രാത്രി വാർത്തകൾ

Special reporter: Kuriakose Thiruvalla





മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

◾മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. മദ്യനയ കേസിൽ 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് ജാമ്യം കിട്ടി അദ്ദേഹം പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.സഞ്ജയ് സിങ് എംപി അടക്കമുള്ള നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദിയെന്ന് സിസോദിയ പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു. ഒന്നര വർഷത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല,


തിരുവല്ല കടപ്രയിലെ ഹോട്ടലിൽ നിന്നും പുളിക്കീഴ് സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര.
തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് പുളിക്കീഴ് സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിലാണ് ഉച്ചയ്ക്ക് കഴിക്കാനായി സിഐ ചിക്കൻ ബിരിയാണി വാങ്ങിയത്. പകുതി ഭക്ഷണം കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടതെന്ന് സിഐ വ്യക്തമാക്കുന്നു. ഉടൻ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു.സിഐയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് രേഖാമൂലം പരാതിയും എഴുതി വാങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്.തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു
രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം.
◾ജയാ ബച്ചനുമായി നടത്തിയ വാക്കേറ്റത്തിന് പിന്നാലെ, രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംപി ഘനശ്യാം തിവാരി മാപ്പ് പറയണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യത്തിന്മേല്‍ പ്രകോപിതനായ ജഗദീപ് ധന്‍കറോട് ശരീര ഭാഷ ശരിയല്ലെന്ന് ജയാ ബച്ചന്‍ പറഞ്ഞതാണ് പ്രകോപന കാരണം. പൊട്ടിത്തെറിച്ച ധന്‍കര്‍, ജയാ ബച്ചന്‍ നടിയാണെങ്കില്‍ സഭയിലെ സംവിധായകനാണ് താനെന്നും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞ് ക്ഷുഭിതനായി.സഭയില്‍ ഏകപക്ഷീയമായി പെരുമാറുന്ന ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് പിന്നാലെ പ്രതിപക്ഷം നീങ്ങുകയാണ്. പ്രമേയത്തില്‍ എംപിമാര്‍ ഒപ്പ് വയക്കുന്ന നടപടികള്‍ തുടങ്ങി.
വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും

◾ വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് സംഭവം.
 ഭൂമികുലുക്കത്തിന്റെ സൂചനകൾ ഒന്നുമില്ലെന്ന് വിദഗ്ധസംഘം

◾ നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. അതോടൊപ്പം വയനാട്ടില്‍ പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു

മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

◾പ്രധാനമന്ത്രിയുടെ സന്ദർശനം ആയി ബന്ധപ്പെട്ടതാണ് നാളത്തെ തിരച്ചിൽ മാറ്റിവെച്ചിരിക്കുന്നത്

ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു.

◾ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും എന്നും മന്ത്രി പറഞ്ഞു .

നയ രൂപീകരണത്തിൽ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടുത്തണം

◾ എല്ലാ വികസനകാര്യങ്ങളിലും എല്ലാ നയരൂപീകരണത്തിലും പ്രധാന ഘടകം കാലാവസ്ഥാ വ്യതിയാനം ആയിരിക്കണമെന്നും ഈ ഒറ്റ കാര്യത്തിലാണ് കെ-റെയിലിനെ എതിര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ഏത് വലിയ വികസന പദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസ്സിലാക്കി സര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്താതെ അത്തരം പദ്ധതികളിലേക്ക് പോകാന്‍ കഴിയുന്ന സ്ഥിതിയിലല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.

സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

◾ വയനാട്ടിലെ സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കൂടി കണ്ടെത്തി. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

ഓരോ കുടുംബത്തിനും 10,000 രൂപ വീതം അനുവദിച്ചു.

◾ വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍.  ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പരിഗണിക്കും.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പരിഗണിക്കും. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.


◾മുണ്ടക്കൈയില്‍ കെട്ടിടങ്ങള്‍ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ വ്യക്തമാക്കി. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉള്‍പ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ ഈ മേഖലയില്‍ നിയന്ത്രിക്കണം. എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും മറ്റും അടിയന്തരമായി നിര്‍ത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ ആവശ്യമെങ്കില്‍ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ വയനാട്ടിലെ പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷത്തെയും, വിദ്ഗധരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ത്ഥികള്‍, വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കുറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട് ദുരന്തം.
പ്രധാനമന്ത്രി ദേശീയ ദുരന്തമായി പ്രഖ്യാപിക്കും എന്നാണ് വിശ്വാസം.
മന്ത്രി പി എ മുഹമ്മദ് റിയാസ്.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതോടൊപ്പം ദുരന്ത സ്ഥലത്തു നിന്നും സൈന്യം മാത്രമാണ് മടങ്ങിയതെന്നും എന്‍ഡിആര്‍എഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ടെന്നും റിയാസ് പറഞ്ഞു. കൂടാതെ ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചുവെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


◾ വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുസ്ലീം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം.

◾ സംഘടനാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എല്ലാ ശാഖാ യോഗങ്ങളില്‍ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആര്‍.രവിയുടെ ഉത്തരവ്. എസ്.എന്‍.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

ചെകുത്താൻ എന്ന യൂട്യൂബർ അജു അലക്സിനെ
തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തു.

