പ്രധാന വാർത്തകൾ.
ഇന്ന് 1200 മാണ്ട് ചിങ്ങം 10 തിങ്കളാഴ്ച.
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍.
സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര.
◾ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യ,മുകേഷ്,മണിയന്‍ പിള്ള രാജു,ഇടവേള ബാബു,അഡ്വ ചന്ദ്രശേഖരന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍,വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം.അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു.
ദുരന്ത മേഖലയിലെ സ്കൂളുകൾ നാളെ തുറക്കും.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്‌കൂള്‍ എന്നിവ പുനക്രമീകരിക്കാന്‍ ഉള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ഇന്ന് ശ്രീകൃഷ്ണ ജയന്തി
◾ ഇന്ന് ശ്രീകൃഷ്ണ ജയന്തി.
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുകയാണ്.ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ് നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ശോഭായാത്ര
കാണാതായ 13കാരിക്ക് വീട്ടിൽ പോകുവാൻ ആഗ്രഹമില്ല.
◾കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയ 13 കാരിയെ വിശദമായി കേട്ട് സിഡബ്ല്യുസി. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും മർദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു.150 രൂപ എടുത്താണ് യാത്ര ചെയ്തത്. തല്ക്കാലം മാതാപിതാക്കളുടെ കൂടെ പോകാൻ താല്പര്യമില്ല. സിഡബ്ല്യുസിയുടെ കീഴിൽ നിന്ന് കേരളത്തിൽ പഠിക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബയോട് പറഞ്ഞു.മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാകും കുട്ടി ഉണ്ടാവുക.വിശദമായ കൗൺസിലിങ്ങിനു ശേഷമായിരിക്കും തുടർ തീരുമാനമുണ്ടാവുക.
നിലവിൽ കുഞ്ഞിന്റെ പൂർണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൗൺസിലിങ്ങിന് ശേഷമായിരിക്കും മറ്റ് തീരുമാനമെടുക്കുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരുന്നതിൽ അമ്മയ്ക്ക് കുഴപ്പമില്ല.കൂടാതെ അസം സ്വദേശികളുടെ മൂന്ന് കുട്ടികളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി തീരുമാനിച്ചു. 13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. കുട്ടികളുടെ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി ഉറപ്പുനൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ വരണമായിരുന്നു.
നടൻ പ്രേംകുമാർ
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ നടന്‍ പ്രേംകുമാര്‍. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിച്ചു എന്നത് തന്നെ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു
ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് വീണ് അധ്യാപകൻ മുങ്ങി മരിച്ചു
◾ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ അധ്യാപകന്‍ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂര്‍ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് സൂചന.പിന്നാലെ ഫയര്‍ ഫോഴ്‌സ് സ്‌കൂബാ സംഘം സ്ഥലത്ത് തെരച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്
കോട്ടയത്ത് മകൻ അച്ഛനെ കമ്പി പാര കൊണ്ട് അടിച്ചുകൊന്നു.
◾കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്‍റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
ലൈംഗിക ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കും
◾ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗീക ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.
കൊച്ചിയില്‍ സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനം.
◾ നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയില്‍ സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം
ഇത്തിക്കരയാറ്റിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.
◾ഇത്തിക്കരയാറ്റിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.പകൽ കുറി കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), ബന്ധുവായ മാരംകോട് സ്വദേശി ധർമ്മരാജൻ (48) എന്നിവരാണ് മരണപെട്ടത്. ഇന്നലെ രാത്രി വരെ തുടർന്ന അന്വേഷണം വെളിച്ചക്കുറവ് കാരണംഅവസാനിപ്പിക്കുകയായിരുന്നു.പിന്നീട് ഇന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആരോപണ വിധേയനായ മുകേഷിനെയും ഉൾപ്പെടുത്തി.
◾ സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തുന്ന കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷും അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് സമിതി ചെയര്‍മാന്‍. മഞ്ജു വാര്യര്‍, നടി പത്മപ്രിയ, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖില വിമല്‍ തുടങ്ങിയവരും അംഗങ്ങളായുണ്ട്.
അമ്മയുടെ എക്സിക്യൂട്ടീവ് സമ്മേളനം മാറ്റി.
◾മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ നാളെ നടത്താനിരുന്ന എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു
അമ്പലപ്പുഴയിൽ വൻ തീപിടുത്തം
◾അമ്പലപ്പുഴ നീർക്കുന്നത്ത് വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ്നിഗമനം.നീർക്കുന്നം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കേരാ ദിൻ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്.
