ഇന്നത്തെ വാർത്തകൾ







കേരളത്തിൽ നാളെ ഹർത്താൽ.
News Reporter: KURIAKOSE THIRUVALLA 
◾പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.
ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.
◾ സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമര്‍ശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ.
◾മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ്
അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്.മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്ത എസ്.ശശിധരനാകട്ടെ, മറുപടി പറയാന്‍ നില്‍ക്കാതെ വേദിവിട്ടു.ഏതാണ്ട് ഒരുവര്‍ഷം മുന്‍പാണ് എസ്.ശശിധരന്‍ ജില്ലാ പോലീസ് മേധാവിയായി മലപ്പുറത്ത് എത്തിയത്.
.
◾ സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കാന്‍ സാംസ്‌കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് കണ്‍സള്‍ട്ടന്‍സി. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി മന്ത്രി സജി ചെറിയാന്‍ ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിക്കുകയായിരുന്നു.
വീയപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
◾ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണ അന്ത്യം. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണ അന്ത്യം.എടത്വ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജൻ്റെ ഏക മകൻ
ദീപു (21) ആണ് മരിച്ചത്. ഇന്ന് പകൽ 12 ന് വീയപുരം ഹൈസ്കൂളിന്
സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിൻ്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. 
◾യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്.
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് 24 നിര്‍ദേശങ്ങളാണ്. അത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. എല്ലാ സംഘടനകളുമായും സംസാരിച്ചു. അതിന്റെ തുടര്‍ച്ചയാണ് നവംബറില്‍ നടക്കുന്ന കോണ്‍ക്ലേവ്. തുടര്‍ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നടന്നത് കുറ്റകൃത്യമാണെന്നും അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നതെന്നും സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നതെന്നും സതീശന്‍ ചോദിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

◾ ലൈംഗിക പീഡനമടക്കം ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വര്‍ഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. ആകാശത്ത് നിന്ന് എഫ് ഐ ആര്‍ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലന്‍ വെളിപ്പെടുത്തി. പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു.

◾ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും കെബി ഗണേഷ് കുമാര്‍. സിനിമ നടന്‍ കൂടിയായ മന്ത്രി കെബി ഗണേഷ് കുമാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു.
പേര് പുറത്ത് വിടണം സാറാ ജോസഫ്
◾ കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണെന്നും സാറാ ജോസഫ് പറഞ്ഞു.

◾ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ സ്‌ക്രീനില്‍ നമ്മള്‍ ആരാധിക്കുന്നവര്‍ സ്‌ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മനസിലായിയെന്ന് കെ മുരളീധരന്‍. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ മാന്യന്മാരും സംശയ നിഴലിലാകുമെന്നും, തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ലഘൂകരിച്ച് കാണില്ലെന്ന് സംവിധായകൻ വിനയൻ
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന്‍ വിനയന്‍. ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് അതിക്രമങ്ങള്‍ കാണിക്കുന്നവരുടെ ബലം കുറയും എന്ന് വിനയന്‍ പറഞ്ഞു. യൂണിയന്‍ ഉണ്ടാക്കിയപ്പോള്‍ മുതല്‍ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

◾ ഒരു നടനെയും താന്‍ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ ആ നടന്‍ ആരാണെന്ന് പറയട്ടെയെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചിലര്‍ പുരയ്ക്ക് തീ പിടിച്ചപ്പോള്‍ വാഴ വെട്ടാന്‍ നടക്കുകയാണ്. തന്നെയും പല സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.

◾ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

◾ കോടികളുടെ കുടിശ്ശിക വന്നതോടെ മോട്ടോര്‍ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നു തീര്‍ക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. ഈ മാസം 17 മുതലാണ് താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.

◾ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്നും തനിക്കെതിരെ പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്നും സിപിഎം നേതാവ് പി കെ ശശി. പാര്‍ട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ലെന്നും തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും ശശി പറഞ്ഞു.

◾ ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാ സേനക്കുള്ള പുതിയ വാഹനങ്ങള്‍ ബേപ്പൂരില്‍ എത്തിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗമാണ് ഇവിടെ എത്തിച്ചത്.

◾ മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്‌ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ എയ്ഡഡ് സ്‌കൂളിന്റെ മാനേജരാണ്.

◾ അത്തോളി കൂമുള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാര്‍ത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചില്‍ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങള്‍ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതില്‍ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകര്‍.

