സായാഹ്ന വാർത്തകൾ
Special reporter: KURIAKOSE NIRANAM
വയനാട് ദുരന്തത്തിൽ ഇതുവരെ ജീവൻ നഷ്ടമായത് 326 പേർക്കെന്ന് സ്‌ഥിരീകരണം.
∆ ഇനി കണ്ടെത്തുവാൻ 288 പേർ.
∆ 49 കുട്ടികളെ കാണാതാകുകയോ
മരണപ്പെടുകയോ ചെയ്തു.
◾ഇന്ന് 10 മൃതദേഹങ്ങൾ കൂടി ലഭിച്ചു. ചൂരൽമല സ്‌കൂളിനടുത്ത് ഒരു കുടുംബത്തിലെ നാലുപേരുടെയും ചാലിയാറിൽ നിന്ന് മൂന്നും വെള്ളാർമല സ്‌കൂളിൽ നിന്ന് ഒന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ ചാലിയാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ 174 ആയി. ചാലിയാറിലും പരിസരത്തും ഡോഗ് സ്ക്വാഡ് പരിശോധന തുടരുകയാണ്. നേവിയുടെ ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ്, നീന്തൽ വിദഗ്ധരായ നാട്ടുകാർ എന്നിവരും ഫയർഫോഴ്സിന് പുറമെ രക്ഷാദൗത്യത്തിനിറങ്ങിയിട്ടുണ്ട്. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 288 പേരെയാണ് ഇനി കണ്ടെത്താനുള്ളത്
രക്ഷാപ്രവർത്തകർ സാധ്യമായ എല്ലാ രീതിയിലും തിരച്ചിൽ നടത്തുകയാണ്. മുണ്ടക്കൈ പ്രദേശത്തെ ആറായി തിരിച്ചാണ് തിരച്ചിൽ. ചാലിയാറിലെ തിരച്ചിലിനായി തമിഴ്‌നാട്ടിൽ നിന്നും കഡാവർ നായകൾ ഉൾപ്പടെ എത്തിയിട്ടുണ്ട്.
പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ സൈന്യം രക്ഷപെടുത്തി.
◾ജോണി, ജോമോൾ, ക്രിസ്റ്റി,എബ്രഹാം എന്നിവരാണ് വീടിനുള്ളിലുണ്ടായിരുന്നത്. കുടുംബം ഒറ്റപ്പെട്ട് കഴിയുന്നതായി അയൽവാസികളാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്.തുടർന്നാണ് സൈന്യം എത്തിയത്. എയർലിഫ്റ്റിന്റെ ആവശ്യം വരാത്തതിനെ തുടർന്ന്
ഇവരെ പുത്തുമലയിലെ ബന്ധുവീട്ടിലേക്ക് മാറ്റി.
പുത്തുമലയിലെ
പടവെട്ടിക്കുന്നിലെ ബ്രൂ റിസോർട്ടിന് മുകളിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്
ഹമാസ് നേതാവ് കൊല്ലപ്പെട്ടത്
ആറുമാസം മുൻപ് മുറിയിൽ സ്ഥാപിച്ചിരുന്ന റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ചാണെ ന്ന് റിപ്പോർട്ട്.
◾ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടത് ഇറാൻ സൈന്യത്തിന്റെ അതീനതയിലുള്ള കെട്ടിടത്തിലെ മുറിയിൽ ആറുമാസം മുൻപ് സ്ഥാപിച്ചിരുന്ന റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ചാണെന്ന്
വാർത്തകൾ പുറത്തുവരുന്നു.
താമസിച്ചിരുന്ന മുറിയിൽ അല്ലാതെ
അടുത്ത മുറികളിൽ ഒന്നും യാതൊരുവിധ സ്ഫോടനത്തിന്റെ ലക്ഷണങ്ങൾ ഇല്ല.ഇസ്രയേൽ തന്നെയാണ് ഇദ്ദേഹത്തിൻറെ മരണത്തിൻറെ പിന്നിലെന്നാണ് അനുമാനം.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ഇറാനിലെ ടെഹ്‌റാനിലെത്തിയത്.ഇറാനിൽ വച്ച് ഇദ്ദേഹത്തെ വധിച്ചത് മൂലം ആഭ്യന്തര തലത്തിൽ ഇറാൻ ആകെ നാണംകെട്ടിരിക്കുകയാണ്
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 300 കടന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്ന് ദുരന്ത മേഖലയെ ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിച്ചു. ചാലിയാര്‍പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കുകയാണ്
◾ വയനാട്ടില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ നടത്തിയ ഇതുവരെ തിരച്ചിലില്‍ നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. മേപ്പാടി ആശുപത്രിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. നിലമ്പൂര്‍ ആശുപത്രിയില്‍ 2 മൃതദേഹങ്ങളുണ്ട്. 105 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 279 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 206 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ഒദ്യോഗിക കണക്ക്. കാണാതായവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പരിശോധന നടത്താനാണ് തീരുമാനം.
