പ്രധാന വാർത്തകൾ

ഇന്ന് 1200-മാണ്ട് ചിങ്ങമാസം 31 തിങ്കളാഴ്ച.





വയനാട് ദുരന്തത്തിന്റെ പേരിൽ ചെലവാക്കിയ തുകയുടെ പേരിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്.
എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ.
ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-
“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows: 
“2. Assessment of Response and Relief as per SDRF norms”
അതായത് എസ്‍ ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ് 
ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.
വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തില്‍  ചിലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട് എന്ന് ആരോപണം.
ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.
◾വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ചിലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടിയും വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടിയും ചിലവാക്കി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപയും 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയും ചെലവായിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടിയും. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടിയും ചെലവായി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ വിവിധ സൗകര്യങ്ങള്‍ക്കായി 31 കോടിയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. ദുരിതാശ്വാസ ക്യാമ്പിലെ ചെലവുകള്‍ക്കായി 19 കോടിയും മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടിയും ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയുമായി. ഡിഎന്‍എ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ച നിലയിൽ.
◾/തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശിനി അനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് അനിത. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.മരണകാരണം വ്യക്തമല്ല.
ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്ന്.
◾വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ചിലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്. 17 ക്യാമ്പുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്ത.
റവന്യൂ മന്ത്രി കെ. രാജന്‍.
◾ വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നതെന്നും കേന്ദ്രത്തിന് തയ്യാറാക്കി നല്‍കിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു
കുട്ടികളെ കണ്ടെത്തി.
◾തൃശ്ശൂർ ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തി ആകാത്ത കുട്ടികളെ ചാവക്കാട് പൊലീസ് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. 13ാം തീയതിയാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്. വീട്ടുകാർ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്. ഉടനെ തന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു .അന്വേഷണത്തിനിടയിൽ ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവർ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി. മംഗലാപുരത്ത് നിന്നും ബംഗ്ലൂർക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ബാംഗ്ലൂരിൽ നിന്നും ഇവരെ കണ്ടെത്തുകയും പൊലീസ് നാട്ടിലെത്തിക്കുകയുമായിരുന്നു
ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു. 
◾അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് – റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.എംജിഎം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: അലന്‍, ആകാശ്.
വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തും.
◾ നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടി ആരോഗ്യ വകുപ്പ് വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തും. മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനഃരാരംഭിക്കും. 
◾എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക. തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിങ് സെപ്റ്റംബർ 18 മുതൽ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ഏഴ് ജില്ലകളിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെയും മസ്റ്ററിങ് നടത്തും.പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ഒക്ടോബർ 3 മുതൽ 8 വരെയും മസ്റ്ററിങ് നടത്തുക. ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിൽ റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുമെന്നാണ് മന്ത്രി ജി ആർ അനിൽ പറയുന്നത്.കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം ഒക്ടോബർ 31 നകം മസ്റ്ററിങ് പൂർത്തിയാക്കണം. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസിൽ വിരൽ പതിക്കണം.
മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.
◾നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം. നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്ത് പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ക്ക് രാവിലെ 10 മുതല്‍ 7 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ബെംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം.
◾ മലപ്പുറം തിരുവാലിയില്‍ നിപ മരണത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ബെംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം. മരിച്ച 24-കാരന്റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതില് : 13 വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തിലാണ്. ഇവരോട് നാട്ടില്‍ തുടരാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
നബിദിനം ആഘോഷിച്ചു
◾ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് മുസ്ലിം സഹോദരങ്ങള്‍ . വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടന്നു. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനം.
ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി.
◾ പി വി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്.
ഫോൺ ചോർത്തലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ
◾ നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി വി അന്‍വര്‍ എം എല്‍ യ്ക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ പറയുന്നു . ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
മലയാള സിനിമയില്‍ പുതിയ സംഘടന 
◾ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരില്‍ മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് കത്തിലെ വാഗ്ദാനം.
അജ്മലിനും യുവതിക്കുനെതിരെ കേസെടുത്തു.
◾ കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു.
അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്നതിന് തെളിവുകളുണ്ട്. അതിനാല്‍ ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നും പിടികൂടിയിരുന്നു. അതോടൊപ്പം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇടിച്ചുവീഴ്ത്തിയ കാര്‍ ദേഹത്തുകൂടെ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്.
ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ്. കരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതിൽ സ്വദേശി 27 കാരനായ അജ്മൽ കൊറിയോഗ്രാഫർ എന്ന രീതിയിലാണ് ശ്രീക്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് സൗഹൃദമായി മാറുകയായിരുന്നു.സൗഹൃദം മുതലെടുത്ത് അജ്മൽ ശ്രീക്കുട്ടിയിൽനിന്നും എട്ട് ലക്ഷം രൂപയോളം കൈക്കലാക്കിയതായും പൊലീസ് പറയുന്നു.രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.അപകടമുണ്ടായ സമയത്ത് അജ്മൽ ‍ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന.കൂടാതെ വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സമരവുമായി മുന്നോട്ടു പോകും
◾ കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യവുമായി മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ ഉപവാസ സമരം നടത്തി ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാര്‍ സമര സമിതിയും. വണ്ടിപ്പെരിയാറ്റില്‍ നടന്ന ഉപവാസ സമരം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു
അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളും യുവാവും അറസ്റ്റിൽ.
◾കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളും യുവാവും അറസ്റ്റിൽ.
ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ്(29), കാമുകൻ ലവ്‌ലേഷ്(20) എന്നിവരാണ് പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
വനിത ഡോക്ടറുടെ നേര്‍ക്ക് രോഗിയുടെ കയ്യേറ്റം.
◾ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടറുടെ നേര്‍ക്ക് രോഗിയുടെ കയ്യേറ്റം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു.
കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.
◾ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്നലെയാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോഗിയില്‍ നിന്നും മര്‍ദനമേറ്റത്. ഡോക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. 
◾ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി രൂപീകരിച്ച ദേശീയ കര്‍മ സമിതില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ഷാ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍ക്കത്ത ആര്‍.ജി. കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയ സുപ്രീം കോടതിയെടുത്ത കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഷാജി എന്‍ കരുണിനെതിരെ വിമര്‍ശനവുമായി നവഗത സംവിധായകന്‍ സനോജ്. 
◾ കെ എസ്.എഫ്.ഡി.സി സിനിമ നിര്‍മ്മാണ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍ കരുണിനെതിരെ വിമര്‍ശനവുമായി നവഗത സംവിധായകന്‍ സനോജ്. തന്റെ ചിത്രം 2021 ല്‍ പ്രഖ്യാപിക്കുകയും. 2022 ല്‍ പാലക്കാട് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് പിന്നീട് വൈകിപ്പിച്ചുവെന്നും, ഷാജി എന്‍ കരുണിന് അതില്‍ പങ്കുള്ളതായി കരുതുന്നതായും സനോജ് പറഞ്ഞു. യുപിയിലെ ഷൂട്ടിലെ വലിയൊരു ചിലവ് താന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് വഹിച്ചതെന്നും സനോജ് പറഞ്ഞു.
ജപ്തി നേരിട്ട കുടുംബത്തിൻെറ ആധാരം  തിരിച്ചെടുത്ത് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 
◾ ജപ്തി നേരിട്ട നിര്‍ധന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി തിരികെ എടുത്ത് നല്‍കിയത്. രാജപ്പന്റെ ഭാര്യ മിനി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലാണ്. മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകള്‍ ആരഭിയും മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടാനയെ തുരത്തി.
◾ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവില്‍ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തില്‍ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട് ചേര്‍ന്ന കുന്നില്‍ മുകളില്‍ ഏറെ നേരം തമ്പടിച്ചു. ഇന്നലെ വൈകിട്ട് 3.15ഓടെയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായത്.
സർവ്വകാല റിക്കാർഡുമായി മിൽമ
◾ ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.
മദ്യ വിൽപ്പനയിൽ കുറവ്
◾ ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴിഞ്ഞ തവണയിത് 715 കോടി രൂപയുടേതായിരുന്നു വില്‍പന. ബാറുകളുടെ എണ്ണം 812 ആയി ഉയര്‍ന്നിട്ടും ഇത്തവണ മദ്യവില്‍പന കുറഞ്ഞു. എന്നാല്‍ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്രപ്രവർത്തക കുഴഞ്ഞുവീണു മരിച്ചു.
◾ ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
◾ എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
സ്കൂട്ടർ മറിഞ്ഞ് രണ്ടു മരണം
◾ മലപ്പുറം ജില്ലയിലെ മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിജുവിന്റെ മകന്‍ 3 വയസുള്ള ധ്യാന്‍ദേവും ഷിജുവിന്റെ സഹോദരന്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാല്‍ പൂള പൊയിലാണ് അപകടമുണ്ടായത്.
യുഎസിൽ മലയാളി ദമ്പതികൾ മരിച്ചു
◾ യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.
ആറ് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി.
◾ ആറ് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാര്‍ഖണ്ഡിലെ ടാറ്റാ നഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയില്‍വേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ആദ്യ വന്ദേ മെട്രോ ട്രെയിൻ ആരംഭിച്ചു.
◾ രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയില്‍. ഇന്ന് ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു വന്ദേഭാരത് ട്രെയിനുകള്‍ക്കൊപ്പം രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു.
രാജി പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
◾ രാജി പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും കെജ്രിവാള്‍ ഇന്നലെ പറഞ്ഞു. വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ദില്ലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പറഞ്ഞതായിരുന്നെന്ന് ഹസാരെ.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഗാന്ധിയന്‍ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം.
രാജിക്ക് അംഗീകാരം നൽകി
◾ ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി. കെജ്രിവാള്‍ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാള്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. കെജ്രിവാളിന്റെ തീരുമാനത്തെ ദില്ലിയിലെ ജനങ്ങള്‍ പ്രശംസിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ
◾ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷ വലയത്തിലാണ് ജമ്മുകശ്മീര്‍.
ഹരിയാനയിൽ ബിജെപിക്ക് പ്രതിസന്ധി
◾ ഹരിയാനയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി. മണിക്കൂറുകള്‍ക്കകം തന്നെ ബിജെപി ആവശ്യം തള്ളി.
മോദി സർക്കാർ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു
◾ മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്റെ അവകാശ വാദം. റോഡ്, റെയില്‍വേ, തുറമുഖ, വ്യോമ ഗതാഗത വികസനത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതും വഖഫ് ബില്‍ അവതരിപ്പിച്ചതുമാണ് പ്രധാന നേട്ടങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഗാന്ധി കുടുംബത്തിനെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
◾ ഗാന്ധി കുടുംബം ദളിത് വിരുദ്ധരും ദളിതരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും ജവാഹര്‍ലാല്‍ നെഹ്‌റു സംവരണത്തിനെതിരായിരുന്നുവെന്നും അതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും മോദി പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഭീകരവാദി എന്ന് വിളിച്ച് കേന്ദ്രമന്ത്രി
◾ രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഉടനെ അവതരിപ്പിക്കും.
◾ നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടന്‍ ബില്ലവതരിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