◾ തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പ് കേസില്‍ നടപടിയുമായി സിപിഎം. ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്ഐ നേതാവ് റിക്സണ്‍ പ്രിന്‍സ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും. 32 കോടി രൂപയുടെ തട്ടിപ്പില്‍ കുട്ടനെല്ലൂര്‍ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.

◾ മുതലപ്പൊഴി പെരുമാതുറയില്‍ വീണ്ടും വള്ളം മറിഞ്ഞു. വലിയ തിരയില്‍പ്പെട്ട് വള്ളം രണ്ടായി പിളരുകയായിരുന്നു. ഇന്ന് രാവിലെ രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെയാണ് മൂന്നാമത് വീണ്ടും അപകടം സംഭവിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

◾ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

◾ കോഴിക്കോട് കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂലയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◾ യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവാണ് മരിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

◾ കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഭവത്തില്‍ പൊലീസ് എന്തുചെയ്യുകായിരുന്നുവെന്ന് സുപ്രീം കോടതി. പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന ആശുപത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നുവെന്നും കൊലപാതകം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ വരെ ശ്രമമുണ്ടായിയെന്നും കോടതി ചൂണ്ടിക്കാട്ടി.

◾ കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് സുപ്രീംകോടതി രൂപം നല്‍കി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

◾ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ നുണപരിശോധന നടത്താന്‍ സിബിഐ നീക്കം. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാന്‍ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.

◾ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഗാംഗുലി ഐക്യദാര്‍ഢ്യം അറിയിച്ചു.

◾ മേഘാലയയില്‍ മൂന്ന് എംഎല്‍എമാരെ കൂടി കോണ്‍ഗ്രസിന് നഷ്ടമായി. നിലവില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാരാണ് തിങ്കളാഴ്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഒരാള്‍ മാത്രമായി. ഇതോടെ 60 അംഗ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 31ആയി.

◾ തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോര്‍ക്കൊടി അറസ്റ്റില്‍. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനായുള്ള ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.

◾ ഘടകകക്ഷികളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന ലാറ്ററല്‍ എന്‍ട്രി നിയമനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്. പരസ്യം പിന്‍വലിക്കാന്‍ യുപിഎസ്സിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളില്‍ കോണ്‍ട്രാക്ട് ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിച്ചത്.

◾ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കല്‍ക്കത്ത ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമര്‍ശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കല്‍ക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെത്തുടര്‍ന്ന് ഡിസംബറില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമര്‍ശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങള്‍ എഴുതുമ്പോള്‍ ജഡ്ജിമാര്‍ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇത്തരം വിധിന്യായങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

◾ ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ചിനെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായി. ലിഞ്ചിന്റെ 18 വയസുകാരിയായ മകളും ഉല്ലാസ ബോട്ട് ഷെഫുമടക്കം ആറ് പേരെയാണ് കാണാതായിരിക്കുന്നത്. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്ത് വച്ചാണ് ദാരുണമായ അപകടമുണ്ടായത്.