◾വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിന്റെ തീരങ്ങളില്‍ ഒഴുകിയെത്തിയ പോസ്റ്റ്മോര്‍ട്ടം ചെയ്ത 144 മൃതദേഹങ്ങളില്‍ പൂര്‍ണശരീരത്തോടെ ലഭിച്ചത് പത്തു മൃതദേഹങ്ങള്‍ മാത്രമാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ തലകളും, തലയില്ലാത്ത നാല്പതോളം ഉടലുകളും, പാറക്കെട്ടുകളിലും മറ്റും കുരുങ്ങി കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങളും, എല്ലുകളും പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നവതെല്ലാം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കണ്ട ഹൃദയംനുറുങ്ങുന്ന കാഴ്ചകളായിരുന്നുവെന്ന് ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞ
◾ ദുരന്ത വാര്‍ത്തകള്‍ക്കിടയില്‍ വയനാട്ടില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഉരുള്‍പ്പൊട്ടലില്‍ പകുതി തകര്‍ന്ന് പോയ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.
◾ ചൂരല്‍മലയിലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ നടന്ന എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.
◾ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നിട്ടുണ്ടെന്നും, പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അമ്മമാര്‍ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനല്‍കുമെന്നും കൊച്ചുമകളുടെ വിവാഹം നടത്താനുള്ള സഹായം നല്‍കുമെന്ന ഉറപ്പും നല്‍കിയാണ് രാഹുല്‍ ക്യാപില്‍ നിന്ന് മടങ്ങിയത്. രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്ന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി.
◾ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വയനാട് യാത്ര ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെല്ലിന്റെ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ. മുതലകണ്ണീര്‍ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതര്‍ക്ക് സഹായമാകില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുഴിച്ച് മൂടിയത് യുപിഎ സര്‍ക്കാറാണെന്നും മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപിച്ചു.
◾സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലായി ന്യുന മര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ ഫലമായാണ് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ സ്‌കൂള്‍ സമയമാറ്റം നിലവിലെ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച ഖാദര്‍ കമ്മിറ്റി രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പുതിയ കലണ്ടര്‍ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിള്‍ ബഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നതെന്നും അപ്പീല്‍ പോകാന്‍ നിലവില്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.
◾ കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന ചട്ടമനുസരിച്ചുള്ള മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ടെസ്റ്റില്‍ ആദ്യദിനം 48 പേരില്‍ ആകെ പാസായത് 18 പേര്‍ മാത്രം. ബാക്കി 30 പേരും പരാജയപ്പെട്ടു. ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനമാണ് വ്യാഴാഴ്ച മുതല്‍ എറണാകുളം ആര്‍.ടി.ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിച്ചത്.
◾ തൃശ്ശൂര്‍ വലപ്പാട് ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ വലപ്പാട് ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീന്‍ തീവ്രവാദവിരുദ്ധസേനയുടെ പിടിയില്‍. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.
◾ ആള്‍താമസം ഉള്ള വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍. മാള കുന്നിശ്ശേരി കൊടിയന്‍ വീട്ടില്‍ ജോമോന്‍ ദേവസിയെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്പ് ഭാഗത്തെ ജിപ്പൂ വര്‍ക്കി എന്നയാളുടെ വീട്ടില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്.
◾ കവിയും പരിഭാഷകനും അധ്യാപകനുമായിരുന്ന പ്രഫസര്‍ സി.ജി.രാജഗോപാല്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ നടക്കും.
