സായാഹ്ന വാർത്തകൾ

Special reporter: Kuriakose Thiruvalla






വയനാട് ദുരന്തം.
സ്വമേധയാ കേസെടുക്കുവാൻ ഹൈക്കോടതി നിർദ്ദേശം.
◾വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. 
◾ പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും. ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ലെന്നും സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഗുസ്തിയോട് വിടപറയുകയാണെന്നുമാണ് വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

◾ ഒളിംപിക്‌സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാതെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു. മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് ശാസന നല്‍കുകയും ചെയ്തു.

◾ വിനേഷ് ഫോഗട്ടിനെ ഒളിംപിക്‌സില്‍ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിച്ചതിനെ കുറിച്ചും കായിക മേധാവികളുടെ പിടിപ്പുകേടിനെ കുറിച്ചും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നതും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി സന്തോഷ് കുമാര്‍ ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
റിപ്പോ നിരക്കില്‍ മാറ്റമില്ല.
◾ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. 2023 ഫെബ്രുവരി മുതല്‍ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം സംസംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

◾ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള 500 ബറ്റാലിയന്‍ അംഗങ്ങളാണിവര്‍. അതേസമയം, താല്‍ക്കാലികമായി നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ മെയ്ന്റനന്‍സ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ കേരളം. 
◾ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

◾ വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജി. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹര്‍ജി നല്‍കിയത്. നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വയനാട്ടില്‍ നാളെ രാവിലെ എട്ടു മണി മുതല്‍ ജനകീയ തിരച്ചില്‍.
◾ വയനാട്ടില്‍ നാളെ രാവിലെ എട്ടു മണി മുതല്‍ ജനകീയ തിരച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനകീയ തിരച്ചിലാവും നടക്കുകയെന്നും ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്ന ആര്‍ക്കെങ്കിലും തിരച്ചിലില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തേ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. 
◾ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

◾ വഖഫ് നിയമ ഭേദഗതി ബില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ലോക് സഭയില്‍ അവതരിപ്പിക്കും. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിനായി കെ രാധാകൃഷ്ണന്‍ എംപിയും കോണ്‍ഗ്രസ് എംപിമാരായ എം കെ രാഘവനും കെ സി വേണുഗോപാലും ഹൈബി ഈഡനും നോട്ടീസ് നല്‍കി.
തെരഞ്ഞെടുപ്പ് ഹർജി തള്ളി.
◾നജീബ് കാന്തപുരത്തിന് പെരിന്തല്‍മണ്ണ എംഎല്‍എയായി തുടരാം. പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

◾ അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ സംഘം കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.
◾ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.
രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.
ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണം മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
◾തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ. ബുദ്ധദേവിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോഗ വാര്‍ത്ത‍ അറിഞ്ഞത് വേദനയോടെയാണ്. സിപിഎം കേന്ദ്ര കമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞു. എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് ബുദ്ധദേവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ബുദ്ധദേവിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. അദ്ദേഹം പാർട്ടിക്കും ബംഗാളിനും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ദുഃഖം രേഖപ്പെടുത്തി.

◾ ബംഗാളിലെ പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണ് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഇന്നത്തേയും നാളത്തേയും പൊതുപരിപാടികള്‍ മാറ്റിവെച്ചതായും കേരളത്തിലുടനീളം പാര്‍ട്ടി അനുശോചനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

◾ കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പ്രതി അഖില്‍ പി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയില്‍ നിന്നും 40 ലക്ഷം തട്ടിയ കേസില്‍ അഖില്‍ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും.

◾ അതിസമര്‍ത്ഥമായ സൈബര്‍ തട്ടിപ്പിന് താന്‍ ഇര ആയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ട് ദിവസം വെര്‍ച്ചല്‍ കസ്റ്റഡിയില്‍ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ കണ്ണൂര്‍ ചൊക്ലിയില്‍ കാറിന്റെ വാതിലില്‍ ഇരുന്ന് വിവാഹ ഘോഷയാത്ര. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേര്‍ക്കെതിരെ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച 6 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 24 ന് വൈകിട്ടായിരുന്നു സംഭവം.

◾ തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തില്‍ യുവാവ് കൊച്ചിയില്‍ പൊലീസ് പിടിയിലായി. പളളുരുത്തി സ്വദേശിയായ അഫ്‌സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

◾ മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉറക്ക ഗുളിക കഴിച്ച് വാര്‍ഡ് മെമ്പറുടെ ആത്മഹത്യാ ശ്രമം. അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഏഴാം വാര്‍ഡ് മെമ്പറായ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്. ഗുതുരതാവസ്ഥയിലായ ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇന്നലെ ഭരണ സമിതി യോഗത്തിനിടയിലായിരുന്നു സംഭവം.