◾ സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്ക് പ്രഖ്യാപിച്ച അര്‍ജന്റീന ടീമില്‍ പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍. 28-അംഗ ടീമില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്.
സിനിമാലോകത്തെ നിയന്ത്രിക്കുന്നത് 13 പേർ.
◾ മലയാള സിനിമയിലെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കേട്ട് കമ്മിറ്റി തന്നെ ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഒറ്റക്ക് താമസിക്കുന്ന നടിമാരുടെ വാതിലില്‍ രാത്രിയിൽ മുട്ടും, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കും. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകനും നിര്‍മാതാക്കളും. സഹകരിക്കുന്നവരെ വിശേഷിപ്പിക്കുന്നത് കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റെന്നാണ്
ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുകയും അവരുടെ കുടുംബങ്ങളെ പോലും ഭീഷണിപ്പെടുത്തുകയും ചെയ്യും. അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജോലിക്ക് സമയപരിധി ഇല്ല, ടോയ്‌ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. കൃത്യമായ വേതനമില്ല. തുണി മറ സൃഷ്ടിച്ച് മൂത്രമൊഴിക്കേണ്ട, വസ്ത്രം മാറേണ്ട അവസ്ഥ. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 13 പേര്‍. ക്രിമിനല്‍വത്ക്കരിക്കപ്പെട്ട മലയാള സിനിമയുടെ ക്രൂരവും വികൃതവുമായ മുഖമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞുവന്നത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലൈംഗിക ചൂക്ഷണവും, ക്രിമിനല്‍വല്‍ക്കരണവും, അരാജകത്വവും സിനിമ മേഖലയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത് .
നാലരവര്‍ഷം സര്‍ക്കാര്‍ എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിടാതെ ഇരുന്നത് എന്നും വി ഡി സതീശന്‍ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ ആണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്
◾ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ ആണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്
അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. സിനിമാ മേഖലക്ക് പുറമേയുള്ള തിളക്കം മാത്രമേയുള്ളൂവെന്നും നടിമാര്‍ക്ക് അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വനിതാ പ്രൊഡ്യൂസര്‍മാരെ വരെ സംവിധായകരും നടന്‍മാരും അപമാനിക്കുന്ന സംഭവങ്ങളുണ്ട്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണ്. മലയാള സിനിമാ മേഖലക്ക് ഒന്നാകെ അപമാനമാവുകയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ കുറ്റമല്ലെന്ന് മന്ത്രി സജി ചെറിയാന്‍. 
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ കുറ്റമല്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി, മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും.
 ◾ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. 2018ൽ പെൺകുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങൾക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽവെച്ച് കണ്ടെന്ന് ഇവിടുത്തെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് പരിശോധിക്കുന്നത്. ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ.
ആൻറണി രാജുവിന്റെ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
◾ 33 വര്‍ഷത്തിന് ശേഷം പുനരന്വേഷണം നടത്തുന്നതിനെ എതിര്‍ത്താണ് ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ടിലധികം നിയമനടപടികളുമായി സഹകരിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് മനോവിഷമം ഉണ്ടാക്കുന്നു. അതിനാല്‍ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം. ആൻ്റണി രാജു ജൂനിയർ അഭിഭാഷകനായിരിക്കെ 1990 ഏപ്രിലില്‍ വിദേശിയായ പ്രതിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്.
ഇന്ന്  ശ്രീനാരായണഗുരു ജയന്തി
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നുവെന്നും സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. 
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയാം എന്നും അദ്ദേഹം പറഞ്ഞു.
ഡാൻസ് ബാറിൽ നിന്ന് 24 പെൺകുട്ടികളെ രക്ഷപ്പെടുത്തി.
◾ അന്ധേരി ഈസ്റ്റിൽ അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽ നിന്ന് 24 പെണ്‍കുട്ടികളെ പൊലിസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്‍കിയ പരാതിയെ തുടർന്നായിരുന്നു സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. സൗകര്യങ്ങളോന്നുമില്ലാതെ പാര്‍പ്പിച്ചിരിക്കുക, നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദ്ദിക്കുക ഇതെക്കെയായിരുന്നു ഡാൻസറിൽ ഒരാള്‍ നല്‍കിയ പരാതി. പരാതിക്കാരിയുടെ വിവരങ്ങള്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇതുവരെ പുറത്തുവിട്ടില്ല. തുടക്കത്തില്‍ ഇടപാടുകാരെന്ന വ്യാജേന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടതോടെയാണ് റെയ്ഡിനായി പൊലീസിനെ സമീപിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു റെയ്ഡ്. ഡാന്‍സ് ബാറിനുള്ള അനുമതി പത്രങ്ങളോന്നും ഉടമകള്‍ക്ക് ഹാജരാക്കാനായില്ല. അതുകോണ്ടുതന്നെ ബാര്‍ താല്‍ക്കാലികമായി പൂട്ടി ഉടമകള്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഉടമകൾക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാവുക.
നല്ലവരും സിനിമ മേഖലയിൽ ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്
◾ സ്ത്രീകളോട് മാന്യമായും മര്യാദയോടേയും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ടെന്നും മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്നും ഹേമ കമ്മിറ്റി . അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നതെന്നും അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്നും സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചുവെന്നും ശുപാര്‍ശകള്‍ നടപ്പാക്കാന്‍
സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകൃതമായത്.
 പ്രതികരണവുമായി സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയന്‍ ആരോപിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിക്കുന്നത്.

◾ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും നടന്‍ ആസിഫ് അലി. സിനിമ രംഗത്ത് എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തണമെന്നും മൊഴി നല്‍കിയവര്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടതെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.

◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള ഗ്രാമീണ്‍ ബാങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

◾ സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം.
◾ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം. കോഴിക്കോട് മാങ്കാവില്‍ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് അക്രമം നടത്തിയത്.

