56 വർഷം മുമ്പ് വിമാന അപകടത്തിൽ കാണാതായ മലയാളിയുടെ മൃതശരീരം കണ്ടെടുത്തു.

ഇന്ന് 1200 മാണ്ട് കന്നി 15 ചൊവ്വാഴ്ച
56 വർഷം മുൻപ് മരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു.
by:Kuriakose Niranam
തിരുവല്ല :വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയുടെ
മൃതദേഹം 56 വർഷങ്ങൾക്കുശേഷം കണ്ടെടുത്തു. അന്ന് 22 വയസ്സുകാരനായിരുന്ന,
ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് –ഏലിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൻ്റെ തോമസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം മഞ്ഞുമലയിൽ കാണാതാകുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

സൈനികരുടെ വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്നും സന്ദേശം എത്തി.

കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, എസ്. ഭാസ്കരൻ പിള്ള, പി.എസ്. ജോസഫ്, ബി.എം. തോമസ്, കെ.പി. പണിക്കർ എന്നീ മലയാളികളെയാണ് അന്ന് കാണാതായത്.2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തിരച്ചിലിൽ 5 പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈനിക സേവനത്തിൻ്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. അമ്മ : ഏലിയാമ്മ.
സഹോദരങ്ങൾ: തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു.
 ഭൗതിക ശരീരം പത്തനംതിട്ട ഇലന്തൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു.
മറ്റ് പ്രധാന വാർത്തകൾ.
ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. 
◾ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു.
ബെയ്റൂത്തിൽ ആക്രമണം തുടരുകയാണ് ഇസ്രേയേൽ. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
◾ മലപ്പുറം ജില്ലയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ. പി.വി. അന്‍വറിന് പിന്നാലെ വിഷയം ഏറ്റെടുത്ത് മുസ്ലീം ലീഗും കോണ്‍ഗ്രസും. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വര്‍ണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന ദി ഹിന്ദു ദിനപത്രത്തിലെ പരാമര്‍ശമാണ് വിവാദമാകുന്നത്.
മുഖ്യമന്ത്രി മതസൗഹാർദത്തിന് കത്തിവെക്കുന്നു എന്ന് പി വി അൻവർ
◾ മത സൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേയും എഡിജിപി എംആര്‍ അജിത് കുമാറിനെതിരേയും അന്‍വര്‍ വിമര്‍ശനം ആവര്‍ത്തിച്ചത്. ദി ഹിന്ദു ദിനപത്രത്തിലെ സ്വര്‍ണം പിടിക്കല്‍ പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും കോഴിക്കോടുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണെന്നും മലയാള മാധ്യമങ്ങളോട് പറയാതെ ഇംഗ്ലീഷ് മാധ്യമത്തിലൂടെ പറഞ്ഞത് ഡല്‍ഹിയെ അറിയിക്കാനാണെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു എന്ന് മുസ്ലിം ലീഗ്
◾ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണ കടത്തുകാർക്കെതിരെ നടപടി തുടരും.ഡിജിപി
◾ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായി പൊലീസ് തുടരുന്ന നടപടികള്‍ നിര്‍ത്തേണ്ടതില്ലെന്നും വിവരം കിട്ടുന്നതിനനുസരിച്ച് സ്വര്‍ണക്കടത്ത് പൊലീസ് പിടികൂടണമെന്നും ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ്. വിവാദങ്ങളെ തുടര്‍ന്ന് പിന്മാറേണ്ടതില്ലെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ മാഫിയയാണെന്നും സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും ഡിജിപി യോഗത്തില്‍ വ്യക്തമാക്കി.
മാമികേസില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍.
◾ മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍. എഡിഡജിപി അജിത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്നും മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. മുതലക്കുളത്തില്‍ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗത്തിലാണ് അന്‍വറിന്റെ പരാമര്‍ശം.
നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം
◾ നടന്‍ സിദ്ദിഖിന്  ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. 
◾ ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളളവയില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. വിധി സര്‍ക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുന്‍കൂട്ടി കാണാനാകില്ലെന്നുമാണ് കെ കെ ശൈലജ വിഷയത്തില്‍ പ്രതികരിച്ചത്. അതേസമയം ഹേമ കമ്മറ്റി നിയോഗിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.
നടിയുടെ പരാതി തുടരുന്നു
◾ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫര്‍ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ ബാലചന്ദ്ര മേനോന്‍, മുകേഷ്, ജയസൂര്യ അടക്കം 7 പേര്‍ക്കെതിരെ ബലാല്‍സംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നല്‍കിയിരുന്നു.
കുറ്റകൃത്യങ്ങളുടെ അവലോകനം നടത്തി
◾ സംസ്ഥാനത്ത് ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകനം ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്ത് നടന്നു. ചാര്‍ജ് ഷീറ്റ് നല്‍കാന്‍ വൈകുന്ന പോക്സോ കേസുകള്‍ റേഞ്ച് ഡിഐജി മാര്‍ വിലയിരുത്തി നടപടി സ്വീകരിക്കും. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
വൈദ്യുതി തടസ്സത്തിന് കാരണം ആശുപത്രിയിലെ പഴഞ്ചൻ ഉപകരണങ്ങൾ
