രാത്രി വാർത്തകൾ.
Special reporter: Kuriakose Thiruvalla
ഒരു കൂട്ടം കുഴിമാടങ്ങൾ.
കരളലിയിക്കുന്ന കാഴ്ച.
◾വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവർക്കായി പുത്തുമലയിൽ കൂട്ടക്കുഴിമാടങ്ങൾ. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്.27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുo ഇന്ന് സംസ്കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവമതപ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്.ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്കാരം പൂർത്തിയാക്കിയത്
പീഡനപരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
◾നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്.കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പോലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ച യുവതിയെ ഷാളിൽ പിടിച്ച് വലിച്ച് രക്ഷപെടുത്തി.
ഹരിപ്പാട് പോലീസ്
◾ഹരിപ്പാട്: കരുവാറ്റ മങ്കുഴി അടി പാതയ്ക്ക് സമീപമാണ് സംഭവം. ലെവൽ ക്രോസിന് മുകളിൽ വെച്ച് ട്രെയിനിന് മുന്നിലേക്ക് ചാടാൻ പോയ യുവതിയെയാണ് ദ്രുതഗതിയിൽ അടിപ്പാതയിൽ നിന്നും മുകളിലേക്ക് ചാടിക്കയറിയ നിഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ ഷാളിൽ പിടിച്ച് താഴെ വലിച്ചിട്ട് രക്ഷപ്പെടുത്തിയത്.യുവതി ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നറിഞ്ഞ ഹരിപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ ഷൈജയുടെയും സംഘത്തിന്റെയും വീരോചിതമായ ഇടപെടൽ ആണ് യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
യുവതി നിൽക്കുന്ന സ്ഥലം
ലൊക്കേഷൻ പ്രകാരം തപ്പി നടന്നാണ്
പോലീസ് വേഗം അവിടെ എത്തിയത്.
ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവതി തീവണ്ടിക്ക് അടിയിൽ പെടുമായിരുന്നു.ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ പോലീസ് സിവിൽ ഓഫിസർ എ നിഷാദ് അമ്പരപ്പോടെയാണ് സംഭവം വിശദീകരിച്ചത്.രാവിലെ 11:40-നായിരുന്നു സംഭവം. തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും തൻ്റെ ആത്മഹത്യയ്ക്ക് മറ്റാർക്കും പങ്ക് ഇല്ലെന്നും ഹരിപ്പാട് സ്വദേശിനിയായ യുവതി ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചതോടെയാണ് സംഭവത്തിന് തുടക്കം.കുടുംബ പ്രശ്നവും കടബാധ്യതയുമാണ് ആത്മഹത്യ ചെയ്യാൻ പോകുന്നതെന്നും പറഞ്ഞു. ഹരിപ്പാട് എസ് ഐ ഷൈജ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചപ്പോഴേക്കും ഫോൺ ഓഫായി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താൻ നിർദ്ദേശം നൽകിയശേഷം നിഷാദിനെയും പോലീസ് ഡ്രൈവർ രാകേഷിനെയും കൂട്ടി എസ് ഐ ഷൈജ തിരച്ചിലിനിറങ്ങി .
ഹരിപ്പാടും സമീപപ്രദേശങ്ങളിലെയും ലെവൽ ക്രോസിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.സ്വിച്ച് ഓഫ് ആയ ഫോൺ ഇതിനിടെ ഓൺ ആയി. പോലീസ് ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ ജീവിക്കാൻ ആഗ്രഹമില്ലെന്ന് തീവണ്ടി കാത്തുനിൽക്കുകയാണെന്ന് പറഞ്ഞുഫോൺ ഓഫാക്കി. ഇതിനിടെ ലൊക്കേഷൻ ആയാപറമ്പ് ഭാഗത്താണെന്ന് കണ്ടെത്തി.അവിടെ ക്ഷേത്രമുള്ളത് ഗണപതിയാകുളങ്ങര ലെവൽ ക്രോസ്സിന് സമീപമാണന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് കുതിച്ചു.ഗണപതിയാകുളങ്ങര ലെവൽ ക്രോസിൽ വാഹനങ്ങൾ കടന്നു പോകുന്നത് അടിപ്പാതയിലൂടെയാണ്.റോഡിൽ നിന്നാൽ തീവണ്ടി പാത കാണാനാകില്ല. നിഷാദ് മുകളിലേക്ക് കയറുമ്പോഴാണ് ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ട്രെയിന്റെ മുന്നിലേക്ക് ചാടാനായി യുവതി ശ്രമിക്കുന്നത്. ഉടൻ ഷാളിൽ പിടിച്ചു പിന്നിലേക്ക് വലിച്ചിട്ടു. തുടർന്ന് യുവതിയെ അനുനയിപ്പിച്ച് സ്റ്റേഷനിൽ എത്തിച്ച ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് വീടുവിട്ടിറങ്ങാൻ കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവം നടന്നത് വിയപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ. തുടർനടപടികൾ വീയപുരം പോലീസ് സ്വീകരിച്ചു.