◾ തൃശൂര്‍ മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 6-ാം വാര്‍ഡ് മാപ്രാണം പീച്ചാംപ്പിള്ളികോണം ചര്‍ച്ച് റോഡ് സ്വദേശി അമയംപറമ്പില്‍ രമേഷാണ് മരിച്ചത്.
◾ വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പുണെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. ഒരു കുട്ടി സൈക്കിള്‍ വീടിന്റെ മുറ്റത്തേക്ക് കയറ്റിവെച്ച ശേഷം ഗെയിറ്റ് അടയ്ക്കുകയായിരുന്നു. ഗേറ്റ് പെട്ടന്ന് റോഡിലേക്ക് മറിഞ്ഞു. ഈ സമയത്ത് റോഡിലൂടെ വരികയായിരുന്നു മൂന്ന് വയസുകാരിയുടെ മുകളിലേക്കാണ് ഗേറ്റ് മറിഞ്ഞ് വീണത്. കുട്ടി തല്‍ക്ഷണം മരിച്ചു.
◾ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചു. ടിആര്‍ ബാലു, ധര്‍മ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.
◾ പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ കുപിതരായ കേന്ദ്ര സര്‍ക്കാര്‍ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താന്‍ തീരുമാനിച്ചതായി ഏജന്‍സിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്‌ക്കറ്റും തരാമെന്നും സമൂഹ മാധ്യമത്തില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. പാര്‍ലമെന്റിലെ തന്റെ ചക്രവ്യൂഹം പ്രസംഗത്തില്‍ പ്രകോപിതരായ രണ്ടില്‍ ഒരാളാണ് അന്വേഷണ ഏജന്‍സികളോട് റെയ്ഡ് നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
◾ നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
◾ 2023-ല്‍ 2,16,000 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തല്‍ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. എന്നാല്‍ പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.
◾ ജൂലൈ 30ന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂര്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അസ്യൂറിന്റെ സേവനങ്ങളില്‍ തടസം നേരിട്ടത് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
◾ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുല്‍ത്താന്‍പുരിലെ ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്യുന്ന റാം ചേത്. രാഹുല്‍ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വില്‍ക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കുമെന്നും റാം ചേത് പറഞ്ഞു. സുല്‍ത്താന്‍പുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കടയില്‍ കയറിയത്.
◾ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് ഡല്‍ഹിയില്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗവര്‍ണര്‍മാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിവിധ കേന്ദ്രമന്ത്രിമാര്‍, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്‌കരണം, വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍.
◾ ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ്. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടെ വെറും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍
ടീമിലേക്കു മടങ്ങിയെത്തി. രാഹുലാണ് വിക്കറ്റ് കീപ്പര്‍.
സ്ക്ളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയത് ഹൈക്കോടതി താൽക്കാലികമായി
തടഞ്ഞു.
വിദ്യാഭ്യാസവിദഗ്ധരുമായും മേഖലയിലെ ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്തശേഷം പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം.
◾ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പ്രവൃത്തിദിവസം 220 ആക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
വിദ്യാഭ്യാസവിദഗ്ധരുമായും മേഖലയിലെ ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്തശേഷം പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം.അതുവരെ ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവായി. അധ്യാപകസംഘടനകളായ കെപിഎസ്ടിഎ, കെഎസ്ടിയു, പിജിടിഎ തുടങ്ങിയവ നൽകിയ ഹർജികളാണ് പരിഗണിച്ചത്. വിദ്യാഭ്യാസരംഗത്ത് നയപരമായ തീരുമാനമെടുക്കുമ്പോൾ കേരള വിദ്യാഭ്യാസചട്ടത്തിലെയും (കെഇആർ) കേന്ദ്രനിയമത്തിലെയും വ്യവസ്ഥകൾ പരിശോധിക്കണമെന്ന് കോടതി വിലയിരുത്തി.ശനി പ്രവൃത്തിദിവസമായതോടെ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ് പൊലീസ് തുടങ്ങി പാഠ്യേതരപ്രവർത്തനങ്ങളെ ബാധിച്ചെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. 2023–-2024 അധ്യയന വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവൃത്തിദിനങ്ങൾ 210 ആയി ചുരുക്കിയതിനെതിരെ മുവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ടവരെ കേട്ടശേഷം ആവശ്യമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യാപക സംഘടനകളേയോ ബന്ധപ്പെട്ടവരെയോ കേൾക്കണമെന്ന കോടതിയുടെ നിർദ്ദേശം പാലിച്ചിക്കാതെയാണ് കലണ്ടർ രൂപീകരിച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ശനിയാഴ്ചകൾ അവധിയായി കണക്കാക്കണമെന്ന് കെഇആറിൽ പറഞ്ഞിട്ടില്ല എന്നതടക്കമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ ഹാജരായി◾ വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.