◾ അസാം ഗുവാഹത്തി സ്വദേശിയായ തപോഷ് ബസുമദാരി വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുമതലേറ്റു. 2019 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

◾ നാടിനെ ഏകീകരിക്കാന്‍ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്ന് ഗോവ ഗവര്‍ണര്‍ പി എസ്. ശ്രീധരന്‍ പിള്ള. ബഹറിന്‍ കേരളീയ സമാജം പ്രവാസി കുടുംബ സംഗമമായ ‘ഹാര്‍മണി 2024’ ല്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. കാലദേശങ്ങളെ അതിജീവിക്കാന്‍ സാഹിത്യത്തിനു കഴിയുമെന്നും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കുവലുതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബഹറിനില്‍ അധ്വാനിച്ചു ജീവിതം വിജയകരമാക്കി കുടുംബത്തിനും നാടിനും കൈത്താങ്ങായവരാണ് ബഹറിന്‍ പ്രവാസികളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വയനാട്ടിലെ ദുരിതത്തിനു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇപ്പോഴാണു സഹായം കിട്ടേണ്ടതെന്നും കിട്ടേണ്ട സമയത്തു സഹായം കിട്ടണമെന്നും ചടങ്ങില്‍ പങ്കെടുത്ത സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ പറഞ്ഞു.

◾ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ ക്വാറിവേസ്റ്റിലേക്ക് തള്ളിയിട്ടു കൊന്നു. ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) ആണ് തള്ളിയിട്ടത്.

◾ മൈസുരു അര്‍ബന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി അഴിമതി കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ
നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താന്‍ പ്രതിയോ പങ്കാളിയോ അല്ലായെന്നും ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചുമായിരുന്നു സിദ്ധരാമയ്യ ഹര്‍ജി നല്‍കിയത്.
സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു.
◾ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം.

◾ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന അന്ധേരി ഈസ്റ്റിലെ ഡാന്‍സ് ബാറില്‍ നിന്ന് 24 പെണ്‍കുട്ടികളെ പൊലിസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. സൗകര്യങ്ങളോന്നുമില്ലാതെ പാര്‍പ്പിച്ചിരിക്കുക, നിരന്തരം ലൈഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദ്ദിക്കുക ഇതെക്കെയായിരുന്നു ഡാന്‍സറില്‍ ഒരാള്‍ നല്‍കിയ പരാതി.

◾ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുമെന്നും സംസ്ഥാന പദവി തിരികെ നല്‍കുമെന്നും പ്രകടന പത്രികയില്‍ ഉറപ്പു നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ്. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം. പാര്‍ട്ടി വൈസ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 
◾ ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഓഗസ്റ്റ് 23ന് യുക്രൈന്‍ സന്ദര്‍ശിക്കും. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനില്‍ എത്തുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിശ്ചയിച്ച പോളണ്ട് സന്ദര്‍ശനത്തിന് ശേഷമാവും മോദി യുക്രൈനില്‍ എത്തുക.

◾ ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ നടക്കാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന് യുഎഇ വേദിയായേക്കും. രാജ്യത്തെ സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെ ആണിത്. ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിര്‍ദേശം ബിസിസിഐ നിരസിച്ചിരുന്നു.

◾ പാരിസ് ഒളിംപിക്‌സ് ഗുസ്തിയിലെ 50 കിലോഗ്രാം വിഭാഗത്തില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്. ആര്‍ത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇത്തരം ഇളവ് നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും 50 കിലോയെക്കാള്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു
STHREE SAKTHI Result
(20/08/2024)

1 st Prize : 
Amount: ₹7,500,000/-
SK942404  

Consolation Prize : 
Amount: ₹8,000/-
SA942404 SB942404 SC942404 SD942404 SE942404 SF942404 SG942404 SH942404 SJ942404 SL942404 SM942404  

2 nd Prize : 
Amount: ₹1,000,000/- 
SE458563  

3 rd Prize :
Amount: ₹5,000/-
0317 0984 1131 1697 1933 2333 3043 3250 3703 3746 4375 4461 4598 5845 6467 6990 7391 9391  

4 th Prize : 
Amount: ₹2,000/-
1403 1659 2120 6487 7140 7506 7572 7663 8058 8544  

5 th Prize :
Amount: ₹1,000/-
0481 1416 2592 3862 4364 4688 4719 4907 5414 5493 5498 6029 6042 6059 6073 6943 7349 8111 8811 9539  