◾ എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറായത് , ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ കൊണ്ടാണെന്ന ആരോപണവുമായി കെഎസ്ഇബി. സംഭവത്തില്‍ ഡി എംഇ അന്വേഷണം തുടരുകയാണ്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യവകുപ്പിന് കനത്ത നാണക്കേട് ഉണ്ടായ സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആരോപണം ◾ വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആരോപണം . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഈ ആരോപണം ഉന്നയിച്ചത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന്
◾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് നടക്കും. 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ഇന്ന് നടക്കുക. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
ശ്രീക്കുട്ടിക്ക് ജാമ്യം
◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്.
ഭരണസമിതി പിരിച്ചുവിട്ടു
◾ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല നല്‍കി.
കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി
◾ ഹരിത വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തില്‍ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.
വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു
◾ കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം ഫറോക് പോലീസില്‍ പരാതി നല്‍കി.
ചാടിപ്പോയ കുരങ്ങുകളെ തിരികെ കൊണ്ടുവരാൻ ശ്രമം
◾ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതര്‍. കുരങ്ങുകള്‍ ചാടിപ്പോയതില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടര്‍ മഞ്ജുള ദേവി പ്രതികരിച്ചു. മൃഗശാലക്കകത്തെ മരത്തില്‍ കുരങ്ങുകളുണ്ടെന്നും തീറ്റ നല്‍കി ആകര്‍ഷിച്ച് തിരികെയെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
കൈക്കൂലി കേസിൽ തടവ്
◾ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 250 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജര്‍ സെക്ഷനിലെ ഓവര്‍സിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
കേന്ദ്രസഹായവും വൈകുന്നേരത്തിൽ പ്രതിഷേധം
◾ വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
അസ്ഥികൾ കണ്ടെത്തി
◾ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ഗംഗാവലിപുഴയില്‍ തെരച്ചില്‍ തുടരുന്നതിനിടെ രണ്ട് എല്ലുകള്‍ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാന്‍ എല്ല് ഫോറന്‍സിക് സര്‍ജന് കൈമാറിയിരിക്കുകയാണ്.
തട്ടിപ്പ് സ്ഥാപനം പൊലീസ് പൂട്ടിച്ചു.
◾ റായ്പൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് എന്ന വ്യാജേന പ്രവര്‍ത്തിച്ച തട്ടിപ്പ് സ്ഥാപനം പൊലീസ് പൂട്ടിച്ചു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം.
ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.
◾ തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് ലഡുവില്‍ മൃഗക്കൊഴുപ്പെന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു . ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ബജാജ് ഫിനാന്‍സില്‍ തൊഴില്‍ സമ്മര്‍ദം മൂലം യുവാവ് ജീവനൊടുക്കി. 
◾ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ തൊഴില്‍ സമ്മര്‍ദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാന്‍സില്‍ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുണ്‍ സക്സേനയെ (42) ആണ് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബജാജ് ഫിനാന്‍സിന്റെ വിശദീകരണം വന്നിട്ടില്ല.
അസം സര്‍ക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. 
◾ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിര്‍മിതികള്‍ പൊളിക്കുന്ന വിഷയത്തില്‍ അസം സര്‍ക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുന്‍കൂര്‍ അനുമതി കൂടാതെ പൊളിക്കല്‍ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
വ്യാജ കറന്‍സി പിടികൂടി
◾ ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറന്‍സി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറന്‍സിയില്‍ ചേര്‍ത്തിട്ടുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.
സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം.
◾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം.മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഇഡി ഫയല്‍ ചെയ്തു.
ജമ്മു കാശ്മീരിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
◾ ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. 40 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. കശ്മീര്‍ മേഖലയില്‍ 16 മണ്ഡലങ്ങളും ജമ്മു മേഖലയില്‍ 24 മണ്ഡലങ്ങളുമാണ് അവസാനഘട്ടത്തിലുള്ളത്.
ക്രിക്കറ്റ് ടെസ്റ്റ് അന്ത്യത്തിലേക്ക്
◾  ഇന്ത്യാ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ബംഗ്ലാദേശ് 107 ന് 3 എന്ന നിലയില്‍ ഒന്നാം ദിനം ബാറ്റ് ചെയ്യുമ്പോഴാണ് മഴമൂലം കളി നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാം ദിനവും മൂന്നാം ദിനവും മഴമൂലം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. നാലാം ബാറ്റിംഗ് തുടര്‍ന്ന ബംഗ്ലാദേശ് 233 ന് പുറത്തായി. എന്നാല്‍ ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ടി20 ശൈലിയിലാണ് ബാറ്റ് വീശിയത്. 34.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത ഇന്ത്യ ഒന്നാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശിനെ രണ്ടാമിന്നിംഗ്സിനയച്ചു. നാലാം ദിനം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 26 ന് 2 എന്ന നിലയിലാണ്.
WIN-WIN Result
 30/09/2024

