പുതിയ ക്രിപ്റ്റോ കറൻസി എന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്.

ഇന്ന് 1200 മാണ്ട് തുലാം 13 ചൊവ്വാഴ്ച.
കേരളത്തിൽ സൃഷ്ടിക്കുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകൾക്കെതിരെ സൈബർ പോലീസിൽ പരാതി.
by Binish Nair 
തിരുവനന്തപുരം:പുതിയ ക്രിപ്റ്റോ കറൻസി ടോക്കണുകളുടെ പേരിൽ
കേരളത്തിൽ ഓൺലൈൻ തട്ടിപ്പ്  വ്യാപകമാകുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൂറോളം തട്ടിപ്പുകളാണ് ക്രിപ്റ്റോ കറൻസി കോയിനുകളുടെ പേരിൽ നടത്തിയത്. ഇപ്പോഴും കേരളത്തിൽ ഏഴോളം പുതിയ ക്രിപ്റ്റോകറൻസി ടോക്കനുകളുടെ പേരിൽ ഓൺലൈനിൽ തട്ടിപ്പ് നടക്കുന്നുണ്ട്.
അറിവില്ലാത്ത ആളുകളാണ് ഈ തട്ടിപ്പിൽപ്പെടുന്നത്.ബിറ്റ്കോയിനും എതെറിയവും പോലെ കോടികൾ വില വരുമെന്ന്  പ്രചരിപ്പിച്ചാണ് ആളുകളെക്കൊണ്ട് നിക്ഷേപം നടത്തിക്കുന്നത്.
ആർക്കുവേണമെങ്കിലും ക്രിപ്റ്റോ കറൻസി പണം മുടക്കാതെ ലളിതമായി നിർമ്മിക്കാം.
തട്ടിപ്പ് തുടങ്ങുന്നത് ഇങ്ങനെ...
◾ആദ്യം ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നു.തമിഴ്നാട്ടിൽ നിന്നാണ് ഇത്തരം വെബ്സൈറ്റുകൾ നിർമ്മിച്ച നൽകുന്നത്.വിദേശത്തെ ഏതെങ്കിലും ഫോൺ നമ്പർ ഉപയോഗിച്ചായിരിക്കും
വെബ്സൈറ്റ് സൃഷ്ടിക്കുന്നത്. ഒരുലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഒരു വെബ്സൈറ്റിന് വേണ്ടിവരുന്ന ചിലവ്.ഇങ്ങനെ സൃഷ്ടിക്കുന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് പുതിയ ക്രിപ്റ്റോ കറൻസികൾ എന്ന പേരിൽ പ്രചരണം നടത്തുന്നത്.മാസംതോറും മൊബൈൽ റീചാർജ് ചെയ്യുന്നതു പോലെ ഈ വെബ്സൈറ്റ് റീചാർജ് ചെയ്യണം.എപ്പോൾ വെബ്സൈറ്റ് കളയണോ അപ്പോൾ മുതൽ അവർ റീചാർജ് ചെയ്യാതാകും, അപ്പോൾ വെബ്സൈറ്റും ഇല്ലാതാകും.
ഒരു അഡ്രസ്സും നൽകാത്ത വെബ്സൈറ്റുകൾ.
◾ഇവർ സൃഷ്ടിക്കുന്ന വെബ്സൈറ്റിൽ ഒരു അഡ്രസ്സും ഇല്ല. മലയാളികൾ തന്നെ ആരംഭിക്കുന്ന ഇത്തരം വെബ്സൈറ്റുകളിൽ വിദേശത്തെ കമ്പനികൾ ആണെന്ന് പ്രചരിപ്പിക്കുന്നു.ഒരു ഫോൺ നമ്പരോ ഈമെയിൽ വിലാസമോ അഡ്രസ്സോ നൽകാറില്ല.അഡ്രസ് ഇല്ലെങ്കിലും മലയാളികൾ
ഇതിൻെറ പിന്നാലെ പോയി ലക്ഷങ്ങൾ നിക്ഷേപിച്ച് പണം കളയുന്നതാണ് പതിവ്.
പ്രചരണം PDF ഉം യൂടൂബ് ചാനലുകളും ഉപയോഗിച്ച്.