------------------------------------
മറ്റ് പ്രധാന വാർത്തകൾ
------------------------------------
ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു.
ഷെയ്ഖ് ഹസീന ഇന്ത്യ വഴി ലണ്ടനിലേക്ക് പോകും എന്ന് റിപ്പോർട്ട്.
◾ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയുടെ സഹായത്തോടെ പോരാടിയവർക്ക് ജോലികളിൽ 30% സംവരണം ഏർപ്പെടുത്തിയതാണ് ഇപ്പോൾ ഉണ്ടായ പ്രക്ഷോഭത്തിന് കാരണം. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം,ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ നൂറ് കണക്കിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. ഔദ്യോഗിക വസതിയായ ഗനഭബന്‍റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം ജനക്കൂട്ടം എടുത്തുകൊണ്ട് പോകുകയാണ്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേനാ മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.
വീണ്ടും സാലറി ചലഞ്ച്.
10 ദിവസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
◾തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.10 ദിവസത്തെ ശമ്പളം നൽകാനാവുമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്നും ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചർച്ചകൾക്ക് ശേഷം സർക്കാർ ഉടൻ ഉത്തരവ് ഇറക്കും
◾ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടില്‍ മുങ്ങി മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെുവെന്നും കോച്ചിംഗ് സെന്ററുകള്‍ മരണ അറകളായെന്നും കുട്ടികളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചു.
◾ അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും, ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം ഉന്നയിച്ചതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് തെലുങ്കാനയില്‍ നിന്നുള്ള ഭാരത് രാഷ്ട്ര സമിതിയിയുടെ രാജ്യസഭാ എം.പി സന്തോഷ് കുമാര്‍ പരാതി നല്‍കി. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുള്‍പൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്നും നോട്ടീസില്‍ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. '
◾ വയനാട്ടിലെ ഏഴാം ദിനത്തിലെത്തിയ തിരച്ചിലിന് 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങള്‍. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ഇന്ന് തമിഴ്നാടിന്റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ അഞ്ച് കെഡാവര്‍ ഡോഗുകളെ ഇന്നത്തെ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
◾മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന് നടക്കും.
◾ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്നും, സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങി. മലയാളിയായ മേജര്‍ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍നിന്ന് പോവുന്നുവെങ്കിലും ബംഗളുരുവിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടര്‍ന്നും അദ്ദേഹം നിരീക്ഷിക്കുമെന്നും, ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയില്‍ പാസാക്കിയിട്ടില്ലാത്തതിനാല്‍ പ്രത്യേക നിര്‍ദ്ദേശമായി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.
◾ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.
◾ പുനരധിവാസം തീരുമാനിക്കുന്നത് മുന്‍പ് ക്യാമ്പില്‍ കഴിയുന്നവരുടെ അഭിപ്രായം കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് ടൗണ്‍, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി, പാലൂര്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ പക്കല്‍ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
◾ വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടര്‍ മേഘശ്രീയുടെ പേരില്‍ തട്ടിപ്പ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് എടുത്തു.
◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരയാനായി പോയി ചാലിയാര്‍ പുഴയുടെ തീരത്തുള്ള വനപ്രദേശത്ത് അകപ്പെട്ട 18 പേര്‍ തിരികെയെത്തി. ഇന്നലെയാണ് നിലമ്പൂര്‍ ഭാഗത്തുനിന്ന് തിരച്ചിലിനായി പോയ സംഘം വനത്തില്‍ കുടുങ്ങിയത്.
◾ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല പാലം തകര്‍ന്നതോടെ അട്ടമല റോഡില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ് ഒടുവില്‍ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയി. ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലത്തിലൂടെയാണ് ബസ് കൊണ്ടുപോയത്.
◾ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിസന്ധികള്‍ രാജ്യസഭയില്‍ ഉയര്‍ത്തി സിപിഎം എംപി വി ശിവദാസന്‍. രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് വി ശിവദാസന്‍ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യമോ, പെന്‍ഷനോ, ന്യായമായ വേതനമോ ലഭിക്കാതെയാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ജോലിയെടുക്കുന്നതെന്ന് എംപി ശിവദാസന്‍ രാജ്യസഭയില്‍ ഉന്നയിച്ചു.
