രാത്രി വാർത്തകൾ
Special reporter: Kuriakose Thiruvalla
തിരുവല്ല സിപിഎമ്മിൽ വിഭാഗീയത.
തിരുവല്ല ഏരിയാ കമ്മറ്റി സെക്രട്ടറി ഫ്രാൻസിസ് വി ആൻറണിയെ മാറ്റി.
തീരുമാനം എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ.
ഫ്രാൻസിസ് വി.ആന്റണിയെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.
◾തിരുവല്ല സിപിഎമ്മിൽ വീണ്ടും വിഭാഗീയത.തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റി.ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആര്‍. പ്രസാദ്, ആര്‍. അജയകുമാര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ഫ്രാൻസിസ് വി ആൻ്റണിക്കെതിരായ ആരോപണം. കടപ്ര പഞ്ചായത്ത് എട്ടാം വാര്‍ഡായ പരുമലയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി മോളിക്കുട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തതായാണ് ആരോപണം. സി.പി.എം. ശക്തി കേന്ദ്രത്തില്‍ മോളിക്കുട്ടി 350 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
പരുമല ഉഴത്തില്‍ ബ്രഞ്ച് അംഗമാണ് മോളിക്കുട്ടി.ഇവരെ അടക്കം ചില അംഗങ്ങളെ ഒരു മാസം മുമ്പ് ബ്രാഞ്ചില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് പഴയ വിഷയം വീണ്ടും ചൂടുപിടിച്ചത്.
തിരുവല്ല സിപിഎമ്മിൽ ഏറെ കാലമായി വിഭാഗീയത ശക്തമാണ്.
ഇതിൻെറ അനന്തരഫലമാണ് ഇപ്പോഴത്തെ പുറത്താക്കൽ എന്നു പറയപ്പെടുന്നു.വിദ്യാർത്ഥി ആയിരിക്കെ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തിരുന്നയാളാണ് ഫ്രാൻസിസ് വി ആൻറണി. പരുമലയിലും തിരുവല്ലയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഫ്രാൻസിസ് വി ആന്റണി മുഖ്യമായി പങ്കുവഹിച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അടുത്തുവരുന്ന വരുന്ന കാലയളവിൽ ഫ്രാൻസിസ് വി ആൻറണിക്ക് എതിരെ എടുത്ത നടപടി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ ഇടയുണ്ട്. ഇദ്ദേഹം
ഏറെക്കാലം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റായി ഫ്രാൻസിസ് ആൻറണി അടുത്തകാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ ചുമതല താത്കാലികമായി സതീഷ് കുമാറിന് നൽകി.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍.
◾എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക് വേണം.
◾നിരന്തര മൂല്യത്തിനും മിനിമം മാർക്ക് വേണം.
◾ഇനി അത്ര എളുപ്പത്തിൽ വിജയിക്കാൻ കഴിയില്ല.
◾ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം, ഇതിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഓള്‍ പാസ് നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് കോണ്‍ക്ലേവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വിജയിക്കാന്‍ നിര്‍ബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കും.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കും.ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂരെത്തുന്ന മോദി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ പ്രധാനമന്ത്രിയാവും.
◾ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ പ്രധാനമന്ത്രിയാവും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം. ഗ്രാമീണരുടെ ദാരിദ്ര്യം തടയാന്‍ സൂക്ഷ്മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവില്‍ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്
◾പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയായ വിനേഷ് ഫോഗട്ടിൻ്റെ കാര്യത്തിൽ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു.
◾വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും, വിനേഷിനെ അയോഗ്യയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഐഒഎ അത് സാധ്യമായ രീതിയില്‍ പിന്തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.
◾വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ എന്തെടുക്കുകയായിരുന്നുവെന്നും, അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ഭഗവന്ത് മൻ ചോദിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പാരീസില്‍ ഒഴിവുദിവസം ആഘോഷിക്കാനാണോ പോയതെന്നും ഭഗവന്ത് മൻ ചോദിച്ചു.
◾വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
◾വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ട്ബജ്റംഗ് പൂനിയയുടെ കുറിപ്പ്. മണ്ണിന്‍റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.
◾വിനേഷ് ഫോഗട്ട് ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം ആര്‍ക്കും സങ്കല്‍പിക്കാൻ ആകില്ല. സാധ്യമെങ്കിൽ തന്‍റെ മെഡൽ വിനേഷിന് നൽകുമെന്നും സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോള്‍. ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. അതിനാല്‍ തന്നെ ഏറെ വേദനാജനകമാണ് ഈ സംഭവമെന്നും സാക്ഷി മാലിക് പറഞ്ഞു.
