക്കൽ ഉപകരണങ്ങളും വിൽക്കുന്ന കമ്പനി എന്ന മറവിലാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പ് നടത്തുന്നത് തമിഴ്നാട്ടിലെ ട്രിച്ചി കേന്ദ്രീകരിച്ച്
കേരളത്തിലെ ബാങ്കുകൾ പ്രതിസന്ധിയിൽ.
കേരള സർക്കാർ അന്വേഷണം നടത്തണം.
ഇഡി അന്വേഷണം ആവശ്യപ്പെടണം.
കേരളത്തിലെ ബാങ്കുകളിൽ കിടക്കുന്ന പണമാണ് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പിൻവലിച്ച് നിക്ഷേപിപ്പിക്കുന്നത്.
ഒരു തമിഴ്നാട്,കേരള ലോബി ഇതിൻെറ പിന്നിൽ പ്രവർത്തിക്കുന്നു.
കോടിക്കണക്കിന് രൂപ ഇപ്പോൾതന്നെ നിക്ഷേപിക്കപ്പെട്ട കഴിഞ്ഞു.
ചൈനയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി യൂറോപ്പിൽ കൊണ്ട് വിൽക്കുന്നതിലൂടെ വലിയ ലാഭം ലഭിക്കുന്നു എന്നും ഈ ലാഭമാണ് നിക്ഷേപകർക്ക് നൽകുന്നതെന്ന് ആണ് ഇവരുടെ പ്രചരണം.
10 ലക്ഷം രൂപാ നിക്ഷേപിച്ചാൽ നൂറ് ആഴ്ച കൊണ്ട് മൂന്ന് കോടി രൂപ ആകുമെന്ന് ഇവർ പറയുന്നു.
കേരളത്തിൽനിന്നുള്ള ആളുകളെ ഇവരുടെ ട്രിച്ചിയിലുള്ള ആഫീസിലേക്ക് എത്തിപ്പിച്ചിട്ട് വിശ്വാസം നൽകിയാണ് നിക്ഷേപം സ്വീകരിക്കുന്നത്.
വലിയ തുകയ്ക്ക് ഇവർ കമ്പനിയുടെ പേരിൽ ചെക്കും പത്രവും നൽകുന്നു. എന്നാൽ പിന്നീട് കമ്പനിക്ക് നഷ്ടം വരുത്തി കാണിച്ചാൽ ഈ പണം നിക്ഷേപകർക്ക് ലഭിക്കുകയില്ല.ഇതേ രീതിയിൽ തന്നെയായിരുന്നു കോയ ബത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന UTS എന്ന കമ്പനി ചെയ്തതും.
10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 40,000 രൂപാ വച്ച് 52 ആഴ്ച ഇവർ നൽകുമെന്ന് പറയുന്നു.ഇത് നിക്ഷേപകരെ കൊണ്ട് പിൻവലിപ്പിക്കാതെ ഒരു വർഷം കോമ്പൗണ്ട് ചെയ്യിപ്പിക്കുന്നു.
അപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇവർക്ക് മൂന്ന് കോടി നൽകുമെന്ന് പറയുന്നു.
മണി ചെയിൻ രൂപത്തിലാണ് നിക്ഷേപം സ്വീകരിക്കുന്നത്.
ഒരാളെ കൊണ്ട് ഒരു ലക്ഷം രൂപ നിക്ഷേപിപ്പിച്ചാൽ അയാൾക്ക് മുകളിലുള്ള 14 പേർക്ക് ആകെ 2000 രൂപ 52 ആഴ്ചയിൽ വീതം വെച്ച് നൽകും.