◾ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തല്‍ കൊള്ളയെന്ന് ജെബി മേത്തര്‍ എംപി രാജ്യസഭയില്‍ വ്യക്തമാക്കി. ഹോളിഡേ സീസണ്‍ ഹൊററര്‍ സീസണായി മാറിയെന്നും സംഘടിത കൊള്ളയാണ് നടക്കുന്നതെന്നും സംഘടിത കൊള്ളയില്‍ സര്‍ക്കാറും പങ്കാളിയാകുന്നുവെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. രണ്ടോ മൂന്നോ ഇരട്ടിയല്ല. ടിക്കറ്റ് നിരക്ക് അരലക്ഷം വരെയായി ഉയരുന്ന സാഹചര്യമുണ്ടെന്നും, പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക് കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
◾ തൃശ്ശൂര്‍ പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. പരമാവധി സംഭരണശേഷി 1825 അടിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 1820 അടിയില്‍ എത്തിയതോടെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ അണക്കെട്ടു തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. 1824 അടിയിലെത്തുമ്പോഴാണ് ഡാം സാധാരണ തുറക്കുന്നത്.
◾ വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.
◾ ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകന്‍ മരിച്ച് 4 മാസങ്ങള്‍ പിന്നിടും മുന്‍പാണ് 67കാരിയായ ലളിതയുടെ അന്ത്യം. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു വിനോദിന്റെ മരണം.
◾ ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ് സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
◾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.
◾ ഓടിക്കൊണ്ടിരുന്ന് ട്രെയിനിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗല്‍പൂര്‍ – ജയ്നഗര്‍ എക്സ്പ്രസ് ട്രെയിനിന് നേരെ ബിഹാറില്‍ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനില്‍ നിന്നുതന്നെ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
◾ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്നാണ് സൂചന. തന്റെ അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചതെന്ന് ഇളയരാജയും, ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളും പറഞ്ഞിരുന്നു.
◾ ബിഹാറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് തീര്‍ഥാടകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്നലെ രാത്രി വൈശാലി ജില്ലയിലെ ഹാജിപുര്‍ മേഖലയിലാണ് അപകടം നടന്നത്. സോന്‍പുര്‍ പഹ്ലേജ ഘട്ടില്‍നിന്ന് മടങ്ങുന്നവഴി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
◾ ഹിമാചലില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയില്‍ കരസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ അമേരിക്കയിലെ മെരിലാന്‍ഡില്‍ വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റില്‍ 20 അടിയോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയതിനെ തുടര്‍ന്ന് കൂടാരത്തില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം. ബേസ് ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടിന് സമീപത്ത് കുട്ടികള്‍ക്കായി സജ്ജമാക്കിയിരുന്നു കളിക്കോപ്പാണ് ശക്തമായ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി അപകടമുണ്ടാക്കിയത്.
◾ ബംഗ്ലാദേശ് കലാപത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്. ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
◾ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പ്പാപ്പ പ്രാര്‍ത്ഥനക്കിടെ അനുസ്മരിച്ചു. ജീവന്‍ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ പോപ്പ് ആഹ്വാനം ചെയ്തു.
◾മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത എട്ട് പേര്‍ക്ക് ഒന്നിച്ച് അന്ത്യവിശ്രമം. എട്ട് പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കരിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്.
പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്തത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒടുവില്‍ തീരുമാനമായി.
◾ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും. വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
◾ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെ ഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം.
◾ ദുരന്തഭൂമിയില്‍ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ . പ്രശ്‌നം പരിഹരിക്കുമെന്നും, തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
◾ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കലക്ടര്‍ അറിയിച്ചു.
◾ ദുരന്തമേഖലയില്‍ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം നിര്‍ത്തലാക്കിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു. വൈറ്റ് ഗാര്‍ഡിന്റെ ക്യാന്റീന്‍ നിര്‍ത്തിച്ചതില്‍ ഒരു രാഷ്ട്രീയമുണ്ട്. ദുരന്തത്തിനിടയില്‍ പി ആര്‍ വര്‍ക്ക് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ദുരന്തഭൂമിയില്‍ നിന്ന് രാഷ്ട്രീയ നെറികേട് കാണിക്കരുത് എന്നും രാഹുല്‍ പറഞ്ഞു.
◾ ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ബെയ്‌ലി പാലത്തിലൂടെ ഇന്ന് മുതല്‍ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു.