കൊപ്രാ ഉണക്കുന്ന ഡ്രയറിൻ്റെ ഗ്യാസ് സിലിണ്ടറിറിന് ചോർച്ചയുണ്ടായതാണ് തീപിടിക്കാൻ കാരണം. ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി.കെ.രാജീവും, ജീവനക്കാരി സൂര്യയും പുറത്തേക്കിറങ്ങി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും അതി രൂക്ഷമായ പുക കാരണം ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പിന്നീട് ആലപ്പുഴ തകഴി എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് ഫയർ ഫോഴ്സെത്തി കടയുടെ ചില്ല് തകർത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്.
നിലവില്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍.
◾ നിലവില്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വേട്ടക്കാരെ സംരക്ഷിക്കുന്ന നയമാണ് സർക്കാറിന്റേത്.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സര്‍ക്കാര്‍ നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നടി രേവതി സമ്പത്തിനെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കി.
◾ നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.
ആരോപണങ്ങള്‍ ഇനിയും വരുമെന്ന് നടന്‍ മണിയന്‍പിള്ള രാജു.
◾ ആരോപണങ്ങള്‍ ഇനിയും വരുമെന്ന് നടന്‍ മണിയന്‍പിള്ള രാജു. പണം തട്ടാന്‍ നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള്‍ ഉന്നയിക്കും. അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും മണിയന്‍ പിള്ള രാജു. ഞാന്‍ തെറ്റുകാരനെങ്കില്‍ എനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും. അമ്മയില്‍ അംഗത്വം വഴിവിട്ട രീതിയില്‍ നടക്കില്ലെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കി.
എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം.
◾ എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.
നടി മിനു മുനീറിന്റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ.
◾ വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍ ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്ന് ഗായത്രി വര്‍ഷ പ്രതികരിച്ചു.
തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയന്‍.
◾ സംവിധായകന്‍ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു.
നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്.
◾ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്. ആലുവയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നും സംഭവത്തില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി വ്യക്തമാക്കി.
ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അട്ടിമറിക്കുന്നെന്ന് ആരോപണം.
◾ വനിത സംവിധായകരെ പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അട്ടിമറിക്കുന്നെന്ന് ആരോപണം. നിരന്തരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് സംവിധായിക മിനി ഐ ജി പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും വരെ പരാതി നല്‍കിയതിനു ശേഷമാണ്, കെഎസ്എഫ്ഡിസി സഹായത്തോടെ നിര്‍മിച്ച തന്റെ സിനിമ പുറത്തിറക്കാന്‍ പോലുമായതെന്നും അവര്‍ പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളിൽ മൂന്നുപേർ അറസ്റ്റിൽ.
◾ നെയ്യാറ്റിന്‍കര അവണാകുഴിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ദിനേശ് കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു, വെണ്‍പകല്‍ സ്വദേശി അഭിജിത്ത്, വെണ്‍പകല്‍ ചൂണ്ട വിളാകം സ്വദേശി അനന്തു എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. പ്രതികള്‍ ഓട്ടോയില്‍ ചാരി നിന്നത് ദിനേശ് കുമാര്‍ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
എഎസ്ഐക്ക് സസ്പെൻഷൻ
◾ പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ ജോയ് തോമസിന് സസ്പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തില്‍ എഎസ്ഐയില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
പരാതി കൊടുത്തതിൽ പ്രതിഷേധിച്ച് വീട് കയറി ആക്രമിച്ചു.
◾ നാട്ടിലെ കുറ്റവാളികളെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാക്കള്‍ വീട്ടില്‍ കയറി ആക്രമണം നടത്തി. മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ വീട് ആക്രമിച്ച നാലംഗ സംഘം മുറ്റത്തെ കാറും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം നാല് പേരെ കാലടി പൊലീസ് പിടികൂടി.
ക്ഷേത്രത്തിൽ മോഷണം
◾ പാലക്കാട് ചാലിശ്ശേരിയില്‍ പെരുമണ്ണൂര്‍ കോട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണം കവര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പുറകു വശത്തെ ഗേറ്റ് വഴി കള്ളന്‍ അകത്തു കയറിയത്.
ആംബുലൻസ് ഡ്രൈവർ അപകടത്തിൽ മരിച്ചു.
◾ കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം
◾ ആലപ്പുഴയില്‍ 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുന്‍പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിന്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്‌സ്ബുക്കില്‍ ആസിയ എഴുതിയത്.
സ്വർണ്ണ കവർച്ചാ സംഘം പിടിയിൽ
◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വര്‍ണ്ണം കവരാനാണ് കോഴിക്കോട് സ്വദേശികളായ സംഘം ശ്രമിച്ചത്. കുവൈറ്റില്‍ നിന്നും എത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ സംഘം പദ്ധതിയിട്ടത്.
കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ അന്തരിച്ചു.
