പ്രധാന വാർത്തകൾ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഹൈക്കോടതി.
By Saji Kuriakose
◾ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കാണാതായ പെൺകുട്ടിയെ കണ്ടെത്തി
◾ കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍
ഹേമാ കമ്മിറ്റിയിൽ മൊഴികൊടുത്തവർ പരാതിപ്പെട്ടാൽ
ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ബാലൻ.
◾ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുന്‍ സാംസ്‌കാരിക മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.കെ. ബാലന്‍. റിപ്പോര്‍ട്ട് പുറംലോകം കാണണമെങ്കില്‍ കോടതി ഇടപെടണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സര്‍ക്കാരിനു പരിമിതികളുണ്ടെന്നും ബാലന്‍ വ്യക്തമാക്കി.
തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി.
◾തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്.പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും, യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തു. അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.
എംപോക്സ് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
◾ എംപോക്‌സ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചെന്നും മന്ത്രി പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്
രണ്ടാം ഭാര്യയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
◾ തർക്കത്തെ തുടർന്ന് രണ്ടാംഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതി തിരുവല്ലം പുഞ്ചക്കരി, തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ചുക്രൻ എന്നറിയപ്പെടുന്ന ബാലാനന്ദ (അപ്പുക്കുട്ടൻ – 89) ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവല്ലം മേനിലം തിരുവഴി മുക്ക് ജംഗ്ഷനിൽ സൗമ്യ കോട്ടേജിൽ ജഗദമ്മ (82) യാണ് മരിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികം തടവ് അനുഭവിക്കണം. 2022 ഡിസംബർ 22ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം.
കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട്.
യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
◾ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്‌ക്രീന്‍ ഷോട്ടിന്റെ തുടക്കം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേര്‍ത്ത ലീഗിന്റെ പ്രാദേശിക നേതാവ് മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു
ബസ് ഇടിച്ച് യാത്രക്കാരി മരിച്ചു.
◾കൊച്ചി∙ നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ (68) തങ്കപ്പനാണ് വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്.കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല
എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
◾ എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തിയെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നതെന്നും സതീശന്‍ പറഞ്ഞു.
◾ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയ കേസ് എടുക്കാന്‍ നിയമമുണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ലെന്നും പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന മന്ത്രി ബാലഗോപാലിന്റെ പരാമര്‍ശത്തെ തള്ളി വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയത്. ആധികാരികമായ പരാതി വേണമെന്നും പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നും പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കന്‍ കഴിയൂവെന്നും വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി.
◾ ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്നല്ലേ എന്നും സാന്ദ്ര തോമസ് ചോദിച്ചു.
◾ ജനത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേദിയിലാണെങ്കിലും പുറത്താണെങ്കിലും പൊതുസമൂഹം പ്രതികരിക്കണമെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. മലപ്പുറം എസ്.പി. എസ്. ശശിധരനെതിരെ പൊതുവേദിയില്‍ നടത്തിയ വിമര്‍ശനത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പി.വി. അന്‍വര്‍ എംഎല്‍എയെ പിന്തുണച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.
◾ വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
◾ വയനാട്ടിലെ പുനരധിവാസം പാളിയെന്നും താല്‍ക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്നും വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണെന്നും ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പര്യമെന്നും പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കള്‍. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. അതേസമയം അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു.
◾ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നു പരിശോധന.
◾ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഇരയുടെ കുടുംബം. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പുനര്‍വിചാരണയ്ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ, തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി
ഹൈക്കോടതി.
◾ കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി റിട്ട.ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.ഹൈക്കോടതിയിലെ കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി പെന്‍ഷന്‍ എന്ത് കൊണ്ട് നല്‍കിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്.പെന്‍ഷന്‍ നല്‍കുന്നതില്‍ വീഴ്ച ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു.
◾ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമില്ലെന്നാണ് കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
◾ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ മോഷണത്തിലെ പ്രതി മുന്‍ മാനേജര്‍ മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചതെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്. 26 കിലോ സ്വര്‍ണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. സ്വര്‍ണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിന്നാണ് പിടികൂടിയത്.
◾ കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാന്‍സ് മാനേജര്‍ അറസ്റ്റിലായി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ടി.യു. വിഷ്ണുപ്രസാദ്(30) ആണ് പിടിയിലായത്.
