പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് തുലാം 9 വെള്ളിയാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
by Saji Kuriakose 
ദന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. 
◾ ദന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. കേന്ദ്രപാറ ജില്ലയിലെ ഭിതര്‍കനികയ്ക്കും ഭദ്രക് ജില്ലയിലെ ധാമ്രയ്ക്കും ഇടയിലാണ് കരയില്‍ പ്രവേശിച്ചത്.
രാവിലെയോടെയാകും ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടുക. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. 
◾യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി
എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് നടത്തിയിട്ടില്ല.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച പരാമർശമില്ല.ഒപ്പം ടി.വി പ്രശാന്തനെ വിജിലൻസ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.
പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 29-ന് വിധി പറയും.
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 29-ന് വിധി പറയും.
നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നും ദിവ്യയുടെ അഭിഭാഷകന്‍. എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിന്റെ അഭിഭാഷകന്‍, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
തോമസ് കെ തോമസ് എംഎൽഎയെ മന്ത്രി ആക്കാതിരിക്കുവാൻ പുതിയ ആരോപണം.
നീക്കത്തിന് പിന്നിൽ മുഖ്യമന്തിയെന്നും ആരോപണം
◾തോമസ് കെ തോമസ് എംഎൽഎക്കെതിരെ കോഴ ആരോപണം. എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും
കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കുവാൻ സിപിഎമ്മിലെ ഒരു വിഭാഗം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണ്
ആരോപണം എന്നും ആരോപണമുണ്ട്.
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.
മുഖ്യമന്ത്രിയാകേണ്ടിയിരുന്ന കെ രാധാകൃഷ്ണനെ എംപിയാക്കിയത് ഒതുക്കാൻ.
കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്.
◾ ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിർന്ന നേതാവായ രാധാകൃഷ്ണന് നൽകിയിരുന്നില്ല.രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താൽപര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.അതേസമയം പ്രചരണം അടിസ്ഥാനരഹിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.കെ.രാധാകൃഷ്ണനെ മാറ്റിയത് ഒതുക്കാൻ വേണ്ടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുക എന്നത് തുടർച്ചയായുള്ള സമീപനം മാത്രമാണ്.ഇതിന് മുന്നിൽ നിൽക്കുന്നത് യുഡിഎഫാണ്.മുഹമ്മദ് റിയാസ് മന്ത്രി ആയത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ അല്ല. അദ്ദേഹം പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മികച്ച രീതിയിൽ നിറവേറ്റി.ഇത് പരിഗണിച്ചാണ് പദവികൾ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിഎമ്മിന്റെ മരണം.
അന്വേഷണ റിപ്പോർട്ട് കൈമാറി.
◾ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 
മുൻകൂർ ജാമ്യ ഹർജി തള്ളുമെന്ന് കരുതുന്നതായി മലയാലപ്പുഴ മോഹനൻ.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുമെന്ന് കരുതുന്നതായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. നവീന്‍ ബാബു കൈക്കൂലി വാങ്ങിച്ചുവെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കളക്ടർ.
◾ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താന്‍ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഔപചാരികമോ അനൗപചാരികമോ എന്നല്ല, ഒരു രീതിയിലും ക്ഷണിച്ചിട്ടില്ല. കളക്ടര്‍ വ്യക്തമാക്കി.
മരണശേഷവും എ ഡി എം നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
◾മരണശേഷവും എ.ഡി.എം.നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശാന്തന്റേത് വ്യാജപരാതിയാണ്. അയാളുടെ ഒപ്പും വ്യാജമാണ്. 
ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെ
ന്ന് കെ സുധാകരൻ.
◾ പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.പി. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടേയോ അതല്ലെങ്കില്‍, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.പി. ശശിയുടേയോ അനുവാദത്തോടെ ആയിരിക്കും..
ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയെന്ന് സൂചന നല്‍കി എം വി ഗോവിന്ദന്‍.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയെന്ന് സൂചന നല്‍കി എം വി ഗോവിന്ദന്‍. തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 
സത്യവാങ്മൂലം തെറ്റെന്ന് ബിജെപി.
◾ പ്രിയങ്കഗാന്ധിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപിയുടെ ആരോപണം. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 
എല്‍ഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന്  കെ സുരേന്ദ്രന്‍. 