◾ വയനാട് പുനരധിവാസവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. യു.ഡി.എഫിലെ എല്ലാ എം.എല്‍.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വയനാട്ടിലെ ദുരിതമേഖലയില്‍ നിന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോര്‍ജ് കുര്യന്‍ വിശദവിവരങ്ങള്‍ മോദിയെ അറിയിച്ചത്. കേന്ദ്ര സേനകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം നല്‍കിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
◾ വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
◾ ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്താന്‍ പൊലീസിന്റെ തീരുമാനം. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയില്‍ താത്കാലിക ടെന്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേര്‍ന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും അപകടം സംഭവിക്കാത്ത വീടുകളില്‍ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്.
◾ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ലെന്നും, അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നുവെന്നും ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം, എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ കൂടി മാധ്യമങ്ങള്‍ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.
◾ ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
◾ വയനാട്ടില്‍ അനാഥരാക്കപ്പെട്ട കുട്ടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്. വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാന്‍ കഴിയുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്.
◾ തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
◾ മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയത്.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതാവസ്ഥയിലെന്ന് അര്‍ജുന്റെ സഹോദരി വ്യക്തമാക്കി. ഈശ്വര്‍ മാല്‍പെ തിരച്ചിലിന് ഇറങ്ങാന്‍ തയ്യാറായെങ്കിലും അധികൃതര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവര്‍ ആരോപിച്ചു. ഈശ്വര്‍ മാല്‍പെ സ്വന്തം റിസ്‌കില്‍ ഇറങ്ങാന്‍ വേണ്ടി വന്നതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ തിരികെ പോയെന്നാണ് ഭര്‍ത്താവ് ജിതിന്‍ അവിടെനിന്ന് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് സഹോദരി അഞ്ജു പറഞ്ഞു. അതേസമയം തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനഞ്ച് മിനുറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.
◾ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവില്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
◾ ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്കുവാന്‍ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നിലവില്‍ വിതരണത്തിന് ലഭ്യമാണ്. തിങ്കളാഴ്ച മുതല്‍ ഈ തുക വിതരണം ചെയ്യാനാവുമെന്നും, നിലവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിലൂടെ തുക നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദര്‍ മേനോന്‍ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് സുന്ദര്‍ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
◾ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നുമാണ് സൂചന. വഖഫ് നിയമത്തില്‍ 40-ഓളം ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.
◾ 1994 ലെ കൂത്തുപറമ്പ് വെടിവെപ്പിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന്‍ ഐ സി യുവില്‍. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുഷ്പന്റെ ചികിത്സാ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആശുപത്രിയിലെത്തി. 1994 ലെ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്.
◾ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്.
◾ ആര്യനാട് കരമനയാറിലെ മുന്നേറ്റ് മുക്കില്‍ കടവില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. അനില്‍ കുമാറിന്റെ മകനാണ് അമല്‍. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേര്‍. അനില്‍കുമാറിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കള്‍.
◾ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദാണ് മരിച്ചത്. ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ സംസ്ഥാനത്ത് ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.
◾ ജമ്മു കശ്മീരിലെ ഗണ്ടര്‍ബാലിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. 190 ലധികം റോഡുകള്‍ അടച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ 294 ട്രാന്‍സ്‌ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. അല്‍-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടില്‍ നിന്നാണ് ഇമെയില്‍ വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ബോംബ് ഇടുമെന്നും ബിഹാറിലെ സ്പെഷ്യല്‍ പൊലീസ് ഫോഴ്സിനും ആക്രമണം തടയാന്‍ കഴിയില്ലെന്നുമാണ് ഇ-മെയില്‍ ഭീഷണിയില്‍ പറയുന്നത്.
◾ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളില്‍ തീപിടുത്തം. കോച്ചുകള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വെ അന്വേഷണം തുടങ്ങി.
◾ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ മണ്‍ഭിത്തി ഇടിഞ്ഞുവീണ് ഒന്‍പത്കുട്ടികള്‍ മരിച്ചു. 10 മുതല്‍ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാവന്‍ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുന്ന ഹര്‍ദൗള്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
◾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാര്‍ മേഖലയായ ജിസാനില്‍ 10 മണിക്കൂര്‍ തോരാതെ പെയ്ത മഴയില്‍ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങുകയും നിരവധി റോഡുകളും പാലങ്ങളും തകരുകയും ചെയ്തിട്ടുണ്ട്. താഴ്വരകളില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. തകര്‍ന്ന പാലത്തിന്റെ സ്ലാബ് കാറിന് മുകളില്‍ പതിച്ച് യുവതി മരിച്ചു.