6 th Prize :
Amount: ₹500/-
0065 0352 0457 1054 1478 1512 1661 1882 1976 2080 2219 2347 3289 3552 3755 3913 4097 4372 4380 4807 4854 5113 5457 5517 6071 6082 6384 6452 6574 6797 6890 6902 6914 7013 7074 7332 7479 7746 7829 8239 8267 8847 8854 8902 8927 8952 9203 9648 9797 9915 9928 9940  

7 th Prize :
Amount: ₹200/-
0037 0093 0781 1029 1918 2179 2282 2328 2576 2647 3109 3136 3152 3371 3480 3555 3839 3871 3948 4484 4537 4964 5190 5256 5286 5998 6204 6216 6382 7338 7480 7486 7612 7699 7893 7985 8152 8202 8280 8358 8637 8970 9734 9878 9889  

8 th Prize :
Amount: ₹100/-
0098 0216 0243 0278 0332 0449 0690 0821 0881 0899 0944 1165 1224 1418 1445 1486 1596 1634 1658 1743 1753 1794 1883 1892 1898 1905 2090 2115 2151 2190 2413 2496 2636 2695 2720 2939 2949 3050 3056 3121 3225 3301 3400 3923 4029 4095 4140 4198 4214 4284 4286 4389 4528 4571 4582 4595 4769 4905 4947 4984 5015 5031 5162 5194 5254 5415 5496 5554 5674 5716 5750 5932 5949 5991 6199 6210 6366 6376 6450 6492 6511 6518 6580 6728 6866 6876 6994 7159 7266 7274 7395 7693 7759 7769 7851 8145 8156 8220 8255 8404 8465 8621 8752 8757 8796 8851 8916 8989 9004 9048 9092 9118 9150 9159 9217 9263 9325 9329 9488 9517 9631 9674 9690 9737 9824 9934  

WIN-WIN Result 
19/08/2024 

1 st Prize : 
Amount: ₹7,500,000/- 
WY373000  

Consolation Prize :
Amount: ₹8,000/-
WN373000 WO373000 WP373000 WR373000 WS373000 WT373000 WU373000 WV373000 WW373000 WX373000 WZ373000  

2 nd Prize : 
Amount: ₹500,000/-
WX197618  

3 rd Prize :
Amount: ₹100,000/- 
WN787407 WO448892 WP705807 WR136756 WS363885 WT258577 WU980143 WV318346 WW810887 WX609639 WY280801 WZ735881  

4 th Prize : 
Amount: ₹5,000/-
0687 0936 1006 1599 1874 2507 2511 3113 3783 3839 4089 4444 5019 5460 6510 7083 7356 9891  

5 th Prize : 
Amount: ₹2,000/-
0690 1978 3357 3893 4498 4534 6526 7018 7233 8379  

6 th Prize :
Amount: ₹1,000/-
0296 1005 1509 1569 2283 2998 3225 6033 6896 7063 8154 8394 8720 9185  

7 th Prize :
Amount: ₹500/-
0064 0198 0424 0519 0558 0622 0630 0718 0744 0852 0911 1057 1217 1462 1479 1733 1836 2332 2345 2479 2487 2556 2681 2803 2815 2823 2942 2950 3137 3462 3505 3543 3617 4120 4135 4183 4200 4290 4420 4448 4460 4634 4652 5011 5050 5085 5115 5310 5403 5609 5807 5905 6014 6490 6568 6945 6954 7139 7359 7483 7514 7519 7569 7573 7610 7641 7756 7827 7992 8195 8292 8301 8419 8505 9136 9197 9333 9404 9534 9596 9873 9984  

8 th Prize :
Amount: ₹100/-
0004 0044 0091 0132 0229 0283 0412 0506 0695 0890 0922 0961 1052 1109 1334 1415 1550 1551 1702 2128 2249 2319 2325 2475 2548 2583 2626 2650 2775 2793 2900 2923 2943 2987 3042 3044 3263 3305 3334 3387 3444 3624 3729 3896 3907 3914 3958 3999 4063 4265 4300 4351 4386 4638 4659 4661 4722 4910 5045 5048 5212 5336 5389 5454 5509 5525 5579 5625 5908 5927 6018 6149 6162 6231 6269 6613 6846 6856 6974 6992 7117 7182 7187 7200 7236 7243 7252 7271 7308 7436 7501 7506 7511 7579 7613 7672 7683 7685 7719 7725 7734 7747 7777 7822 7856 7902 8101 8265 8295 8497 8519 8567 8625 8786 8818 8825 8843 9123 9240 9276 9375 9475 9583 9619 9802 9857  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