◾ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എം.പിയാണ്.
കന്നട നടന് ജയിലിൽ സുഖവാസം എന്ന് ആരോപണം.
◾ രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി പരിഗണനയും സൗകര്യങ്ങളും. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഡിജിപി.
പ്രതിയുടെ ചിത്രം പുറത്ത്
◾ ജര്‍മനിയില്‍ നടന്ന കത്തിയാക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതിയുടെ വിവരങ്ങള്‍ പുറത്ത്. ഇസ അല്‍ എച്ച് എന്ന 26കാരനാണ് പശ്ചിമ ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
മണ്ണിടിച്ചിലിൽ 10 മരണം
◾ എത്യോപ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു. നാല് മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളു. വീടുകള്‍ നഷ്ടമായ 2400 പേര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. എത്യോപ്യയിലെ അംഹാര മേഖലയില്‍ ശനിയാഴ്ചയാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
അമേരിക്കയിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു
◾ അമേരിക്കയിലെ അലബാമയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടര്‍ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടര്‍ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയില്‍ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ടെലഗ്രാം പ്രതിഷേധിച്ചു
◾ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവിന്റെ അറസ്റ്റില്‍ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് ടെലഗ്രാം അധികൃതര്‍. ടെലഗ്രാമിന്റെ ദുരുപയോഗത്തില്‍ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നും പ്രശ്‌നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേലിനെ ആക്രമിച്ചു എന്ന് ഹിസ് ബുള്ളയുടെ അവകാശവാദം.
◾ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെ ഹിസ്ബുള്ളയുടെ ആക്രമണം. 2006ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാന്‍ഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്.
ഐഎസ്എല്‍ പതിനൊന്നാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു
◾ ഐഎസ്എല്‍ പതിനൊന്നാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 7.30ന് മത്സരത്തിന് കിക്കോഫാകും. കൊച്ചിയില്‍ തിരുവോണ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. ഈ മത്സരവും വൈകിട്ട് ഏഴരയ്ക്കാണ് ആരംഭിക്കുക
WIN-WIN Result
(26/08/2024)
1 st Prize :
Amount: ₹7,500,000/-
WA770249
Consolation Prize :
Amount: ₹8,000/-
WB770249 WC770249 WD770249 WE770249 WF770249 WG770249 WH770249 WJ770249 WK770249 WL770249 WM770249
2 nd Prize :
Amount: ₹500,000/-
WC541711
3 rd Prize :
Amount: ₹100,000/-
WA195567 WB372218 WC139670 WD910025 WE721538 WF677972 WG981229 WH323785 WJ732586 WK628012 WL497765 WM355248
4 th Prize :
Amount: ₹5,000/-
0542 0840 1686 3336 3950 4043 4911 5080 5285 5862 6110 6612 7640 8245 8275 9553 9570 9970
5 th Prize :
Amount: ₹2,000/-
0303 0927 1108 2163 2396 4593 5657 5757 7176 7502
6 th Prize :
Amount: ₹1,000/-
0871 1636 3091 4529 5993 6095 8119 8126 8173 9061 9540 9736 9806 9831
7 th Prize :
Amount: ₹500/-
0002 0195 0215 0309 0382 0449 0503 0607 0847 1111 1264 1542 1800 1887 2376 2383 2397 2415 2538 2916 3037 3402 3485 3523 3543 3583 3735 3846 3937 4268 4451 4661 4764 4868 4878 5027 5073 5641 5723 5827 5897 6309 6466 6674 6708 6751 6784 6822 6912 6952 6993 7025 7109 7258 7467 7485 7521 7539 7577 7693 7850 7931 7953 7966 8566 8631 8789 8825 8935 8944 8948 8974 9112 9256 9422 9636 9682 9751 9762 9781 9800 9985
8 th Prize :
Amount: ₹100/-
0066 0143 0316 0531 0715 0870 0905 0958 0960 1089 1347 1396 1516 1517 1630 1732 1831 1944 2063 2158 2299 2304 2313 2421 2544 2559 2711 2765 2806 2870 2952 3082 3096 3112 3147 3271 3311 3401 3417 3442 3661 3833 3835 3841 3864 4187 4204 4371 4446 4495 4541 4626 4650 4658 4826 4904 4926 4930 4940 5005 5007 5094 5204 5282 5488 5753 5835 5869 6078 6101 6169 6175 6241 6269 6286 6335 6515 6633 6654 6684 6779 6813 6850 6929 6948 7055 7061 7065 7092 7097 7211 7241 7320 7343 7405 7428 7446 7450 7511 7598 7611 7855 7889 7939 7979 8174 8288 8327 8512 8656 8723 8748 8900 8991 9050 9181 9437 9517 9538 9639 9767 9783 9792 9870 9954 9958