◾അടുത്തതായി ഇവർ ഒരു കളർഫുൾ PDF സൃഷ്ടിക്കുന്നു.2000 രൂപ മുതൽ 5000 രൂപ വരെയാണ് ഇതിന് ചെലവ് വേണ്ടി വരുന്നത്. പിന്നീട് ഇവർ ചില youtuber-നെ സമീപിച്ച് പണം നൽകി പ്രചരണം നടത്തുന്നു .സ്ഥിരമായി ഇത്തരം തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഏതാനും യൂടൂബറന്മാരും ചില ചാനലുകളും ഉണ്ട്. 
പുതിയ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി
ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കണമെന്ന് പേരിൽ യഥാർത്ഥത്തിൽ ഒരു മണി ചെയിൻ ആരംഭിക്കുന്നു. ഇതിനു വേണ്ടി മുന്തിയ ഹോട്ടലുകളിൽ  മദ്യവും വിലയേറിയ ഭക്ഷണവും  നൽകി മീറ്റിങ്ങുകൾ നടത്തി കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ  പ്രചരണ ടീമുകളെ സൃഷ്ടിക്കുന്നു. ഓരോ സ്ഥലത്തും സൃഷ്ടിക്കപ്പെടുന്ന ടീമിൻ്റെ തലപ്പത്ത് നിൽക്കുന്നവർക്ക് പണവും നൽകും.അവർ പുതിയ പുതിയ ആളുകളെ കൊണ്ടുവരും.
മുകളിൽ ക്രിപ്റ്റോ ടോക്കൺ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്.ആർക്കും ഇത്തരം ക്രിപ്റ്റോ കറൻസി കോയിനുകൾ സൃഷ്ടിക്കാം.
സൗജന്യമായി സൃഷ്ടിക്കുന്ന ഈ ടോക്കണുകൾ ജനങ്ങൾക്ക് നൽകി പണം വാങ്ങുന്നു.ദിവസം 1% മുതൽ 5% വരെ നൽകും എന്ന വാഗ്ദാനം നൽകുന്നു. പുതിയതായി ആളുകളെ കൊണ്ടുവരുന്നവർക്ക് റഫറൽ വരുമാനം നൽകുന്നു. ഇടത്തും വലത്തും ആൾക്കാരെ നൽകുന്നവർക്ക് ബൈനറിയും കൊടുക്കുന്നു.പണം കൂടുതൽ കിട്ടുമെന്ന് പ്രചരിപ്പിക്കുന്ന
ആകർഷണിമായ പ്ളാൻ തയ്യാറാക്കി കൂടുതൽ ആളുകൾ നിന്ന് പണം വാങ്ങുന്നു.
ക്രിപ്റ്റോ ടോക്കണുകളുടെ പേരിൽ നാട്ടുകാരിൽ നിന്നും വാങ്ങുന്ന പണം ചെല്ലുന്നത് എവിടെ? 
◾ഇത് നടത്തുന്നവരുടെ Trust Wallet -ലെ USDT വാലറ്റിലേക്കാണ് ഈ പണം പോകുന്നത്. USDT എന്ന ക്രിപ്റ്റോ കറൻസി അവരെ കൊണ്ട് തന്നെ വാങ്ങിപ്പിച്ചാണ് നിക്ഷേപിപ്പിക്കുന്നത്. അതിനാൽ പണം നഷ്ടപ്പെട്ടാൽ പോലീസിൽ പരാതി കൊടുക്കാൻ കഴിയില്ല. നിക്ഷേപകർ നൽകുന്ന പണം എത്തുന്നത് ഇവരുടെ Trust Wallet-ലേക്കാണ്. തിരിച്ചു നൽകുന്നതാവട്ടെ സൗജന്യമായി സൃഷ്ടിച്ച ടോക്കണുകളും.ആദ്യ സമയങ്ങളിൽ USDT ആയി കുറച്ചു വരുമാനം ഇവർ നൽകും.ആളുകളെ കൊണ്ടു വരുന്നവർക്കും വരുമാനം നൽകും. ഇത് കാണുന്ന ആളുകൾ കൂടുതൽ ആളുകളെ കൊണ്ടുവരും.വലിയ ഒരു തുക നടത്തിപ്പുകാരുടെ വാലറ്റിൽ എത്തി കഴിയുമ്പോൾ ഒരു സുപ്രഭാതത്തിൽ ഇവർ വെബ്സൈറ്റ് ഇല്ലാതാക്കും.വിലയില്ലാത്ത കോയിനുകളുമായി നാളെ കോടികൾ കിട്ടും എന്ന് വിചാരിച്ചു നിക്ഷേപകർ കാത്തിരിക്കും.