1 st Prize : 
Amount: ₹7,500,000/- 
WS752253  

Consolation Prize :
Amount: ₹8,000/-
WN752253 WO752253 WP752253 WR752253 WT752253 WU752253 WV752253 WW752253 WX752253 WY752253 WZ752253  

2 nd Prize :
Amount: ₹500,000/-
WR242008  

3 rd Prize : 
Amount: ₹100,000/- 
WN152258 WO695942 WP872795 WR397807 WS909252 WT989511 WU465948 WV501901 WW379523 WX679907 WY610757 WZ177603  

4 th Prize : 
Amount: ₹5,000/-
0601 0672 0972 1232 1838 1960 2995 3393 5052 5152 5349 5388 5618 6397 7829 8907 9814 9895  

5 th Prize : 
Amount: ₹2,000/-
0879 2711 3932 4365 5808 6480 7043 8770 8858 9240  

6 th Prize : 
Amount: ₹1,000/-
2424 2891 3110 3706 4329 5208 6191 6230 6904 6950 7872 8116 9572 9594  

7 th Prize :
Amount: ₹500/-
0434 0485 0596 0611 0621 0665 0863 0934 1117 1175 1186 1257 1343 1419 1497 1605 1704 1708 1718 1756 1935 1970 2459 2467 2615 2646 2736 2928 2991 3078 3079 3149 3156 3310 3443 3563 4269 4346 4423 4680 4963 5022 5147 5167 5210 5513 5614 5651 5773 5891 5908 5937 6014 6240 6648 6741 6822 7137 7197 7433 7522 7587 7678 7771 7856 7869 7943 8149 8555 8573 8623 8676 8679 8797 8875 9060 9087 9325 9333 9398 9525 9549  

8 th Prize :
Amount: ₹100/-
0237 0239 0297 0336 0341 0387 0969 1027 1172 1327 1329 1430 1580 1624 1720 1836 1843 1906 1922 2037 2141 2290 2535 2589 2598 2719 2720 2742 2819 2844 2936 2937 3170 3300 3318 3509 3644 3665 3786 3795 3894 3939 3944 4037 4097 4124 4136 4279 4301 4378 4391 4517 4545 4655 4722 4740 4753 4779 4786 4842 4958 4990 4995 5079 5295 5470 5497 5547 5591 5608 5637 5885 5886 5942 6234 6239 6304 6772 6897 6917 6925 6975 7021 7121 7135 7369 7442 7590 7789 7800 7843 7900 7956 7970 8000 8148 8150 8204 8273 8313 8326 8336 8362 8369 8437 8466 8468 8539 8681 8710 8713 8731 8814 8831 8845 8891 8980 9004 9030 9062 9107 9267 9273 9361 9763 9869  


Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.