◾പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കും. എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പി വി സിന്ധുവും ട്വീറ്റ് ചെയ്തു.
◾വിനേഷ് ഫോഗട്ട് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണിതെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്.എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.
◾വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ പ്രതീക്ഷ വെച്ച് കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും.
◾ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. നഷ്ടപ്പെട്ട സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
◾മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിൽ ഉൾപ്പെട്ട മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
◾അനധികൃത ഖനനവും അvനധികൃത കുടിയേറ്റവുമാണ് വയനാട് ദുരന്തത്തിന് കാരണം എന്ന് രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
◾കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.
◾സംസ്ഥാനത്ത് ഇതുവരെ 15 അമീബിക്ക് മസ്തിഷ്കജ്വര കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി വീണ ജോർജ്ജ്. ഇതിൽ രണ്ട് പേര് രോഗമുക്തരായി. തിരുവനന്തപുരത്ത് 7 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഐസിഎംആർ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
◾വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരേ നടപടി.
◾സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരേ നടപടി. മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെ വന്ദേഭാരതിൽ നിന്നും ഒഴിവാക്കി. ജൂലായ് 30-ന് എറണാകുളത്ത് വെച്ചായിരുന്നു സംഭവം.
പുത്തുമലയിലാണ് സംസ്‌കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാര്‍ പുഴയില്‍ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്. പ്രത്യേക നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംസ്‌കാരം.
എട്ട് ജില്ലകളിൽ മഴ സാധ്യത.
◾സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ. കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. വലിയ തോതിലുള്ള മഴയ്ക്കുള്ള സാധ്യതയില്ല.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
വയനാട് ദുരന്തം.
തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇനി കണ്ടെത്താനുള്ളത് 152 പേരേ
◾ വയനാട്ടിലെ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സണ്‍ റൈസ് വാലിയിലും ഇന്നലെ തെരച്ചില്‍ നടന്നു.81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഡിഎന്‍എ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കും. വെള്ളാര്‍ മല സ്‌കൂള്‍ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പില്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് ശേഷം വരുന്ന തുക മുഴുവനും വയനാട് പുനരധിവാസത്തിൽ ഉപയോഗിക്കും.
മുഖ്യമന്ത്രി
◾ ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
◾ വയനാട് ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പെട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. രണ്ടാമത് പ്രധാന മന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിന് വേണ്ടി വിളിച്ച രണ്ട് പേരും എന്ത് സഹായവും നല്‍കാന്‍ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാല്‍ പിന്നീട് ചിലരുടെ നിലപാട് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയില്‍ കൊടും ചതിപ്രയോഗം നടത്തുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ദുരന്തത്തില്‍ ഒരു നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചുവെന്ന അവാസ്തവം കണ്ണില്‍ച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
◾ മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളില്‍ താല്‍ക്കാലിക പഠനത്തിന് സൗകര്യം ഒരുക്കും .20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകളില്‍ കൈറ്റ് ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു, മരിച്ചവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
◾ വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്കി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം.
ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ താമസത്തിന് വിട്ടുകൊടുക്കും
◾ വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഇതിനുവേണ്ടി ഉപയോഗിക്കും.ഈ റിപ്പോര്‍ട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
രാഷ്ട്രീയ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നല്‍കിയാല്‍ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
◾ റിലയന്‍സ് ഫൗണ്ടേഷന്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല വികസന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹാരിസ് ബീരാന്‍ എം പി.
◾ കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹാരിസ് ബീരാന്‍ എം പി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ആശങ്കയിലാണെന്നും ഈയവസരത്തില്‍ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
◾ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവര്‍ക്കും ഈ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനായ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍. ആരോപണ വിധേയരുടെ ഭാഗം ആരും കേട്ടിട്ടില്ല. പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നവരില്‍ പലരുടേയും ആവശ്യം ടിആര്‍പി റേറ്റിംഗ് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപെടുന്നവര്‍ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നും സജിമോന്‍ പാറയില്‍ ചൂണ്ടിക്കാട്ടി.
◾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസില്‍ പരാതിക്കാരനായ ജയ്‌സണ്‍ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരില്‍ വി.ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയര്‍ന്നത്.
കെ റെയില്‍ വിരുദ്ധ സമര സമിതി കേന്ദ്രത്തെ സമീപിച്ചു.
◾ കെ റെയില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെ റെയില്‍ വിരുദ്ധ സമര സമിതി കേന്ദ്രത്തെ സമീപിച്ചു.പദ്ധതി പ്രദേശത്ത് താമസിക്കുന്ന 25000ത്തോളം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് സമര്‍പ്പിച്ചു.
