പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് കന്നി 20 ഞായറാഴ്ച"സർക്കാർ ഒത്താശയോടെ ബിജെപി പ്രവർത്തകർക്കെതിരെയുള്ള കേസുകൾ വെറുതെ വിട്ടു"
രൂക്ഷമായ ആരോപണമുന്നയിച്ച് പി വി അൻവർ. 
◾കണ്ണൂരിലെ ബിജെപി പ്രവർത്തകർ ക്കെതിരെയുള്ള എല്ലാ കേസുകളും സർക്കാർ ഒത്താശയോടെ
വെറുതെ വിട്ടെ
ന്ന് പിവി അൻവർ. സിപിഎമ്മിനെതിരെ ഇന്ന് രാവിലെ പത്ര സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് പി വി അൻവർ ഉയർത്തിയത്.എഡിജിപി അജിത് കുമാർ മുഖ്യമന്ത്രിയുടെ സീമന്ത പുത്രൻ എന്നും അദ്ദേഹം ആരോപിച്ചു
അൻവറിനെ എടുക്കില്ലെന്ന്
ഡിഎംകെ നേതൃത്വം.
◾സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിൽ രൂക്ഷമായ കലാപം.
◾പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ രൂക്ഷമായ കലാപം എന്ന് റിപ്പോർട്ട്.
പതിനായിരക്കണക്കിന് വരുന്ന ഇമ്രാൻഖാന്റെ രാഷ്ട്രീയ പ്രവർത്തകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ജനക്കൂട്ടത്തിനിടയിൽ നിന്നും പോലീസിനെ നേരെ വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്.നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ഇമ്രാൻഖാനെ പുറത്തുവിടണമെന്നാണ് ആവശ്യം.സാമ്പത്തിക പ്രശ്നത്തിൽ ആകെ തകർന്ന് നിൽക്കുന്ന പാകിസ്താനിൽ കലാപം കൂടിയായതോടുകൂടി രാജ്യം കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നതായി നിരീക്ഷകർ കരുതുന്നു. പാകിസ്ഥാനിലെ പുതിയ സംഭവങ്ങളെ ഇന്ത്യയും ശ്രദ്ധയോടുകൂടിയാണ് വീക്ഷിക്കുന്നത്.
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.
◾ ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജമ്മുകശ്മീരില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും തുല്യവിജയസാധ്യതയും മുന്നോട്ടുവെച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മികച്ച മാര്‍ജിനില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. 
 മഞ്ചേരിയിൽ ഇന്ന് പിവി അൻവറിന്റെ നയ വിശദീകരണയോഗം.
◾ മഞ്ചേരിയില്‍ വച്ച് ഇന്ന് നടത്താന്‍ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് പി.വി.അന്‍വര്‍.എം.എല്‍.എ. 
രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കില്ലെന്ന്
പിവി അൻവർ.
◾മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് കൂട്ടായ്മയുടെ പേര്. പുതിയ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കുമെന്നും അൻവർ അറിയിച്ചു.
പാർട്ടിയിലേക്ക് പുതിയതായി വരുന്നവർക്ക് അമിത പ്രാധാന്യം നൽകരുതെന്ന് എ കെ ബാലൻ.
◾ പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് അന്‍വര്‍ വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.
സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.
◾കൊച്ചി: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലിയുയർന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരടക്കം ഏറ്റുമുട്ടിയത്. ഏഴ് പേർ പരിക്കേറ്റ് ആശുപത്രിയിൽ.
പ്രായപരിധി നിബന്ധനക്കെതിരെ
ജി സുധാകരന്റെ വിമർശനം.
◾ സി.പി.എമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പിണറായി വിജയന് 75 വയസ് കഴിഞ്ഞുവെന്നും ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം.
◾ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കാണ് ദര്‍ശന സൗകര്യം ലഭിക്കുക
ഭാര്യയെ കൊലപ്പെടുത്തി.
◾കാസർഗോഡ് അമ്പലത്തറ കണ്ണോത്താണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. 40 വയസ്സുകാരിയായ ബീനയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് ദാമോദരൻ പോലീസ് കസ്റ്റഡിയിലായി.ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു.പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലർ കത്തി നശിച്ചു.
◾ഓടിക്കൊണ്ടിരുന്ന ട്രാവലില് തീപിടിച്ച് നശിച്ചു.എന്നാൽ യാത്രക്കാർ മുഴുവനും ഇറങ്ങിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല പക്രം തളം ചുരത്തിൽ വെ
ച്ചാണ് അപകടം ഉണ്ടായത്.
പൂരം കലക്കലിൽ
അന്വേഷണ ഉത്തരവ് ഇറങ്ങി.
◾ തൃശൂര്‍ പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപിയും അന്വേഷിക്കും. 
റേഷൻ കാർഡ് മസ്റ്ററിംഗ് തീയതി നീട്ടി.