◾ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം കരസേന അംഗങ്ങള്‍ പൂര്‍ത്തിയായിക്കിയത്. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി ബാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്‌ക്കെത്തിക്കാനാകും. ഇവിടെയുണ്ടായിരുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെയാണ് മുണ്ടക്കൈ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്.
മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
◾വയനാട്, മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ താനും പങ്കാളി ജില്ലും പങ്കുചേരുന്നുവെന്നും ദുരന്തം നേരിട്ടവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ തങ്ങൾ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തുനിർത്തുന്നുവെന്നും ബൈഡൻ അറിയിച്ചു.◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 240 പേരെ ഇപ്പോഴും കാണാനില്ല. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ ആവാതിരുന്നതിനാല്‍ ഇന്നത്തെ സംഘം തിരിച്ചുള്ള തിരച്ചിലോടെ മരണസംഖ്യ ഏറെ ഉയര്‍ന്നേക്കും.
ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത് പിന്‍വലിക്കാന്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ നിര്‍ദേശം. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു.
◾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി.
കെ സി വേണുഗോപാലും വി ഡി സതീശനും ഇവരോടൊപ്പമുണ്ടായിരുന്നു.◾ തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എന്താണോ തനിക്ക് തോന്നിയത് അതേ വേദനയാണിപ്പോള്‍ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. അന്ന് തനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്ഥയാണ് ഇവിടെ ഓരോരുത്തര്‍ക്കുമുണ്ടായിരിക്കുന്നത്. ആയിരകണക്കനു പേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. അവരുടെ കുടെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായവും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
◾ സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്നും അതിദാരുണമായ സംഭവമാണിതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് ക്യാംപിലുള്ളവര്‍ പറയുന്നതെന്നും അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. .
◾മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെ കാണാതായതായി ഡിഡിഇ യോഗത്തില്‍ അറിയിച്ചു.
◾ മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് മേജര്‍ ജനറല്‍ വി ടി മാത്യു അറിയിച്ചു. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്നമായി അവശേഷിക്കുന്നത്. മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾ വയനാട് ദുരന്ത ഭൂമിയിലെ അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ ശ്രീറാം സാംബശിവ റാവു. അറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിക്കുമെന്നും, അതോടൊപ്പം ഉരുള്‍പൊട്ടല്‍ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി.
ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ അയൽവാസിയായ യുവാവിന് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ.
◾30കാരനായ പ്രതി രാഹുലിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.പിഴത്തുക കുട്ടിക്കു നൽകണമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ പ്രതി പാവാട വായിൽ തിരുകി. പുറത്ത് പറഞ്ഞാൽ അടിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു.എന്നാൽ പ്രതിയെ ഭയന്നു കുട്ടി വിവരം വീട്ടിൽ പറഞ്ഞില്ല.വേദന സഹിക്കാനാവാതെ കരഞ്ഞ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല. കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ പ്രതി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ കോടതി പൂർത്തീകരിച്ചത്.
◾ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമില്ല.
◾ സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമില്ല. എന്നാല്‍ ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇടുക്കിയിലും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കും.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനം. എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.
◾ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.
14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◾ വയനാട്ടിലെ ദുരന്തപശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
◾ വയനാട് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും, അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ.സുധാകരന്‍ എംപി. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
◾ ഡോ. ശശി തരൂര്‍ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും, എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എം.പി മാര്‍ക്കും അവരുടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികള്‍ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി ശുപാര്‍ശ ചെയ്യുവാന്‍ കഴിയുമെന്നും കത്തിലുണ്ട്.
◾ അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശൂര്‍ ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.
◾ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികള്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണമെന്നും സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നോട്ടീസ് പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ഉത്തരവിട്ടു.