ക്രിപ്റ്റോ കറൻസി എക്സേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു എന്ന് പ്രചരണം നൽകിയുള്ള തട്ടിപ്പ്.
ക്രിപ്റ്റോ കറൻസി എക്സേഞ്ചുകൾ എന്ന പേരിൽ വലിയ തട്ടിപ്പാണ് നടക്കുന്നത്. ഇത്തരം എക്സ്ചേഞ്ചുകൾ ലോകത്തെ ഒരു രാജ്യത്തിന്റെയും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്കും വേണമെങ്കിൽ ഒരു എക്സ്ചേഞ്ച് ആരംഭിക്കാം.യാതൊരു നിയന്ത്രണവും ഇല്ലാത്തതിനാൽ തട്ടിപ്പ് നടത്തുന്ന നിരവധി എക്സ്ചേഞ്ചുകൾ ഇന്ന് ഉണ്ട്. ഇത്തരം തട്ടിപ്പ് നടത്തുന്ന എക്സ്ചേഞ്ചുകളിൽ പണം കൊടുത്ത്  ലിസ്റ്റ് ചെയ്തു എന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുന്നു. ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏറ്റവും നല്ല ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ ഇവയാണ്.
1.Binance
2.Coinbase
3. Kraken
പണം നൽകിയാൽ മതി ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഏതു വിലയും പ്രദർശിപ്പിക്കും.
ക്രിപ്റ്റോ മണിചെയിൻ നടത്തുന്നവർ പറയുന്ന വില തന്നെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ അവർ പ്രദർശിപ്പിക്കുന്നു. ഇത് കാണുന്ന ആളുകൾ വീണ്ടും വില കൂടും എന്ന പ്രതീക്ഷയിൽ വിലയില്ലാത്ത ഇത്തരം ടോക്കണുകൾ വാങ്ങി കൂട്ടുന്നു.
ലോകത്ത് ആകെ 20,000 ക്രിപ്റ്റോ കറൻസികൾ ഉണ്ട്.
ലോകത്ത്  ഏകദേശം 20,000 ക്രിപ്‌റ്റോകറൻസികൾ നിലവിലുണ്ട്, എന്നാൽ ഇവയിൽ മിക്കവയും ഒന്നുകിൽ നിഷ്‌ക്രിയമാണ് അല്ലെങ്കിൽ നിന്നു പോയതാണ്.
ഒരു ക്രിപ്‌റ്റോകറൻസിയുടെ സൃഷ്‌ടി പ്രക്രിയ എത്രത്തോളം തുറന്നിരിക്കുന്നു എന്നതിനാൽ, ക്രിപ്റ്റോകറൻസി നിർമ്മിക്കുന്നത് താരതമ്യേന എളുപ്പമാണ്. 
ശ്രദ്ധിക്കുക
മികച്ച 20 ക്രിപ്‌റ്റോ കറൻസികളാണ് ലോകത്തെ 90% ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ വരുന്നത്.
കേരളത്തിൽ പ്രചരിപ്പിക്കുന്നത്
ഒന്നും ഒരു നല്ല ക്രിപ്റ്റോ കറൻസിയായി മാറില്ല.ലോകത്ത് 850 കോടി ജനങ്ങളാണ് ആകെയുള്ളത്.അതിൽ കേരളത്തിലുള്ളത് മൂന്നരക്കോടി ജനങ്ങളാണ്.അതിൽ അര ശതമാനത്തിൽ താഴെ മാത്രമാണ്
ക്രിപ്റ്റോ കറൻസി എന്ന് കേരളത്തിൽ കേട്ടിട്ടുള്ളത് പോലും.
ക്രിപ്റ്റോ കറൻസി തട്ടിപ്പുകളുടെ hub -ആയി കേരളം മാറുകയാണ്. ഇതിനെതിരെ സൈബർ പോലീസിനെ അറിയിക്കുക.

തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF,website address എന്നിവ അയച്ചു കൊടുക്കാം.

 





















Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