പ്രധാന വാർത്തകൾ

ഇന്ന് 1200-മാണ്ട് കന്നി 2 ബുധനാഴ്ച.





ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് സ്ഫോടനം.

മോട്ടറോള പേജറുകളിൽ സ്ഫോടക വസ്തുക്കൾ നേരത്തേ സ്ഥാപിച്ചു എന്ന് നിഗമനം.

ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ ഉൾപ്പെടെ നിരവധി കൊല്ലപ്പെട്ടു. ആരോഗ്യപ്രവർത്തകരും

ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാൻ സ്ഥാനപതിയും ഉൾപ്പെടെ 2750 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഇറാൻ സ്ഥാനപതിയുടെ ഒരു കണ്ണ് പോയതായി വാർത്തയുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്.പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം.മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നും ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു.
പായിപ്പാട് ജലോത്സവത്തിൽ
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ് മേൽപ്പാടം ചുണ്ടനെ തുഴ പാടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.
◾പായിപ്പാട് ജലോത്സവത്തിൽ എൻ പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ വള്ള സമിതിയുടെ കാരിച്ചാൽ ചുണ്ടൻ ജേതാവായി. സമ്മേളനം ഫിഷറീസ് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. നിരണം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ ചുണ്ടൻ ജേതാവായത്. മഹേഷ് കെ നായർ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. ലൂസേഴ്സ് മത്സരത്തിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവറ്റായും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി
പൊളിറ്റിക്കല്‍ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമര്‍ശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക.
◾ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാന്‍ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാര്‍ട്ടികള്‍ വളംവെച്ചെന്ന വിമര്‍ശനം നിലനില്‍ക്കെ ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാണെന്നും സഭാ നിലപാടുകള്‍ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും.
ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും.
ട്രെയിനിനുള്ളിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ.
◾കൊല്ലം:കൊല്ലം റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എഗ്മോറിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്ന ട്രെയിനിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.എൻജിനോട് ചേർന്നുള്ള കമ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടത്.
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും.
◾തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിനോട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്
കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.
◾തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.ഇതിന് മൂന്ന് ദിവസം പഴക്കമുണ്ട്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കി. ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേന പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. രണ്ട് ദിവസത്തിന് ശേഷം ദില്ലിയില്‍ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രി.

ആരാണ് അതിഷി മര്‍ലേന-ഇവിടെ ക്ലിക്ക് ചെയ്യുക

◾ ദില്ലിയില്‍ ഇന്നലെ രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.

അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാല്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി.
◾പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.
വയനാട് ദുരന്തം:സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. 

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. കണക്കുകള്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസും ,ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്റെ തെളിവാണ് പുറത്തുവന്നതെന്ന് ബി.ജെ.പി യും വിമര്‍ശിച്ചു.

എം വി ഗോവിന്ദന്റെ യാത്ര വിവാദത്തിൽ.

◾ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി


സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുടുംബ സമേതം യാത്രയായി. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്ട്രേലിയയിലേക്ക്
പോയത്
കോതമംഗലത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.
◾പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.അവധിക്കാലത്ത് കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി.അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കിറ്റ് കടത്തിയതായി ആരോപണം.
◾ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള കിറ്റ് കടത്തി എന്ന് പരാതി. കുടുംബശ്രീ എഡിഎസ് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് ആരോപണം.കുടുംബശ്രീ പ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. എന്നാൽ ജില്ലാ മിഷൻ നൽകിയ കിറ്റുകൾ വാർഡുകളിൽ വിതരണം ചെയ്യാനാണ് കൊണ്ടുപോയതെന്നും സുതാര്യമായാണ് നടപടിക്രമങ്ങൾ എന്നും മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ശശീന്ദ്രൻ പറഞ്ഞു.
സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. 

◾ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു

ഡ്രഡ്ജർഇന്ന് എത്തും.

◾ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ ​​‍ഡ്രഡ്ജർ അടങ്ങിയ ട​ഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങൾ നിലവിൽ ഇല്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും.

ദേവസ്വം ബെഞ്ചിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍.

◾ കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.

സംവിധായകന്‍ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. 

◾ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. യുവ കഥാകൃത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വി.കെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി മൊഴിയെടുപ്പ് തുടരും

ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല.

◾തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം കള്ളക്കളികൾ അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.