◾ ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 
ഉയർന്ന ഭൂരിപക്ഷം പ്രിയങ്കയ്ക്ക് കിട്ടും വെള്ളാപ്പള്ളി നടേശൻ.
◾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മികച്ച സ്ഥാനാര്‍ഥികളാണ് യു.ഡി.എഫിനുള്ളതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 
കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
◾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍.
കരുണാകരന്റെ ആത്മാവ് പി.സരിനൊപ്പം 
പാലക്കാട് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ്. 
◾ കരുണാകരന്റെ ആത്മാവ് പി.സരിനൊപ്പമാണെന്ന് പാലക്കാട് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ്. അവിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശനം നടത്താത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയുെം ഭാഗമാണെന്നും എ.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.
സി.പി.എം-ബി.ജെ.പി രണ്ടാം ഡീലെന്ന്
കെ. മുരളീധരന്‍. 
◾ പി. സരിന്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്നത് സി.പി.എം-ബി.ജെ.പി രണ്ടാം ഡീലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. 
രാഹുൽ മാങ്കുട്ടത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്.
സർക്കാർ വാദം തള്ളി.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. 
എൻഎസ്എസ് സമദൂരം തന്നെ.
ജി. സുകുമാരന്‍ നായര്‍. 
◾ എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പണം നൽകി ആളെ കൊണ്ടു എന്ന ആരോപണം തള്ളി 
പണം നൽകി ആളെ കൊണ്ടുവന്നു എന്ന ആരോപണം തള്ളി പി വി അൻവറിന്റെ പാർട്ടി.
◾ പി.വി അന്‍വറിന്റെ ഡി.എം.കെ. പണം നല്‍കിയാണ് കണ്‍വെന്‍ഷനില്‍ ആളെ കൊണ്ടുവന്നതെന്ന ആരോപണം തള്ളി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മിന്‍ഹാജ്. 
ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്നു
ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
സംഭവം ഹരിപ്പാട്ട് വെച്ച്.
◾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വരുത്തി അതില്‍ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തില്‍ പുരസ്‌കാര ദാന ചടങ്ങിന് എത്തിയതായിരുന്നു മന്ത്രി സുരേഷ് ഗോപി. പരിപാടി കഴിഞ്ഞപ്പോള്‍, പാര്‍ക്ക് ചെയ്തിടത്ത് വാഹനം കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മന്ത്രി സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷ വരുത്തി അല്‍പ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി.തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു.
രണ്ട് ആശുപത്രികൾക്ക് കൂടി അംഗീകാരം.
◾ സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം . പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രവും ആണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്. 
എസ്പിക്കെതിരെയുള്ള ലൈംഗിക ആരോപണം.
കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി.
◾ പൊന്നാനിയിലെ വീട്ടമ്മയുടെ പൊലീസുകാര്‍ക്കെതിരായ പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 
കണ്ടെയ്നർ റോഡ് കൊലപാതകം.
പ്രതികളെ വെറുതെ വിട്ടു
◾ കൊച്ചി കണ്ടെയ്നര്‍ റോഡ് കൊലപാതകക്കേസില്‍ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. 
മോഷണസംഘം പിടിയിൽ.
◾ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയില്‍. അന്‍വര്‍ ഷാ (27), സരിത (26), ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. 
ജോലി തട്ടിപ്പിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.
◾ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
വൈസ് ചാൻസലർക്ക് പുനർ നിയമനം.
◾ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് പുനര്‍ നിയമനം. നാളെ കാലാവധി തീരാനിരിക്കെ, സെര്‍ച്ച് കമ്മിറ്റി വെക്കാതെയാണ് പുനര്‍ നിയമനം. സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിന്‍വലിച്ചാണ് ഗവര്‍ണര്‍ പുനര്‍ നിയമനം നടത്തിയത്.
രണ്ടു വിദ്യാർത്ഥികൾ മരിച്ചു.
◾ മലപ്പുറം രാമപുരത്ത് കെ.എസ്. ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശികളായ ഹസ്സന്‍ ഫദലും (19), ഇസ്മായില്‍ ലബീബ് (19) ആണ് മരിച്ചത്.
വീട്ടുകാരില്ലാത്ത സമയം ജപ്തി.  
ശക്തമായി നടപടിയെടുക്കുമെന്ന്
മന്ത്രി രാജീവ്.
◾ എറണാകുളം കളമശേരിയില്‍ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്‌തെന്ന് പരാതി. കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതര്‍ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭര്‍ത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്.
കളമശേരിയില്‍ എസ്ബിഐ വീട് ജപ്തി ചെയ്ച വിഷയത്തില്‍ ഇടപെടലുമായി മന്ത്രി പി രാജീവ്. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് മന്ത്രി. വിവരശേഖരണം പൂര്‍ത്തിയാക്കി മന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും തീരുമാനം.
