പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ.
by Saji Kuriakose
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന പി സരിൻ ഇടതുപക്ഷ സ്ഥാനാർത്ഥിയാകും.
◾ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ്കണ്വീനറായിരുന്ന പി.സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതായി സൂചന.
ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു.
◾ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺകുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്.മാളികപ്പുറത്തിന്റെ മേൽശാന്തിയായി കോഴിക്കോട് സ്വദേശിയായ വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.
ചേലക്കരയിൽ കോൺഗ്രസ് നേതാവ്
അൻവറിന്റെ സ്ഥാനാർത്ഥിയാകും.
◾ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. യുഡിഎഫ് പ്രവർത്തകനായ എൻ കെ സുധീർ ആണ് ചേലക്കരയിലെ തന്റെ സ്ഥാനാർത്ഥിയെന്ന് അൻവർ വ്യക്തമാക്കി.നിലവിൽ എഐസിസി അംഗമായ എൻ കെ സുധീർ ഇന്ന് രാജിവെക്കുമെന്നാണ് റിപ്പോർട്ട്.എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടതോടെയാണ് രാജി.രാജി വെച്ചതിന് ശേഷം എൻകെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും.
പി സരിനെ അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം.
◾ സിപിഎമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ച പി സരിനെ അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. ഒരു മാസത്തിലേറെയായി സരിന്‍ സിപിഎം നേതൃത്വവുമായിചര്ച്ചയിലായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് അനുമാനിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും എന്നാല്‍ സീറ്റ് വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് അപേക്ഷിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
കെ ജെ യുവിന്റെ നേതൃത്വത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.
◾തിരുവനന്തപുരം:കേരള ജേണലിസ്റ്റ് യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കേരളത്തിൻെറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് മാധ്യമപ്രവർത്തകർ പങ്കെടുത്തു.ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.പ്രാദേശികമാധ്യമപ്രവർത്തകരെ ഉടൻ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന്
മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും കത്ത് നൽകുമെന്ന് ചന്ദ്രശേഖരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. എ. വിൻസെൻ്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സി. അംഗം ബാബു തോമസ്, ട്രഷറർ ഇ.പി. രാജീവ്, വൈസ് പ്രസിഡൻ്റുമാരായ സനൽ അടൂർ, എം.എ. ഷാജി, മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് രാജപുരം, ദേശീയ സമിതി അംഗങ്ങളായ ആഷിക്ക്മണിയംകുളം, ജോസ് താടിക്കാരൻ, വനിത വിംഗ് കൺവീനർ ആശ കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ലാ ഭാരവാഹികളായ ബോബൻ ബി. കിഴക്കേത്തറ, വർഗീസ് കൊച്ചുപറമ്പിൽ, അശ്വിൻ പഞ്ചക്ഷരി, ബിനോയി വിജയൻ, എം. സുജേഷ്, രാജു കടകരപ്പിള്ളി, വാഹിദ് കറ്റാനം, ടി. ഹരിദാസ്, തമ്പി കടത്തുരുത്തി, കെ.ടി. ഹരിദാസ്, ബിജു ലോട്ടസ്, ശശി പെരുമ്പടപ്പിൽ, ലത്തീഫ് കുഞ്ഞാട്ട്, അജീഷ് കർക്കിടകത്ത്, ജോസ് വാവേലി, കാർത്തിക് കൃഷ്ണ, സാജു ചെമ്പേരി, എൻ.എ. സതീഷ്, സുരേഷ് കൂക്കൾ, എസ്.ആർ. ബിനു, പ്രിയ പരമേശ്വരൻ, വനിത വിംഗ് നേതാക്കളായ ജിഷ ബാബു എന്നിവരും നേതൃത്വം നൽകി.
പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്ന് സിപിഎം സമ്മേളനത്തിൽ വിമർശനം.
◾സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി,ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി,വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി പിരിച്ചുവിടണം തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.
ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നിത്തല.
◾ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നത്തല . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്.
ഇന്നും ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത.
◾ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ഇന്നും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്.
സുരേഷ് ഗോപി കോടതിയിൽ ഹാജരായി.
◾മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യ നടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരായത്.സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
10,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ച് സര്‍ക്കാര്‍.
◾ ശബരിമല ദര്‍ശനത്തിന് 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ച് സര്‍ക്കാര്‍. അതേസമയം ശബരിമലയില്‍ പ്രതിദിനം വെര്‍ച്വല്‍ ബുക്കിംഗ് 70,000 പേര്‍ക്ക് മാത്രമാക്കി അനുവദിച്ചു.