ന്ന് തൃശൂരില്‍ പുലികളി. 

◾ഓണാഘോഷത്തിന് സമാപനമായി ഇന്ന് തൃശൂരില്‍ പുലികളി. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും

ആറന്മുള വള്ളംകളി ഇന്ന്

◾ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒന്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും. അതേസമയം, ആറന്മുള ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഓണക്കാലമായതിനാൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.

പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

◾ ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ

അപകടത്തില്‍ ഒരാള്‍ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതോടെ ജലോത്സവത്തിന്റെ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. 

◾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട

രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്.
നിപ:സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. 

◾ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 3 പേരുടെയും സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. പക്ഷെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇന്നലത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുള്‍പ്പെടുത്തി. രോഗ ബാധയെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വര്‍ധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ജനശതാബ്ദി എക്സ്പ്രസില്‍ എല്‍എച്ച്ബി കോച്ചുകള്‍ വരുന്നു.

◾ കേരളത്തിലെ ജനശതാബ്ദി എക്സ്പ്രസില്‍ യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്ന എല്‍എച്ച്ബി കോച്ചുകള്‍ വരുന്നു. കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദികളും ഈ മാസം തന്നെ എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

അണുബാധയെ തുടര്‍ന്ന് 17 കാരി മരിച്ചു.

◾ തലച്ചോറിലുണ്ടായ അണുബാധയെ തുടര്‍ന്ന് 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എന്‍.എം വൈഷ്ണവിയാണ് മരിച്ചത്.

വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു.

◾ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരന്‍ മകന്‍ ഇഷാന്‍ കൃഷണ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും യാത്രക്കാരൻ രക്ഷപ്പെട്ടു.

◾ കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും ആളപായമില്ല. ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.

55-കാരൻ തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു

◾ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) 60 ശതമാനത്തിലേറെ പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.

ഫോട്ടോഗ്രാഫര്‍ക്ക് ഇടുക്കി മാങ്കുളത്ത് ക്രൂരമര്‍ദനം.

◾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ഇടുക്കി മാങ്കുളത്ത് ക്രൂരമര്‍ദനം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് വധുവിന്റെ ബന്ധുക്കളുടെ മര്‍ദനമെന്നാണ് പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സെന്‍സസ് പ്രഖ്യാപനം ഉടൻ.

◾ ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊൽക്കത്തയിൽ പുതിയ പോലീസ് കമ്മീഷണർ.

◾ പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണറായി മനോജ് കുമാര്‍ വര്‍മയെ നിയമിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിനീത് ഗോയലിന് പകരക്കാരനായിട്ടാണ് മനോജ് കുമാറിന്റെ നിയമനം. 1998 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് കുമാര്‍.

ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.

◾ വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

ജമ്മു കാശ്മീരിൽ ഇന്ന് വോട്ടെടുപ്പ്.

◾ ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീര്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനായ് ഇന്ന് പോളിംഗ് ബൂത്തിലെത്തും.. ആദ്യഘട്ടത്തിലെ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ

അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് തന്റെ പൂജയെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയില്‍ നടന്ന യോഗത്തില്‍ കുറ്റപ്പെടുത്തി.

◾ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം

FIFTY FIFTY Result

(18/09/2024)

1 st Prize :

Amount: ₹1,00,00,000/-

FJ706001


Consolation Prize :

Amount: ₹8,000/-

FA706001 FB706001 FC706001 FD706001 FE706001 FF706001 FG706001 FH706001 FK706001 FL706001 FM706001


2 nd Prize :

Amount: ₹10,00,000/-

FL323914


3 rd Prize :

Amount: ₹5,000/-

0113 0192 0295 0297 0322 0690 0913 2120 2510 3074 3420 3510 3749 3871 4668 5151 5776 6052 6349 7257 8461 8966 9920


4 th Prize :

Amount: ₹2,000/-

0646 1072 1908 2783 3075 3223 3848 4766 5927 7124 8353 9348


5 th Prize :

Amount: ₹1,000/-

0121 0248 0432 0523 1089 1499 1816 3206 3637 4463 4804 5820 5847 6009 6522 6619 7111 7280 8069 8318 8909 9018 9175 9450


6 th Prize :

