പ്രധാന വാർത്തകൾ
ഹരിയാന,ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ.
◾ ഹരിയാന , ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടി.
◾ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടി.പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്ശത്തില്അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ സഭ പിരിഞ്ഞു.
വി ഡി സതീഷിന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ
പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.
◾ സ്പീക്കര്‍ക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഭരണപക്ഷവും വാക്‌പോരിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തെ നോക്കി ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കര്‍ ചോദിച്ചത്. ഇതില്‍ കുപിതരായ പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.
ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
◾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദ ചോദ്യങ്ങള്‍ സഭയില്‍ എത്താതിരിക്കാന്‍ ഇടപെട്ടെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് അജണ്ട പിവിയുടെ സ്‌ക്രിപ്റ്റ് എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു.
നിയമസഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍.
◾ നിയമസഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
നിഷേധിച്ച് സ്പീക്കർ
◾ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയെന്ന ആക്ഷേപത്തില്‍ മറുപടിയുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചോദ്യങ്ങള്‍ക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെ, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കും സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നത്.
നെഹ്റു ട്രോഫി കാരിച്ചാലിന് തന്നെ.
◾നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.
വിമര്‍ശനവുമായി കെ സി വേണുഗോപാല്‍ എംപി.
◾ കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍ എംപി. എഡിജിപി വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണ് എന്നും മുഖ്യമന്ത്രി നിലപാട് സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഗുണ്ടാ നേതാവ് ഓം പ്രകാശിന് ജാമ്യം.
◾ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ലഹരിക്കേസിൽ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവർ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
◾ വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു.
◾ തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന ജലീലിന്റെ പ്രസ്താവന കലാഭ ആഹ്വാനമാണെന്നാണ് പരാതിയിൽ പറയുന്നത്.
പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ് വിധിച്ച സംഭവത്തിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.
◾അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ് വിധിച്ച സംഭവത്തിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.സഹോദരന് 19 വയസാണ് പ്രായം.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മഞ്ചേരി കോടതി പരിസരത്ത് വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ സ്ഥിതി ഗുരുതരമല്ല.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്.
◾ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ആര്‍എസ്എസ് ചുമതലയില്‍ നിന്ന് ഗതികെട്ട് മാറ്റിയതാണെന്ന് ഷാഫി പറമ്പില്‍ എംപി. പൊലീസ് യോഗങ്ങളില്‍ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാന്‍ കഴിയും. ഒരു സെക്കന്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തില്‍ ആര്‍എസ്എസിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരെന്നും അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുആര്‍ പ്രദീപിന് ചേലക്കരയില്‍ സാധ്യത
◾ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം . സ്ഥാനാര്‍ഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും. പട്ടികജാതി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ യുആര്‍ പ്രദീപിനാണ് ചേലക്കരയില്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
◾ ഒരു സമുദായമാണ് സ്വര്‍ണകള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും എന്നാല്‍ സ്വര്‍ണകള്ളക്കടത്ത് കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
◾ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
◾ മലപ്പുറം ജില്ലയെ ക്രിമിനല്‍വത്കരിക്കുന്നു എന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
◾ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. ഈ മാസം 12 ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ജയസൂര്യക്ക് തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്.
ഒന്‍പത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍.
◾ കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുസമ്മില്‍, അഷ്‌റഫ്, ഇരിക്കൂര്‍ സ്വദേശി സിജോയ് എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാന്‍ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ജലക്ഷാമം തിരിച്ചടിയായി. വെള്ളം നല്‍കാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി . ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ്.
വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു.
◾ കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്‌കൂളില്‍ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
◾ കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയില്‍ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു, അനി എന്നിവരാണ് മരിച്ചത്.
◾ കൊല്ലം ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.
മഴയ്ക്ക് സാധ്യത
◾ തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. നിലവിലെ ചക്രവാതചുഴി ഒക്ടോബര്‍ ഒമ്പതോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന് 13 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്.
◾ ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.
◾ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര രംഗത്തെ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങുമെന്നും ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു.