ഏ ടി എം തകർത്ത് മോഷണശ്രമം.പ്രതികൾ അറസ്റ്റിൽ.
◾നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ കൗണ്ടറിൽ എത്തിയ രാം സായിയും ദരുൺ സായിയും ആദ്യം എടിഎമ്മിൽ നിന്ന് പണം എടുത്തു. പുറത്ത് ഇറങ്ങിയ ശേഷം മുഖം മറച്ചു തിരികെ എത്തി എടിഎം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ എടിഎം പൂർണ്ണമായും തകർത്ത് പണം എടുക്കാൻ ഇവർക്ക് സാധിച്ചില്ല.
മയക്കുമരുന്ന് പിടിച്ചെടുത്തു.
◾കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ വീട്ടിൽ ടി. മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറിൽ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു
ശബരിമല നട തുറന്നു.
◾ തുലാമാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി ശ്രീകോവിലില്‍ ദീപം തെളിച്ചു.
പാലക്കാട് മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.
◾പാലക്കാട് മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പേരുകളില്‍ സി കൃഷ്ണകുമാറിനാണ് പ്രഥമ പരിഗണന.എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സര രംഗത്ത് വരികയും എല്‍ഡിഎഫ് വോട്ടുകള്‍ക്ക് പുറമേ വോട്ടുകള്‍ സമാഹരിക്കുകയും ചെയ്താല്‍ അനായാസ വിജയം കൈവരിക്കാനാവുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു.മൃതദേഹം പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും.
ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്.
◾ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പൊലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും.
◾ അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.
എ ഡി എം നവീന്‍ ബാബുവിന്റെ മരണം: ചെങ്ങന്നൂരിൽ റവന്യൂജീവനക്കാർ പ്രതിഷേധ പ്രകടനവും
യോഗവും നടത്തി.
◾എ.ഡി. എം നവീൻ ബാബുവി
പ്പെട്ടു കൊണ്ട് ജോയിൻ്റ് കൗൺസിലി
ൻ്റെ ആഭിമുഖ്യത്തിൽ ചെ
ങ്ങന്നൂരിൽ റവന്യൂജീവനക്കാർ
പ്രതിഷേധ പ്രകടനവും
യോഗവും നടത്തി.
ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽനടത്തിയ പ്രതിഷേധ പരിപാടിയിൽ ജോയിന്റ് കൗൺസിൽ ജില്ലാ ജോയിൻ്റ്
സെക്രട്ടറി സി എൻ പ്രമോദ് ,സംസ്ഥാന കൗൺസിൽ അംഗം ടി.കെഹംസരാജൻ ,
ജില്ലാ ട്രഷറാർ അരുൺകുമാർ ഡി എന്നിവർ പ്രസംഗിച്ചു.
ജോയിൻ്റ് കൗൺസിൽ ചെങ്ങന്നൂർ മേഖലാ സെക്രട്ടറി പ്രണവ് അജയ്. ജില്ലാ കമ്മിറ്റിയംഗം അമൽ ശ്രീധർ പ്രഭ പി.എം
എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
◾ മരിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏത് കാര്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന, അഴിമതിക്കാരന്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് വീണ ജോര്‍ജ് പറഞ്ഞു.
കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയ കെ സുധാകരന്‍ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പെട്രോള്‍ പമ്പ് അപേക്ഷയില്‍ ദുരൂഹതയേറുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പെട്രോള്‍ പമ്പ് അപേക്ഷയില്‍ ദുരൂഹതയേറുന്നു. ഇമെയില്‍ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയില്‍ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം, പമ്പിന്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി.
നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍.
◾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.
മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.
◾ കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം .പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയും കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു.
കെ റെയില്‍ നടപ്പാക്കാൻ ശ്രമം.
◾ കെ റെയില്‍ വിഷയം കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ വീണ്ടും അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി.
തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു.
◾ തോട്ടപ്പള്ളിയില്‍ കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞുവെന്ന് നാട്ടുകാര്‍. വൈകിട്ട് 4 മണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്.
തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.
◾ സംസ്ഥാനം സമര്‍പ്പിച്ചസംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം പ്ലാന്‍ സമര്‍പ്പിച്ചത്.
അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി.
◾ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുണ്ടയുടെ മരണം മുൻ വൈരാഗ്യം.