Amount: ₹500/-

0131 0353 0610 0758 0764 0904 0910 1051 1221 1649 1730 1991 2198 2229 2260 2533 2587 2631 2636 2768 2817 2984 3197 3272 3399 3567 3621 3652 3746 3781 3797 3825 3839 3895 4032 4151 4166 4399 4526 4531 4532 4597 4643 4667 4751 4761 4970 5073 5108 5193 5272 5365 5517 5689 5695 5770 6163 6222 6297 6312 6328 6335 6389 6429 6819 7132 7196 7237 7293 7378 7480 7489 7728 7833 7859 8208 8474 8546 8587 8764 8859 8903 9016 9036 9150 9170 9174 9211 9282 9595 9694 9706 9710 9861 9893 9991


7 th Prize :

Amount: ₹100/-

0090 0317 0335 0377 0698 0826 0977 1071 1134 1143 1235 1407 1513 1572 1590 1743 1813 1826 1922 1936 1945 1982 2160 2360 2381 2479 2577 2580 2654 2730 2777 2812 2882 2998 3007 3058 3083 3113 3135 3185 3195 3633 3773 3869 3990 4426 4517 4523 4602 4632 4698 4732 4765 4772 4903 4962 5641 5682 5719 5808 6021 6036 6043 6057 6070 6098 6101 6121 6195 6306 6358 6369 6517 6545 6630 6678 6884 6889 6899 6951 6962 7125 7134 7190 7192 7227 7365 7425 7428 7547 7652 7756 7764 7928 7937 7938 7940 8139 8176 8236 8237 8241 8465 8488 8505 8509 8523 8618 8769 8914 8939 8992 9127 9168 9217 9248 9271 9388 9401 9447 9498 9569 9657 9762 9804 9827

STHREE SAKTHI Result

(17/09/2024)

1 st Prize :

Amount: ₹7,500,000/-

SM129053


Consolation Prize :

Amount: ₹8,000/-

SA129053 SB129053 SC129053 SD129053 SE129053 SF129053 SG129053 SH129053 SJ129053 SK129053 SL129053


2 nd Prize :

Amount: ₹1,000,000/-

SF288605


3 rd Prize :

Amount: ₹5,000/-

0600 1144 1172 1487 1516 1528 1601 2049 2541 2630 2956 3591 7186 7589 7820 8329 9331 9342


4 th Prize :

Amount: ₹2,000/-

1539 2121 3678 4146 5099 5770 7046 7909 9476 9893


5 th Prize :

Amount: ₹1,000/-

0295 0636 0687 0917 1462 1778 2464 3202 3423 4673 5234 5675 6171 6414 6590 6808 7851 9474 9479 9483


6 th Prize :

Amount: ₹500/-

0127 0730 0739 0770 0912 0992 1024 1229 1504 1562 1592 1634 1796 1891 1945 2059 2327 2644 2694 3314 3732 3787 3880 3963 4014 4024 4327 4340 4731 4755 5009 5026 5212 5310 5389 5914 6003 6230 6306 6366 7007 7581 8042 8044 8423 8576 8850 8990 9264 9527 9591 9900


7 th Prize :

Amount: ₹200/-

0182 1115 1117 1486 2110 2152 2917 3043 3266 3296 3353 3467 3479 3522 3813 3909 4252 4617 4871 4949 4954 5501 5534 5731 5852 5954 5973 6040 6307 6514 6582 6655 6682 6701 6745 6861 6929 6990 7834 8194 8880 8908 9055 9399 9864


8 th Prize :

Amount: ₹100/-

0099 0139 0155 0301 0356 0379 0404 0416 0424 0486 0682 0757 0915 1006 1052 1165 1195 1377 1412 1577 1614 1706 1719 1845 1870 1877 1959 1963 1998 2022 2137 2162 2266 2289 2433 3046 3150 3201 3233 3246 3264 3337 3343 3651 3791 3895 4023 4117 4231 4278 4546 4549 4555 4738 4835 4844 4846 4853 4875 4975 4979 4985 5206 5227 5243 5265 5295 5379 5426 5499 5578 5595 5627 5663 5719 5722 5751 5816 5902 5995 5996 6036 6058 6080 6096 6184 6444 6859 6989 7078 7083 7438 7473 7496 7504 7508 7520 7593 7644 7728 7846 7959 8028 8058 8084 8178 8180 8201 8219 8245 8353 8563 8592 8677 8695 8731 8732 8834 8909 8993 9111 9327 9426 9701 9744 9992



Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