◾പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് റിപ്പോർട്ട്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. റഹ്മത്ത് ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽ നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് ഇവർ വീണ്ടും മുംതാസ് അലിയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കുളൂർ പാലത്തിന് അടിയിൽനിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്.മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഖനിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
◾ പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബിര്‍ഭും ജില്ലയിലെ ലോക്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
◾ കര്‍ണാടകയിലെ മംഗളൂരുവില്‍ ഇസ്രായേല്‍ ട്രാവല്‍സ് എന്ന ബസിന്റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ. കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന ലെസ്റ്റര്‍ കട്ടീല്‍ ആണ് തന്റെ ബസിന്റെ പേര് മാറ്റിയത്. ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഉടമ പറഞ്ഞു.
◾ ജോലിയ്ക്ക് ഭൂമി കുംഭകോണം കേസില്‍ ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.
◾ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോയ്ക്കായി ഇന്നലെ ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര്‍ മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ ഡെലിവറി ജീവനക്കാരോടുള്ള സമീപത്തിന്റെ കയ്പറിഞ്ഞ് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍. കഴിഞ്ഞ ദിവസം ഡെലിവറി ജീവനക്കാരന്റെ വേഷത്തില്‍ ഓര്‍ഡറുകള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും പോയപ്പോഴാണ് ഗുരുഗ്രാമിലെ ഒരു മാളില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് അദ്ദേഹം പറയുന്നു.എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവര്‍ക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാര്‍ക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം.
◾ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. വിവിധ ലോകനഗരങ്ങളില്‍ ഇന്ന് യുദ്ധവിരുദ്ധ റാലികള്‍ നടക്കും.
WIN-WIN Result
07/10/2024
1 st Prize :
Amount: ₹7,500,000/-
WB768946
Consolation Prize :
Amount: ₹8,000/-
WA768946 WC768946 WD768946 WE768946 WF768946 WG768946 WH768946 WJ768946 WK768946 WL768946 WM768946
2 nd Prize :
Amount: ₹500,000/-
WD305072
3 rd Prize :
Amount: ₹100,000/-
WA324085 WB934035 WC973761 WD167484 WE177802 WF580790 WG290995 WH160916 WJ225753 WK742025 WL985172 WM325839
4 th Prize :
Amount: ₹5,000/-
1397 1989 2167 2993 3814 3876 4323 4538 4847 5208 5360 5508 5868 7459 7695 8491 8505 9413
5 th Prize :
Amount: ₹2,000/-
0905 2935 3413 4265 5529 6316 7190 8909 9052 9162
6 th Prize :
Amount: ₹1,000/-
1321 1539 1558 2652 5725 6192 6762 7391 7510 7598 8088 8458 8896 9977
7 th Prize :
Amount: ₹500/-
0147 0175 0588 0633 0948 1030 1141 1154 1312 1600 1874 1965 2042 2047 2049 2181 2185 2369 2781 3073 3155 3246 3349 3371 3407 3421 3560 3749 3843 3845 4257 4261 4315 4552 4855 5091 5393 5497 5553 5887 5916 6043 6049 6167 6265 6456 6579 6663 6706 6730 6741 6882 7060 7183 7316 7333 7337 7345 7414 7432 7441 7544 7641 7763 8118 8399 8433 8470 8616 8657 8948 9050 9070 9269 9289 9315 9322 9508 9522 9730 9760 9854
8 th Prize :
Amount: ₹100/-
0034 0362 0439 0461 0689 0801 1005 1043 1089 1252 1260 1316 1587 1637 1868 1903 2069 2174 2176 2280 2466 2512 2554 2596 2673 2677 2755 2857 2874 2950 3054 3093 3176 3203 3292 3374 3384 3405 3479 3545 3569 3653 3662 3691 3778 3913 3933 3971 3972 4035 4160 4292 4346 4390 4491 4542 4565 4618 4879 5052 5059 5108 5115 5145 5241 5244 5257 5394 5468 5692 5739 5784 5806 5842 5858 5907 6012 6179 6202 6355 6376 6403 6412 6418 6539 6679 6729 6765 6796 6854 6908 6910 6920 6947 7132 7140 7168 7196 7276 7323 7400 7515 7672 7803 7851 7982 8079 8087 8222 8234 8272 8345 8469 8561 8753 8856 9092 9093 9126 9249 9342 9490 9723 9799 9888 9984