നീരേറ്റുപുറം വള്ളംകളിയിൽ പ്രകാശ് പനവേലിയുടെ ടീം വിക്ടറിൻ്റെ ടീമിനെ പരാജയപ്പെടുത്തി

ഇന്ന് 1200 മാണ്ട് ചിങ്ങം 26 ബുധനാഴ്ച.







തിരുവല്ല: നീരേറ്റുപുറത്തെ യഥാർത്ഥ വള്ളംകളിക്ക് മുൻപ് നടന്ന രാഷ്ട്രീയ 
കളിയിൽ പ്രകാശ് പനവേലിയുടെ ടീം
വിക്ടർ ടി തോമസിന്റെ ടീമിനെ വിദഗ്ധമായി പരാജയപ്പെടുത്തി.
ഏതായാലും നീരേറ്റുപുറം വള്ളംകളി
അവസാനം യഥാർത്ഥ വള്ളംകളിയെക്കാൾ വീറും വാശിയും ഉള്ള  ഒരു രാഷ്ട്രീയ കളിയായി മാറുകയായിരുന്നു.
ഉത്രാടത്തിലെ വള്ളംകളിയിൽ സർവ്വത്ര ഒരു ബിജെപി അതിപ്രസരമായിരുന്നുവെങ്കിൽ
തിരുവോണം നാളിലെ വള്ളംകളി സംഘാടകർ ഒരു പണികൂടി മുന്നോട്ടു കടന്നു സംസ്ഥാന മന്ത്രിമാരെ ഏറെ പങ്കെടുപ്പിച്ച് ശരിക്കും ഒരു കളി നടത്തി. ഏതായാലും അതിൻെറ ഫലം കണ്ടു കളക്ടർ ഉത്രാടം വള്ളംകളി നിരോധിച്ചു.മാമൻ മാപ്പിള ട്രോഫിക്ക് വിശ്രമിക്കാം.കേന്ദ്രമന്ത്രിമാർക്ക് വള്ളംകളി കാണാനുള്ള ഭാഗ്യം ഇല്ലാതാവുകയും ചെയ്തു.

വിക്ട‌ർ ടി.തോമസ് പ്രസിഡന്റായിട്ടുള്ള പമ്പ ബോട്ട് റേസ് ക്ലബ്, പ്രകാശ് പനവേലി നേതൃത്വം നൽകുന്ന നീരേറ്റുപുറം ജലോത്സ 
സമിതി എന്നിവരാണ് ജലമേളയ്ക്ക് അവകാശവാദമുന്നയിച്ച് മുന്നോട്ട് വന്നത്.66-ാമത് കെ.സി. മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പ ജലമേള ഉത്രാടം നാളായ 14 ന് നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പ ബോട്ട് റേസ് ക്ലബും നീരേറ്റുപുറം ജലമേള തിരുവോണ നാളായ 15 ന് നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് നീരേറ്റുപുറം ജലോത്സവ സമിതിയും കലക്ടർക്ക് അപേക്ഷ നൽകി.

തുടർ നടപടികൾ സ്വീകരിക്കാൻ കലക്ട‌ർ തിരുവല്ല സബ്‌കലക്‌ടറെ ചുമതലപ്പെടുത്തി. പമ്പ ബോട്ട് റേസ് ക്ലബ് എന്നപേരിൽ യഥാക്രമം പി 98/90, പി-274/2007 എന്നീ രജിസ്റ്റർ നമ്പരുകളിൽ രണ്ട് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുകൂട്ടരും തമ്മിൽ തർക്കവും കോടതി വ്യവഹാരവും നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ആറിന് ജില്ലാ കലക്ടർ രണ്ടു വിഭാഗത്തിൻ്റെയും പ്രതിനിധികളെ വിളിച്ച് മുൻ നിശ്ചയിച്ച പ്രകാരമുള്ള തീയതികളിൽ നിന്ന് ജലമേള മാറ്റി വയ്ക്കാൻ നിർദേശിച്ചു. തർക്കം ഉടലെടുത്തതിനെ തുടർന്ന് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. മുൻ വർഷങ്ങളിൽ നടന്നിട്ടുള്ള വള്ളംകളികളിൽ സംഘർഷം ഉണ്ടായിട്ടുള്ളതിനാൽ ഇതൊരു ക്രമസമാധാന പ്രശ്നമായി മാറുമെന്ന് എസ്.പിയും തിരുവല്ല ഡിവൈ.എസ്.പിയും റിപ്പോർട്ട് നൽകി.

ഇതേ തുടർന്ന് കെ.സി. മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ കലക്ടർ നിരോധിക്കുകയായിരുന്നു. തിരുവോണം നാളിലെ ജലമേള നടക്കുകയും ചെയ്യും.ജനകീയ ട്രോഫിയാകും വിജയികൾക്ക് നൽകുക.

ഒമ്പതു ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങൾ പങ്കെടുക്കും. വള്ളംകളിയിൽ മന്ത്രിമാരായ 
സജി ചെറിയാൻ, വീണ ജോർജ്, എം ബി. രാജേഷ്, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപി മാർ, എംഎൽഎമാർ, വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്റ്റൻ ഈ വർഷത്തെ ജലമേളയിൽ വള്ളങ്ങൾക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കും. ഇന്നു മുതൽ 14 തീയതി വരെ നീന്തൽ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചിൽ പരിശീലനം, കയാക്കിങ് കനോയിങ് എന്നീ പരിപാടികൾ വാട്ടർ സ്റ്റേഡിയത്തിലും നടക്കും. ഇതിന് ആവശ്യമായ ഫയർ ഫോഴ്സ് സംവിധാനങ്ങൾ ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. അത്തപ്പൂവിടൽ മത്സരം, കുട്ടനാടൻ ആറന്മുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാർത്ഥി വിഭാഗം വഞ്ചിപ്പാട്ട് മത്സരം, ചിത്രരചനാ മത്സരം, വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരവും, കുട്ടനാടൻ പൈതൃകം നിലനിർത്തുന്നതിന് വിവിധതരത്തിലുള്ള കലാ സംസ്കാരിക പരിപാടികൾ, സാംസ്കാരിക ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും നടക്കും. പരിപാടികൾ നീരേറ്റുപുറം എ.സി.എൻ ജങ്ഷനിലും നീരേറ്റുപുറം ടാക്സി സ്റ്റാൻഡിലും നടക്കും. വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് ഇന്ന് വൈകിട്ട് അഞ്ചിന് ജലോത്സവ ഓഫീസിൽ നടക്കും. 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.