വൈ.എം.സി.എ കേരള റീജൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രക്ക് ഇടയാറന്മുള വൈ.എം.സി.എ-യിൽ സ്വീകരണം നൽകി.

ഇന്ന് 1200 മാണ്ട് തുലാം 15 വ്യാഴാഴ്ച.
ചെങ്ങന്നൂർ :വൈ.എം.സി.എ കേരള റീജൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രക്ക് കോഴഞ്ചേരി സബ് റീജന്റെ ആഭിമുഖ്യത്തിൽ ഇടയാറന്മുള  വൈ.എം.സി.എ-യിൽ സ്വീകരണം നൽകി.ഡോ ഗീവർഗീസ് മാർ കൂറിലോസ്,മാത്യൂസ് മാർ സിൽവാനസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ റെജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ജാഥാ കാപ്റ്റൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകി.സബ് റീജൻ കൺവീനർ സാം കെ ജോസഫ്, രാജൻ മുട്ടോൺ,റോണി എം ഏബ്രഹാം,കുര്യൻ തൂമ്പുങ്കൽ, റവ. ഫിലിപ്പ് ഈശോ,റവ. ഡോ. ടി. ടി. സഖറിയ,റവ. ജോർജ് കെ ജോൺ, ഫാ രാജൻ വർഗീസ്, റവ അലക്സ്‌ കെ ചാക്കോ, റവ ഷൈൻ ബേബി സാം, ഷീജ ടി ടോജി, ആൻസിൽ സക്കറിയ, ജയ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

മാധ്യമ പ്രവർത്തകരായ, സാം കെ ചാക്കോ (മംഗളം, ചെങ്ങന്നൂർ), അനീഷ് വി കുറുപ്പ്(മനോരമ, ചെങ്ങന്നൂർ),എൻ. ശ്രീകുമാർ (മാതൃഭൂമി,കോഴഞ്ചേരി), അനിൽ കുറിച്ചിമുട്ടം,ദേശാഭിമാനി, കോഴഞ്ചേരി) ടി. കെ. സുധീഷ്കുമാർ (മംഗളം,കോഴഞ്ചേരി)എന്നിവരെയും വിവിധ സഭാ വൈദികരേയും ആദരിച്ചു.

ഇന്നത്തെ എല്ലാ വാർത്തകളും കാണാം ഇവിടെ ക്ലിക്ക് ചെയ്യുക.


Popular posts from this blog

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