◾ പാലക്കാട് ലക്കിടിയില്‍ സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) മരിച്ചു. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കും.
◾ രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കും. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി.
◾ കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. അതേസമയം, ആര്‍.ജി. കര്‍ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്‌റ പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.
◾ മലപ്പുറം എസ് പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അന്‍വര്‍ എംഎല്‍എയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വഭാവികമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറഞ്ഞു . ഉള്‍ക്കൊള്ളേണ്ട കാര്യമാണെങ്കില്‍ ഉള്‍കൊള്ളുമെന്നും ഇല്ലെങ്കില്‍ അവഗണിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
മാപ്പ് പറയാൻ തയ്യാറല്ലെന്ന് പി വി അൻവർ എംഎൽഎ.
◾ ജില്ലാ പോലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സാമൂഹ്യവിരുദ്ധതയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ്.പി. എസ്.ശശിധരന്‍ ഐ.പി.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനും അമ്മയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയും അമ്മക്കെതിരേയും രൂക്ഷവിമര്‍ശനമുന്നയിച്ച് നടി പാര്‍വതി തിരുവോത്ത്. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ലന്നും റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞ പാര്‍വതി എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടി എടുത്തുവെന്നും ചോദിച്ചു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടുമെന്നും സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുമെന്നും സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്നും പാര്‍വതി തുറന്നടിച്ചു തനിക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്നും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലാതായൈന്നും പാര്‍വതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാര്‍വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും ചോദിച്ച പാര്‍വതി സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് തന്നെ വിപരീതമായി കാര്യങ്ങള്‍ നടന്നുവെന്നും പറഞ്ഞു. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നും പാര്‍വതി ചോദിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റിറിപ്പോർട്ട്. ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
◾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വയനാട് ദുരന്തത്തിൽ അടിയന്തര സഹായം നൽകാൻ മുസ്ലിം ലീഗ്
◾ വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷന്‍ സെന്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു. അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും നല്‍കും.
രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.
◾ വിഴിഞ്ഞത്ത് ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് വളളങ്ങള്‍ മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് വളളങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വളളങ്ങള്‍ കടലില്‍ അകപ്പെട്ടതായാണ് വിവരം. കാണാതായവര്‍ക്കായി കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുന്നു.
പണം തിരിച്ചു നൽകാൻ കോടതി ഉത്തരവ്.
◾ വെര്‍ച്വല്‍ അറസ്റ്റിലെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവ്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടത്.
കേബിൾ കുരുങ്ങി അപകടം. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
◾ കളമശേരിയില്‍ കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഇടപെടല്‍.
കള്ളവോട്ട് നടന്നു എന്ന് ആരോപണം
◾ തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍ കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ലെന്നും പിണറായി കഴിയുമ്പോള്‍ മരുമകന്‍ റിയാസ് അധികാരത്തില്‍ വരാന്‍ സാമന്തരാജ്യമല്ല കേരളമെന്നും വിമര്‍ശിച്ചു.
ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ.
◾ കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് കൊച്ചിയില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലെ ചീഫ് സെക്രട്ടറിയുടെ ഭാര്യ ശാരദ മുരളീധരൻ.
◾ സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം. നിലവില്‍ പ്ലാനിങ്ങ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയും.വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍.
സിനിമ പാഷൻ ആണെന്ന് സുരേഷ് ഗോപി
◾ അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമ പാഷനാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കോളറ ബാധിച്ച് ഒരു മരണം.
◾ വയനാട്ടില്‍ കോളറ ബാധിച്ച് ഒരു മരണം. നൂല്‍പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന 22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ മരിച്ചു.
◾ ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിര്‍മാണ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഉള്ള ഇസൈന്റിയ എന്ന കമ്പനിയില്‍ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്.
ഡോക്ടറുടെ മരണം. പ്രതിഷേധം തുടരുന്നു.
◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടും പിന്മാറാതെ ഡോക്ടര്‍മാര്‍.കൊല്‍ക്കത്തയിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍ ജി കര്‍ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം.
◾ ദില്ലിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. ദില്ലി എയിംസ് അധികൃതരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരോട് എത്രയും വേഗം ഡ്യൂട്ടിയില്‍ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും താക്കീത് നല്‍കി. ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.
പ്രധാനമന്ത്രി പോളണ്ടിൽ
◾ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും ഇന്ന് മോദി പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മോദി പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം യുക്രെയിനിലേക്ക് പോകും.
പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം
◾ പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിൽ കുതിപ്പ്.
◾ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിലും വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്. പാരീസ് ഒളിംപിക്സിന് മുമ്പ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാവാന്‍ നീരജ് മൂന്ന് കോടി രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ പാരീസ് ഒളിംപിക്സിലും മെഡല്‍ നേടിയതോടെ അത് 50 ശതമാനമെങ്കിലും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീരജ് നിലവില്‍ 24 വിഭാഗങ്ങളിലായി 21 ബ്രാന്‍ഡുകളുടെ അംബാസഡറാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇനി സ്വന്തം യുട്യൂബ് ചാനല്‍.
◾ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇനി സ്വന്തം യുട്യൂബ് ചാനല്‍. സൂപ്പര്‍താരം യുട്യൂബ് ചാനല്‍ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ സബ്സ്‌ക്രൈബ് ചെയ്തത് ലക്ഷക്കണക്കിനു പേര്‍. ഇന്നലെ വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം പത്ത് മില്യന് അടുത്തെത്തി
ഓതറ ആൽത്തറ കുറ്റൂർ ആറാട്ടുകടവ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം അഡ്വ.വർഗീസ് മാമൻ
◾ഓതറ ആൽത്തറ ജംഗ്ഷൻ മുതൽ കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷൻ വരെയുള്ള റോഡ് കഴിഞ്ഞ നിരവധി വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ കുണ്ടും കുഴിയുമായിഅപകടനിലയിൽ ആണെന്നും അടിയന്തരമായി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും കൂടിയായ അഡ്വക്കേറ്റ് വർഗീസ് മാമൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓതറ ആൽത്തറ ജംഗ്ഷൻ മുതൽ കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷൻ വരെ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വാഹന നികുതി ഉൾപ്പെടെ എല്ലാ നികുതികളും വർദ്ധിപ്പിച്ച ഗവൺമെന്റ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും മെയിന്റനൻസിനുമായി തുക ചെലവഴിക്കുന്നില്ല എന്ന് മാത്രമല്ല ജനങ്ങളുടെ യാത്ര ദുരിതപൂർണ്ണമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .ഈ കാര്യത്തിൽ തിരുവല്ല എംഎൽഎ ജനങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം പറഞ്ഞു. കുറ്റൂർ പഞ്ചായത്തിലെ എല്ലാ റോഡുകളും താറുമാറായ അവസ്ഥയിലാണ് അടിയന്തരമായി ഈ റോഡുകളെല്ലാം സഞ്ചാരയോഗ്യം ആക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്നും സർക്കാരുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പിന്തിരിയണമെന്നും കേരള കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു.യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള ,സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ജോസ് തേക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിനു തോമ്പും കുഴി, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് റ്റിന്റ്റൂ മാത്യു, അനീഷ് വി ചെറിയാൻ, ഷാനു മാത്യു, ഉഷ അരവിന്ദൻ, ജെയിംസ് നാക്കാട്ടുപറമ്പിൽ, രഞ്ജി മാത്യു,വിനോദ് പ്ലാമൂട്ടിൽ, എബ്രഹാം മാത്യു മൂളമുട്ടിൽ, എബ്രഹാം പിടിക്ക പറമ്പിൽ എന്നിവർ പ്രസംഗിച്ചു
KARUNYA PLUS Result
(22/08/2024)
1 st Prize :
Amount: ₹8,000,000/-
PN280026
Consolation Prize :
Amount: ₹8,000/-
PO280026 PP280026 PR280026 PS280026 PT280026 PU280026 PV280026 PW280026 PX280026 PY280026 PZ280026
2 nd Prize :
Amount: ₹10,00,000/-
PX227891
3 rd Prize :
Amount: ₹100,000/-
PN328043 PO272002 PP944776 PR914276 PS118123 PT947041 PU334456 PV147385 PW316416 PX970931 PY720503 PZ979872
4 th Prize :
Amount: ₹5,000/-
0242 1561 1636 1731 2893 3793 4286 4417 4736 4843 5937 6301 6818 8142 8257 9072 9333 9900