WIN-WIN Result 
(16/09/2024) 

1 st Prize :
Amount: ₹7,500,000/- 
WR376244  

Consolation Prize :
Amount: ₹8,000/-
WN376244 WO376244 WP376244 WS376244 WT376244 WU376244 WV376244 WW376244 WX376244 WY376244 WZ376244  

2 nd Prize :
Amount: ₹500,000/-
WZ923814  

3 rd Prize : 
Amount: ₹100,000/- 
WN227713 WO255835 WP164986 WR689807 WS838920 WT864063 WU999376 WV620987 WW378230 WX629844 WY452449 WZ554063  

4 th Prize :
Amount: ₹5,000/-
0009 0203 0616 1415 2245 2528 3277 3660 4826 4833 4996 5164 5711 5745 6339 8898 9411 9663  

5 th Prize : 
Amount: ₹2,000/-
0618 1624 2218 4003 4239 6948 7503 8631 9020 9402  

6 th Prize : 
Amount: ₹1,000/-
0066 0368 0627 1087 2319 2381 2489 5544 5865 6414 6621 8345 8420 8745  

7 th Prize : 
Amount: ₹500/-
0000 0031 0048 0334 0445 0555 0602 0822 0946 1333 1741 1844 1996 2127 2149 2167 2459 2765 2888 3029 3171 3219 3308 3370 3626 3648 3851 3867 3941 4211 4291 4314 4428 4432 4447 4504 4552 4688 4789 4839 4947 4961 4988 5513 5723 5820 5856 5930 6573 6605 6640 6678 6743 6903 6958 7010 7160 7259 7380 7381 7518 7655 7753 7766 7859 7922 7930 7996 8240 8255 8441 8514 8609 8664 8843 8897 8902 9043 9367 9444 9505 9990  

8 th Prize : 
Amount: ₹100/-
0028 0043 0136 0160 0208 0233 0246 0350 0428 0491 0497 0534 0580 1080 1145 1165 1187 1246 1264 1460 1564 1575 1822 1975 2036 2152 2281 2389 2412 2466 2491 2502 2565 2894 2910 2951 2958 2994 3012 3023 3024 3034 3042 3101 3169 3492 3526 3561 3639 3654 3714 3718 3814 3853 3956 4050 4068 4087 4136 4209 4221 4431 4505 4836 5032 5083 5385 5713 5888 5933 5964 6001 6021 6066 6067 6216 6270 6275 6302 6387 6392 6714 6716 6789 6944 6985 6998 7029 7085 7137 7187 7287 7301 7351 7354 7372 7416 7672 7693 7752 7845 8158 8178 8180 8190 8368 8440 8445 8545 8638 8675 8712 8811 8936 8989 9390 9420 9438 9514 9564 9655 9700 9721 9800 9844 9910  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