ശബരി പാതയ്ക്ക് പുതിയ നീക്കം.
ചുമതല കെ റെയിലിന്.
◾ അങ്കമാലി-എരുമേലി ശബരി പാതയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയും ആര്‍ബിഐയുമായി സാമ്പത്തിക സഹായത്തിന് കരാര്‍ ഉണ്ടാക്കാനാണ് നിര്‍ദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല.
ഇടുക്കിയിലെ പട്ടയക്കേസ്.
സുപ്രീംകോടതി വിലക്കി.
◾ ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഏലമലക്കാടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 
അധ്യാപകർക്ക് തൊഴിൽ നഷ്ടം.  
പ്രചരണം തെറ്റെന്ന് മന്ത്രി ശിവൻകുട്ടി.
◾ തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 
പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു.
പ്രചരണം തെറ്റെന്ന് മന്ത്രി ശിവൻകുട്ടി.
◾ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന് പ്രചാരണം നടത്തുന്നത് കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 
മിസോറാമിൽ നിന്നുള്ള എംഎൽഎ സംഘം കേരളത്തിൽ.
എത്തിയത് വ്യവസായ സ്ഥാപനങ്ങളുടെ മികവു പഠിക്കാൻ.
◾ കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് പഠിക്കാന്‍ മിസോറാമില്‍ നിന്നുള്ള എം എല്‍ എമാരുടെ സംഘം എത്തി. കേരളത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതില്‍ സംഘം അഭിനന്ദനം രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 
സുപ്രീം കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്.
◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. 
വിമാനത്തിന് വീണ്ടും ബോബ് ഭീഷണി.
◾ ബോംബ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. ദുബൈയില്‍ നിന്നും ഇന്നലെ വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയില്‍ ഇറക്കിയത്. 
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സഹകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ.
◾ വിമാനത്തില്‍ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു.വ്യാജ സന്ദേശമയച്ച എല്ലാ ഹാന്‍ഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. 
കർണാടക എംഎൽഎയെ അറസ്റ്റ് ചെയ്തു.
◾ കര്‍ണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസില്‍ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിനെ സിബി.ഐ. അറസ്റ്റ് ചെയ്തു. അറസ്റ്റ്. ബിലികേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനന തീയതി തെളിയിക്കുവാൻ ആധാർ പോരെന്ന് സുപ്രീംകോടതി.
◾ ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം.
കർശന നടപടിയുമായി കർണാടക സർക്കാർ.
◾ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ബെംഗളൂരുവില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. കെട്ടിടം നിര്‍മിച്ചത് നിയമ വിരുദ്ധമായാണെന്നും ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. 
വാട്ടർ ടാങ്ക് തകർന്ന് 3 തൊഴിലാളികൾ മരിച്ചു.
◾ മഹാരാഷ്ട്രയിലെ പുനെയില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പുനെ പിംപ്രി- ചിഞ്ച്വാഡ് മേഖലയിലെ ലേബര്‍ ക്യാംപിലാണ് അപകടമുണ്ടായത്. 
കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.
◾ മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 48 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്റേയും സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയുടേയും പേരുകള്‍ പട്ടികയില്‍ ഇടംപിടിച്ചു.
ദീപാവലി
നിരവധി സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി റെയിൽവേ.
◾ ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 
ജമ്മു കാശ്മീരിന് സംസ്ഥാന പദവി വീണ്ടും നൽകും.
◾ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി സൂചന. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍. 
രണ്ട് സൈനികർക്ക് വീരമൃത്യു.
◾ ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്നുസൈനികര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്‍ട്ടുണ്ട്. 
പുരസ്കാരം നൽകുന്നതിൽ വ്യത്യാസം വരുത്തി.
രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്നാക്കി.
◾ ആജീവനാന്ത അംഗീകാരത്തിനുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ഇനിയില്ല. കായിക മന്ത്രാലയം ധ്യാന്‍ചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ‘അര്‍ജുന അവാര്‍ഡ് ലൈഫ് ടൈം’ എന്ന് പുനര്‍നാമകരണം ചെയ്തു. അതേസമയം, 4 വര്‍ഷ കാലയളവിലെ മികവിനുള്ള അര്‍ജുന പുരസ്‌കാരം തുടരും. 
ഇന്ത്യയ്ക്ക് 59 റണ്‍സിന്റെ ഉജ്വല വിജയം. 
◾ ന്യൂസീലന്‍ഡിനെതിരായ വനിതകളുടെ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 59 റണ്‍സിന്റെ ഉജ്വല വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡിന് 40.4 ഓവറില്‍ 168 റണ്‍സ് മാത്രമേ എടുക്കാനായുള്ളു.
KARUNYA PLUS   Result 
(24/10/2024)
1 st Prize :
Amount: ₹8,000,000/-
PA566681  