◾ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്റെ വന്ദേഭാരത് എക്സ്പ്രസിലെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ച് റെയില്‍വേ. സംഭവം വന്‍ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
◾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കും ബറ്റാലിയനുകള്‍ക്കുമായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങള്‍, ജില്ലകള്‍ക്കായി രണ്ടു മീഡിയം ബസ്സുകള്‍, ബറ്റാലിയനുകള്‍ക്കായി മൂന്നു ഹെവി ബസുകള്‍, 55 ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തില്‍ എന്‍സിഇആര്‍ടി വിശദീകരണം നല്‍കി.
◾ പാഠപുസ്തകത്തില്‍ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തില്‍ എന്‍സിഇആര്‍ടി വിശദീകരണം നല്‍കി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക് എന്‍സിഇആര്‍ടി പ്രാധാന്യം നല്‍കുകയാണെന്നും ആമുഖത്തില്‍ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എന്‍സിഇആര്‍ടി പറയുന്നു.
◾ തലസ്ഥാനത്തെ നേമം,കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോര്‍ത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
മൃതദേഹം അർജുൻ്റേത് അല്ല.
◾ കര്‍ണാടകയിലെ ഷിരൂരിനടുത്ത കുംട കടലില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതാകാന്‍ സാധ്യത കുറവെന്ന് കര്‍ണാടക പൊലീസ്. കടലില്‍ മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുന്‍പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.
◾ സംസ്ഥാനത്തെ ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കി. ഒന്നാം തിയ്യതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് മുപ്പതിനായിരം രൂപ പിഴ.
◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ രക്ഷിതാക്കള്‍ക്ക് എതിരെ കര്‍ശന നടപടികളുമായി പട്ടാമ്പി പൊലീസ്. ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് 30,000 രൂപ വരെ കോടതി പിഴ ചുമത്തും. അടുത്ത കാലത്തായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പരാതി ഉയര്‍ന്ന് വന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി.
◾ കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രെയിനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്.
കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു.
◾ മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
◾ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അറിയിച്ചു . 2014ലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കില്‍ ഇന്നത് 731 ആയി ഉയര്‍ന്നെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.
ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ.
◾ രാജി വെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. നിലവില്‍ ദില്ലിയില്‍ തുടരുകയാണ് ഷെയ്ഖ് ഹസീന.
ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ തില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
◾ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു.
ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി.
◾ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട്.
◾ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം.
കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു.
◾ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്‌ലേഴസ്, ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എറണാകുളം ജില്ലാ ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂര്‍ ജില്ലാ ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, കോഴിക്കോട് ജില്ലാ ടീമിന് കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
◾ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഇന്നലെ നടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ഫൈനലിന് യോഗ്യത നേടി. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ ജെനയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. നാളെയാണ് ഫൈനല്‍.
പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
◾ പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. വെങ്കലമെഡലിനായി ഇന്ത്യയ്ക്ക് മത്സരമുണ്ട്.
◾ പാരിസ് ഒളിമ്പിക്സില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് ഒളിംപിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി മാറി. ഇന്നലെ നടന്ന സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത്. ഇന്നലെ തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്ന വിനേഷ് യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ തറപറ്റിച്ചാണ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി.
അന്തരിച്ച നിരണം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത പ്രസാദിന്റെ സംസ്ക്കാരം വെള്ളിയാഴ്ച.