5 th Prize :
Amount: ₹1,000/-
0659 0807 1109 1122 1317 2216 2603 2627 2949 4119 4451 4671 4764 5486 5752 6043 6232 6372 6483 7053 7129 7573 7700 7703 7721 7792 8452 8674 8779 9036 9399 9755 9924 9946
6 th Prize :
Amount: ₹500/-
0238 0547 1021 1038 1192 1422 1425 1443 1659 1664 1728 1914 1943 1961 2148 2228 2316 2459 2521 2652 3008 3180 3507 3512 3686 3868 4010 4048 4130 4188 4246 4540 4550 4741 4767 4909 4976 4985 5015 5135 5273 5344 5603 5849 5933 5955 6197 6218 6243 6645 6679 6762 6775 6900 7024 7128 7303 7392 7400 7416 7428 7694 7848 7856 7860 7976 8019 8079 8091 8332 8383 8488 8766 9169 9294 9357 9389 9535 9697 9909
7 th Prize :
Amount: ₹100/-
0033 0132 0233 0358 0540 0560 0610 0664 0796 0818 0822 1093 1172 1278 1290 1352 1381 1458 1528 1674 1714 1764 1780 1818 1843 1845 1940 2213 2276 2280 2365 2403 2576 2646 2717 2813 3000 3035 3067 3102 3182 3670 3809 3895 3964 4091 4120 4172 4268 4306 4328 4501 4588 4675 4785 4797 4807 4893 4960 5034 5073 5111 5609 5694 5846 5989 6162 6204 6305 6407 6491 6541 6565 6601 6655 6693 6741 6760 6782 6799 6804 6858 6937 7199 7216 7356 7529 7613 7724 7787 8067 8075 8109 8148 8156 8192 8211 8296 8312 8321 8331 8367 8505 8593 8609 8840 8917 9006 9013 9050 9088 9099 9211 9445 9481 9488 9592 9606 9670 9735 9775 9820 9916 9917 9927 9931
FIFTY FIFTY Result
(21/08/2024)
1 st Prize :
Amount: ₹1,00,00,000/-
FL427542
Consolation Prize :
Amount: ₹8,000/-
FA427542 FB427542 FC427542 FD427542 FE427542 FF427542 FG427542 FH427542 FJ427542 FK427542 FM427542
2 nd Prize :
Amount: ₹10,00,000/-
FM116938
3 rd Prize :
Amount: ₹5,000/-
0058 0228 1547 1687 2416 2799 3078 3419 4221 4812 5157 5308 5311 5429 5669 5684 8082 8222 8953 9260 9462 9636 9887
4 th Prize :
Amount: ₹2,000/-
0122 0220 2255 4174 4591 4734 4814 4983 5367 6977 7409 8641
5 th Prize :
Amount: ₹1,000/-
0206 1595 1954 1983 2085 2440 2506 2712 2855 3107 3703 4239 4297 4491 4908 6053 7120 7384 7548 7689 7714 8240 8447 8860
6 th Prize :
Amount: ₹500/-
0033 0372 0901 0939 1010 1097 1107 1175 1246 1275 1397 1418 1431 1646 1890 1922 1937 2365 2379 2534 2593 2760 2782 2819 2825 2829 2864 3067 3184 3236 3356 3701 3709 3791 3840 3884 3912 4011 4151 4198 4213 4336 4609 4718 4771 4816 4927 4972 5213 5372 5501 5617 5812 6006 6013 6129 6182 6196 6224 6444 6716 6754 6755 6970 7057 7064 7246 7305 7414 7429 7478 7635 7665 7671 7716 7744 7930 7962 8093 8121 8263 8276 8807 8835 8868 8980 8998 9167 9178 9216 9243 9284 9429 9527 9889 9892
7 th Prize :
Amount: ₹100/-
0202 0230 0281 0382 0426 0616 0631 0672 0685 0748 0761 0827 0966 1033 1191 1259 1264 1274 1279 1302 1451 1457 1673 1709 1773 1968 2140 2189 2261 2361 2597 2616 2632 2743 2881 2909 2928 2943 3064 3157 3223 3257 3453 3466 3481 3503 3612 3715 3965 3991 4045 4143 4279 4383 4468 4577 4600 4722 4798 4802 4881 4903 5066 5120 5257 5276 5433 5467 5469 5714 5746 5753 5917 6012 6230 6289 6315 6331 6506 6598 6626 6700 6759 6804 6918 7076 7116 7220 7225 7247 7311 7318 7444 7545 7549 7554 7642 7672 7707 7742 7879 8012 8204 8206 8249 8338 8343 8397 8559 8585 8587 8714 8745 8867 8943 9027 9118 9182 9375 9411 9489 9583 9616 9764 9923 9958