Consolation Prize :
Amount: ₹8,000/-
PB566681  PC566681  PD566681  PE566681  PF566681  PG566681  PH566681  PJ566681  PK566681  PL566681  PM566681  

2 nd Prize :
Amount: ₹10,00,000/-
PG354429  

3 rd Prize : 
Amount: ₹100,000/-
PA930456  PB270253  PC321953  PD203836  PE231642  PF775408  PG218970  PH187985  PJ360435  PK224155  PL439215  PM535820  

4 th Prize : 
Amount: ₹5,000/-
0618  0697  0818  1925  2845  2982  4192  5452  5549  6287  7183  8110  8217  8372  8419  9140  9916  9967  

5 th Prize : 
Amount: ₹1,000/-
0183  0526  0546  0572  0786  1232  1530  1736  2387  2686  2936  3294  3517  3833  4240  4801  5342  5984  6173  6279  6495  6605  6795  6804  6907  7105  7521  7885  8028  8089  8187  9195  9231  9930  

6 th Prize :
Amount: ₹500/-
0002  0061  0082  0434  0684  0998  1093  1307  1593  1776  1888  1901  1948  1960  2224  2269  2339  2431  2457  2634  2934  2962  3135  3146  3169  3184  3190  3651  3741  3749  4118  4420  4500  4846  4864  4993  5048  5179  5697  5767  5796  5910  6151  6172  6292  6419  6844  6927  6936  7048  7128  7167  7388  7407  7527  7711  7724  7788  7804  7835  7880  7909  8024  8040  8041  8087  8116  8145  8647  8864  8878  9146  9173  9268  9420  9546  9600  9708  9881  9929  

7 th Prize :
Amount: ₹100/-
0064  0578  0612  0717  0831  0958  1000  1082  1104  1222  1279  1396  1459  1711  1788  1816  1824  1877  1927  2112  2132  2134  2140  2161  2259  2360  2362  2456  2483  2699  2827  2832  2886  2902  3191  3274  3445  3495  3553  3596  3648  3875  3905  3936  3958  3962  4208  4330  4456  4578  4680  4692  4756  4837  4974  5025  5027  5071  5284  5294  5332  5368  5434  5471  5480  5553  5557  5607  5841  5859  5865  5891  5892  6092  6103  6164  6202  6300  6309  6318  6388  6392  6634  6860  6966  7029  7093  7108  7142  7275  7348  7431  7454  7468  7476  7618  7695  7726  7854  7923  8025  8248  8669  8774  8780  8809  8843  8874  9040  9046  9094  9132  9151  9163  9188  9226  9257  9267  9291  9294  9464  9488  9822  9826  9840  9906  

 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.