◾ തൃശൂര്‍ അകമല മേഖലയില്‍ നിന്ന് ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
◾ മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
◾ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ സതേണ്‍ ഓസിലേഷന്‍ നിലവില്‍ ന്യൂട്രല്‍ സ്ഥിതിയിലാണെന്നും ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയെന്നും ഐഎംഡി അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ അനൗദ്യോഗിക യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്ന് വിവരിച്ച ആരിഫ് ഖാന്‍, ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.
◾ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്സഭാ സ്പീക്കര്‍ വിശദീകരണം തേടി. കഴിഞ്ഞ ദിവസത്തെ മഴയില്‍ പാര്‍ലമെന്റ് ലോബിയിലുണ്ടായ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. 2600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നായിരുന്നു അവകാശവാദം. അതേസമയം ചോര്‍ച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസില്‍ അന്വേഷണം തുടരും, 58 ഇടങ്ങളില്‍ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു. ഇതുവരെ 40 പേരെയാണ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.
◾ ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മലാനയിലെ പന്‍ഡോഹ് ഡാം തകര്‍ന്നു. പാര്‍വതി നദിയിലെ ഡാം തകര്‍ന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹിമാചല്‍ പ്രദേശില്‍ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
◾ പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യക്ക് വേദനയായി. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെ ഇന്ത്യയ്ക്ക് പാരിസിലെ മൂന്നാം വെങ്കലം സമ്മാനിച്ചിരുന്നു. ഈ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങില്‍ നിന്നാണ്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്. തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ ബോക്സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീനും പ്രീക്വാര്‍ട്ടറില്‍ തോറ്റു.
NIRMAL Result
02/08/2024
1 st Prize :
Amount: ₹7,000,000/-
NN377253
Consolation Prize :
Amount: ₹8,000/-
NO377253 NP377253 NR377253 NS377253 NT377253 NU377253 NV377253 NW377253 NX377253 NY377253 NZ377253
2 nd Prize :
Amount: ₹10,00,000/-
NO325900
3 rd Prize :
Amount: ₹100,000/-
NN932124 NO853984 NP820283 NR140077 NS610756 NT664006 NU893006 NV117645 NW935023 NX317511 NY384056 NZ309978
4 th Prize :
Amount: ₹5,000/-
0059 0149 1700 1722 1954 2914 3876 5358 5440 6343 7285 7511 7959 8038 8392 8930 9377 9663
5 th Prize :
Amount: ₹1,000/-
0056 0386 0533 1097 1191 1416 2375 2502 2858 2996 3997 4013 4043 4088 4259 4574 4590 4637 4693 5754 5770 6670 6751 7095 7160 7534 7855 8256 8355 8654 8800 8818 9043 9439 9825 9844
6 th Prize :
Amount: ₹500/-
0038 0101 0126 0141 0450 0486 0535 0561 0637 0664 0695 1122 1179 1192 1549 1572 1870 2101 2114 2125 2572 2579 2642 2829 2896 2947 2974 3038 3356 3417 3673 3745 4335 4531 4636 4680 4884 4996 5164 5220 5256 5416 5522 6029 6078 6366 6494 6712 6776 6832 6972 7040 7363 7434 7450 7535 7602 7815 7854 7926 7963 8003 8022 8030 8049 8113 8311 8324 8701 8764 9109 9271 9513 9538 9643 9718 9882 9906 9969
7 th Prize :
Amount: ₹100/-
0015 0120 0246 0336 0360 0438 0715 0727 0798 0834 0949 0961 0994 1043 1216 1245 1263 1484 1565 1566 1568 1603 1648 1684 1931 2026 2033 2062 2069 2131 2295 2312 2386 2564 2694 2714 2870 2907 2929 2944 2950 3093 3201 3539 3624 3657 3684 3808 3944 3975 4261 4262 4482 4649 4763 4804 4842 4924 5162 5173 5203 5511 5531 5591 5811 5891 5937 6063 6090 6098 6135 6212 6359 6371 6463 6464 6538 6563 6627 6671 6735 6879 6947 6960 7156 7165 7214 7241 7310 7335 7409 7466 7512 7711 7817 7976 7989 8139 8210 8224 8259 8402 8570 8620 8841 8862 8991 9055 9176 9253 9300 9342 9411 9520 9576 9701 9703 9738 9807 9885 9900 9992