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് പുരോഗമിക്കുന്നു. എട്ടാം തിയതി വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡുകളിൽ അംഗങ്ങളായ 1.05 കോടിയിൽ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 48 ലക്ഷത്തിൽപരം പേർ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്.മഞ്ഞ, പിങ്ക് എന്നിവയിൽ 1.53 കോടി അംഗങ്ങളാണ് ഉള്ളത്. ഇതിൽ 68.5 ശതമാനം പേരുടെ മാത്രമാണ് മസ്റ്ററിങ് പൂർത്തിയായത്. അതിനാൽ സമയം നീട്ടിനൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താൻ തീരുമാനമെടുത്തത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ–കൈവൈസി) മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തണം.
അന്വേഷിക്കണം.
◾ പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 
യോഗ്യനല്ലെന്ന് ആവർത്തിച്ച് ബിനോയ് വിശ്വം.
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് പന്ന്യൻ രവീന്ദ്രനും ആവശ്യപ്പെട്ടു.
◾ എം.ആര്‍.അജിത്കുമാര്‍ എഡിജിപി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം; 
സിപിഎം ബിജെപി ബന്ധത്തിന്റെ ഭാഗമെന്ന് വി ഡി സതീശൻ.
◾ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കോഴക്കേസിലെ വിടുതല്‍ ഹര്‍ജി സിപിഎം – ബിജെപി ബാന്ധവത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കേസില്‍ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ചു.
മയക്കു മരുന്നുകളുമായി യുവതി പിടിയിൽ.
◾തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്ന് യുവതി പിടിയിലായി. കൊച്ചി സ്വദേശി ജ്യോതിയെയാണ് പൊലീസ് മയക്കുമരുന്നുകളുമായി പിടികൂടിയത്.90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ യുവതിയുടെ പക്കൽനിന്നും കണ്ടെത്തി.ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ജ്യോതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
സത്യം ജയിച്ചെന്ന് കെ സുരേന്ദ്രൻ.
◾ മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പക്ഷേ സത്യം ജയിച്ചുവെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തനിക്കെതിരേ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സിദ്ദിഖിനെ നാളെ ചോദ്യം ചെയ്യും.
◾ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം. 
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു.
◾ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്‍കി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു.
◾ ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.
മഴ വീണ്ടും ശക്തമാകുന്നു.
◾ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഇലക്ടറല്‍ ബോണ്ട് വിധിയിലെ 
പുനഃ പരിശോധന ഹർജി തള്ളി.
◾ വിധിയില്‍ പിഴവില്ലെന്നു വ്യക്തമാക്കി ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കും. അഭിഭാഷകനായ മാത്യു നെടുമ്പാറ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
രാഹുൽ ഗാന്ധി ഹാജരാകണം.
◾ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 23 ന് നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ഉത്തരവിട്ടു. 2023 മാര്‍ച്ച് 5ന് രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കറാണ് കോടതിയെ സമീപിച്ചത്.
പശ്ചിമ ബംഗാളിൽ പിഞ്ചു
കുട്ടിയെ കൊലപ്പെടുത്തി.
◾ പശ്ചിമ ബംഗാളില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗംഗാനദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. 
600 ഓളം പേരെ വധിച്ചതായി വാർത്ത.
◾ സൈന്യത്തെ സഹായിച്ചുവെന്നാരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബര്‍സലോഗോ പട്ടണത്തില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികള്‍ 600 ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ഡൊണാൾഡ് ട്രംപ്.
◾ ഇസ്രായേല്‍ ആദ്യം തകര്‍ക്കേണ്ടത് ഇറാന്റെ ആണവ കേന്ദ്രങ്ങളെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം
ഹിസ്ബുള്ളയുടെ
അടുത്ത തലവനെയും വധിച്ചു.
◾ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത ഹാഷിം സഫൈദീനെയും ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. 
ട്വൻറി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം.
◾ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് ആദ്യ ടി20 മത്സരം. 
പൈനാപ്പിൾ വില കൂടി.
◾ പൈനാപ്പിള്‍ വില കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോഡ് വിലയില്‍. ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണം. പൈനാപ്പിളിന്റെ കേന്ദ്രമായ മൂവാറ്റുപുഴ വാഴക്കുളത്ത് പഴത്തിന്റെ വില കിലോയ്ക്ക് 57 രൂപയാണ്. പച്ചയ്ക്ക് 51 രൂപയ്ക്ക് മുകളിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് വില ഇത്രയും ഉയരുന്നത്.  
KARUNYA Result
(05/10/2024)