◾ എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ കൂടത്തായി റോയ് തോമസ് വധക്കേസില്‍ പ്രധാന പ്രതി ജോളി തോമസിന്റെ ഭാര്‍ത്താവും കേസിലെ സാക്ഷിയുമായ ഷാജു സക്കറിയയുടെ വിസ്താരം പൂര്‍ത്തിയായി. കൊലപാതകങ്ങളെക്കുറിച്ച് ജോളി തന്നോട് പറഞ്ഞിരുന്നതായി പ്രൊസിക്യൂഷന്‍ വിസ്താരത്തില്‍ നല്‍കിയ മൊഴിയില്‍ ഷാജു ഉറച്ച് നിന്നു. തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍മാരുടെയും മുന്‍ പളളി വികാരിയുടെയും വിസ്താരം നടക്കും.
സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. 
◾ ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.

◾ ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുടയത്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് കാഞ്ഞാര്‍ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കന്‍, സഹോദരന്‍ അല്‍ത്താഫ്, ഹാറുണ്‍ റഷീദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

◾പത്തനംതിട്ട വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

◾ അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാവിന്റേയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

◾ മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി.
◾ കരാറുകാരനില്‍നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. വിജിയെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വെച്ചൂച്ചിറ പുലിക്കുന്നേല്‍ റഫന്‍ പി.റെജി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്
ലതാപ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി
വിജയനും മന്ത്രി എംബി രാജേഷും അനുശോചിച്ചു.
നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലത പ്രസാദിന് നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി,അവ നിറവേറ്റി കൊടുക്കുന്നതിൽ ലത കാണിച്ച അർപ്പണ മനോഭാവം മാതൃകാപരമായിരുന്നു വെന്ന്പിണറായി വിജയൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 29 വർഷമായി ഒരേ വാർഡിൽ നിന്ന് ജനപ്രതിനിധിയായി വിജയിച്ച് ജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥ പ്രവർത്തനം നടത്തിയ ജനങ്ങൾക്ക് പ്രിയപ്പെട്ട  പൊതു പ്രവർത്തകയായിരുന്നു ലതാ പ്രസാദെന്ന്
മന്ത്രി എം ബി രാജേഷ് അദ്ദേഹത്തിൻ്റെ
അനുശോചന സന്ദേശത്തിൽ പറഞ്ഞു.

KARUNYA PLUS Result 
(08/08/2024)

1 st Prize : 
Amount: ₹8,000,000/-
PK395751  

Consolation Prize :
Amount: ₹8,000/-
PA395751 PB395751 PC395751 PD395751 PE395751 PF395751 PG395751 PH395751 PJ395751 PL395751 PM395751  

2 nd Prize : 
Amount: ₹10,00,000/-
PH385276  

3 rd Prize : 
Amount: ₹100,000/-
PA321086 PB845758 PC175766 PD373140 PE511318 PF380703 PG216436 PH472656 PJ140550 PK396038 PL975087 PM486673  

4 th Prize : 
Amount: ₹5,000/-
0216 0806 1009 1104 2171 2738 4851 5293 6014 6665 7424 7647 7775 7991 8042 8045 8902 9080  

5 th Prize : 
Amount: ₹1,000/-
0490 0581 0868 0942 1051 2142 2199 2338 2443 2624 2795 3320 3480 3876 4016 4219 4744 4835 4898 5003 5386 5401 5421 6310 6381 6396 6408 6767 6946 6960 7555 7615 8845 8880  

6 th Prize :
Amount: ₹500/-
0007 0063 0070 0269 0334 1095 1159 1418 1633 1648 1846 1940 1948 1976 2320 2339 2591 2664 2773 2901 3373 3405 3678 3898 3964 4019 4083 4141 4301 4311 4393 4640 4731 4777 4915 4920 4945 5074 5238 5545 5553 5715 5921 6032 6095 6413 6447 6618 6664 6726 6825 6847 6919 6967 7030 7048 7071 7124 7257 7361 7533 7563 7635 7803 7997 8255 8531 8543 8591 9150 9205 9318 9368 9403 9419 9427 9502 9872 9922 9988  

7 th Prize :
Amount: ₹100/-
0114 0132 0463 0628 0638 0694 0777 0833 0845 0968 1087 1173 1192 1243 1436 1589 1640 1676 1718 1793 1827 1843 1979 2013 2078 2100 2185 2291 2296 2299 2355 2402 2405 2493 2816 2868 2891 2973 3098 3114 3289 3349 3388 3430 3556 3625 3660 3839 3841 3861 3894 3929 4005 4144 4186 4342 5011 5046 5108 5231 5274 5333 5353 5420 5440 5483 5636 5666 5683 5775 5780 5919 6063 6075 6131 6207 6690 6704 6781 7041 7044 7097 7137 7173 7202 7370 7381 7442 7498 7711 7797 7863 7889 7941 7996 8063 8153 8173 8212 8217 8274 8302 8362 8461 8584 8696 8734 8737 8740 8805 8990 8994 9099 9130 9252 9333 9367 9407 9476 9559 9602 9656 9728 9759 9768 9957  


Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.