◾ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നടന്‍ മോഹന്‍ലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയില്‍ അജുവിനെതിരെ കേസ് എടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 192, 236 (ബി),കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരെ കേസ് എടുത്തിരിക്കുന്നത്.


◾ അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവര്‍ക്കിടയിലാണ് അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലഹരിപദാര്‍ഥവും മറ്റും വെള്ളത്തില്‍ കലര്‍ത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.


◾ ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ – മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ശ്രീനാരായണ ബസിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണ് കാണാതായി. 

◾ കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.


◾ ഡോ വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കി. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.


◾ സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, തൃശൂര്‍ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നല്‍കിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി.


◾ വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ചേര്‍ന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടനയായ അമ്മ കൊച്ചിയില വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിന്റെ വിഹിതം വയനാട് ദുരിതബാധിതര്‍ക്കായി നല്‍കുമെന്നും ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.

പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. 

◾ വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്‍ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. സിനിമാ നടനും കാസര്‍കോട്ടെ അഭിഭാഷകനുമായി സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹര്‍ജിക്കാരനോട് ആരാഞ്ഞു.


◾ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സിബിഐ. സിബിഐ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുവെന്നും, വാറന്റും സമന്‍സും കൃത്രിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്നുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ തട്ടിപ്പില്‍ വീഴരരുതെന്നും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.


◾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍?ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.


◾ ഇക്കഴിഞ്ഞ ഹജ്ജ് കര്‍മത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ മകനും വാഹനാപകടത്തില്‍ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തില്‍നിന്നും മക്കയിലെത്തിയ മകന്‍ റിയാസ് ആണ് മരിച്ചത്.


◾ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാള്‍ മരിച്ചു. ഇന്നലെ ചൂരല്‍ മലയിലേക്ക് വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ജീപ്പ് ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിയടക്കം പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


◾ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കേരളത്തില്‍ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി. അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുമായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം.


◾ പലസ്തീന്‍ ഐക്യദാര്‍ഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയത്. ഖാന്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.


◾ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാന്‍ അബ്ദുള്‍ ഹാജി അലി ആണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.


◾ ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ പരസ്പര സഹകരണം പ്രയാസമായിരിക്കുമെന്ന് ബി.എന്‍.പിയുടെ മുതിര്‍ന്നനേതാവ് വ്യക്തമാക്കി.


◾ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകന്‍ സജീബ് വസീദ്. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സര്‍ക്കാരോ വ്യക്തമാക്കിട്ടില്ല. നിലവില്‍ ദില്ലിയിലുള്ള ഹസീന യുകെയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല.


◾ ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് പരിശീലകനായേക്കും. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കുമെന്നും പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


NIRMAL Result

(09/08/2024)

1 st Prize :

Amount: ₹7,000,000/-

NH884654


Consolation Prize :

Amount: ₹8,000/-

NA884654 NB884654 NC884654 ND884654 NE884654 NF884654 NG884654 NJ884654 NK884654 NL884654 NM884654


2 nd Prize :

Amount: ₹10,00,000/-

NG131548


3 rd Prize :

Amount: ₹100,000/-

NA921181 NB909745 NC441887 ND407369 NE339896 NF423209 NG458309 NH212755 NJ989785 NK713478 NL915702 NM684005


4 th Prize :

Amount: ₹5,000/-

0621 1272 2278 3255 3695 4218 6057 7162 7231 7261 7454 7487 7554 8397 8600 8686 9752 9832


5 th Prize :

Amount: ₹1,000/-

0013 0291 0449 0532 1210 2385 3095 3622 4067 4610 4782 5237 5358 5509 5644 5658 5859 6380 6452 6908 7154 7250 7398 7419 7562 8550 8637 8681 8806 8807 8872 9215 9276 9576 9692 9737


6 th Prize :

Amount: ₹500/-

0005 0333 0426 0451 0460 0562 0995 1065 1115 1330 1481 1941 1966 2192 2416 2533 2723 2730 2856 2951 3173 3270 3343 3395 3573 3585 3690 3890 4099 4184 4260 4439 4483 4722 4876 5010 5125 5179 5366 5586 5617 5741 5756 5884 6195 6351 6419 6514 6574 6692 6713 6726 6771 6779 6806 6872 6897 6998 7084 7637 7681 7759 7889 8018 8045 8475 8793 8916 8991 9063 9150 9244 9337 9393 9400 9451 9716 9876 9942


7 th Prize :

Amount: ₹100/-

0200 0214 0375 0464 0478 0481 0679 0854 0903 1056 1133 1153 1213 1307 1339 1429 1644 1673 1705 1854 2126 2160 2171 2388 2439 2469 2479 2491 2630 2668 2757 2809 2818 2832 2986 3417 3494 3584 3667 3699 3780 3836 3877 3920 3956 3968 4026 4060 4194 4275 4413 4414 4545 4632 4761 4769 4826 4933 5029 5045 5180 5325 5380 5583 5646 5656 5781 5809 5906 5982 6170 6240 6370 6377 6486 6542 6672 6715 6735 6767 6786 7163 7166 7177 7198 7245 7268 7424 7441 7472 7480 7527 7575 7741 7780 7902 7972 7990 8020 8040 8089 8225 8290 8361 8385 8504 8612 8926 9053 9080 9111 9267 9279 9381 9468 9555 9583 9708 9776 9807 9829 9986




Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.