1 st Prize : 
Amount: ₹80,00,000/-
KG790019  

Consolation Prize : 
Amount: ₹8,000/-
KA790019 KB790019 KC790019 KD790019 KE790019 KF790019 KH790019 KJ790019 KK790019 KL790019 KM790019  

2 nd Prize :
Amount: ₹5,00,000/-
KF247899  

3 rd Prize : 
Amount: ₹100,000/-
KA858320 KB525690 KC431042 KD845157 KE168448 KF435193 KG822771 KH699076 KJ136181 KK658921 KL828215 KM314988  

4 th Prize : 
Amount: ₹5,000/-
0399 1427 2019 2031 2289 2380 3236 4203 4248 4544 4550 5333 5821 6685 6771 7492 9100 9277  

5 th Prize :
Amount: ₹2,000/-
0897 2156 3097 3104 3272 3390 4042 4265 5627 6642  

6 th Prize : 
Amount: ₹1,000/-
0045 1010 1216 2043 2270 2359 2392 2449 2833 4139 4510 5343 7473 9391  

7 th Prize : 
Amount: ₹500/-
0011 0083 0126 0275 0508 0613 0829 0866 1209 1615 1776 1863 2013 2136 2291 2340 2511 2590 2711 3126 3315 3336 3476 3541 3628 3683 3787 4143 4188 4306 4537 4585 4612 4677 4902 5091 5118 5222 5552 5599 5632 5761 5891 5916 5929 5978 6221 6275 6399 6657 6945 7061 7135 7277 7295 7801 7820 7951 7958 8023 8090 8105 8195 8330 8340 8387 8398 8498 8581 8746 8774 8815 8897 9157 9500 9625 9758 9844 9960 9979  

8 th Prize :
Amount: ₹100/-
0159 0214 0247 0251 0286 0375 0409 0512 0519 0658 0679 0751 0853 0855 0979 1063 1176 1233 1298 1485 1499 1514 1630 1804 1892 1901 1986 1989 2125 2227 2248 2284 2388 2399 2409 2713 2756 2976 2983 3008 3090 3137 3205 3241 3271 3374 3378 3428 3727 3774 3853 3931 4040 4084 4199 4299 4380 4421 4448 4453 4496 4639 4891 5065 5079 5128 5229 5239 5291 5319 5456 5565 5930 5981 6076 6215 6246 6352 6373 6412 6509 6580 6665 6737 6970 7043 7172 7264 7276 7497 7528 7614 7699 7732 7747 7829 7926 8001 8020 8027 8059 8067 8203 8326 8327 8393 8515 8589 8732 8782 8827 8926 9212 9283 9326 9358 9423 9452 9571 9664 9876 9892 9923 9945  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