◾ ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 91 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
◾ മൂന്നുപെണ്‍കുട്ടികളുടെ കൊലപാതകത്തെത്തുടര്‍ന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വര്‍ഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച സൗത്ത്‌പോര്‍ട്ടില്‍വെച്ച് അക്സല്‍ റുഡാകുബാന എന്ന പതിനേഴുകാരന്‍ മൂന്നുപെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം. കൊലപാതകിയെക്കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷാനുകൂലികളെ തെരുവിലേക്കെത്തിച്ചത്. മുസ്ലിംപള്ളികള്‍ക്കുനേരേയും പ്രക്ഷോഭകാരികള്‍ അക്രമം അഴിച്ചുവിട്ടു.
◾ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും ഇന്ന് പുലര്‍ച്ചെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായാണ് സൂചന.
◾ അമേരിക്കയുടെ നോഹ ലൈല്‍സ് പാരിസ് ഒളിംപിക്സിലെ വേഗരാജാവ്. പുരുഷന്‍മാരുടെ 100 മീറ്റര്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി. കിഷെയ്ന്‍ തോംസണെ 0.005 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് നോഹ ലൈല്‍സ് സ്വര്‍ണം സ്വന്തമാക്കിയത്.
◾ പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടര്‍ന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു.
◾ പാരിസ് ഒളിംപിക്‌സിലെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് സെമി ഫൈനലില്‍ തോല്‍വി. നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോക രണ്ടാം നമ്പറുമായ വിക്റ്റര്‍ അക്‌സെല്‍സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയെ തോല്‍പ്പിച്ചത്. രണ്ട് ഗെയിമിലും വലിയ ലീഡെടുത്തതിന് ശേഷമാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. വെങ്കല മെഡലിനായുള്ള ലക്ഷ്യയുടെ മത്സരം ഇന്ന് വൈകീട്ട് 6 മണിക്കാണ്.
◾ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ശ്രീലങ്കക്ക് 32 റണ്‍സിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 42.2 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. 64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അക്‌സര്‍ പട്ടേല്‍ 44 റണ്‍സെടുത്ത് പുറത്തായി
WIN-WIN Result
(05/08/2024)
1 st Prize :
Amount: ₹7,500,000/-
WO724506
Consolation Prize :
Amount: ₹8,000/-
WN724506 WP724506 WR724506 WS724506 WT724506 WU724506 WV724506 WW724506 WX724506 WY724506 WZ724506
2 nd Prize :
Amount: ₹500,000/-
WZ377341
3 rd Prize :
Amount: ₹100,000/-
WN845048 WO615207 WP493887 WR428737 WS318272 WT442746 WU985682 WV839997 WW364742 WX313769 WY390477 WZ366475
4 th Prize :
Amount: ₹5,000/-
0347 0471 0939 1393 1723 2623 2971 3370 4652 5202 6836 7051 7195 7862 8251 8875 8939 9729
5 th Prize :
Amount: ₹2,000/-
0000 2498 2969 4420 4423 5159 5216 5423 7674 7737
6 th Prize :
Amount: ₹1,000/-
0141 0296 1410 2447 3542 4390 4443 4612 4775 5057 5470 7626 7782 9122
7 th Prize :
Amount: ₹500/-
0001 0036 0077 0451 0516 0595 0706 0849 1058 1123 1256 1310 1451 1543 1579 1863 1932 2229 2517 2570 2603 2783 2811 2903 3093 3331 3395 3426 3454 3527 3564 3691 3898 4314 4339 4511 4570 4773 5031 5156 5255 5584 5652 5835 5872 5881 6093 6155 6345 6471 6796 6849 7076 7156 7298 7537 7546 7631 7807 7845 8108 8167 8403 8437 8505 8553 8614 8632 8678 8695 8729 8830 8886 8888 9072 9124 9222 9239 9242 9337 9683 9964
8 th Prize :
Amount: ₹100/-
0064 0087 0129 0458 0469 0532 0541 0580 0585 0604 0617 0782 0828 0855 0867 1077 1110 1223 1273 1440 1533 2032 2048 2089 2130 2448 2640 2641 2699 2700 2789 2853 3040 3064 3273 3351 3359 3391 3446 3506 3614 3700 3756 3832 3929 4010 4023 4157 4227 4233 4243 4319 4354 4589 4592 4608 4740 4870 4872 5073 5099 5197 5296 5376 5382 5491 5506 5528 5625 5663 5727 5841 5920 5926 6046 6249 6354 6582 6586 6694 6702 6996 7023 7062 7194 7204 7239 7420 7430 7478 7645 7658 7742 7798 7817 7931 7938 8012 8023 8059 8376 8562 8563 8577 8685 8694 8697 8759 8796 8809 8829 8940 9023 9025 9182 9236 9364 9393 9425 9526 9587 9604 9735 9776 9834 9898