◾ അങ്കമാലിയില്‍ ബാറിലുണ്ടായ അടിപിടിക്കിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക് മനോഹരനെ കുത്തിക്കൊന്ന കേസില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
◾ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശക്തമായ നടപടിയുമായി സുപ്രീംകോടതി.
◾ ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായ വൈക്കോല്‍ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പാകിസ്ഥാന് എതിരെ വിമർശനം.
◾ ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിലാണ് പാകിസ്ഥാന് എസ് ജയശങ്കര്‍ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയത്.
നിയമ ഭേദഗതിയില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി.
◾ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാരിന്റെ നിയമ ഭേദഗതിയില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു.
കെ മാരിഗൗഡ രാജി വച്ചു.
◾ മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കെ മാരിഗൗഡ രാജി വച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടാണ് മാരിഗൗഡ രാജി സമര്‍പ്പിച്ചത്.
ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികളാണെന്ന് എന്‍ഐഎ.
◾ പഞ്ചാബില്‍ ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികളാണെന്ന് എന്‍ഐഎ. സുപ്രീം കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയില്‍ പിടിയില്‍.
◾ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയില്‍ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.
ആർഎസ്എസിനെ നിരോധിക്കണമെന്ന് സിക്ക് നേതാവ്.
◾ ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.
ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 5 പേര്‍ കൊല്ലപ്പെട്ടു.
◾ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ യോഗം നടക്കുമ്പോള്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 5 പേര്‍ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗണ്‍ മേയര്‍ കൊല്ലപ്പെട്ടത്.
ടാങ്കർ പൊട്ടിത്തെറിച്ച് നിരവധി മരണം.
◾ തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂടിയ സമയത്ത് ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 140 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു.
ആദ്യ ദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു.
◾ ഇന്ത്യ- ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ബെംഗളൂരുവില്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല.
FIFTY FIFTY Result
(16/10/2024)
1 st Prize :
Amount: ₹1,00,00,000/-
FC478593
Consolation Prize :
Amount: ₹8,000/-
FA478593 FB478593 FD478593 FE478593 FF478593 FG478593 FH478593 FJ478593 FK478593 FL478593 FM478593
2 nd Prize :
Amount: ₹10,00,000/-
FF731406
3 rd Prize :
Amount: ₹5,000/-
0048 1443 1784 2288 2744 3549 3654 3676 4104 4397 5037 5623 5740 5756 6379 7435 7873 7983 8221 8437 9094 9116 9624
4 th Prize :
Amount: ₹2,000/-
1549 2394 3621 4653 4944 5907 6517 7500 8279 8319 9515 9853
5 th Prize :
Amount: ₹1,000/-
0044 0152 0583 0630 0731 0769 1227 1337 1952 2014 2035 2298 2834 4484 4617 5844 6952 7297 7898 8192 8205 9161 9311 9679
6 th Prize :
Amount: ₹500/-
0042 0227 0375 0591 0676 1029 1065 1072 1356 1460 1485 1489 1566 1783 1836 1898 2012 2015 2115 2222 2639 2640 2764 2895 3142 3179 3183 3252 3359 3434 3523 3593 3888 3924 4002 4096 4286 4383 4499 4526 4528 4557 4573 4806 5430 5529 5709 5785 5914 5921 6006 6057 6239 6411 6466 6501 6696 6730 6745 6801 6970 7152 7181 7191 7195 7257 7307 7360 7407 7487 7502 7739 7801 7853 7874 8010 8182 8186 8203 8253 8614 8627 8750 9028 9054 9059 9090 9313 9369 9652 9730 9803 9846 9879 9913 9956
7 th Prize :
Amount: ₹100/-
0154 0338 0423 0646 0902 0917 0920 1237 1310 1509 1520 1564 1616 1624 1795 1848 1929 1933 2276 2351 2365 2369 2422 2476 2492 2535 2609 2626 2838 2858 2891 2928 2935 3017 3090 3223 3571 3608 3749 3983 4041 4066 4099 4208 4210 4349 4350 4416 4426 4462 4487 4489 4542 4586 4599 4676 4847 4894 4899 5027 5029 5143 5178 5371 5413 5428 5453 5560 5601 5975 6028 6142 6185 6200 6272 6344 6447 6496 6539 6543 6578 6772 6869 6948 6951 6963 7202 7216 7406 7492 7538 7593 7707 7743 7871 7935 8000 8028 8190 8194 8231 8256 8274 8286 8415 8542 8546 8587 8664 8948 8967 8988 8995 9174 9247 9291 9331 9333 9470 9512 9527 9571 9596 9637 9855 9903