നിരണം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് അംഗവും,മുൻ പ്രസിഡൻ്റുമായ ലതാ പ്രസാദിൻ്റെ സംസ്കാരം വെള്ളിയാഴ്ച.ഭൗതികശരീരം രാവിലെ എട്ട് മണിക്ക് പരുമലയിൽ നിന്നും വിലാപയാത്രയായി നിരണം സിപിഎം പാർട്ടി ഓഫീസിലും തുടർന്ന് നിരണം ഗ്രാമ പഞ്ചായത്തിലും എത്തിക്കും. പിന്നീട് നിരണം സെൻ്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനം
വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും
FIFTY FIFTY Result
(07/08/2024)
1 st Prize :
Amount: ₹1,00,00,000/-
FB338038
Consolation Prize :
Amount: ₹8,000/-
FA338038 FC338038 FD338038 FE338038 FF338038 FG338038 FH338038 FJ338038 FK338038 FL338038 FM338038
2 nd Prize :
Amount: ₹10,00,000/-
FK118933
3 rd Prize :
Amount: ₹5,000/-
0202 0834 1242 1309 1396 1603 2269 3231 3460 3924 4183 4192 4812 6209 6353 6954 7219 7587 8095 8648 8929 9050 9558
4 th Prize :
Amount: ₹2,000/-
3042 3469 3489 4612 5033 5505 5573 7538 8807 8870 9490 9970
5 th Prize :
Amount: ₹1,000/-
0254 1227 2120 2793 3101 4250 5085 5257 5355 5661 5816 6009 6347 6522 7119 7591 7844 7989 8469 8649 9420 9667 9736 9915
6 th Prize :
Amount: ₹500/-
0346 0353 0389 0452 0487 0489 0497 0934 0979 1006 1449 1491 1560 1636 1899 1914 2166 2378 2410 2471 2581 2623 2659 2871 3011 3045 3202 3209 3443 3488 3513 3545 3567 3819 4185 4227 4254 4312 4489 4492 4570 4654 4657 4659 4669 4704 4936 4953 5110 5129 5152 5231 5342 5397 5428 5501 5526 5780 5819 5945 5993 6040 6190 6324 6339 6357 6895 6912 7075 7155 7266 7330 7505 7512 7563 7790 7835 7944 8220 8413 8540 8551 8675 8784 8931 8957 9043 9073 9120 9195 9315 9357 9615 9790 9796 9982
7 th Prize :
Amount: ₹100/-
0085 0183 0327 0387 0512 0683 0692 0697 0858 0926 0971 1108 1114 1219 1226 1253 1442 1535 1557 1708 1738 1768 1775 2110 2135 2299 2302 2553 2626 2646 2658 2692 2827 2901 2913 2920 2937 2950 2988 3134 3145 3193 3319 3335 3553 3904 3963 4069 4148 4171 4330 4390 4413 4477 4549 4708 4741 4830 4839 4872 4875 4946 4963 5051 5106 5125 5189 5264 5640 5755 5852 5879 6042 6162 6191 6196 6408 6421 6563 6575 6631 6657 6674 6706 6734 6781 6804 7171 7195 7597 7670 7676 7951 8034 8046 8067 8099 8168 8517 8556 8590 8629 8828 8886 8946 8951 9170 9193 9236 9239 9294 9329 9346 9395 9424 9456 9614 9622 9704 9871 9880 9882 9886 9895 9907 9984
STHREE SAKTHI Result
(06/08/2024)
1 st Prize :
Amount: ₹7,500,000/-
SH347993
Consolation Prize :
Amount: ₹8,000/-
SA347993 SB347993 SC347993 SD347993 SE347993 SF347993 SG347993 SJ347993 SK347993 SL347993 SM347993
2 nd Prize :
Amount: ₹1,000,000/-
SJ725209
3 rd Prize :
Amount: ₹5,000/-
0971 1319 2216 2826 4508 4668 5309 5540 5572 5616 5680 5759 6061 6211 6643 7248 9471 9758
4 th Prize :
Amount: ₹2,000/-
2035 3021 3362 4878 5819 6570 7297 8396 9345 9695
5 th Prize :
Amount: ₹1,000/-
0184 0241 0315 0421 0663 2013 2055 3340 3823 4467 5333 5587 6676 6695 6856 7074 7678 8675 9226 9605
6 th Prize :
Amount: ₹500/-
0009 0118 0389 1005 1313 1406 1456 1718 1938 1990 2110 2275 2400 2523 2687 2959 3057 3592 3858 3892 3899 4281 4470 4751 4771 5024 5311 5361 5527 5568 5570 6111 6120 6278 6593 6753 6850 7232 7435 7611 7615 7693 8136 8162 8439 8781 9549 9625 9778 9862 9877 9880
7 th Prize :
Amount: ₹200/-
0071 0117 0183 0232 0247 0338 1068 1168 1171 1221 1239 1436 1492 1870 2015 2460 2720 3175 3273 3984 4154 4226 4448 4493 4529 4780 4793 4890 5627 5836 5917 6440 6880 7352 7357 7786 8161 8173 8720 8821 9146 9194 9327 9905 9941
8 th Prize :
Amount: ₹100/-
0003 0004 0065 0081 0163 0328 0509 0550 0768 0881 0882 0887 0987 0996 1357 1461 1494 1598 1685 1696 1754 1774 1779 1781 1982 2140 2292 2519 2535 2637 2700 2739 2756 2782 2881 2899 2938 3048 3054 3138 3235 3260 3454 3486 3494 3674 3798 3816 3927 3960 3967 4090 4108 4232 4359 4360 4464 4475 4667 4685 4806 4981 4996 5129 5170 5223 5256 5630 5633 5635 5636 5791 5868 5948 5987 6044 6134 6194 6198 6250 6371 6422 6577 6698 6846 6847 7141 7153 7162 7293 7304 7498 7515 7540 7605 7686 7691 7704 7712 7751 7778 7896 7960 8103 8114 8179 8199 8240 8324 8473 8543 8670 8719 8965 9070 9242 9326 9344 9384 9447 9470 9520 9589 9612 9909 9987